01/04/2026
സി. ശരത്ചന്ദ്രൻ - ചരമദിനം (01.04.2010)
കേരളത്തിലെ പ്രമുഖ ഡോക്യുമെന്ററി സംവിധായകനും പരിസ്ഥിതി പ്രവർത്തകനും സിനിമ-ആക്ടിവിസ്റ്റുമായിരുന്നു സി. ശരത്ചന്ദ്രൻ (ഫെബ്രുവരി 16 1958 - ഏപ്രിൽ 1 2010).
ജീവിതരേഖ
1958 ഫെബ്രുവരി 16-നു് ജനിച്ചു. തിരുവനന്തപുരത്തെ എം.ജി കോളേജിലും ധർമ്മടത്തുമായിരുന്നു വിദ്യാഭ്യാസം. വിദ്യാർത്ഥിജീവിതകാലത്ത് അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള സമരങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. കൊച്ചിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘സംക്രമണം’ മാസികയുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു. VIBGYOR ചലച്ചിത്രമേളയുടെ പ്രാരംഭ പ്രവർത്തകരിലൊരാളും സംഘാടകനുമാണിദ്ദേഹം. പ്ലാച്ചിമടയെക്കുറിച്ച് ആയിരം ദിനങ്ങളും ഒരു സ്വപ്നവും (1000 days and a Dream) എന്ന പേരിൽ പി ബാബുരാജിനോടൊപ്പം ശരത്ചന്ദ്രൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി ദേശീയ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു. 2010 ഏപ്രിൽ 1-ന് തീവണ്ടിയിൽ നിന്ന് വീണു മരിച്ചു.
പ്രധാനപ്പെട്ട ഡോക്യുമെന്ററികൾ
*1* 1000 ദിനങ്ങളും ഒരു സ്വപ്നവും(1000 days and a dream) 2006 60 മിനുട്ടുകൾ തേർഡ് ഐ ഫിലിംസ് സി ശരത്ചന്ദ്രൻ , പി ബാബുരാജ് പ്ലാച്ചിമട സമരപ്രവർത്തകരുടെ ഊർജ്ജവും സ്വപ്നങ്ങളും നാലര വർഷത്തെ സമര ചരിത്രവും പ്രധാന പ്രശ്നങ്ങളും പ്രമേയമാക്കിയ ചിത്രം
*2* ഒരു മഴുവിന്റെ ദൂരം മാത്രം (Only an axe away) 2004 40 മിനിറ്റ് തേർഡ് ഐ ഫിലിംസ് സി.ശരത്ചന്ദ്രൻ, പി.ബാബുരാജ് സൈലന്റ് വാലി സമരത്തിന്റെ ചരിത്രവും പാത്രക്കടവ് ജലവൈദ്യുതപദ്ധതി തുടങ്ങാനുള്ള ശ്രങ്ങൾക്കെതിരെയുള്ള ജനകീയ സമരവുമാണ് ഈ ഡോക്യുമെന്ററിയുടെ പ്രമേയം . മികച്ച ഡോക്യുമെന്ററി സിനിമയ്ക്കുള്ള 2005 ലെ ജീവൻ ടിവി അവാർഡ് ലഭിച്ചു . 2004 ലെ മികച്ച വിദ്യാഭ്യാസ , പ്രചോദന ചിത്രത്തിനുള്ള ദേശീയ ഫിലിം അവാർഡ് ഈ സിനിമയ്ക്ക് പ്രഖ്യാപിച്ചെങ്കിലും , അത് ഗുമസ്തപിശകാണെന്നു പറഞ്ഞ് പിന്നീട് തിരുത്തി
*3* ഭൂമിക്കുവേണ്ടി അവസാനത്തെ ബലി (To die for land – the ultimate sacrifice) 2009 30 മിനുട്ടുകൾ തേർഡ് ഐ ഫിലിംസ് , പെഡസ്ട്രിയൻ പിക്ചേഴ്സ് സി ശരത്ചന്ദ്രൻ ചെങ്ങറയിലെ ദളിത് ഭൂസമരവും അതിന്റെ രാഷ്ട്രീയവും പ്രമേയമാകുന്നു.
*4* കയ്പ്പുനീർ ( The Bitter Drink) 2003 23 മിനുട്ടുകൾ തേർഡ് ഐ ഫിലിംസ് സി.ശരത്ചന്ദ്രൻ, പി. ബാബുരാജ് കൊക്കക്കോള കമ്പനിക്കെതിരെ 2002 തദ്ദേശീയരായ ആദിവാസികൾ തുടങ്ങിയ പ്ലാച്ചിമട സമരം ഉയർത്തുന്ന വിഷയങ്ങൾ പ്രമേയമാവുന്നു ,
*5* കനവ്(Dream) 2001 35 മിനുട്ടുകൾ സുധ ശരത്ചന്ദ്രൻ സി. ശരത്ചന്ദ്രൻ കേരളത്തിലെ ആദിവാസികളുടെ ജീവിതാവസ്ഥയുടെ പശ്ചാത്തലത്തിൽ വയനാട്ടിലെ കനവ് സ്കൂളിനെക്കുറിച്ചുള്ള ഡോക്യുമെന്ററി
*6* ബാക്കിപത്രം (Chaliyar - മലിനമാക്കിക്കൊണ്ടിരുന്ന ഗ്രാസിം ഫാക്ടറിക്കെതിരായ ജനകീയ സമരവും വികസനകാഴ്ചപ്പാടും ആണ് ഈ ചിത്രത്തിന്റെ പ്രമേയം . 2000 ലെ മുംബൈ അന്തർദേശിയ ചലചിത്രമേളയിൽ പ്രത്യേക പരാമർശവും 2002 ലെ വാതാവരൺ ചലചിത്രമേളയിൽ ബ്രോൺസ് ട്രീ അവാർഡും നേടിയ ചിത്രം
*7* നിങ്ങളുടെ സ്വന്തം ജോൺ(Yours truly John) 2008 100 മിനുട്ടുകൾ സി.ശരത്ചന്ദ്രൻ സി. ശരത്ചന്ദ്രൻ അന്തരിച്ച പ്രമുഖ സംവിധായകൻ ജോൺ എബ്രഹാമിനെക്കുറിച്ചുള്ള അനുസ്മരണ ചിത്രം
*8* Save the Western Ghats March: The Kerala Experience' 1987 സി .ശരത്ചന്ദ്രൻ
*9* ‘No to Dams A Pooyamkutty Tale' 1988 സി. ശരത്ചന്ദ്രൻ
*10* എല്ലാം അസ്തമിക്കും മുമ്പേ 1989 സി. ശരത്ചന്ദ്രൻ
*11* വരാനിരിക്കുന്ന വസന്തം 2010 35 മിനിട്ടുകൾ തേർഡ് ഐ ഫിലിംസ് സി.ശരത്ചന്ദ്രൻ , പി. ബാബുരാജ് കാതികുടത്തെ നീറ്റാ ജലാറ്റിൻ ഫാക്റ്ററിക്കെതിരെയുള്ള ജനകീയ സമരം പ്രമേയമാക്കിയ ഈ ഡോക്യുമെന്ററി ശരത്ചന്ദ്രനു പൂർത്തിയാക്കാനായില്ല. പി . ബാബുരാജാണ് അതു പൂർത്തിയാക്കിയതു് .
*12* നീതിയിൽ നിന്നു കുടിയൊഴിക്കപ്പെട്ടവർ ( Evicted from Justice: a video report on Muthanga massacre' ) 2003 23 മിനുട്ടുകൾ തേർഡ് ഐ ഫിലിംസ് സി ശരത്ചന്ദ്രൻ മുത്തങ്ങ സമരത്തിന്റെ രാഷ്ട്രീയവും അതിനെതിരായ പോലീസ് നടപടിയും വെടിവെപ്പും പ്രമേയമാകുന്ന വീഡിയോ റിപ്പോർട്ട്.
https://www.facebook.com/share/1L6B9JD1u4/
27/03/2026
സി ശരത്ചന്ദ്രൻ അനുസ്മരണം- ചലച്ചിത്ര സായാഹ്നം | 01 ഏപ്രിൽ 2026, 05PM-.07.30PM | @ കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ
പ്രിയരേ,
പ്രശസ്ത ഡോക്യുമെൻ്ററി സംവിധായകനും ജനകീയ ചലച്ചിത്ര പ്രവർത്തകനും വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മയുടെ സന്തതസഹചാരിയുമായ സി. ശരത്ചന്ദ്രൻ്റെ പതിനാറാമത് ചരമവാർഷികദിനമായ 2026 ഏപ്രിൽ 1 ന് വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മയുടെ മുൻകൈയ്യിൽ ശരത് അനുസ്മരണ ചലച്ചിത്ര സായാഹ്നം സംഘടിപ്പിക്കുന്നു. ഏപ്രിൽ 1 ബുധനാഴ്ച വൈകിട്ട് 5 മണി മുതൽ 7 മണിവരെ കേരള സാഹിത്യ അക്കാദമി വൈലോപ്പിളളി ഹാളിലാണ് ചലച്ചിത്ര പ്രദർശനവും അനുസ്മരണ പ്രഭാഷണവുമടങ്ങുന്ന പരിപാടി നടത്തപ്പെടുക.
പ്രശസ്ത ഡോക്യുമെൻ്ററി സംവിധായകനും വിബ്ജിയോർ സുഹൃദ് സംഘത്തിലെ സജീവാംഗവുമായ ആർ പി അമുദൻ ക്യൂറേറ്റ് ചെയ്യുന്ന ഇക്കോളജിക്കൽ ഫിലിം പാക്കേജിൽ നിന്നും തെരഞ്ഞെടുത്ത മൂന്ന് ഹ്രസ്വ ഡോക്യുമെൻ്ററികളാണ് പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിക്കുന്നത്. ഈ വർഷത്തെ വിബ്ജിയോർ മേളയുടെ ഫോക്കസ് തീമിനെ മുൻനിർത്തിയും ശരത്ചന്ദ്രൻ്റെ പ്രഥമ രാഷ്ട്രീയ പരിഗണനയിൽപ്പെട്ട വിഷയങ്ങളിലൊന്ന് എന്ന നിലയ്ക്കുമാണ് ഈ പാക്കേജ് നിങ്ങളുടെ മുന്നിലെത്തുന്നത്.
പ്രദർശിപ്പിക്കുന്ന സിനിമകൾ
ഡ്രീം റ്റു ക്യുവർ വാട്ടർ
(22 മിനിറ്റ്), സിറിൽ ജാസ്ബെക്,
സ്ലൊവേനിയ, 2023
ദി ലെപാർഡ്സ് ട്രൈബ്
(38 മിനിറ്റ്), മിറിയം ചാണ്ടി മെനാച്ചേരി, 2022, ഇന്ത്യ
ദി ടേസ്റ്റ് ഓഫ് ഹണി
(15 മിനിറ്റ്), 2024, മുഹമ്മദ് റഖിബുൾ ഹസൻ & ഫബേഹ മൊനിർ, ബംഗ്ലാദേശ്.
ജനാധിപത്യ നൈതികമൂല്യങ്ങൾ അനുദിനം അദൃശ്യമായിക്കൊണ്ടിരിക്കുന്ന സാമൂഹിക സംവാദ ഇടങ്ങൾ ശോഷിച്ചു കൊണ്ടേയിരിക്കുന്ന സവിശേഷ ആഗോള രാഷ്ട്രീയസാഹചര്യത്തിൽ നമ്മുടെ പ്രിയ സുഹൃത്തിൻ്റെ ഓർമ്മയിൽ അല്പനേരം കൂടിയിരിക്കാൻ നിങ്ങളേവരേയും ക്ഷണിക്കുന്നു.
സ്നേഹപൂർവ്വം,
ഡോ.സീന പനോളി
പ്രസിഡണ്ട്, വിബ്ജിയോർ
ശരത് ചേലൂർ
സെക്രട്ടറി, വിബ്ജിയോർ
17/02/2026
സുഹൃത്തുക്കളെ
വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മയുടെ പ്രധാനപ്പെട്ട പരിപാടികളിൽ ഒന്നായ ക്യാമ്പസ് വിബ്ജിയോർ ചലച്ചിത്ര പ്രദർശനങ്ങൾ ക്യാമ്പസുകളിലും യുവജന കൂട്ടായ്മകളിലും സജീവമാവുകയാണ്.
നാളെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ ക്യാമ്പസ് വിബ്ജിയോറിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദർശനവും ചർച്ചയും സംഘടിപ്പിക്കുകയാണ്. സാമൂഹ്യ പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ ജോ അത്യാലി സംവിധാനം ചെയ്ത "ദ ബാലൻസ് ഷീറ്റ്" എന്ന ഡോക്യുമെന്ററി ചലച്ചിത്രമാണ് പ്രദർശിപ്പിക്കുന്നത്.
"ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി & സോഷ്യൽ വർക്ക് പ്രാക്ടീസ്" എന്ന വിഷയത്തിൽ ഒരു പ്രഭാഷണവും ഇതിനോടൊപ്പം നടക്കുന്നുണ്ട്. സാമൂഹ്യ പ്രവർത്തകനും ജനകീയ സമര മുന്നേറ്റങ്ങളിലെ സജീവ പ്രവർത്തകനുമായ മജു വർഗ്ഗീസ് (കോ- ഓർഡിനേറ്റർ, പാർട്ണഴ്സ് ഇൻ ജസ്റ്റിസ് കൺസേൺസ്) ആണ് പ്രഭാഷണം നടത്തുന്നത്. വിബ്ജിയോർ പ്രവർത്തകർ പരിപാടി ഏകോപിപ്പിക്കും.
ഡോക്യുമെന്ററി പ്രദർശനത്തിലേക്കും തുടർന്നുള്ള ചർച്ചയിലേക്കും നിങ്ങളെ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
വിബ്ജിയോറിനു വേണ്ടി...
ജിജിൻ പ്രകാശ്
വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മ
31/01/2026
ക്യാമ്പസ് വിബ്ജിയോർ
@എസ് എൻ കോളേജ് ആലത്തൂർ
ഇന്നലെ രാവിലെ 8.30 മണിക്ക് സാഹിത്യ അക്കാദമിയിൽ നിന്ന് രമ്യയും ഹാഫിസ്ക്കയും ഞാനും ആലത്തൂർ SN കോളജിലേക്ക് പുറപ്പെട്ടു. കോളജിൽ എത്തി ചേർന്നതിനുശേഷം ചലചിത്ര പ്രദർശനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ക്യാംപസ് വിബ്ജിയോർ കൺവീനർ ജിജിൻ കൂട്ടത്തിൽ ചേർന്നു.
ഉദ്ഘാടന സമ്മേളനത്തിനുശേഷം പ്രദർശനം നടന്നു. സാങ്കേതികമായി ഒരൽപ്പം ബുദ്ധിമുട്ട് സംഘാടകർ നേരിട്ടെങ്കിലും ഒരു ഹൃസ്വചിത്രവും കളേഴ്സ് ഓഫ് കോളിവുഡ് എന്ന ഡോക്യുമെൻ്ററിയും പ്രദർശിപ്പിക്കാൻ സാധിച്ചു. പ്രദർശനനാന്തരം പതിവു പോലെ ചർച്ചകൾ നടന്നു. കുട്ടികൾ ആത്മാർത്ഥമായി ഇടപ്പെട്ടു സംസാരിച്ചു. ജിജിൻ ഇതേ കോളജിലെ പൂർവ്വവിദ്യാർത്ഥി ആയതിനാൽ കുട്ടികളുമായി എളുപ്പത്തിൽ ഇണങ്ങാനും സംവദിക്കാനുമായി .
ഈ പരിപാടിയുടെ സംഘാടനത്തിൽ മുഖ്യമായും പങ്കു വഹിച്ചത് രമ്യ മിസ്സായിരുന്നു. വളണ്ടിയേഴ്സായും കാണികളായും വിദ്യാർത്ഥികളെ മഴവിൽ മേളയിലേയ്ക്ക് അയക്കാൻ തയ്യാറാണെന്ന് കോളേജ് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ വിബ്ജിയോർ സംഘം തൃശ്ശൂരിലേക്ക് യാത്ര തിരിച്ചു.
പോളച്ചൻ
ജിജിൻ ഗുൽമോഹർ
21/01/2026
The screening schedule for the 16th Panchajanyam International Film Festival is here.
Seven days. Multiple genres. Diverse cinematic voices. Explore the films and their timings.
It’s time to plan your festival days!
30/12/2025
വിബ്ജിയോർ അന്തർദ്ദേശീയ ഹ്രസ്വചിത്ര - ഡോക്യുമെന്ററി ചലച്ചിത്രമേള 2026 - കർട്ടൻ റെയ്സർ - ചലച്ചിത്ര പ്രദർശനം
"ഇടി മുഴങ്ങിയത് ആർക്കുവേണ്ടി?"
(ഡോക്യുമെന്ററി / 85 മിനിറ്റ് / മലയാളം)
സംവിധാനം: എം. ജി. ശശി
11 ജനുവരി 2026, 8:45 AM - 11 AM
കൈരളി തിയ്യേറ്റർ, തൃശൂർ
സംഘാടനം
അച്ചു ടാക്കീസ്, വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മ, ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്
സുഹൃത്തെ,
വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മയുടെ ആശംസകൾ!!!
കഴിഞ്ഞ 13 വര്‍ഷമായി ഇന്ത്യയിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും സാമൂഹ്യ പ്രസക്തിയുള്ള ചെറുചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും മറ്റ് ബദല്‍ പരീക്ഷണ സിനിമകളും ഉള്‍പ്പെടുത്തിക്കൊണ്ട് വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മേളയാണ് വിബ്ജിയോര്‍ അന്തര്‍ദ്ദേശീയ ചലച്ചിത്രമേള. ചലച്ചിത്രമേളയുടെ പതിനാലാമത് എഡിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. *ഈ മഴവിൽമേളയുടെ മുഖ്യ പ്രമേയം കാലാവസ്ഥ, ദുരന്തങ്ങൾ, പൊതുസമൂഹം* എന്നതാണ്.
തീവ്ര വിപ്ലവപ്രസ്ഥാനത്തിന്റെ മുൻനിരക്കാരനായിരുന്ന, എന്നാൽ, പിൽക്കാലത്ത് ജനാധിപത്യ അന്വേഷകനായി മാറിയ കെ. വേണുവിനെക്കുറിച്ചുള്ള ചലച്ചിത്രമാണ് കർട്ടൻ റൈസറായി പ്രദർശിപ്പിക്കുന്നത്. *പ്രശസ്ത ചലച്ചിത്ര സംവിധായകനും സംസ്ഥാന-ദേശീയ പുരസ്കാര ജേതാവുമായ എം. ജി. ശശിയാണ് ഡോക്യുമെന്ററി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.* ഈ സിനിമയുടെ ആദ്യപ്രദർശനം കൂടിയാണിത്. മലയാളത്തിന്റെ പ്രിയ സാഹിത്യകാരി സാറാ ജോസഫ് ആദ്യപ്രദർശനം ഉദ്ഘാടനം ചെയ്യും.
വിബ്ജിയോർ ചലച്ചിത്രമേളയുടെ ഈ വർഷത്തെ കർട്ടൻ റൈസറായി ഒരുക്കുന്ന ഈ പ്രദർശനത്തിലേക്കും തുടർന്ന് കൈരളി തിയ്യേറ്ററിലെ പാർക്കിംഗ് സ്പെയ്സിൽ സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറത്തിലേക്കും താങ്കളെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
സംഘാടക സമിതിക്ക് വേണ്ടി...
സ്നേഹപൂർവ്വം,
എം. ജി. ശശി
(സംവിധായകൻ)
ഉള്ളാട്ടിൽ അച്ചു
(നിർമാതാവ്)
ഫാ. ബെന്നി ബെനഡിക്റ്റ്
(ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്)
ശരത് ചേലൂർ
(വിബ്ജിയോർ ചലച്ചിത്ര കൂട്ടായ്മ)
കൂടുതൽ വിവരങ്ങൾക്ക്
9809477058 I 9447000830