KAU Employees Association

Call Directions Website Contact the school

KAU Employees Association Kerala Agricultural University Employees Association Ga(8) 2013/74 Dt. 27.05.197

Kerala Agricultural University Employees Association
(Member, Confederation Of University Employees Organisations, Kerala, F.S.E.T.O)
(Recognised By The University Vide Order No.

14/09/2026

ഉന്നത വിദ്യഭ്യാസ കൺവെൻഷനും സർവ്വീസിൽ നിന്നും വിരമിച്ച കോൺഫെഡറേഷൻ നേതാക്കൾക്ക് യാത്രയയപ്പും

2026 സെപ്റ്റംബർ 17, കേരളയൂണിവേഴ്സിറ്റി സ്റ്റുഡൻസ് സെൻ്റർ, പി.എം.ജി, തിരുവനന്തപുരം

സഖാക്കളേ,

ഉന്നത വിദ്യഭ്യാസ മേഖലയിൽ നാളിതുവരെയാർജ്ജിച്ച എല്ലാ നേട്ടങ്ങളെയും തകർക്കുന്ന യു.ഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ സർവകലാശാലകളെയും ബാധിച്ചിരിക്കുന്നു. ആർ.എസ്.എസ് നോമിനിയായ ചാൻസലർക്ക് കീഴ്പ്പെട്ടു കേരളത്തിലെ എല്ലാ സർവകലാശാലകളിലും കാവിവൽക്കരണത്തിനു മൗനാനുവാദം നൽകിയിരിക്കുന്ന വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ സർവകലാശാലകളിൽ സംരക്ഷണ കവചം തീർക്കാൻ കോൺഫെഡറേഷൻ അംഗ സംഘടനകൾ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിനാവശ്യമായ വ്യക്തമായ ആശയാടിത്തറ രുപപെടുത്തുവാൻ കോൺഫെഡറേഷൻ ആഭിമുഖ്യത്തിൽ ഉന്നത വിദ്യഭ്യാസ കൺവെൻഷൻ സംഘടിപ്പിക്കുന്നു.
തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സെന്ററിൽ 2026 സെപ്റ്റംബർ 17 നു രാവിലെ 10.30 ന് ചേരുന്ന കൺവെൻഷനിൽ ഡോ.സി പദ്മനാഭൻ (കൺവീനർ, കേരള വിദ്യാഭ്യാസ സമിതി) വിഷയം അവതരിപ്പിക്കും.

ഉച്ചയ്ക്ക് 2 മണിക്ക് സർവകലാശാല സർവ്വീസിൽ നിന്നും വിരമിച്ച കോൺഫെഡറേഷൻ നേതാക്കളായ സഖാക്കൾ സി.വി.ഡെന്നി, ജി.ബിജുകുമാർ, എൻ ആർ സാജൻ എന്നിവർക്ക് യാത്രയയപ്പും നൽകുന്നു. കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് സ: ഡോ.പി.കെ ബിജു യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സ: M V .ശശിധരൻ (ജനറൽ സെക്രട്ടറി, FSETO), ഡോ. നസീബ് (ജനറൽ സെക്രട്ടറി,FUTA), സ: എ.ആർ രാജൻ (പ്രസിഡൻ്റ്, യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം) തുടങ്ങിയവർ അഭിവാദ്യങ്ങൾ നേരും.

Kerala University Employees' UnionKtueu Ktueu Kerala Technological University Employees Union M G University Employees Association KFUEA Cochin University Employees' Association Sanskrit University Employees Union KAU Employees Association Khueu Thrissur Kerala Veterinary University Employees Association Calicut University Employees' Union Kannur University Employees Union

ആദരാഞ്ജലികൾ🙏🌹
17/08/2026

ആദരാഞ്ജലികൾ🙏🌹

സർവകലാശാലകളിലെ കാവിവൽക്കരണത്തിന്  അറുതിവരുത്തുക, ചാൻസലറുടെ നിയമവിരുദ്ധ ഇടപെടലുകൾ അവസാനിപ്പിക്കുക , സർവകലാശാലകളുടെ സ്വയം ...
30/07/2026

സർവകലാശാലകളിലെ കാവിവൽക്കരണത്തിന് അറുതിവരുത്തുക, ചാൻസലറുടെ നിയമവിരുദ്ധ ഇടപെടലുകൾ അവസാനിപ്പിക്കുക , സർവകലാശാലകളുടെ സ്വയം ഭരണാവകാശം ഉറപ്പ് വരുത്തുക, ശമ്പള പരിഷ്ക്കരണം ഉടൻ അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, ക്ഷാമബത്ത കൂടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരളയുടെ നേതൃത്വത്തിൽ കേരള കാർഷിക സർവ്വകലാശാലയിലെ വിവിധ കേന്ദ്രങ്ങളിൽ സർവ്വകലാശാല സംരക്ഷണ ശൃംഖല സംഘടിപ്പിച്ചു. വെള്ളാനിക്കര സർവ്വകലാശാല ഹെഡ് ക്വാർട്ടേഴ്സിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിക്ക് കെ.എ.യു ഇ. എ ജനറൽ സെക്രട്ടറി കെ. ആർ പ്രദീഷ് സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് എം അനീഷ് കുമാർ അദ്ധ്യക്ഷം വഹിച്ച യോഗം കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന സി.വി. ഡെന്നി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി സുജാത നന്ദി പറഞ്ഞു. വിവിധ യൂണിറ്റുകളിൽ നടന്ന ശൃംഖലയ്ക്ക് എൻ കൃഷ്ണദാസ്, പി.ബി. സുമേഷ്, പി. ജിഷ പി.എസ്. രാജേഷ്, സി.ജി. സുമേഷ്, എ. കെ സീനത്ത്, എം.ജി ശ്രീരാഗ്, എസ് സുരേഷ് കുമാർ, എ.ജി രാധാകൃഷ്ണൻ, ജെ അജിത്ത്, ഐ മായ, എ.പി. വിഘ്‌നേശ്, പി സജേഷ് എന്നിവർ നേതൃത്വം നൽകി.

25/06/2026

Trionda... കമോൺട്രാ...⚽️⚽️⚽️
നാളം വേൾഡ് കപ്പ് പ്രവചന മൽസരം...
കെ.എ.യു രജിസ്ട്രാർ ബഹു .ഡോ.മേരി റജീന ഉദ്ഘാടനം നിർവഹിച്ചു ⚽️

എംപ്ലോയീസ് അസോസിയേഷൻ്റെ സാംസ്കാരിക സംഘടനയായ നാളം സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുഡ്ബോൾ പ്രവചന മൽസരത്തിൻ്റെയും ഷൂട്ടൗട്ട് മൽസ...
24/06/2026

എംപ്ലോയീസ് അസോസിയേഷൻ്റെ സാംസ്കാരിക സംഘടനയായ നാളം സംഘടിപ്പിക്കുന്ന ലോകകപ്പ് ഫുഡ്ബോൾ പ്രവചന മൽസരത്തിൻ്റെയും ഷൂട്ടൗട്ട് മൽസരത്തിൻ്റേയും ഉദ്ഘാടനം കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ.മേരി റജീന നിർവഹിച്ചു. നാളം കൺവീനർ അശ്വതി. പി. യു അധ്യക്ഷത വഹിച്ചു.'

24/06/2026
17/06/2026

Address

K. A. U P. O
Thrissur
680656

Telephone

+914872438611

Alerts

Be the first to know and let us send you an email when KAU Employees Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to KAU Employees Association:

Shortcuts

Share