04/10/2026
ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി Yuva for Swachhata സംരംഭത്തിന്റെ കീഴിൽ, Sree Keralavarma College, 24 Kerala Battalion NCC SD Unit സംഘടിപ്പിച്ച ശുചിത്വ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായാണ് ഈ പോസ്റ്ററുകൾ തയ്യാറാക്കിയത്.
നമ്മുടെ ചുറ്റുപാടുകളിൽ മാലിന്യം നിറഞ്ഞുകിടക്കുന്ന യഥാർത്ഥ ഇടങ്ങളുടെ ചിത്രങ്ങൾ പകർത്തുകയും, അതേ ഇടങ്ങൾ ഉത്തരവാദിത്വത്തോടെ പരിപാലിച്ചാൽ എങ്ങനെയായിരിക്കും എന്ന് AI സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൃശ്യവൽക്കരിക്കുകയും ചെയ്തു.
യാഥാർത്ഥ്യവും നമുക്ക് സൃഷ്ടിക്കാനാകുന്ന മാറ്റവും ഒരുമിച്ച് കാണിച്ചുകൊണ്ട്, ശുചിത്വം ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ മാത്രം ഉത്തരവാദിത്വമല്ലെന്നും, ഓരോ പൗരന്റെയും കൂട്ടായ ഉത്തരവാദിത്വമാണെന്നും ഓർമ്മപ്പെടുത്തുകയാണ് ഈ ക്യാമ്പയിൻ