Km tea time Erumapetty near school
tea time�
10/11/2025
തുടരും ❤️
28/06/2025
🔸സമോവർ...
•^•
ആർക്കോ വേണ്ടി തിളച്ചുകൊണ്ടേയിരിക്കുന്നോ?....
•••••••••••••••••••••
കേരളത്തിലെ ചായക്കടകളിൽ സാധാരണയായി ഉപയോഗിച്ചുവന്നിരുന്ന 'സമോവർ' ലോകമെങ്ങുമുള്ള പഴയകാല ചായക്കടയുടെ 'ഐക്കൺ' ആണ്,
തിളച്ച വെള്ളം നിരന്തരം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു പാത്രമാണ് 'സമോവർ'; വെറും പാത്രം മാത്രമല്ല; ഒരു 'ആവി എഞ്ചിൻ' എന്നു തന്നെ പറയാം. ചെമ്പു കൊണ്ടാണ് സമോവർ സാധാരണ ഉണ്ടാക്കുന്നത്; സ്റ്റൈൻലസ് സീലിലും അടുത്ത കാലത്ത് കണ്ടിട്ടുണ്ടെന്ന് ഒരു ഓർമ്മ.
റഷ്യയിൽ നിന്നാണ് ഇതിന്റെ ഉൽഭവം. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലുണ്ടായ ഒരു റഷ്യൻ കണ്ടുപിടുത്തമായിരുന്നു സമോവർ; 1778- റഷ്യയിൽ ഇതിന് പേറ്റന്റ് രജിസ്റ്റർ ചെയ്തു എന്നാണ് ചരിത്രം. ചായയ്ക്ക് വെള്ളം തിളപ്പിക്കാൻ റഷ്യയിൽ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. (കാപ്പിയ്ക്കുള്ള പ്രത്യേകതരം സമോവാറും ഉണ്ടത്രേ!) 'സെൽഫ് ബോയിലർ' എന്നാണു 'സമാവർ' എന്ന റഷ്യൻ വാക്കിന്റെ അർഥം.
പഴയകാല റഷ്യൻ കഥകൾ വായിച്ചുട്ടുള്ളവർ സമോവാറിനെ ഒരു കഥാപാത്രമായിത്തന്നെ ഓർക്കുന്നുണ്ടാകും....
🌏
മുഴുവൻ ഇന്ധനത്തിന്റെ അംശവും പാഴാകാതെ ഉപയോഗിക്കാമെന്നതും, ചൂടും വെള്ളവും നഷ്ടപ്പെടുന്നില്ല എന്നതും ഇതിന്റെ ഗുണങ്ങളാണ്.... പഴയകാല സാങ്കേതികവിദ്യയുടെ കാലത്ത് ഇന്ധനക്ഷമത ഏറെയുള്ള ഒരു സംവിധാനം.
പരമ്പരാഗത സമോവറുകളിൽ വെള്ളം ചൂടാക്കുന്നത് ചെറിയൊരു കുട്ടകം പോലുള്ള പാത്രത്തിന്റെ മദ്ധ്യഭാഗത്തുള്ള ഒരു ലംബമായ കുഴലിൽ നിറച്ച കരി ഉപയോഗിച്ചാണ്; അതിൽ കരി നിറച്ച് കത്തിക്കുന്നു. വാസ്തവത്തിൽ കരി കത്തുന്നത്, ഈ കുഴലില്ല. സമോവറിന്റെ താഴെ തീ താങ്ങിയെന്നൊരു തട്ടുണ്ട്. തട്ടിനു മുകളിൽ നിന്നാണ് മേൽഭാഗം വരെയുള്ള ആദ്യ പറഞ്ഞ, ചെമ്പിൽ തീർത്ത കഴലുണ്ടാക്കുക; കുഴലിൽ നിന്നും താഴെക്കു കരിയിടും. അത് തീ തട്ടിൽ വീഴുമലല്ലാ. അവിടെയാണ് തീ പിടിപ്പിക്കുക. തീയുടെ ചൂട് ചെമ്പു കുഴലി പ്രവഹിക്കുന്നതോടെ സമോവാറിലെ വെള്ളം ചൂടാകുമല്ലാ. കലത്തിന്റെ നടുവിൽ നിന്ന് ചൂടു നല്കുമ്പോൾ, അത് ചുറ്റിലും കറണ്ടി ഒഴുകുന്നു വെള്ളം തിളപ്പിക്കുന്നു. ഉള്ളിൽ കത്തുന്ന കരിയിൽ നിന്നുള്ള താപം കാര്യമായി നഷ്ടപ്പെടാത്തതിനാൽ, കുറച്ചു കരികൊണ്ട് ദീർഘനേരം വെള്ളം തിളച്ചു കൊണ്ടേയിരിക്കും.
ഈ സമോവറിൻ്റെ ഒരുവശത്ത് ഒരു വലിയ ചെമ്പു ഗ്ലാസിൽ പാൽ ചൂടോടെ സൂക്ഷിക്കാനുള്ള സംവിധാനവും സാധാരണ ഉണ്ടാവുക പതിവുണ്ട്. അതിൽ നിന്നാണ്, ചായയ്ക്കുള്ള പാൽ പകരുന്നത്.
സമോവറിനുള്ളിൽ മിക്കപ്പോഴും ഒരു ചെമ്പു നാണയം ഇടും; തിളക്കുന്ന വെള്ളത്തിൽ തുള്ളുന്ന നാണയം "കട കട കട കട" ശബ്ദം ഉണ്ടാക്കും വെള്ളം തിളക്കുന്നെന്നും ചായക്കട സജീവമെന്നും റോഡിൽ പോകുന്നവർക്കും കൂടി അറിയാനും അറിയിക്കാനുമുള്ള ഒരു സൂത്രം...
🌍
ഒരു സമോവാർ ചായക്കട രംഗ-വിവരണം:
"ചെല്ലപ്പൻ ചേട്ടാ," (അല്ലങ്കിൽ) "ഹസൻക്കാ,"
(അതും അല്ലങ്കിൽ) "അന്തോണേയ്.... ഒരു ചായെടഡോ!" എന്ന് വഴി പോക്കൻ കടയിൽ കയറി പറയും. (മലബാറിലാണെങ്കിൽ "ഒരു ആപ്പ്ചായ എട്!" എന്നാവും പറയുക.)
മറുപടിയായി, ഒരു കുപ്പി ഗ്ലാസ്സ്, ഇടിച്ചുടയ്ക്കും എന്ന് തോന്നുപോലെ പലകത്തട്ടിൽ ഉച്ചത്തിൽ മലർത്തിവെക്കും. പഞ്ചാരയും പാലും ഗ്ളാസിലിടും; സ്പൂൺ കൊണ്ട് "ടക്- ടക്- ടക്- ട..." എന്ന് ഇളക്കും. പിന്നെയാണ് 'സമോവറി'ൻ്റെ ടാപ്പ് തുറക്കുന്നത്; ചായപ്പൊടി ഇട്ട 'സഞ്ചി' (അരിപ്പ) ഇറക്കി വെച്ച ഒരു നീളൻ കോപ്പലേക്ക് തിളച്ച വെള്ളം എടുക്കും; അരിപ്പ വെള്ളത്തിൽ രണ്ടു തവണ കുത്തും; തുടർന്ന്, അരിപ്പയിലൂടെ ഗ്ളാസ്സിലേക്ക് ചായ വെള്ളം ഒഴിക്കും; വലിയ തകര കപ്പിലേക്ക് ഒരു കൈ ആകാശത്തോളം ഉയർത്തി മറു കപ്പിലാക്കിയ ചായ വെള്ളം പാലും പഞ്ചസാരയും കലർന്നത് താഴെ ഭൂമിയോളം താഴ്ന്ന മറ്റൊരു കപ്പിലേക്ക് ആറ്റുമ്പോൾ മഞ്ഞ കലർന്ന തവിട്ടു നിറത്തിന്റെ ഒരു രേഖതെളിയും "ശ്റോം..." എന്നൊരു ശബ്ദവും ക്ളാസ്സിലേക്ക് പകരുന്ന ചായ പത പൊന്തി നിൽക്കും! ആഹാ! എന്തു രുചി ....
അങ്ങനെ "ഒരു മീറ്റർ ചായ" എന്ന് അദ്ഭുതത്തോടെ സായിപ്പിനെക്കൊണ്ട് പറയിച്ച ഒരു 'നീളൻ' ചായ ജനിക്കുന്ന വിഷ്വൽ എത്ര മനോഹരം!
🌍
... ചായയേക്കാൾ, പരിസരമാകെ പരന്നിട്ടുള്ള ചായയുടെ 'ആ വെന്ത മണം' എത്ര ആസ്വാദ്യകരമായിരുന്നു.
'ബൈലർ' (ബോയ്‌ലർ ലോപിച്ചതാവും) എന്നും ചില ഇവിടങ്ങളിൽ ഇതിനെ വിളിക്കാറുണ്ടത്ര ... ചെമ്പ് പാത്രത്തിലോ ഓട്ടു പത്രത്തിലോ തിളച്ച വെള്ളത്തിന്റെ ഒരു പ്രത്യേക ചുവ / രുചി സമോവർ തിളയ്ക്കൽ കാരണമാകും; ചായയ്ക്ക് ആ പ്രത്യേക രുചി കിട്ടും.
സമോവറിലെ ചായ, അതൊന്നു വേറെ തന്നെ എന്നാണ്, എന്റെ അഭിപ്രായം. 😋
___________
ആർ. ഗോപാലകൃഷ്ണൻ | 2025 ജൂൺ 24
(Re-Post)
...................
#സമോവർ
20/03/2025
❤
20/03/2025
Celebrating my 6th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉
Hi
23/09/2024
മധു സാറിന് ഇന്ന് 91 വയസ്സിന്റെ നിറവിലാണ്. എപ്പോൾ കണ്ടാലും ഒരു ചെറുമകനോടുള്ള പോലെ വാത്സല്യത്തോടെ ചേർത്തുനിർത്തും.
ഇന്ന് വൈകിട്ട് വീട്ടിൽ ചെന്ന് വിശേഷങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രായത്തിലും അദ്ദേഹത്തിന് സിനിമയോടുള്ള താത്പര്യം കേട്ട് ഞാൻ ഞെട്ടി! താൻ അഭിനയിച്ച പഴയ ചിത്രങ്ങൾ ഉൾപ്പടെയുള്ളവ അർദ്ധരാത്രി വരെ എന്നും ഇരുന്നു കാണുമെന്നാണ് മക്കളും ചെറുമക്കളും പറഞ്ഞത്.
തിരുവനന്തപുരത്തിന്റെ അഭിമാനം, മലയാളസിനിമയുടെ കാരണവർക്ക് പിറന്നാളാശംസകൾ.
ശബരി നാഥൻ ❤️
Click here to claim your Sponsored Listing.
Location
Telephone
Website
Address
Erumapetty
Thrissur
680584
Opening Hours
| Monday | 2pm - 10pm |
| Tuesday | 2pm - 10pm |
| Wednesday | 10pm - 10pm |
| Thursday | 2pm - 10pm |
| Friday | 2pm - 10pm |
| Saturday | 2pm - 10pm |
| Sunday | 2pm - 10pm |