St.Joseph's High School Enamakkal

St.Joseph's High School Enamakkal

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Joseph's High School Enamakkal, School, enamakkal, Thrissur.

1885 സ്ഥാപിതമായി ഒരു എലിമെന്ററി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ച സ്കൂള്‍ ഇന്ന് വളര്‍ന്നു ഹൈ സ്കൂള്‍ ആയി നില കൊള്ളുന്നു.
ഈ സ്കൂള്‍ ഉം അതിന്റെ പ്രവര്‍ത്തനങ്ങളും എനമാക്കള്‍ എന്ന ഗ്രാമത്തിന്റെ വിദ്യാഭ്യാസ,സാമൂഹിക,സാംസ്‌കാരിക,രാഷ്ട്രീയ രംഗങ്ങളില്‍ ഒരു പരിധി വരെ സ്വാധീനം ചെലുത്തിയിട്ടുണ്ട് .
അധ്യാപനത്തില്‍ അധ്യാപകരും സംഘാടനത്തില്‍ മാനേജ്‌മന്റ്‌ ഉം കാണിച്ച ത്യഗനിര്ഭാരവും സ്തുത്യര്‍ഹവുമായ സേവനമാണ് ഈ സരസ്വതി-ക്ഷേത്രത്തിന്റെ വളര്‍ച്ചക്ക് നിദാനം.

03/10/2024

St Joseph's HS Enamakkal സ്കൂളിൽ നിന്നും 2000-2001 ൽ SSLC പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ xmates ഒരുക്കിയ "ഒരു വട്ടം കൂടി" എന്ന Reuinon Programme

01/10/2024

2003-2004 SSLC BATCH ലെ വിദ്യാർത്ഥികൾ ഒരുവട്ടം കൂടി എനാമാക്കൽ സ്കൂളിൽ ഒത്തുകുടിയപ്പോൾ....

18/10/2021

പ്രണാമം 🙏

23/10/2019

Asha Enamakkal (Association of St. Joseph's High Alumni Enamakkal)

പ്രിയപ്പെട്ട എന്റെ പൂർവ്വ വിദ്യാർത്ഥികളെ,

കനോലി കനാലിന്റെ മൃദുസ്പർശങ്ങളേറ്റ് പരന്ന് കിടക്കുന്ന നെൽപാടങ്ങളുടെയും തീരദേശത്തിന്റേയും സൗന്ദര്യം കൊണ്ട് പ്രകൃതി രമണീയമായ ഏനാമാക്കൽ പ്രദേശത്തെ അതിപുരാതന വിദ്യാലയമാണ് 1885 ൽ സ്ഥാപിതമായ നമ്മെ നാമാക്കിയ നമ്മുടെ പ്രിയപ്പെട്ട സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഏനാമാക്കൽ.

വളരെ തിരക്കുപിടിച്ച ഈ ജീവിതയാത്രയിൽ ബാല്യകാലത്തിന്റേയും സ്ക്കൂൾ ജീവിതത്തിന്റേയും മധുരസ്മരണകൾ ഉണർത്തുന്ന ഗൃഹാതുരത എന്നും ഏവർക്കും മനസ്സിന് കുളിർമ്മ നൽകുന്ന ഒരു സിദ്ധൗഷധം തന്നെയാണ്. കൂട്ടുക്കാർക്കൊപ്പം ഓടി കളിച്ച വിദ്യാലയ തിരുമുറ്റവും, അടിപിടികൂടിയ ഇടനാഴികളും ഒച്ചവെച്ച ക്ലാസ്സ് മുറികളും, പറയാതെ പോയ ബാല്യകാല പ്രണയവും ഇന്നും നമ്മുടെയൊക്കെ മനസ്സിൽ മായാതെ ഒരു മധുരനൊമ്പരമായി നിറഞ്ഞു നിൽക്കുന്നു. നമ്മെ കോൾമയിർ കൊള്ളിക്കുന്ന ബാല്യകാല സ്മരണകൾക്കും, സൗഹൃദങ്ങൾക്കും നവജീവൻ പകരാൻ ഒരു സാഹചര്യമൊരുക്കണമെന്ന ചിന്തയിൽ നിന്നാണ് സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി Asha Enamakkal ( Association of St.Joseph's Highschool Alumni, Enamakkal) എന്ന പേരിൽ ഒരു പൂർവ്വ വിദ്യാർത്ഥി സംഘടന രൂപം കൊണ്ടത്.

ആശ ഏനാമാക്കലിന്റെ പ്രധാന ലക്ഷ്യം ലോകത്തിന്റെ വിവിധ കോണുകളിലുള്ള എല്ലാ പൂർവ്വ വിദ്യാർത്ഥികളേയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പൂർവ്വ വിദ്യാർത്ഥി സംഗമം പോലുള്ള പരിപാടികൾ സംഘടിപ്പിച്ച് ബാല്യകാല സൗഹൃദം പങ്കു വെക്കുവാൻ ഉള്ള സാഹചര്യം ഒരുക്കുകയും അതോടൊപ്പം തന്നെ സാമൂഹ്യ പ്രതിബദ്ധതയോടു കൂടി നാടിന്റെയും നാട്ടുക്കാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി തങ്ങളാൽ കഴിയുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കുക എന്നുള്ളതാണ്.

കേരളത്തിലെ പോലെ തന്നെ പ്രവാസി പൂർവ്വ വിദ്യാർത്ഥികൾക്ക് തമ്മിൽ കാണുന്നതിനും സൗഹൃദം പുതുക്കുന്നതിനുമായി Asha Enamakkal Overseas Unit UAE & Qatar രൂപീകരിച്ച വിവരവും സന്തോഷപൂർവ്വം അറിയിക്കട്ടെ.

രൂപീകരിച്ച് ഇന്നാളുവരെയ്ക്കും നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നടത്തി കൊണ്ട് നമ്മെ നാമാക്കിയ വിദ്യാലയത്തിന്റെ പുരോഗതിക്കും, നമ്മുടെ സ്ക്കൂളിലെ വിദ്യാർഥികളുടെയും പൂർവ വിദ്യാർത്ഥികളുടെയും സർവ്വോപരി സമൂഹ നന്മക്കും വേണ്ടി അക്ഷീണം പ്രവർത്തിച്ചു വരുന്ന ആശ ഏനാമാക്കൽ എന്ന പൂർവ്വ വിദ്യാർത്ഥി സംഘടനയിൽ അംഗത്വമെടുക്കാൻ ഈ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളോടും അഭ്യർത്ഥിക്കുന്നു.

100 രൂപ കൊടുത്താൽ ഒരു വർഷത്തെ സാധാരണ അംഗത്വം ലഭിക്കും. പിന്നെ ഓരോ വർഷവും അംഗത്വം പുതുക്കണം. 500 രൂപ നൽകി അഞ്ചു വർഷത്തേക്കും അംഗത്വം എടുക്കാവുന്നതാണ്. എന്നാൽ 5000 രൂപ നൽകിയാൽ ആജീവനാന്ത അംഗത്വം ലഭിക്കും. അംഗത്വം ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ സ്കൂൾ ഓഫിസുമായോ ഭരണ സമിതി അംഗങ്ങളുമായോ ബന്ധപെടേണ്ടതാണ്.

സ്ക്കൂളിന്റേയും, സ്ക്കൂളിലെ വിദ്യാർത്ഥികളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും സർവ്വോപരി സമൂഹത്തിന്റെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യമാക്കി രൂപീകരിച്ചിട്ടുള്ള ആശഏനാമാക്കൽ എന്ന പൂർവ്വ വിദ്യാർത്ഥി സംഘടനയിൽ അണിചേരാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.

സവിനയം

വേണുഗോപാൽ
പ്രസിഡണ്ട്
ആശ ഏനാമാക്കൽ

08/08/2019
20/07/2019

Welcoming all 92 batch students for the occasion.

11/11/2018

♥BODHI INDIA ❣ WE SAVE LIFE ♥

*രക്തദാനം ; ജീവദാനം*

സന്നദ്ധ രക്തദാനത്തിലൂടെ സഹജീവികളുടെ ജീവൻ രക്ഷിക്കുക എന്ന സൽകർമ്മത്തിന്റെ പുണ്യം നുകരാൻ താൽപ്പര്യമുള്ളവർ, തൃശ്ശൂർ ജില്ലയിൽ അടിയന്തിര സാഹചര്യത്തിൽ സന്നദ്ധ രക്തദാതാക്കൾ വഴി തികച്ചും സൗജന്യമായി രക്തം ആവശ്യമായി വരുന്നവർ, രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കാൻ സഹായം ആവശ്യമുള്ള വ്യക്തികൾ സംഘടനകൾ ബോധി ഇന്ത്യ പ്രവർത്തകരെ വിളിക്കുക, അല്ലെങ്കിൽ വാട്സ്അപ് സന്ദേശം അയയ്ക്കുക.

വിളിക്കേണ്ട നമ്പറുകൾ:-

ജിഷ്ണു കളരിക്കൽ
09744572797

ജോഫി വരടിയം
09846796900

മണികണ്ഠൻ മഞ്ചറമ്പത്ത്
09744454088

ഷൈൻ മോഹൻ
09995124666

അജിൽ മുല്ലശ്ശേരി
07034368788

സ്മിനീഷ് നമ്പനത്ത്
09947673795

WhatsApp Group Invite 29/06/2018

♥ *BODHI INDIA*❣ *WE SAVE LIFE* ♥

*രക്തദാനം ശീലമാക്കൂ, ആരോഗ്യം കാത്തു സൂക്ഷിക്കൂ.....*

രക്തദാനം മഹാദാനം എന്നാണല്ലോ പറയപ്പെടുന്നത്. രക്തം ദാനം ചെയ്യുന്നത് മറ്റൊരു ജീവൻ രക്ഷിക്കാൻ സഹായകമാവും. അതേസമയം രക്തം ദാനം ചെയ്യുന്ന ആൾക്കും അതുകൊണ്ട് ആരോഗ്യപരമായ പ്രയോജനങ്ങളുണ്ട്.

👉“ രക്തദാനത്തെ ഒരാൾ ലഘുവായ ഒരു സൗജന്യ ആരോഗ്യ പരിശോധന ആയിട്ടാണ് കാണേണ്ടത്. വെറും 450 മില്ലി രക്തം നൽകുന്നതിലൂടെ നിങ്ങൾ, ചില അണുബാധകൾ, പ്ലേറ്റ്ലെറ്റ് എണ്ണം, ഹീമോഗ്ലോബിൻ നില എന്നിവയെല്ലാം പരിശോധിച്ചറിയുന്നു എന്നതിനെല്ലാം ഉപരി ചില മാരക രോഗങ്ങൾക്കുള്ള അപകട സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇത് ദാതാവിനും സ്വീകർത്താവിനും ഗുണകരമായ ഒരു കാര്യമാണ്.

👉ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയവയുടെ അപകടസാധ്യത കുറയ്ക്കാൻ രക്തദാനത്തിനു കഴിയുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

👉സൗജന്യ ആരോഗ്യ പരിശോധന: നിങ്ങൾ രക്തദാനത്തിനായി പോകുമ്പോൾ, പൾസ്, രക്തസമ്മർദം, ശരീരോഷ്മാവ്, പ്ലേറ്റ്ലെറ്റുകളുടെ എണ്ണം, ഹീമഗ്ളോബിന്റെ എണ്ണം എന്നിവ പരിശോധിക്കും. രക്തദാനം ചെയ്യുമ്പോൾ എച്ച് ഐ വി, ഹെപ്പാറ്റൈറ്റിസ് ബി, സി എന്നിവയും മലേറിയയും ഉണ്ടോയെന്ന് പരിശോധിക്കും. ഇത്, ഭാവിയിൽ ഗുരുതരമാകാവുന്ന എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ തിരിച്ചറിയാൻ സഹായകമാവും.

👉പുതിയ രക്ത കോശങ്ങളുടെ ഉത്പാദനം: ഒരിക്കൽ നിങ്ങൾ രക്തദാനം നടത്തിയാൽ, നിങ്ങളുടെ ശരീരം പുതിയ രക്ത കോശങ്ങൾ ഉത്പാദിപ്പിക്കാൻ തുടങ്ങും. ഇത് നിങ്ങളെ ആരോഗ്യവാൻ/ആരോഗ്യവതി ആക്കി നിലനിർത്തുന്നു.

👉ഭാരം കുറയുന്നു: ഓരോതവണ രക്തദാനം നടത്തുമ്പോഴും നിങ്ങൾക്ക് 650 കലോറി വീതം കുറയും. ഇത് ഭാരം കുറയുന്നതിനും ആരോഗ്യപരമായ മറ്റ് പല ഗുണഫലങ്ങൾക്കും കാരണമാവും.

👉ആരോഗ്യമുള്ള ഹൃദയവും കരളും: രക്തദാനത്തിലൂടെ ശരീരത്തിൽ അധികമുള്ള ഇരുമ്പിന്റെ അംശം ഒഴിവാക്കാൻ കഴിയും, പലപ്പോഴും ഇരുമ്പിന്റെ അംശം കൂടുതലാവുന്നതാണ് ഹൃദയാഘാതത്തിന് കാരണമാവുന്നത്.

👉ക്യാൻസർ അപകടസാധ്യത കുറയ്ക്കുന്നു; ഇരുമ്പിന്റെ അംശം കുറയുന്നത് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു.

അതിനാൽ, നിങ്ങൾ രക്തം ദാനം ചെയ്യേണ്ടതിന് കൂടുതൽ കാരണങ്ങളുണ്ട്. ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്നത് നിങ്ങൾക്ക് സന്തോഷം പകരും. ഇനി എന്തിനാണ് കാത്തുനിൽക്കുന്നത്, ഇന്നു തന്നെ രക്തം ദാനം ചെയ്യൂ.

♦♦♦♦♦♦♦♦
*രക്തദാനം -അവയവദാനം എന്നീ പുണ്യപ്രവൃത്തികൾ സമൂഹത്തിൽ പ്രോൽസാഹിപ്പിയ്ക്കുക എന്ന മഹത്തായ ലക്ഷ്യം മുൻനിർത്തി , മനുഷ്യസ്നേഹിയും സർവ്വാദരണീയനുമായ റവ: ഫാ. ഡേവീസ് ചിറമ്മലിന്റെ നേതൃത്വത്തിൽ... 2017 മാർച്ച് മാസം 3 ന് രജിസ്ട്രേഷൻ കിട്ടി പ്രവർത്തനമാരംഭിച്ച കേരള സർക്കാർ അംഗീകൃത ജീവകാരുണ്യ -സന്നദ്ധ -സേവന സംഘടനയാണ് ബോധി ഇന്ത്യ; Blood & Organ Donation Harmony Initiative India (BODHI INDIA)*

പ്രവർത്തനമാരംഭിച്ച് വളരെ ചുരുങ്ങിയ കാലയളവിൽ ഇന്നു വരെയായി *36 രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു കൊണ്ടും, സന്നദ്ധ രക്തദാതാക്കൾ വഴി രക്തം നൽകിയും* തൃശൂർ ജില്ലയിലും അയൽ ജില്ലകളിലും രക്താവശ്യങ്ങൾ നിറവേറ്റാൻ മുഖ്യപങ്കുവഹിച്ചു വരുന്ന ബോധി ഇന്ത്യയുമായ് കൈകോർത്ത് ഒരേ മനസ്സോടെ പ്രവർത്തിക്കാൻ സന്നദ്ധത ഉള്ള തൃശൂർ ജില്ലയിലേയും മറ്റുജില്ലകളിലേയും നല്ല മനസ്സുകളെ ബോധി ഇന്ത്യ സവിനയം ക്ഷണിച്ചു കൊള്ളുന്നു. സമയം അനുവദിക്കുന്നതിനനുസരിച്ച് രക്തം ദാനം ചെയ്തും രക്താവശ്യങ്ങൾ നിറവേറ്റിയും ബോധി ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താൽപ്പര്യമുള്ള സേവന സന്നദ്ധരായ നല്ല മനസ്സുകൾ താഴെ കൊടുത്തിരിക്കുന്ന ബോധി ഇന്ത്യ വാട്സ്അപ് ഗ്രൂപ്പ് ലിങ്ക് ഉപയോഗിക്കണമെന്ന് അപേക്ഷിക്കുന്നു 👇
https://chat.whatsapp.com/14GwGRwdBMtLbS8JjkKNBN

*ആപത് ഘട്ടത്തിൽ സന്നദ്ധ രക്തദാതാക്കൾ വഴി തികച്ചും സൗജന്യമായി രക്തം ആവശ്യമായി വരുന്നവർ, രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കാൻ സഹായം ആവശ്യമുള്ള വ്യക്തികൾ സംഘടനകൾ ബോധി ഇന്ത്യ പ്രവർത്തകരെ വിളിക്കുക, അല്ലെങ്കിൽ വാട്സ്അപ് സന്ദേശം അയയ്ക്കുക*

വിളിക്കേണ്ട നമ്പറുകൾ:-

BODHI INDIA - 9562403000
HELP DESK
SP - 9645366888
JISHNU - 9744572797
JOPHY - 9846796900

WhatsApp Group Invite Follow this link to join

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Website

Address


Enamakkal
Thrissur
680510