St.george Higher Secondary School - thozhiyoor

St.george Higher Secondary School - thozhiyoor

Share

It is an education institute of Thozhiyoor village

തൊഴിയൂരിന്‍റെ നെടുംതൂണായ ഒരു സ്ഥാപനം, ഞങ്ങളുടെ നാടിന്‍റെ അഭിമാന സ്തംഭങ്ങളില്‍ ഒന്ന്, അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസ്സുകള്‍ മാത്രമേ ഈ സ്കൂളില്‍ ഉള്ളൂവെങ്കിലും1980-90കളില്‍ ഓരോ ക്ലാസ്സും കുറഞ്ഞത് അഞ്ചു ഡിവിഷന്‍ വീതമെങ്കിലും ഉണ്ടായിരുന്നു ; അതിനിടെ ഒരു വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ആധിക്യം മൂലം എട്ടാം ക്ലാസ്‌ "J" ഡിവിഷന്‍ വരെ എത്തിയിരുന്നു. തൊഴിയൂരിന്‍റെ വടക്ക് കിഴക്ക് അതിരിലായാണ് ഈ സ്കൂള്‍ സ്ഥി

19/05/2023

99.70% കുട്ടികൾക്ക് വിജയാശംസകൾ.. 🌹

ബാക്കി 0.30% കുട്ടികളോടാണ്..

പരാജയം നമ്മളെ ശുദ്ധീകരിക്കണം..

പരാജയമാണ് ഒരു വ്യക്തിയുടെ സ്വയം തിരിച്ചറിവിന്റെ
മറ്റൊരു കാരണവും വഴിയുമാവുന്നത്..

ഒരിക്കൽ പരാജയം നേരിട്ട ആളുകളാണ് പിന്നീട് ജീവിതത്തിൽ പലതും നേടിയെടുത്തിട്ടുള്ളത്..

ഈ ചെറിയൊരു തോൽ‌വിയിൽ ഒരിക്കലും നിരാശരാവാതെ, തളരാതെ, പതറാതെ ആത്മവിശ്വാസത്തോടെ മുന്നേറുക..
വിജയം
സുനിശ്ചിതമാണ്..❤

keralapareekshabhavan.in Result 2023 - SSLC, Plus Two, KTET, LSS USS 19/05/2023

പരീക്ഷാഫലം ലഭ്യമാവുന്ന വെബ്‌സൈറ്റുകൾ :

http://www.keralapareekshabhavan.in
http://www.sslcexam.kerala.gov.in
http://www.results.kite.kerala.gov.in
http://www.results.kerala.nic.in
http://www.prd.kerala.gov.in
http://www.sietkerala.gov.in

keralapareekshabhavan.in Result 2023 - SSLC, Plus Two, KTET, LSS USS Kerala Pareeksha Bhawan has successfully conducted the SSLC and Plus Two examination in the months of March and April, 2023. The Kerala 10th and +2

14/11/2022

"ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാര്‍ത്തെടുക്കുന്നത്. നമ്മള്‍ എങ്ങനെയാണോ അവരെ പരിഗണിക്കുന്നത്, അതുപോലെ ആയിരിക്കും രാജ്യത്തിന്റെ ഭാവി"
എന്നു പറഞ്ഞ
ചാച്ചാജി എന്ന
റോസാപ്പൂ അപ്പൂപ്പനെ നമുക്കൊരിക്കല്‍ക്കൂടി ഓര്‍മ്മിക്കാം.

കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണല്ലോ ശിശുദിനം.

ഇന്ന് ഒരു ശിശുദിനം കൂടി കടന്നുപോകുമ്പോള്‍
രാജ്യത്തെ കുട്ടികള്‍ക്ക് അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങൾ ശിശുദിനാഘോഷങ്ങള്‍ പ്രദാനം ചെയ്യട്ടെ എന്ന് നമുക്ക് ആശിക്കാം..🌹

Photos from St.george Higher Secondary School - thozhiyoor's post 11/08/2022

SSLC ഉന്നത വിജയം നേടിയവർക്ക് ഖത്തർ ചാപ്റ്റർ വക ക്യാഷ് പ്രൈസ് വിതരണം ആഗസ്റ്റ്‌ 15 ന്
സ്കൂൾ മുറ്റത്ത് വെച്ച്.
പ്രിയ കവി:
റഫീഖ് അഹ്‌മദ് നിർവഹിക്കുന്നു..

20/06/2022
Photos from St.george Higher Secondary School - thozhiyoor's post 26/09/2021

ഓർമ്മകളുടെ കുട്ടിക്കാലം വക..
ഇന്ത്യയും കേരളവും..

02/09/2021

നാടകം, സിനിമ, ടെലിവിഷൻ
അഭിനയ പ്രതിഭയ്ക്ക് അരങ്ങുകളേതും സമാനമാണെന്ന് തെളിയിച്ച അതുല്യ പ്രതിഭയ്ക്ക് ഇന്ന് നല്ല നടനുളള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു.
തൊഴിയൂർ സെന്റ്.ജോർജ്ജ് ഹയർ സെക്കണ്ടറി സ്കൂളിലെ പഴയകാല വിദ്യാർത്ഥി
ശിവജി ഗുരുവായൂരിന്
അഭിനന്ദനങ്ങൾ..

ഓർമ്മകളുടെ കുട്ടിക്കാലത്തിനായി കലാലയ ജീവിതത്തിന്റെ അനുഭവങ്ങൾ തൊട്ടറിഞ്ഞ് പൂർവ്വവിദ്യാർത്ഥി സംഗമങ്ങളിൽ പഴയകുട്ടികളായി നാടകവും സ്കിറ്റുകളുമെല്ലാമായി ഓർമ്മകളുടെ കുട്ടിക്കാലത്തിന്റെ സമസ്ത മേഘലയിലും നിറസാന്നിദ്ധ്യമായ ശിവജിക്ക്
ഓർമ്മകളുടെ കുട്ടിക്കാലത്തിന്റെ ആദരം..

16/07/2021

പ്രിയ സുഹൃത്തുക്കളെ,

നമ്മുടെ സ്‌കൂളിലേക്ക് കുറച്ചു കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ആവശ്യമുണ്ടെന്നു അറിഞ്ഞതിനെ തുടർന്ന് മൂന്ന് സ്മാർട്ട് ഫോണുകൾ ഖത്തർ യൂണിറ്റിൽ നിന്നും കൊടുക്കുവാൻ തീരുമാനിച്ചിരുന്നു.

അത് പ്രകാരം ഖത്തർ യൂണിറ്റിന്റെ ഇപ്പോൾ നാട്ടിലുള്ള ഭരണസമിതി മെമ്പർ അലിമോനും ട്രഷറർ അബു താഹിറും കൂടി മെയിൻ ഗ്രൂപ്പ് പ്രസിഡന്റ് ബിനോജിന്റെ സാന്നിധ്യത്തിൽ ഫോണുകൾ സ്കൂൾ അധികൃതർക്ക് കൈമാറിയ
വിവരം സന്തോഷപൂർവ്വം
എല്ലാ വരെയും അറിയിക്കുന്നു.

സംരംഭത്തോട് സഹകരിച്ച എല്ലാ മെമ്പർമാർക്കും ഖത്തർ യുണിറ്റിന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.

ST. GEORGE HSS THOZHIYOOR- ADMISSION FORM 14/05/2021

വിദ്യാർത്ഥികൾക്ക് ഇനി മുതൽ വീട്ടിലിരുന്നുതന്നെ സ്കൂൾ അഡ്മിഷൻ നേടാം..
അഡ്മിഷൻ പ്രക്രിയ്യ ഓൺലൈൻ സംവിധാനത്തിൽ ആക്കിയിരിക്കുകയാണ് തൊഴിയൂർ സെന്റ്.ജോർജ്ജസ് ഹയർ സെക്കണ്ടറി സ്കൂൾ...
അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയാണ് പ്രവേശനം. (ഇംഗ്ലീഷ് മീഡിയം - class 8,9. മലയാളം മീഡിഃയം class 5-10) ഗൂഗിൾ ഫോമിലെ എല്ലാ കോളങ്ങളും പൂർത്തിയാക്കിയശേഷം submit ചെയ്യുക. എല്ലാവരെയും തൊഴിയൂർ സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നു.

ഈ ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്

ST. GEORGE HSS THOZHIYOOR- ADMISSION FORM പ്രിയ രക്ഷിതാക്കളെ, കുട്ടികളെ, അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയാണ് പ്രവേശനം. (ഇംഗ്ലീഷ് മീഡിയം - class 8,9. മലയാളം മ...

07/03/2021

*സുനേന കലാ-കായിക സാംസ്കാരിക വേദി തൊഴിയൂരിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന *WINDOW TO SUCCESS @2021*
*ജാബിർ സിദ്ധീക്ക് (kerala No.1 student's Motivational coach)MOTIVATION SECTION* ഈ വരുന്ന *07-04-2021 ഞായറാഴ്ച്ച രാവിലെ 9:30 - 12:30 വരെ* തൊഴിയൂർ *സുനേന* നഗറിൽ വെച്ച് നടത്തുന്ന വിവരം എല്ലാ നല്ലവരായ നാട്ടുകാരെ അറിയിച്ചു കൊള്ളുന്നു. *10th&+2* പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്തികൾ പ്രയോജനപെടുത്തുക
നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി ഈ സുവർണാവസരം പ്രയോജനപെടുത്തുക.

For More Details :-
8086674448-anas nasar
9744919427-shafi asharaf
9605076399-anas shamsudheen

04/03/2021

പ്രിയ സ്‌കൂൾ കൂട്ടുകാരെ,
നമ്മുടെ സ്‌കൂളിന്റെ അലുംനി സംഘടനയായ ഓർമ്മകളുടെ കുട്ടിക്കാലം ഖത്തർ ചാപ്റ്റർ
FB പേജിൽ Likes കുറവായതിനാൽ
അത് 2 മാസത്തിനകം ഡിലീറ്റ് ആവുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട്
ആയത്കൊണ്ട് ഇനിയും Like ചെയ്യാത്തവർ ഉണ്ടെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നമ്മുടെ പേജ് ഓപ്പൺ ചെയ്ത് Like ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
ആരും ഉപേക്ഷ കരുതരുതെ..

എന്ന്
സിദ്ധീക്ക് തൊഴിയൂർ
കൺവീനർ.
ഖത്തർ യൂണിറ്റ്.

www.Facebook.com/qatar.Kuttikkaalam

ഖത്തർ കുട്ടിക്കാലം Alumni Association of St.Georges High School, Thozhiyoor

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Thozhiyur
Thrissur
680520