05/11/2024
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ തൃശൂർ ജില്ലക്ക് വേണ്ടി മത്സരിക്കുന്ന സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിജയാശംസകൾ..👏🙏👍
Alagappanagar Panchayath Higher Secondary School, Alagappanagar.P.O,
Pin 680302, Thrissur ,Kerala. In 1957, it was upgraded as an Upper Primary School.
HISTORY:
Alagappanagar Panchayath Higher secondary School which belongs to Thrissur district, Amballur village, Mukundapuram taluk is located on the right side of the Amballur–Varantharappilly State Highway, opposite to Alagappa Textile Mills. It was established in 1952 by Dr.MRM Alagappa Chettiyar, as a Lower Primary School, mainly intended for the education of the children of
the employe
05/11/2024
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ തൃശൂർ ജില്ലക്ക് വേണ്ടി മത്സരിക്കുന്ന സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിജയാശംസകൾ..👏🙏👍
25/09/2024
NSS വളണ്ടിയേഴ്സ് NSS day യുടെ ഭാഗമായി റാലി നടത്തുകയും റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്തു . Info Wall പുതുക്കുകയും സീനിയർ അധ്യാപിക ഷീലടീച്ചറുടെ നേതൃത്വത്തിൽ Gender equality എന്ന വിഷയത്തിൽ കുട്ടികൾക്കായി സംവാദം സംഘടിപ്പിക്കുകയും ചെയ്തു.
12/09/2024
പായൽ പന്ത് നിർമ്മാണവുമായി എപിഎച്ച്എസ്എസ് അളഗപ്പനഗറിലെ എൻഎസ്എസ് വളണ്ടിയേഴ്സ്
അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ് പായലും മണ്ണും ഉപയോഗിച്ച് പായൽ പന്തുകൾ നിർമ്മിച്ചു . പായൽ പന്തുകൾ വീടിന് പ്രകൃതിയുടെ സ്പർശം നൽകുന്ന അലങ്കാരമായി മേശപ്പുറത്ത് വയ്ക്കുകയോ തൂക്കിയിടുകയോ ചെയ്യാവുന്നതാണ്. ഇതിലൂടെ പ്ലാസ്റ്റിക് ചെടിച്ചട്ടികളുടെ അതിപ്രസരം ഒഴിവാക്കാനും സാധിക്കും.കൊക്കെ ഡാമ ഇരിഞ്ഞാലക്കുട ക്ലസ്റ്റർ തല ഉദ്ഘാടന ചടങ്ങ് എ പി എച്ച്എസ്എസ് അളഗപ്പനഗറിൽ പ്രിൻസിപ്പൽ ഡോ. റോയ് തോമസ് പിഎക്സിന്റെ അധ്യക്ഷതയിൽ നടന്നു. ചടങ്ങിൽ അളഗപ്പ നഗർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ രാജേശ്വരി അവർകൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീമതി സോഫിയ വി എം സ്വാഗതം പറയുകയും ക്ലസ്റ്റർ കൺവീനർ ശ്രീ ശ്രീജിത്ത് ഒ എസ് സന്ദേശം നൽകുകയും ചെയ്തു.എൻഎസ്എസ് ലീഡർ അർജുൻ പി എസ് ചടങ്ങിന് നന്ദി അറിയിച്ചു.എൻഎസ്എസ് വളണ്ടിയേഴ്സും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു
04/09/2024
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ മത്സരിക്കുന്ന ജൂനിയർ ആൺകുട്ടികളുടെ തൃശ്ശൂർ റവന്യൂ ജില്ലാ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച APHSS അളഗപ്പനഗറിലെ ആദർശ് കെ എസ് , അഭിനവ് കൃഷ്ണ എന്നിവർക്ക് ഒരായിരം അഭിനന്ദനങ്ങൾ..!!
അധ്യാപക രക്ഷാകർതൃ സമിതി
04/09/2024
തൃശ്ശൂർ റവന്യൂ ജില്ലാ ജൂനിയർ ബോയ്സ് ഫുട്ബോൾ ജേതാക്കളായ ചേർപ്പ് സബ് ജില്ലാ ടീമിലെ അംഗങ്ങളായ APHSS അളഗപ്പനഗറിലെ ആദർശ് കെ എസ് , അഭിനവ് കൃഷ്ണ , അൻസൽ ഹുസൈൻ എന്നിവർക്ക് ഒരായിരം അഭിനന്ദനങ്ങൾ..!!
അധ്യാപക രക്ഷാകർതൃ സമിതി
26/08/2024
സ്‌കൂൾ ഫുട്ബോൾ ടീം ജെഴ്സി സ്പോൺസർ
CAMP NOU Mens & Sports Wear ആമ്പല്ലൂർ
താങ്ക്സ്..🙏🏽 Ashirvad Ag Adarsh AG
18/08/2024
സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ നിന്നും..🙏🏽
16/08/2024
*ലോക അവയവദാന ദിനത്തോടനുബന്ധിച്ച് അളഗപ്പനഗർ സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.*
ലോക അവയവദാന ദിനത്തോടനുബന്ധിച്ച് അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആമ്പല്ലൂർ സെന്ററിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
" അവയവ ദാനത്തിലൂടെ ഇന്നുതന്നെ ഒരാളുടെയെങ്കിലും സന്തോഷത്തിന് കാരണമാവുക" എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. ദിനാചരണ പരിപാടികൾക്ക് പ്രധാന അധ്യാപിക സിനി എം കുര്യാക്കോസ്, സീനിയർ അസിസ്റ്റന്റ് മഞ്ജുഷ മാത്യു, ഹെൽത്ത് ക്ലബ്ബ് കൺവീനർ ബിനി പി ബി, അധ്യാപകരായ രേഖ ടി ജി, പ്രസാദ് സി കെ, എം ബി സജീഷ് എന്നിവർ നേതൃത്വം നൽകി.
10/08/2024
*യുദ്ധവിരുദ്ധ സ്നേഹജ്വാല തെളിയിച്ചു*
അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി
യുദ്ധം പകർന്നു തരുന്ന വെറുപ്പിന്റെ സന്ദേശത്തിനു പകരം സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾ പകർന്നുകൊണ്ട് വിദ്യാർത്ഥികൾ ദീപം തെളിയിച്ചുകൊണ്ട് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു.
യുദ്ധ വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള യുദ്ധവിരുദ്ധ റാലിയും, യുദ്ധവിരുദ്ധ ചിത്രങ്ങളും സന്ദേശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്ലക്കാർഡ് നിർമ്മാണ മത്സരവും, ക്വിസ് മത്സരവും, സംഘടിപ്പിക്കുകയുണ്ടായി.
പരിപാടികൾക്ക് പ്രധാന അധ്യാപിക സിനി എം കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് സോജൻ ജോസഫ്, സീനിയർ അസിസ്റ്റന്റ് മഞ്ജുഷ മാത്യു, അധ്യാപകരായ പ്രസാദ് സി കെ, സജീഷ് എം ബി, ഗോകുൽ ഗോപൻ എന്നിവർ നേതൃത്വം നൽകി.
27/07/2024
ഒളിമ്പിക്സ്നോട് അനുബന്ധിച്ച് നടത്തിയ ദീപശിഖ തെളിയിക്കൽ.. 🙏🏽
17/07/2024
സ്‌കൂൾ പഴയ ചിത്രങ്ങൾ.. 🙏🏽❤
16/07/2024
ഹരിതസമേതം വിത്തുപന്തേറിന്റെ ഭാഗമായി അളഗപ്പനഗർ പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂളിൽ കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന വിത്ത് പന്തുകൾ പറമ്പുകളിലേക്ക് എറിയുകയുണ്ടായി.
സ്കൂളിലെ എൽകെജി മുതൽ 10 വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികളും പരിപാടിയിൽ ഭാഗമായി. പേര ,ചാമ്പ ,തേക്ക് ,കണിക്കൊന്ന, ഞാവൽ എന്നീ മരങ്ങളുടെ വിത്തുകൾ ആണ് സീഡ് ബോംബിങ്ങിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നത്. വിത്തുപന്തേറിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപിക സിനി എം കുര്യാക്കോസ്, അധ്യാപകരായ മഞ്ജുഷ മാത്യു ,പുഷ്പ ടി , രേഖ ടി.ജി ,എം ബി സജീഷ് ,ബിനി പിബി എന്നിവർ നേതൃത്വം നൽകി..