01/05/2017
Gfvhss Kaipamangalam
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gfvhss Kaipamangalam, School, Kaipamangalam, Thrissur.
01/05/2017
26/12/2016
വിദ്യാർത്ഥികളുടെ എണ്ണത്തിലും ഗുണത്തിലുമെന്നപോലെ മികച്ചഅധ്യാപകരുടെ കാര്യത്തിലും സമ്പുഷ്ടമാണ് നമ്മുടെ വിദ്യാലയം. ആ ഗണത്തിലേക്ക് ചേർത്തുവെക്കേണ്ട ഒരു അധ്യാപികയാണ് ബയോളജി അധ്യാപികയായിരുന്ന തുളസീഭായ് എന്ന എല്ലാവരുടെയുംതുളസിടീച്ചർ.
തന്നെ പഠിപ്പിച്ചിരുന്ന അധ്യാപകരുടെ സ്വാധീനത്താലാണ് താനൊരു അധ്യാപികയായതെന്നു തുളസി ടീച്ചർ പറയുന്നു. അത്രയ്ക്കുമാത്രം അവരെ ഞാൻ സ്നേഹിക്കുകയും അവരെന്നെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ടീച്ചറാവാൻ നിശ്ചയിച്ചുറപ്പിച്ച് അതിനുവേണ്ടി തന്നെയായിരുന്നു പിന്നീടുള്ള ടീച്ചറുടെ പഠനമെല്ലാം. ഒടുവിൽ 1977 ടീച്ചർ ആ ലക്ഷ്യത്തിലെത്തി.
ചാവക്കാടിനടുത്ത എടക്കഴിയൂരിലെ സീതി സാഹിബ് മെമ്മോറിയൽ സ്കൂളിലാണ് ടീച്ചറുടെ ഉദ്യോഗപർവ്വത്തിന്റെ ആദ്യ രംഗങ്ങൾ. വീടിനടുത്ത്തന്നെ ഇഷ്ട്ടപ്പെട്ട ജോലി എന്ന സൗഭാഗ്യവും സൗകര്യവും അനുഭവിച്ചു വരുന്നതിനിടയില്‍ 1978ല്‍ ടീച്ചറുടെവിവാഹം നടന്നു. അധ്യാപകൻ തന്നെയായിരുന്ന കരുവത്തിൽസോമരാജൻ മാസ്റ്ററായിരുന്നു തുളസി ടീച്ചറെ വിവാഹം കഴിച്ചത്. സോമരാജൻ മാസ്റ്ററും ദീർഘകാലം നമ്മുടെ സ്കൂളിലെ അധ്യാപകനായിരുന്നു.
വിവാഹശേഷവും സീതിസാഹിബ് സ്കൂളിലെ ജോലി തുടർന്നിരുന്നെങ്കിലും സോമരാജൻ മാസ്റ്ററുടെ കൂടെ പ്രേരണയാൽ PSC ടെസ്റ്റ് എഴുതുകയും 1981ല്‍ വടക്കാഞ്ചേരി ഗവ. ബോയ്സ് സ്കൂളിൽ ടീച്ചറായി നിയമനം ലഭിക്കുകയുംചെയ്തു. ഒരുവര്‍ഷത്തിനുള്ളിൽത്തന്നെ അവിടെ നിന്നും സ്ഥലം മാറി എറിയാട് കേരളവർമ്മ ഹൈസ്കൂളിലേക്കു വരികയും ചെയ്തു. എറിയാട് സ്കൂളിൽ ആറുവർഷത്തെ സേവനത്തിനു ശേഷമാണ് 1988ല്‍ തുളസിടീച്ചർനമ്മുടെ സ്കൂളിൽ എത്തുന്നത് പിന്നീടങ്ങോട്ട് പ്രഗല്ഭയും സ്നേഹനിധിയുമായ അധ്യാപികയുമായി 18 വർഷക്കാലം ടീച്ചർ നമ്മുടെ വിദ്യാലയത്തിലുണ്ടായിരുന്നു.
നമ്മുടെ വിദ്യാലയവുമായി ഓർത്തെടുക്കാൻ കഴിയുന്ന പ്രധാന ഓര്‍മ്മകളെന്താണെന്നു ചോദിച്ചപ്പോള്‍ ടീച്ചർ പറഞ്ഞു ഒന്നല്ല... ഒരായിരം ഓർമ്മകൾ തന്നെയുണ്ട്... പക്ഷെ പെട്ടെന്നിങ്ങനെ ചോദിക്കുമ്പോൾ ഒന്നും ഓര്‍മ്മയിലോട്ടു വരുന്നില്ലെന്നതാണ് സത്യം. അച്ചടക്കമുള്ള കുട്ടികൾ, സഹകരണ മനോഭാവമുള്ള സഹപ്രവർത്തകർ അതുരണ്ടും അനുഭവിച്ചു ജോലി ചെയ്യാനുള്ള ഭാഗ്യമുണ്ടായി.
1954 മെയ് മാസത്തിലാണ് ചാവക്കാട് അയിനിപ്പുള്ളി വേലപ്പൻ കാളിക്കുട്ടി ദമ്പതിമാരുടെ പത്തുമക്കളിൽ ഒൻപതാമത്തെ കുട്ടിയായി തുളസി ടീച്ചർ ജനിക്കുന്നത്. ചാവക്കാട് സ്കൂളിൽആയിരുന്നു സ്കൂൾ വിദ്യാഭ്യാസ കാലം. പ്രീഡിഗ്രിയും ഡിഗ്രിയും പാസായത് ഗുരുവായൂർ എൽ.എഫ്. കോളേജില്‍ നിന്നുമാണ്. മൂത്തകുന്നം SNM കോളേജിലായിരുന്നു BEd. പഠനം.
നമ്മുടെ സ്കൂളിലെ 18 വർഷത്തെ സർവീസിനുശേഷം 2007 ലാണ് തുളസിടീച്ചർക്ക്ജോലിക്കയറ്റം കിട്ടിഹെഡ്മിസ്ട്രസ് ആകുന്നത്. വര്‍ഷങ്ങളോളം താൻ ജോലി ചെയ്ത എറിയാട് കേരളവർമ്മ സ്കൂളിൽ തന്നെയായിരുന്നു ഹെഡ്മിസ്ട്രസ് എന്ന നിലയിൽടീച്ചർ എത്തപ്പെട്ടത്.
2009ല്‍ തുളസിടീച്ചർ ഔദ്യോഗികമായി സർക്കാർ സർവീസിൽ നിന്നും വിരമിച്ചു. ഇപ്പോൾ പെരിഞ്ഞനം ഈസ്റ്റ് യു. പി. സ്കൂളിന് സമീപത്തുള്ള വസതിയിൽ വിശ്രമ ജീവിതത്തിലാണ് ടീച്ചർ .
സായൂജ്, ധന്യ എന്നിവരാണ് ടീച്ചറുടെ മക്കൾ.
സ്കൂളുകൾ കുറവുള്ള ആ കാലത്ത് ഗവൺമെന്റ് സ്കൂളുകളിൽ തന്നെ ആയിരുന്നു എന്റെയും പഠനം..
വേനൽ അവധിക്ക് ശേഷം സ്കൂൾ തുറക്കാൻ നോക്കി ഇരിക്കുന്ന മഴയും തണുപ്പും എന്നും എനിക്ക് വെല്ലുവിളി ആയിരുന്നു... മഴയോട് കിന്നാരം പറഞ്ഞ് നിക്കറും ഇട്ടു കുടയും കറക്കി സ്കൂളിൽ നനഞ്ഞ് ഒലിച്ചു ചെന്ന ആ കാലം, കണക്ക് ടീച്ചറിന്റെ പേടി പെടുത്തുന്ന കണക്കുകൾ എന്നും ഉറക്കം കളഞ്ഞിരുന്നു അന്ന്..
ഒരിക്കലും പിടി തരാതെ പോയ ഇംഗ്ലീഷ് ഉം ഹിന്ദിയും... മലയാളം ടീച്ചർ പഠിപ്പിച്ച കവിതകൾ ഇന്നും മനസ്സിൽ ചെറുപ്പം ഉച്ചക്കഞ്ഞിക്കായി മത്സരിച്ചു ഓടിയ ആ കാലം.. ചെറിയ പ്രശ്നങ്ങൾ പോലും അഭ്യന്തര പ്രശനം ആയി കണ്ട പ്രിൻസിപ്പൽ. അതിന് ഇടയിൽ പാര പണിയാൻ മാത്രം അറിയാവുന്ന കുറെ കൂട്ടുകാർ... പരിഭവങ്ങൾ മാത്രം പറയാൻ അറിയാവുന്ന പെൺ കിടാങ്ങൾ.... അന്ന് കുരത്ത കേടു കാണിച്ചാൽ കിട്ടുന്ന വലിയ ശിക്ഷ പെൺകുട്ടികളുടെ കൂടെ ഇരുത്തും... ഇന്ന് അത് ഓർക്കുമ്പോൾ മനസ്സിൽ ചിരി അടക്കാൻ ആവുന്നില്ല..
കറുത്ത ബോർഡിൽ തെളിഞ്ഞ വെളുപ്പ് അക്ഷരങ്ങൾ പലരുടെയും ജീവിതത്തിന്റെ വെളുപ്പ് നിറഞ്ഞ ജീവിതം ആയിരുന്നു.. അവസാന പിരിടുകളിൽ ഉത്സവ പ്രതീതി ആയ ക്ലാസ്സ് മുറികൾ... അന്ന്... സമയത്തിനു ഇത്ര നീളം ഉണ്ട് ഇന്ന് പഠിപ്പിച്ച ഇംഗ്ലീഷ് പിരീഡ്.... സമയത്തിന് ഒട്ടും നീളം ഇല്ല ഇന്ന് മനസ്സിലാക്കി തന്ന ഡ്രില്ല് പിരീട്..
കൂട്ടമണിയിൽ ആര് ആദ്യം വെളിയിൽ ഇറങ്ങും എന്ന് മത്സരിച്ചു ഓടിയ ആ കാലം... ഒരു റിക്കാർഡ ബുക്കിലും ഇടം പിടിക്കാതെ പോയ ചരിത്രം.. 1 രൂപ കൊണ്ട് രാജാവ് ആയ അകാലം... സിപ്പ് അപ്പുകളും. കടലമുട്ടായി കളും കൈയി നിറച്ചു മേടിച്ചു നടന്ന ആ സമയം.. 210 എന്ന സ്വപ്ന അക്കം കടക്കാൻ പെടാപാട് പെടുന്ന ചേട്ടൻമാരും.. മനസ്സിൽ പല ഓർമകൾക്ക് മങ്ങൽ വീണു എങ്കിലും ഇ ഓർമകൾക്ക് ഇന്നും ചെറുപ്പം മനസ്സിൽ.. തിരികെ വരില്ല എന്ന് അറിയാമെങ്കിലും ഒരിക്കൽ കൂടെ അവിടെ അതേ ക്ലാസ്സ് മുറിയിൽ പോയി ഇരിക്കുവാൻ മനസ്സ് വെമ്പുന്നു... ജീവിതത്തിൽ സന്തോഷം മാത്രം തന്ന ആ സുന്ദര കാലത്തിന്റെ നല്ല ഓർമകളും ആയി... ഇന്നും ഞാൻ....
മറ്റൊരു സ്കൂൾ കാലം കൂടെ കടന്ന് വരുന്നു.. അക്ഷരങ്ങളുടെ മാന്ത്രിക ലോകത്ത് പാറി നടക്കുന്ന കൊച്ച് അനിയന്മാര്ക്ക് നന്മ വരട്ടെ എന്ന പ്രാർത്ഥനയോടെ.....
Hiiii.....
Hw r u all friends ???
15/10/2014
Wishing u a very happy birthday Day!!!!
14/10/2014
29/09/2014
Think about this!!!!
Friends, plz share our school photos & ur experiences.
Thanks !!!!
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
Kaipamangalam
Thrissur