Puvathur St.Antony's U P School Old Students Association

Puvathur St.Antony's U P School Old Students Association

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Puvathur St.Antony's U P School Old Students Association, School, Puvathur, Thrissur.

07/10/2024

ആദരാഞ്‌ജലികൾ🙏🙏പരേതനായ വെങ്ങിണിശ്ശേരി ആറോക്കിൽ വിശ്വനാഥന്റെ പത്നിയും പരേതരായ ആലപ്പാട്ട് കൃഷ്ണൻ കുട്ടി നായരുടെയും വടുക്കൂട്ട് സരസ്വതി ടീച്ചറുടെയും മകളുമായ പൂവ്വത്തൂർ സെന്റ് ആന്റണീസ് യു.പി സ്കൂൾ സംഗീത അധ്യാപികയുമായിരുന്ന വടുക്കൂട്ട് കോമളവല്ലി (70) നിര്യാതയായി.
മക്കൾ : പ്രിയ അനിൽ (കേരള ബാങ്ക് ശാഖ, അയ്യന്തോൾ),
എ.പ്രസാദ് (കെ.പി.സി.സി സെക്രട്ടറി) മരുമക്കൾ അനിൽകുമാർ.പി. (കേരള ബാങ്ക് ശാഖ, വാടാനപ്പള്ളി ) രേഖ പ്രസാദ് (വിവേകോദയം ഹൈസ്ക്കൂൾ, തൃശൂർ) സംസ്കാരം ഉച്ചക്ക് 3 മണിക്ക് തൃശൂർ പാറമേക്കാവ് ശാന്തി ഘട്ടിൽ.

പ്രണാമം
🙏🙏🙏🙏🙏🙏🙏🙏

Photos from Puvathur St.Antony's U P School Old Students Association's post 13/08/2024
12/08/2024

ഒരൊറ്റ വേരിൽ നിന്നുമാണ് ഇന്നലെ നാം ആ മുറ്റം നിറയെ പടർന്നു പന്തലിച്ച് പൂവിട്ടത്.

ഒരു വിദ്യാലയത്തിൻ്റെ 'സൗന്ദര്യം' മുഴുവൻ നാം പഠിച്ചിറങ്ങിയപ്പോഴും നമ്മുടെ ഹൃദയത്തിൽ ചേർത്തു വെച്ചിട്ടുണ്ട് എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഇന്നലെ ഓരോരുത്തരുടെ മുഖത്തും കാണാൻ കഴിഞ്ഞത്. നാം വീണ്ടും ആ പഴയ കുട്ടികളായി.

10 മണിയുടെ ബെല്ലോടുകൂടി തുടങ്ങിയ ചടങ്ങിൽ പൂർവ്വസ്മരണകളെയുണർത്തുന്ന 'നീലക്കുറിഞ്ഞി' ഗ്രൂപ്പിൻ്റെ പ്രാർത്ഥനാഗാനത്തോടെ നാം വിനീതരായ, അനുസരണയുള്ള വിദ്യാർത്ഥികളായി. ജോഷികൊമ്പൻ്റെ തീപ്പൊരി വാചകങ്ങളിലൂടെ ഏവരേയും സ്വാഗതം ചെയ്തതും പതിയെത്തുടങ്ങി ഉച്ചസ്ഥായിയിലെത്തിയ സുബിദാസിൻ്റെ അദ്ധ്യക്ഷ പ്രസംഗവും H.M. ഷാജുമാഷിൻ്റെ, ഹൃദയത്തെത്തൊട്ട് ആത്മാവിലേക്ക് വെളിച്ചംവീശുന്ന വിശദീകരണങ്ങളും, സ്കൂൾചരിത്രത്തെ അടയാളപ്പെടുത്തിയ ബിജു സെബാസ്റ്റ്യനും നമുക്ക് എത്ര അറിവുകളാണ് പങ്കുവെച്ചത്.

വിജയത്തിൻ്റെ സ്നേഹ സമ്മാനങ്ങളേറ്റുവാങ്ങിയ, ഒരിക്കലെങ്കിലും ആ മുറ്റത്തു വീണുകരഞ്ഞ് മുറിവുപറ്റിയ കുട്ടികൾ ആശംസയർപ്പിച്ച 'ദൈവത്തിൻ്റെ കൈകളെ' നമ്മുടെ സ്വന്തം ഡോക്ടറെ എങ്ങനെ മറക്കാനാണ് അല്ലേ.

പിന്നീട് നാം കാണുന്നത് അവിസ്മരണീയമായ അഭിമാനമുണ്ടാക്കുന്ന നിമിഷമായിരുന്നു. സ്ക്കൂൾ ലീഡറായിരുന്ന സജിത്ശങ്കറിൻ്റെ നേതൃത്വത്തിൽ തുടങ്ങിയ സംഭാവന പല ബാച്ചുകളും നൽകിയപ്പോൾ നമ്മുടെ സ്ക്കൂൾ വരും കാലങ്ങളിൽ മികച്ച വിദ്യാലയമാകുമെന്നതിൻ്റെ ആകർഷണീയതയുള്ള തെളിവായി മാറി.

ചരിത്രത്തിൻ്റെ ഭാഗമാവാൻ കഴിഞ്ഞ ദിവ്യ മുഹൂർത്തങ്ങളിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അദ്ധ്യാപികയുമായ മാർഗ്ഗരറ്റ് ടീച്ചറുടെ ഉത്ഘാടനമാണ്. അത് മറ്റേതൊരു കൈകളേക്കാളും അനുയോജ്യമായത് തന്നെയാണ്. ആ അനുഗ്രഹീതയുടെ സാന്നിധ്യംപോലും നമുക്കനുഗ്രഹമാണ്.

മറുപടി പ്രസംഗത്തിൽ മേരിടീച്ചർ ചൊല്ലിയ കവിതയും ജോസ്മാഷിൻ്റെ സിനിമാഗാനവും ഇമ്പമുള്ളതായിരുന്നു.

പാത്തുമ്മ ടീച്ചർ ചൊല്ലിയ'നിങ്ങൾതൻ പുരോഭൂവിൽ പൂവുകൾ വിരിക്കട്ടെ, തുങ്ഗമാം കരുണതൻ കരുത്തു റ്റൊരു കൈകൾ'.. ഇപ്പഴും ആ വരികൾ ഓട്ടോഗ്രാഫിൽ, ടീച്ചറുടെ കൈയ്യൊപ്പുപതിഞ്ഞ പേജിൽ മായാതെ കിടപ്പുണ്ട്.

വന്ദ്യ ഗുരുഭൂതരെ ആദരിക്കാൻ, അവരുടെ അനുഗ്രഹമേറ്റുവാങ്ങാൻ ആ നിമിഷങ്ങൾക്ക് സാക്ഷിയാവാൻ നമ്മൾ എത്ര പുണ്യം ചെയ്തിരിക്കണം അല്ലേ.. അവരോടൊത്തു പങ്കിട്ട ഓരോ നിമിഷങ്ങളും അവിസ്മരണീയമാകുകയും അവിസ്മരണീയമാക്കുകയും ചെയ്യുമ്പോൾ അവയെല്ലാം നാളെയുടെ ചരിത്രത്തിന് നാം നൽകുന്ന വിലപ്പെട്ട സമ്മാനങ്ങളാണ്.

അവരുടെ മറുപടി പ്രസംഗത്തിന് തുച്ഛമായ സമയമേ ഉണ്ടായിരുന്നുള്ളൂ എന്നത് വേദനയുളവാക്കി.
ആ അദ്ധ്യാപകരുടെ സ്മരണകളിൽ, അവരനുഭവിച്ച നിമിഷങ്ങളെ പറയുമ്പോൾ, ആ ഗുരുക്കൻമാരുടെ ഓർമ്മകളിലിപ്പോഴും നമ്മളുണ്ടല്ലോ എന്ന വസ്തുത ഒരുപാട് സന്തോഷമുളവാക്കി.

ബാല്യത്തിലെ കൊതിയൂറുന്ന മണവുമായി ഗോതമ്പ്ഉപ്പുമാവും ചായയും കഴിക്കുമ്പോൾ കാലം കുറെ, വിശപ്പുമാറ്റിയ കഞ്ഞിയുമ്മയെ ഓർത്തുപോയി.

സാഹിത്യസമാജത്തിലെ പരിപാടികളെല്ലാം മനോഹരമായിരുന്നു. 4 മണിക്ക് നന്ദി പ്രകടനത്തോടെ ഈ ഉത്സവം തൽക്കാലത്തേക്ക് കൊടിയിറങ്ങി.

ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവാൻ സാധിച്ച നമ്മളൊക്കെ എത്ര ഭാഗ്യവാൻമാർ🌹❤️🙏🥰

മിനി പണിക്കർ
'ടീം നീലക്കുറിഞ്ഞി'🪻🪻🪻🪻

09/08/2024
11/07/2024

പ്രിയരെ,
നമ്മൾ ആദ്യാക്ഷരം കുറിച്ച നമ്മുടെ പുവ്വത്തൂർ സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ ഇന്ന് ശതാബ്ദിയുടെ നിറവിൽ നിൽക്കുകയാണ്. കഴിഞ്ഞ നൂറു വർഷത്തിൽ ആയിരക്കണക്കിന് കുട്ടികളാണ് ഇവിടെ നിന്നും പടിയിറങ്ങിയത്. ഇവരെല്ലാം ഇന്ന് പല കോണുകളിലുമാണ്.
ഇവരെയെല്ലാം ആയി
നമുക്ക് ഒരുമിച്ചിരിക്കണ്ടേ.....
ഒപ്പം നമ്മെ പഠിപ്പിച്ച പ്രിയപ്പെട്ട അദ്ധ്യാപകരും കൂടി ആകുമ്പോൾ നാം പഠിച്ചിരുന്ന ആ പഴയ ഓർമ്മകളിലേക്ക് പോകില്ലെ.......

നാം ഒത്തുകൂടുകയാണ്.....

നമ്മുടെ സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ വെച്ച്.

ഈ വരുന്ന 2024 ആഗസ്റ്റ് 11 ഞായറാഴ്ച രാവിലെ 10 മണിക്ക്.

ഈ അറിയിപ്പ് ലഭിക്കുമ്പോഴെ നമ്മുടെ മനസ്സ് ആ പഴയ നല്ല ഓർമ്മകളിലേക്ക് പോകും എന്നത് ഉറപ്പാണ്.

ആ ഓർമ്മകൾ ഒന്നിക്കുന്ന ദിനത്തിലേക്ക് പരസ്പരം കാണാനും സൗഹൃദം പങ്കിടുവാനും നിങ്ങൾ സഹപാഠികൾക്കൊപ്പം എത്തി ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ,

പി.ജി സുബിദാസ് (പ്രസിഡന്റ്)

ജോഷി കൊമ്പൻ
(സെക്രട്ടറി)
OSA

30/10/2023

ദാ ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത് .. ഒരിക്കൽ കൂടി അതേ വേദിയിൽ.. 🎙️🖤

Photos from Puvathur St.Antony's U P School Old Students Association's post 15/08/2023

പൂവ്വത്തൂർ

സെന്റ്. ആന്റണിസ് U. P സ്കൂളിൽ

ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ പങ്കെടുത്ത്

ആശംസകൾ നേർന്നു..

അസോസിയേഷൻ പ്രസിഡന്റ്‌ പി. ജി സുബിദാസും ചടങ്ങിൽ പങ്കെടുത്തു.

❤❤❤❤❤❤❤❤

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Puvathur
Thrissur
680508