Govt model higher secondary school Nadavaramba

Govt model higher secondary school Nadavaramba

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govt model higher secondary school Nadavaramba, School, Nadavaramba, Thrissur.

30/03/2025

ഷക്കീല ടീച്ചർ പടിയിറങ്ങുമ്പോൾ.....

ഇരിങ്ങാലക്കുട : കഴിഞ്ഞ രണ്ടു ദശാബ്ദ കാലത്തിലേറെയായി നടവരമ്പ് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന സി. ബി. ഷക്കീല
ടീച്ചർ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുകയാണ്.

മൂന്നു വർഷം വൊക്കേഷണൽ ഹയർ സെക്കൻ്ററിയിലും, 20 വർഷം ഹയർ സെക്കൻ്ററിയിലും കൂടി മൊത്തം 23 വർഷമാണ് ഷക്കീല ടീച്ചർ നടവരമ്പ് സ്കൂളിൽ ജോലി ചെയ്തത്. ഹയർ സെക്കൻ്ററിയിൽ ഇംഗ്ലീഷ് അധ്യാപികയായിരുന്നു.

പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവുറ്റ പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഷക്കീല ടീച്ചറെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നത്. ആറു വർഷക്കാലം എൻ. എസ്. എസ്സിന്റെ
പ്രോഗ്രാം ഓഫീസർ ആയും, മൂന്നു വർഷക്കാലം എൻഎസ്എസിന്റെ സംസ്ഥാന ഉപദേശക
സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

വിദ്യാലയത്തിനകത്തും പുറത്തുമായി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ദേശീയോദ്ഗ്രഥന സന്ദേശം ഉൾക്കൊള്ളുന്ന പരിപാടികൾ, മതസൗഹാർദ്ദ സന്ദേശം നൽകുന്ന പ്രോഗ്രാമുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാമൂഹ്യ പ്രവർത്തനങ്ങൾ, ജനാധിപത്യ രീതിയിൽ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തുന്ന രീതി തുടങ്ങി ഒട്ടേറെ വൈവിദ്ധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ടീച്ചർ മുൻപന്തിയിലായിരുന്നു.

അഞ്ചു വർഷക്കാലം സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ക്യാപ്റ്റനായും ടീച്ചർ സേവനമനുഷ്ഠിച്ചു. ഈ തിരക്കിനിടയിലും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും, പാലിയേറ്റീവ് പ്രവർത്തനങ്ങളും നടത്താൻ ടീച്ചർ മറന്നില്ല.

അഞ്ചു വർഷത്തോളം കാർഷിക ക്ലബ്ബ് കോർഡിനേറ്റർ എന്ന നിലയിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്കൂളിൻ്റെ വക ഒരേക്കർ സ്ഥലത്ത് നെൽകൃഷിയും ചെയ്തു.

ഹയർ സെക്കൻ്ററി വിഭാഗം നടപ്പിലാക്കിയ "കരുത്ത്" എന്ന സ്ത്രീ ശാക്തീകരണ പരിപാടിയുടെ കോർഡിനേറ്റർ ആയി അഞ്ചു വർഷക്കാലം സേവനമനുഷ്ഠിച്ചു.

സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ടിരുന്ന ഒട്ടേറെ വിദ്യാർത്ഥികൾക്ക് ടീച്ചർ സാമ്പത്തിക സഹായം നൽകിയതും, അവരുടെ തുടർപഠനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കി കൊടുക്കുകയും ചെയ്തത് ഒരിക്കലും പേരിനും പ്രശസ്തിക്കും വേണ്ടിയായിരുന്നില്ല.

ജില്ലാതലത്തിൽ മാതൃകാ അധ്യാപക അവാർഡ്, മികച്ച എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ അവാർഡ്, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗൈഡ്സ് യൂണിറ്റിനുള്ള ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ടീച്ചറെ തേടിയെത്തി.

2012ൽ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡും, 2016ൽ ദേശീയ അധ്യാപക അവാർഡും ഷക്കീല ടീച്ചർക്കു ലഭിച്ചു.

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട്, വിദ്യാലയത്തിന് ആവശ്യമായ കാര്യങ്ങൾ സാധിച്ചെടുക്കുന്നതിലും ടീച്ചർ ശ്രദ്ധ ചെലുത്തിയിരുന്നു. സ്കൂൾ ലൈബ്രറിയിലേക്ക് ടീച്ചർ സമാഹരിച്ചത് നൂറു കണക്കിന് പുസ്തകങ്ങളാണ്.

ഒഴിവു സമയത്ത് കുട്ടികൾക്ക് തയ്യൽ പരിശീലനം നൽകുന്നതിനായി മറ്റുള്ളവരെ കൊണ്ട് തയ്യൽ മെഷീനുകൾ സ്പോൺസർ ചെയ്യിക്കുന്ന കാര്യത്തിലും ടീച്ചർ വിജയിച്ചു.

ഓഫീസിലേക്ക് ഇൻവർട്ടർ ആവശ്യമായി വന്നപ്പോൾ പൂർവ്വ വിദ്യാർത്ഥികളെ സമീപിച്ച് അനും നടപ്പിലാക്കി.

ഏപ്രിൽ 5, 6 തീയതികളിൽ നടക്കാനിരിക്കുന്ന നടവരമ്പ് സ്കൂളിൻ്റെ " ശത സംഗമം 2025" പരിപാടിയുടെ ജനറൽ കൺവീനർ എന്ന നിലയിൽ കനത്ത ഉത്തരവാദിത്വം കൂടി ഏറ്റെടുത്തു കൊണ്ടാണ് ഷക്കീല ടീച്ചർ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നത്.

05/11/2022
30/06/2020

എല്ലാ വിജയികൾക്കും ആശംസകൾ 👏🏻

08/09/2017

Haaa

Photos from Kalapila - കലപില's post 09/06/2017
Photos from Govt model higher secondary school Nadavaramba's post 12/05/2017
16/09/2016

ബസ്സിലെ കിളിയെ മനസ്സിലായോ..?
കമന്റ് നോക്കൂ
കടപ്പാട് ഷൈജു.....😝

Photos 06/09/2016
Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Website

Address


Nadavaramba
Thrissur
680662