എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ആത്മവിശ്വാസത്തോടെ പഠിച്ച് എം. എസ്. സി മാത്തമാറ്റിക്സിന് റാങ്ക് വാങ്ങിയ കൃഷ്ണജക്ക് അഭിനന്ദനങ്ങൾ. ബി. എസ്. സി മാത്തമാറ്റിക്സിന് ശക്തൻ തമ്പുരാൻ കോളേജിലെ ടോപ്പർ ആയിരുന്ന കൃഷ്ണജയെ എം. എസ്. സി ക്ക് പഠിപ്പിച്ചത്,1993 ൽ ഇതേ കോളേജിൽ പഠിച്ച് ഇപ്പോൾ അമേരിക്കയിൽ ഗണിതശാസ്ത്ര അധ്യാപകനായി ജോലി ചെയ്യുന്ന ശ്രീ. ബിജു കളരിക്കലാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കുവാൻ ശ്രമിക്കുന്ന ബിജുവിനെ പോലുള്ള നല്ല മനസ്സുള്ള കുട്ടികൾക്കും കുടുംബത്തിനും എന്നും സന്തോഷിക്കാം. അഭിമാനിക്കാം. ഒരിക്കൽ കൂടി കൃഷ്ണജയെ പോലുള്ള കൊച്ചു മിടുക്കിക്ക് കോളേജിലെ മുഴുവൻ അധ്യാപകരുടെയും അനധ്യാപകരുടെയും ഒപ്പം നിന്ന് പ്രോത്സാഹിപ്പിച്ച കൂട്ടുകാരുടെയും സ്നേഹം. ❤️
Sakthan Thampuran College, Thrissur, Kerala.
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sakthan Thampuran College, Thrissur, Kerala., Community College, Sakthan Thampuran College, Bennet Road, Chembukkav, Thrissur.
Sakthan Tampuran College of Mathematics & Arts…started in 1986 by Sri Ajit Kumar Raja…a well known mathematical wizard…known for his dedication and excellence in the field of imparting quality education.
*തൃശൂർ ശക്തൻ തമ്പുരാൻ കോളേജിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇതൊരു വേറിട്ട കാഴ്ച്ച* .. വീഡിയോ
കോളേജ് ക്യാമ്പസിൽ നടന്ന ഓൾ ഇന്ത്യ പൊലീസ് മീറ്റിലേക്കുള്ള ശ്വാന ടീമിന്റെ പരിശീലന പ്രകടനങ്ങളാണ് കോളേജ് അധികൃതർക്കും വിദ്യാർത്ഥികൾക്കും കൗതകമായത്
......................
ഈ വാർത്ത വിശദമായി അറിയാൻ
*ലിങ്ക് ക്ലിക്ക് ചെയ്യുക*
https://fb.watch/m-VWOndJ_T/
തൃശൂർ ന്യൂസ് ബ്യൂറോ
*വാട്ട്സപ്പ് ഗ്രൂപ്പിൽ അംഗമാകാൻ*
https://chat.whatsapp.com/DGVBKcFnt6zBcKlEvZp7JF
പ്രിയപ്പെട്ടവരേ ,
ഓണം ഓർമ്മകളുടെ നിറവാണ്. മനുഷ്യൻ്റെ പ്രതീക്ഷകൾക്കൊപ്പം പ്രകൃതി പൂക്കളാൽ വർണ്ണാഭമാകുന്ന നാളുകൾ .ഒരുമയുടെ , സമൃദ്ധിയുടെ , സമത്വത്തിൻ്റെ , സാഹോദര്യത്തിൻ്റെ സന്ദേശം മനസ്സിൽ നിറക്കുന്ന ഓണനാളുകൾ പഴമയുടേയും പുതുമയുടേയും നന്മകൾ ചേർത്തുനിർത്തുന്നുണ്ട്. തനിമ നഷ്ടപ്പെടാത്ത മഹത്തായ നമ്മുടെ സംസ്ക്കാരത്തിൽ നമുക്കോരോരുത്തർക്കും പ്രതീക്ഷയോടെ മുന്നേറാം. എല്ലാവർക്കും സമാധാനവും ഐശ്വര്യവും നിറഞ്ഞ ജീവിതം മുന്നിലുണ്ടാകട്ടെ ...
ഓണാശംസകൾ !
17/08/2023
സമാന്തര മേഖലയിൽ തൃശ്ശൂർ ശക്തൻ തമ്പുരാൻ കോളേജ് ഓഫ് മാത്തമാറ്റിക്സ് ആൻഡ് ആർട്സ് എന്ന സ്ഥാപനം കുട്ടികളുടെ മനസ്സിൽ വേരുറപ്പിച്ചത് B. Sc. Mathematics എന്ന കോഴ്സിലൂടെയാണ്. എന്നാൽ കോവിഡിന് ശേഷം Calicut University B. Sc. Mathematics എന്ന കോഴ്സ് തന്നെ സാമാന്തര മേഖലയിൽ നിന്നും എടുത്തു മാറ്റിയെന്നത് വലിയ ഒരു മാനസിക ആഘാതമായിരുന്നു. മുപ്പത്തിയെട്ട് വർഷം മുൻപ് കേവലം ഒരു വിദ്യാർത്ഥിയുമായി തുടങ്ങി ആയിരക്കണക്കിന് കുട്ടികളിലേയ്ക്ക് അറിവ് പകർന്നു നൽകുന്നതിലും അവരുടെ ആത്മാർത്ഥമായ പ്രയത്നങ്ങളിലൂടെ ഇന്ത്യയിലും വിദേശത്തും ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുള്ളവർക്കും അവരെ അതിന് പ്രാപ്തരാക്കാൻ ഒപ്പം നിന്ന ഞങ്ങളെ പോലെയുള്ള അധ്യാപകർക്കും ഇന്നത്തെ അവസ്ഥ തികച്ചും സങ്കടം നിറഞ്ഞതാണ്. അതിന് ശേഷം ഇപ്പോൾ BA Economics, BA English, MA Economics, MA English തുടങ്ങി നിരവധി കോഴ്സുകൾ Calicut University നിർത്തലാക്കിയിരിക്കുകയാണ്. ഇത് ഒരുപാട് പേരുടെ ജോലി പോലും നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തിച്ചു. അതോടൊപ്പം സാധാരണക്കാരായ കുട്ടികൾക്ക് കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള അവസരങ്ങളുടെ ലഭ്യതയും ചുരുക്കുന്നു.
അങ്ങിനെയിരിക്കുമ്പോഴാണ് B. Sc. Mathematics 2000-2003 batch ൻ്റെ Reunion കോളേജിൽ വെച്ച് ഓഗസ്റ്റ് 12 ന് കുട്ടികൾ സംഘടിപ്പിച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്നും ഇതിനായി തിരക്കുകൾ മാറ്റി വെച്ച് എത്തിച്ചേർന്ന ഞങ്ങളുടെ സ്വന്തം കുട്ടികൾ ഞങ്ങളോടൊപ്പം കാലത്ത് 10 മണി മുതൽ നാലു മണി വരെ ഒത്തു കൂടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. പഠിപ്പിക്കുന്ന കാലത്ത് നമ്മൾ ചെയ്തിരുന്ന പല കാര്യങ്ങളും അവരുടെ മനസ്സിൽ എത്ര മാത്രം സ്വാധീനിച്ചിരുന്നു എന്നത് അവരുടെ ആത്മാർത്ഥമായ വാക്കുകളിൽ സ്പഷ്ടമായിരുന്നു. ആ കുട്ടികളൊക്കെ അത്രമാത്രം ഞങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും ഞങ്ങളുടെ വാക്കുകൾക്ക് ഒരുപാട് വില കൽപ്പിക്കുന്നുണ്ടെന്നും അറിഞ്ഞപ്പോൾ വേദനകളെല്ലാം മാറി. വരാൻ പറ്റാത്ത ചിലരൊക്കെ video call ലൂടെ കണ്ട് സംസാരിച്ചു. കുട്ടികൾ വിഭവ സമൃദ്ധമായ ഓണ സദ്യയും ഏൽപ്പിച്ചിരുന്നു. രണ്ട് പ്രഥമനോട് കൂടിയ സദ്യക്ക് ശേഷം മനമില്ലാ മനസ്സോടെയാണ് ഞങ്ങളെല്ലാരും പിരിഞ്ഞത്. ഇത്തരം ഒത്തുകൂടലുകളും നർമ്മ സംഭാഷണങ്ങളും പോയ കാലത്തിൻ്റെ ഓർമ്മ പുതുക്കുമ്പോൾ പിന്നിട്ട വഴികളിൽ കൂടെ നിന്നവരോടും വഴികാട്ടികളായവരോടും എന്നും മനസ്സിൽ സ്നേഹവും നന്ദിയും ഉണ്ടായിരിക്കും.
പ്രിയപ്പെട്ടവരേ ,
ഒരു പുതുവർഷത്തെ ഏറെ ആഹ്ലാദത്തോടെ നാം വരവേൽക്കുകയാണ്. കടന്നുപോയ വർഷം സമ്മാനിച്ച ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പിലല്ല ,പുതിയൊരു വർഷം നൽകുന്ന പ്രതീക്ഷകളിലാണ് ശ്രദ്ധ കൊടുക്കേണ്ടത്.ജീവിതത്തിൽ പലപ്പോഴും തകർന്നു പോയിട്ടുണ്ടാകാം. തെറ്റുകൾ പറ്റിയിട്ടുണ്ടാകാം. അത്തരം അനുഭവങ്ങളിൽ നിന്ന് സ്വയം നവീകരിക്കുന്ന മനുഷ്യനാണ് വിജയിക്കുന്നത്. സ്നേഹത്തോടെ , കരുതലോടെ ,ഒരുമയോടെ മുന്നോട്ടു നടക്കാം. ആത്മവിശ്വാസത്തോടെ നാളെയെ അഭിമുഖീകരിക്കും.
എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ നവവത്സരാശംസകൾ !
സ്നേഹത്തോടെ.
പ്രിൻസിപ്പാൾ
പ്രിയപ്പെട്ടവരേ ,
വിശ്വസ്നേഹത്തിൻ്റെ മഹത്തായ സന്ദേശം ഉൾക്കൊണ്ടു കൊണ്ട് വീണ്ടുമൊരു ക്രിസ്തുമസ് വന്നണയുകയാണ്. ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്നുള്ളത് കേവലമൊരു വാചകമല്ല. സമത്വത്തിലും സാഹോദര്യത്തിലും ജീവിച്ച് നന്മയും കരുണയും ചിന്തയിലും പ്രവർത്തിയിലും സൂക്ഷിക്കേണ്ടുന്നതിൻ്റെ ആവശ്യകതയാണ് ആ വാക്കുകൾ നമ്മളിൽ ഊട്ടിയുറപ്പിക്കുന്നത്. ആകാശത്തിലെ നക്ഷത്രങ്ങളുടെ തെളിച്ചം ഭൂമിയിലേക്കാവാഹിക്കുമ്പോൾ , സമ്മാനപ്പൊതികളുമായി മഞ്ഞു നിറഞ്ഞ വഴികളിലൂടെ ഒരു സാൻ്റയെത്തുന്നതും കാത്തിരിക്കുമ്പോൾ നമ്മളോരുത്തരും കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കരാകുന്നു. പ്രതീക്ഷയുടേയും പ്രത്യാശയുടേയും വെളിച്ചം നിറയുന്നു. സ്നേഹത്തോടെ ,സമാധാനത്തോടെ , ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ...
എല്ലാവർക്കും ക്രിസ്തുമസ് ' ആശംസകൾ
പ്രിൻസിപ്പാൾ .
പ്രിയപ്പെട്ടവരേ ,
ഓരോ ആഘോഷങ്ങൾക്കും മഹത്തായ സന്ദേശങ്ങൾ പകർന്നു തരാനുണ്ട്. ഓണമെന്നാൽ മലയാളിക്ക് ത്യാഗത്തിൻ്റെയും സമൃദ്ധിയുടേയും ഓർമ്മപ്പെടുത്തലാണ്. പുതിയൊരു കാലത്തിൻ്റെ പ്രതീക്ഷയാണ്.
ലോകമെമ്പാടും കീഴടക്കിയ ഒരു മഹാമാരിയുടെ വറുതി നാളുകൾക്കിപ്പുറം മലയാളി ഓണം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഇത്തവണത്തെ ഓണത്തിന് പ്രത്യേകതകളേറെയാണ്. സാങ്കേതിക വിദ്യയുടെ അതിപ്രസരം വളരെ ഗൗരവമായിത്തന്നെ ബാധിച്ച പുതിയ തലമുറക്ക് ഒരുമയുടേയും ഒത്തുകൂടലിൻ്റെയും സംസ്ക്കാരത്തനിമ പകർന്നു കൊടുക്കാൻ ഇത്തരം ആഘോഷങ്ങൾ ഒരവസരമാണ്. ഒരേ സമയം ദൃഢവും ആർദ്രവുമായ കുടുംബ ബന്ധങ്ങളുടെ പവിത്രത കാത്തു സൂക്ഷിക്കാൻ നമുക്കാവട്ടെ..
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
അജിത്കുമാർ രാജ
(പ്രിൻസിപ്പാൾ )
പ്രിയപ്പെട്ടവരെ ,
രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. വർഷങ്ങളോളം നീണ്ട പോരാട്ടത്തിൻ്റെ ഫലമായി ലഭിച്ച സ്വാതന്ത്ര്യത്തിന് നാം ഒരുപാടു പേരോട് കടപ്പെട്ടിരിക്കുന്നു. രാഷ്ട്രപിതാവായ മഹാത്മജി മുതൽ അറിഞ്ഞതും അറിയപ്പെടാത്തതുമായ ആയിരക്കണക്കിനു ധീര ദേശാഭിമാനികളുടെ ത്യാഗത്തിൻ്റെ ,രക്തസാക്ഷിത്വത്തിൻ്റെ കരുതലാണ് നമുക്കു കൈവന്ന ഈ ഭാഗ്യം അതുകൊണ്ടുതന്നെ ആ മഹാത്മാക്കളെ വണങ്ങിക്കൊണ്ടു മാത്രമാണ് മുന്നോട്ടുള്ള പ്രയാണം സാധ്യമാകൂ. ആ സംസ്ക്കാരത്തിൻ്റെ ബലത്തിൽ സത്യത്തിൻ്റെ ,അഹിംസയുടെ , സ്നേഹത്തിൻ്റെ മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ട് മഹത്തായ ഒരു രാജ്യം കെട്ടിപ്പടുക്കാൻ നമുക്ക് പ്രതിജ്ഞാബദ്ധരാകാം.
ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ !
പ്രിൻസിപ്പാൾ
അജിത് കുമാർ രാജ
04/07/2022
Click here to claim your Sponsored Listing.
Location
Category
Contact the school
Website
Address
Sakthan Thampuran College, Bennet Road, Chembukkav
Thrissur
680020
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |