Theatreconnekt
We are a registered not-for-profit organisation for intercultural and interdisciplinary practices & studies in theatre.
28/03/2019
META-2019 Nominated play Chillara Samaram at Ranga Shankara on Saturday, 30 March.
Few more tickets left out! Please reserve your seats to catch this one of the most celebrated play of contemporary Malayalam theatre!
04/10/2017
Keeping up his promise the Director - Deepan Sivaraman returns to perform once again at Thrissur. This time with even more commitment and intensity. The countdown begins as we have just 9 days to go for the celebration "The Cabinet of Dr Caligari" to begin and to mesmerise. Spread the word and pls book your tickets to be the early birds.
http://bookyourseats.in/product/thecabinetofdrcaligari
The Cabinet of Dr Caligari at Thrissur NECAB Matinee Spread The Word Bangalore Kerala Sangeetha Nataka Akademi
19/06/2017
Not Our Business....??? Premiere in 9th International Theatre Festival of Kerala, on 23 February 2017.
Few moments from the performance.
Photo Credits: Ajith O
22/02/2017
Not Our Business…??? ‘Not Our Business’ has been devised as an intercultural theatre workshop and production with a focus on the issues of social inequality, hunger and poverty.
17/02/2017
12/02/2017
Watch Out for 'Not Our Business.....????
Getting ready to get into your business :)
16/01/2017
തൃശൂർ ആസ്ഥാനമായ തീയറ്റർകണക്റ്റും പോളണ്ടിലെ ആർട്ജംഗ്ഷൻ ഫൗണ്ടേഷനും സംയുക്തമായി നിർമ്മിക്കുവാനുദ്ദേശിക്കുന്ന അന്തർ-സംസ്കാര നാടകസംരംഭത്തിൽ പങ്കാളികളാകുവാൻ നാടകകലയിൽ താല്പര്യമുള്ള യുവതീയുവാക്കളെ സ്വാഗതം ചെയ്യുന്നു.
‘Not Our Business...???’ എന്ന ഈ നാടകം, ആധുനികലോകത്ത് നിലനിൽക്കുന്ന ദാരിദ്ര്യം, മറ്റു സാമൂഹിക അസമത്വങ്ങൾ അനുബന്ധ വിഷയങ്ങൾ എന്നിവ വിശകലനം ചെയ്യുവാൻ ഉദ്ദേശിച്ചുള്ളതാണ്. Martin Capaross (Argentina), Andrew Mwenda (Uganda), ഇന്ത്യക്കാരായ Amartya Sen, Palagummi Sainath, Yogendra Yadav തുടങ്ങിയവരടക്കം ഒരു പറ്റം പ്രശസസ്ത സാമൂഹിക ശാസ്ത്രജ്ഞരുടേയും, അന്വേഷണാത്മക പത്രപ്രവർത്തകരുടേയും സുപ്രധാന നിരീക്ഷണങ്ങളേയും പഠനങ്ങളേയും ആധാരമാക്കി, സംഘാംഗങ്ങളുടെ പരസ്പര ആശയവിനിമയത്തിലൂടെയും ക്രിയാത്‌മകപങ്കാളിത്തത്തിലൂടെയും നാടകം ഉരുത്തിരിയുന്ന രീതിയിലാണ് 'Not Our Business....???’ വിഭാവനം ചെയ്തിരിക്കുന്നത്.
ഈ നാടക നിർമാണ പ്രക്രിയയെ നയിക്കുന്നതും, സംവിധാനം നിർവഹിക്കുന്നതും പോളണ്ടിലെ പ്രശസ്ത നാടകപ്രവർത്തകനായ Jeraslov Siejkowski-യായിരിക്കും. 1992 മുതൽ പോളണ്ടിലെ പ്രശസ്ത നാടകസംഘമായ Teatr Buiro Podrozy-യിലും, സമീപകാലത്തായി വ്യക്തിപരമായ നിലയിലും പ്രതികരണാത്മകനാടകവേദിയിൽ സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹം രാഷ്ട്രീയവും സാമൂഹികവുമായി കലുഷിതമായ Turkey, Iraq, Palestine എന്നീ രാജ്യങ്ങളിലെ അഭയാർത്ഥികൾ, തിരസ്‌കൃതർ, ദരിദ്രർ തുടങ്ങി മുഖ്യധാരാസമൂഹത്തിന്റെ പുറമ്പോക്കിൽ വസിക്കുന്നവർക്കിടയിൽ തന്റെ നാടകപ്രവർത്തനവുമായി ഇടപെട്ടുജീവിക്കുന്ന വ്യക്തിയാണ്.
തെരുവുകളും അങ്ങാടികളും സമാനമായ മറ്റ് പൊതു ഇടങ്ങളും അവതരണസ്ഥലികളാകുന്ന ഈ നാടകം, നടീനടന്മാരുടെ ശക്തമായ ശാരീരികഭാഷയിലൂടെ കാണികളുടെ സക്രിയപങ്കാളിത്തത്തെ ഉത്തേജിപ്പിക്കുകയൂം അവരിലൂടെ സാമൂഹിക യാഥാർഥ്യങ്ങളെ പരിശോധിക്കുകയും അവയോട് വിമർശനാത്മകമായി പ്രതികരിക്കുവാൻ സജ്ജരാക്കുന്നതുമായ ഒരു സവിശേഷ രംഗഭാഷയിലായിരിക്കും തയ്യാറാക്കുന്നത്.
നാടകകുതുകികൾക്ക് ഏറ്റവും നൂതനമായ ഈ അവതരണ സങ്കേതവുമായി ഇടപഴകുവാനും അത് പരിശീലിക്കുവാനും ലഭിക്കുന്ന അസുലഭ അവസരവും കൂടിയായിരിക്കും ‘Not Our Business...???’
2017 ജനുവരി 22 മുതൽ മാർച്ച് 05 വരെയുള്ള കാലയളവിൽ രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും ഈ നാടകത്തിന്റെ രൂപീകരണം.
രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന ആദ്യഘട്ടത്തിൽ പ്രമേയ രൂപീകരണം, അവയുടെ നാടക രൂപാന്തരണം, സമുചിതമായ അവതരണഭാഷയുടെ പരിചയ-പരിശീലനം എന്നീ ഘടകങ്ങളായിരിക്കും ഉൾക്കൊള്ളുക. തുടർന്ന് ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന രണ്ടാംഘട്ടത്തിൽ അവതരണത്തിനുള്ള തയ്യാറെടുപ്പും.
ഈ സംരംഭത്തിൽ പങ്കാളിയാകുവാൻ നാടകരംഗത്തെ മുൻപരിചയമോ പരിശീലനമോ നിര്ബന്ധ യോഗ്യതയല്ല. എന്നാൽ, തനിക്കുചുറ്റുമുള്ള സാമൂഹിക പ്രശ്നങ്ങളെ വിമശനാത്മകമായി സമീപിക്കുവാനും അവയോട് ക്രിയാത്മകമായി പ്രതികരിക്കുവാനുമുള്ള സാമൂഹികപ്രതിബദ്ധത, നാടകകലയോടുള്ള അടങ്ങാത്ത അഭിനിവേശം എന്നിവ അവശ്യമായും ഉണ്ടായിരിക്കേണ്ടതാണ്.
സംഘാംഗങ്ങൾ, നാടകത്തിൻറെ പരിശീലന-രൂപീകരണ-അവതരണ ഘട്ടത്തിൽ പൂർണസമയവും ക്യാമ്പിൽ സഹവസിക്കുവാൻ സന്നദ്ധരായിരിക്കണം.
താൽപ്പര്യമുള്ള വ്യക്തികൾ തങ്ങളുടെ വിശദമായ Bio-data, 'ഞാൻ എന്തുകൊണ്ട് Not Our Business...??? എന്ന നാടക സംരംഭത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നു' എന്ന് വിശദമാക്കുന്ന 50 വാക്കിൽ കുറയാതേയും 100 വാക്കിൽ അധികരിക്കാതേയും തയ്യാറാക്കിയ കുറിപ്പും, സമീപകാലത്തെടുത്ത ഫോട്ടോയും സഹിതം ജനുവരി 20 മുൻപായി എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചുതരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91.98471.88288 (കേശവൻ)
വെബ്സൈറ്റ്: www.theatreconnekt.com

Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
V/534, Kunnathangadi, Post-Veluthur
Thrissur
680012