23/06/2022
ഓരോ യാത്രയും നിറമേറിയ
ഓർമകളാണ്. പലരും സുന്ദരമായി
പകർത്തിയ ചിത്രങ്ങളാണ്
മറ്റു പലരെയും ഓരോ
യാത്രയിലേക്ക് നയിക്കുന്നത്.
നിങ്ങളുടെ യാത്രകളിലെ
സുന്ദരമായ നിമിഷങ്ങളെ,
DSLR ക്യാമറയിൽ
Shutter speed ഉം, ISOയും,
Aperture ഉം സെറ്റ് ചെയ്തു
എടുക്കാൻ പഠിക്കാം.
Grapevine Media
2022 ജൂണ്‍ 26, ഞായറാഴ്ച
തൃശൂര്‍ പേള്‍ റീജന്‍സിയില്‍
സംഘടിപ്പിക്കുന്ന ഏകദിന
ഫോട്ടോഗ്രഫി വര്‍ക്ക്‌ഷോപ്പില്‍
പങ്കെടുക്കുക.
(One day Photography Workshop
for beginners)
Limited Seats Only !
For Registration & more details
Please call : 8086 089 191, 8086 602 121
12/06/2022
ഒരു കമ്പനിയുടെ/ബ്രാൻഡിന്റെ
മുഖമാണ് ലോഗോ.
മികച്ച ലോഗോകൾ ഏറ്റവും
സുന്ദരമായിരിക്കണമെന്നില്ല.
മറിച്ച് ബ്രാൻഡിനെ മികച്ച രീതിയിൽ
പ്രതിനിധീകരിക്കുകയും, അവരുടെ
ഉപഭോക്താക്കളുമായി ക്രിയാത്മകമായി
സംവദിക്കുന്നവയും ആയിരിക്കും.
ലോകോത്തര ബ്രാൻഡുകളായ
Nike, Apple, BMW, Canon, McD
എന്നൊക്കെ കേൾക്കുമ്പോൾ
ആദ്യം മനസ്സിലേക്കെത്തുന്നത്
അവരുടെ ബ്രാൻഡ് ലോഗോ
തന്നെയായിരിക്കും. പിന്നീടായിരിക്കും
അവരുടെ ഉത്പന്നങ്ങൾ വന്നെത്തുക.
കലയും ക്രിയേറ്റിവിറ്റിയും
ഒരുപോലെ ഇഴുകിച്ചേർന്നതാണ്
Logo/Brand Identity Making.
ഗ്രാഫിക് ഡിസൈനർമാർ,
അഡ്വെർടൈസിങ് -ഡിസൈൻ
വിദ്യാർത്ഥികൾ എന്നിവർക്ക്
ഈ മേഖലയിൽ കൂടുതൽ പ്രാവീണ്യം
നേടാനാവുന്ന രീതിയിൽ
Grapevine Creative Media
2022 ജൂണ്‍ 25, ശനിയാഴ്ച
തൃശൂര്‍ പേള്‍ റീജന്‍സിയില്‍
ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.
(Grapevine Media's
One Day Workshop on
LOGO MAKING - Interactive Session )
പ്രശസ്ത കമ്മ്യൂണിക്കേഷൻ ഡിസൈനർ
ബിനോയ് ഗോപാൽ
നയിക്കുന്ന ഏകദിന ശില്പശാലയിൽ
പങ്കെടുക്കാം. പഠിക്കാം.
സംവദിക്കാം.
Limited Seats Only !
For Registration & more details
Please call :
8086 60 2121, 7736 17 7357
10/06/2022
നന്ദി തൃശൂർ.....
പ്രിയ നഗരത്തിലെ ഞങ്ങളുടെ
ആദ്യത്തെ ഏകദിന ഫോട്ടോഗ്രാഫി
ശില്പശാല വിജയകരമായി സംഘടിപ്പിക്കാൻ
സാധിച്ചതിൽ ഒരുപാടു സന്തോഷം.
കൂടെ നിന്ന എല്ലാവരോടും സ്നേഹം കടപ്പാട്.
കുറഞ്ഞ സമയം കൊണ്ട് ഫോട്ടോഗ്രാഫിയുടെ
ചരിത്രത്തിലേക്കും ശോഭനമായ ഭാവിയിലേക്കും
സാങ്കേതികതയിലേക്കും ഏവരെയും നയിച്ച
ബിജു റഹ്മാന് ഏറെ നന്ദി.
തുടക്കം മുതൽ ഒറ്റകെട്ടായി കൂടെ ഉള്ള
പ്രോഗ്രാം കോർഡിനേറ്റർ യദുകൃഷ്ണ,
VFX Artist ആനന്ദ് ഉണ്ണി, എഡിറ്റർ സിറിൽ ഡേവിസ്
എന്നിവരെ ചേർത്ത് പിടിക്കുന്നു.
ഇ-പീപ്പിൾ ഡിജിറ്റൽ മാർക്കറ്റിംഗ് സാരഥി
ശ്രീ. ബിജു, റെന്റ് എ ക്യാം സ്ഥാപന ഉടമ
ശ്രീ. യാസിർ എന്നിവർക്കും നന്ദി.
ശില്പശാലയെ സാന്നിധ്യം കൊണ്ട്
സമ്പന്നമാക്കിയ മാതൃഭൂമി സീനിയർ
ജേർണലിസ്റ്റും, ന്യൂസ് ചാനൽ ഹെഡുമായിരുന്ന
ശ്രീ.എം.പി. സുരേന്ദ്രൻ സർ,
മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫർ
ശ്രീ. ഉണ്ണി കോട്ടക്കൽ സർ, തൃശ്ശൂരിലെ
സാംസ്ക്കാരിക-പൊതുരംഗത്തെ പ്രമുഖ
വ്യക്തിത്വമായ ശ്രീ. രവി ജോസ് താണിക്കൽ,
സ്കിൽ ഡെവലപ്മെൻറ് ട്രെയിനർ ശ്രീ.സജീവൻ
തുടങ്ങിയവർ കുട്ടികൾക്ക് സർട്ടിഫിക്കറ്റ്
വിതരണം ചെയ്തു.
ഒരുപാടു സന്തോഷം. ഏറെ നന്ദി,
അതിലേറെ സ്നേഹം.