02/10/2024
https://youtu.be/MrZcvncggYU?si=TjjFNGc6XJptU6fo
EMERGENCY USB FLASH LIGHT|DIY PROJECTS|FOR STUDENTS|ELECTRONICS|
HI Welcome to my YouTube channel.In this video show you simple making of a flashlight with USB. Anyone can make this easily at home. You can try this at home...
17/11/2021
🥥 Coconut oil dispensing machine......
Description :-
ഉപഭോക്താക്കളുടെ ആവശ്യാനുസരണമുള്ള വ്യത്യസ്ത അളവുകളിൽ വെളിച്ചെണ്ണ വിൽപന നടത്തുന്നതിനാണ് ഈ ഡിസ്പെൻസിങ്ങ് യൂണിറ്റ് ഉപയോഗിക്കുന്നത്. വെളിച്ചെണ്ണയുടെ കൃത്യവും ശുചിത്വവുമുള്ള വിൽപ്പന ഉറപ്പു വരുത്തുന്നതിന് ഗുണനിലവാരമുള്ള നിർമ്മാണ ഘടകങ്ങളാണ് ഈ ഡിസ്പെൻസറിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു സ്റ്റോറേജ് ടാങ്കിൽ നിന്ന് വാൽവ് സംവിധാനം ഉപയോഗിച്ചാണ് ഈ യൂണിറ്റ് പ്രവർത്തിക്കുന്നത്. കിലോഗ്രാമിലുള്ള അളവും അതിന്റെ വിലയും തൽസമയം ഈ ഡിസ്പെൻസറിൻ്റെ ഡിസ്പ്ളേയിൽ കാണാം. ഇതു വഴി വെളിച്ചെണ്ണ വിതരണം ചെയ്യുമ്പോൾ എണ്ണ ഒട്ടും പാഴാവുന്നില്ല എന്നത് ഈ മെഷീൻ്റെ ഒരു അധിക സവിശേഷതയാണ്, എളുപ്പമുള്ള ഇന്റർഫേസിനും ഉപയോഗക്ഷമതയ്ക്കും വൺ ടച്ച് ഫിക്സഡ് വെൻഡിംഗ് സംവിധാനവും ഈ മെഷിനിൽ ഉണ്ട്.വിലയുടെ അടിസ്ഥാനത്തിലും തൂക്കത്തിന്റെ അടിസ്ഥാനത്തിലും മെഷിനിൽ നിന്ന് എണ്ണ വിൽപ്പന നടത്താവുന്നതാണ്
മറ്റു പ്രത്യേകതകൾ :-
Zero wastage - ഉയർന്ന കൃത്യതയുള്ള വെൻഡിംഗ് ആയതു കൊണ്ടു തന്നെ ഒരു വെൻഡിംഗിൽ പാഴാക്കുന്നത് പരമാവധി 2ml-ൽ താഴെയാണ്.
Branding : ഉപയോക്താവിന് അവരുടെ വെളിച്ചെണ്ണ കമ്പനി ഡിസൈൻ അനുസരിച്ച് ഇതിൽ ബ്രാൻഡ് ചെയ്യാം.
Less labor cost : ഓട്ടോമാറ്റിക് വെൻഡിംഗ് ആയതു കൊണ്ടു തന്നെ ഇത് മനുഷ്യാധ്വാനവും സമയവും കുറയ്ക്കുന്നു.
Space requirement : ഈ Dispensing unit സ്ഥാപിക്കാൻ വളരെ കുറച്ച് സ്ഥലം മതി.
Custom Tank : ഉപയോക്താവിൻ്റെ വിൽപനയുടെ തോതനുസരിച്ച് ടാങ്ക് ശേഷിയിൽ മാറ്റങ്ങൾ വരുത്താം.
വിശദ വിവരങ്ങൾക്ക്
Orion technologies
0487238345454,9037187291
[email protected]