15/05/2018
വെടിയേറ്റ് ചോരയൊലിക്കുമ്പോഴും വിജയചിഹ്നം ഉയർത്താൻ സാധിക്കുന്ന ആത്മവിശ്വാസമുണ്ടല്ലോ നിങ്ങളുടെ ഒരായുധത്തിനും തകർക്കാർ കഴിയില്ല ആ ജനതയെ .ഇസ്രയേൽ, പടച്ചോൻ അന്തിമ വിജയം ഉറപ്പുകൊടുത്ത പോരാളികളോടാണ് നിങ്ങളേറ്റുമുട്ടുന്നതെന്നോർക്കുന്നത് നല്ലതാണ്.
14/04/2018
രാവൊന്നിന്റെ ദൂരത്തിൽ ഇന്ത്യൻ സൈന്യം ചവച്ചുതുപ്പിയ കൂനൻ പുഷ്പോറയിലെ നൂറുകണക്കിനു മുസ്ലിം സ്ത്രീകളെക്കുറിച്ച് പറയാതെ.. അകാരണമായി ഭർത്താക്കന്മാർ നഷ്ടപ്പെട്ട , സൈന്യം വെടിവെച്ചും തീവ്രവാദിപ്പട്ടം നൽകി കൊന്നും തീർത്ത കശ്മീർ യുവാക്കളുടെ അർദ്ധവിധവകളെക്കുറിച്ചോർക്കാതെ.. പൊതുബോധത്തെ തൃപ്തിപ്പെടുത്താനെന്ന് കോടതി പോലും നേരിട്ട് പറഞ്ഞ അഫ്സൽ ഗുരുവിന്റെ വിധവ തബസ്സുമിനെക്കുറിച്ച ഓർമ്മകളില്ലാതെ..
കശ്മീരിനെക്കുറിച്ചുതന്നെ പറഞ്ഞുകൊണ്ടല്ലാതെ..
ആസിഫയെ ഓർക്കാനാകുമോ..ആ പ്രതിഷേധങ്ങൾക്ക് മുനയുണ്ടാകുമോ..
അങ്ങനെയല്ലെങ്കിൽ
ബഹുഭൂരിപക്ഷത്തിനും
പെൺകുട്ടിക്കെതിരെ നടന്ന ആക്രമണം
യുക്തിവാദികൾക്ക് മതം ജീവൻ കവർന്നെടുത്ത ഒരു കുട്ടി
പോലീസിന്റെ മനോവീര്യം തകരാതിരിക്കാൻ തീവ്രവാദികളെക്കുറിച്ചും പട്ടാളത്തിന്റെ ആത്മധൈര്യം ചോരാതിരിക്കാൻ കശ്മീരികളെക്കുറിച്ചും സ്റ്റേറ്റ് ഭാഷ്യത്തിൽ കവിഞ്ഞൊന്ന് പാടില്ലെന്നത് രാജ്യസ്നേഹം, പൗരധർമ്മം
Nahas Mala
23/10/2017
Sreehari PP, S7 Mechanical Engineering student was injured in an accident early morning of 23-10-2017. He is hospitalised at BGS Hospital, Kengeri, Bangalore. He has suffered a head injury and is admitted in the ICU with daily charges of Rs. 85,000. We request all willing GEC staff and students, current and alumni to help his family financially in this situation. Even a small contribution could help.
Acc No: 67294736988
Acc Type: SB Account
Holder: Mahesh V
SBI Cheroor
IFSC Code: SBIN0070207
Contact Person-
Jijo: 9995895761, 8848771894
27/08/2017
District Campus Convention
SIO & GIO
09/07/2017
NSS മികച്ച വളന്റിയർക്കുള്ള അവാർഡ് കരസ്ഥമാക്കിയ ശ്രീരാഗ് ബാലകൃഷ്ണൻ (S7 ME) SIO GEC യൂണിറ്റിന്റെ അഭിനന്ദനങ്ങൾ
25/06/2017
"അത്തറിനേക്കാൾ ചോരയുടെ ഗന്ധമുള്ള പെരുന്നാൾ " സംഘ് പരിവാർ ഭീകരരാൽ കൊല്ലപ്പെട്ട ശഹീദ് ജുനൈദിന് വേണ്ടി Sio പെരുമ്പാവൂർ പട്ടണത്തിൽ നടത്തിയ മയ്യിത്ത് നമസ്കാരവും പ്രതിഷേധ സംഗമവും.
20/06/2017
കേരളത്തിൽ അയിത്തവു൦ തൊട്ടുകൂടായ്മയുമെല്ലാ൦ കാലഹരണപ്പെട്ടന്ന വാദങ്ങൾ പെരു൦ നുണയാണെന്നതിൻെറ ഏറ്റവും വലിയ തെളിവാണ് മുതലമട അംബേദ്കർ കോളനിയിലെ ചക്ലിയാർ സമുദായം. ചായക്കടയു൦ ബാർബർ ഷോപ്പുമെല്ലാ൦ ഇവർക്ക് മാത്രമായി സ്ഥാപിക്കേണ്ടി വന്നു. പൊതു കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ പോലും മറ്റുള്ളവർ സമ്മതിക്കുന്നില്ല.
സിപിഎം പ്രവർത്തകരു൦ അയിത്തത്തിന് സപ്പോർട്ടായി നിൽക്കുന്നു. കോളനിക്കാരിൽ പലരും പാർട്ടി വിട്ട് സമര൦ ചെയ്തതിന് കഞ്ചാവ് സൂക്ഷിക്കുന്നു എന്നു൦ പറഞ്ഞ് കോളനിയിൽ പാർട്ടിക്കാർ റെയ്ഡ് ചെയ്യിച്ചു.
കുഴികക്കൂസുകൾ വൃത്തിയാക്കുന്ന പണിയാണ് പരമ്പരാഗതമായി ഇവർ ചെയ്യേണ്ടിവരുന്നത്.
ഭീകരമായ അയിത്തം നേരിടുന്ന ഇവരോടൊപ്പമാണ് എസ് എെ ഒ ഇന്നത്തെ നോമ്പ് തുറ ഒരുക്കിയിരിക്കുന്നത്. ചക്ലിയാർ സമുദായത്തിലെ മുഴുവൻ അ൦ഗങ്ങളടക്ക൦ 500 ലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടിയിൽ അവർ കൂടി ഉണ്ടാക്കുന്ന ഭക്ഷണം ഒന്നിച്ച് കഴിച്ച് സവർണ ജീർണ്ണ മനസ്ഥിതിക്കു൦ വ്യവസ്ഥക്കുമെതിരായ പോരാട്ടത്തിൻെറ ഭാഗമാവുകയാണീ ഇഫ്താർ.
31/05/2017
Sooraj R, PhD scholar from the department of Aerospace in IIT-Madras was attacked by right wing mob for eating Beef to protest against the ban on trading of cattle