25/09/2023
കാട്ടൂർ പോംപെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 2004_ 2006 വർഷത്തെ പ്ലസ് ടു ( എക്കൗണ്ടൻസി& ഓഡിറ്റ് ) ബാച്ചുകാരായ വിദ്യാർത്ഥികളും അധ്യാപകരും പതിനെട്ടു വർഷത്തിനു ശേഷം ഒരിക്കൽ കൂടി സ്കൂൾ അങ്കണത്തിൽ ഒത്തുകൂടി.
ഓർമ്മ തണലിൽ Jun 23-നു നടന്ന അധ്യാപക _ വിദ്യാർത്ഥി സംഗമം ഊഷ്മളവും അവിസ്മരണീയവുമായിരുന്നു. ജീവിതയാത്രയിൽ പല വഴികളിലേക്കു സഞ്ചരിച്ചവരെ ഒത്തു ചേർക്കുന്നതിനു ഞാൻ ഏറെ ശ്രമിച്ചുവെങ്കിലും 28 പേരിൽ പത്തു പേരെത്തി.
അഭിവന്ദ്യരായ എല്ലാ ഗുരുനാഥന്മാരും ശിഷ്യർക്കൊപ്പം എത്തിയെന്നതു് സംഗമത്തിൻ്റെ സാഫല്യമായിരുന്നു.
സാരവത്തായ ഉപദേശങ്ങൾ നല്കി ജീവിത വിജയത്തിൻ്റെ നേർവഴി ചൂണ്ടി കാണിച്ചിരുന്ന സൈമൺ മാഷ്ടെ സാന്നിദ്ധ്യം ഏറെ സന്തോഷകരമായിരുന്നു.
ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതിയിരുന്ന പ്രിയപ്പെട്ട നിമിഷങ്ങൾക്കു എല്ലാ സഹപാഠികളും മനസാ നന്ദി പറഞ്ഞു.
വീണ്ടും കാണണമെന്നും
ഇത്തവണ വരാത്തവരെ കൂടി അടുത്ത കൂടിച്ചേരലിൽ പങ്കെടുപ്പിക്കണമെന്നും മനസ്സിലുറപ്പിച്ചാണ് എല്ലാവരും യാത്രയായത്.
10/10/2017