S R K G Day to Day

S R K G Day to Day

Share

day to day activities in the school

13/09/2022

Good morning dear friends.have a good day.
ഏവർക്കും ശുഭദിനാശംസകൾ

13/03/2019

*സഹവാസ ക്യാമ്പ്*
*ഒരവലോകനം...*
*--------------------*

നിപ പകർച്ചവ്യാധി,
പ്രളയ ദുരന്തങ്ങൾ..

ശബരിമല വിധി,
രഹ്ന ഫാത്തിമ,
കനക ദുർഗ്ഗ, ബിന്ദു...

മല കയറ്റം / ഇറക്കം,
ഹർത്താൽ, മതിൽ,
പണിമുടക്ക് ...

കേരളത്തിന്റെ
പൊതുഅന്തരീക്ഷം
പാടേ തകിടം മറിഞ്ഞ
ദിനങ്ങൾ..

മേൽ ഘടകങ്ങൾ ഹേതുവായി സമസ്ത മേഖലയിലും ബാധിച്ച മുരടിപ്പ് അദ്ധ്യയന ദിന
നഷ്ടത്താൽ വിദ്യാഭ്യാസ മേഖലയിലും..
ക്ലാസ്സ് മുറിയിലെ
അദ്ധ്യയന പ്രക്രിയയ്ക്ക്
കേവലം
150 ന് അടുത്തു ദിനങ്ങൾ മാത്രം..
(രജിസ്റ്ററിൽ 176) ...

തൊണ്ണൂറാണ്ടു പിന്നിട്ട
SRKG, അതിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത വിധം
പരീക്ഷാത്തോൽവി
ഭയക്കാൻ
കാരണങ്ങളേറെ..

22 പേർ MR /LD പ്രത്യേക പരിഗണനയ്ക്ക് അർഹതയുള്ളവർ.

മകനെ ക്ലാസ്സിൽ പറഞ്ഞയച്ച്,
ഗാന്ധി സ്മൃതി പരിസരത്ത്
സമയം പോക്കുന്ന ഒരമ്മയെ
അറിയാത്തവരുണ്ടാവില്ല..
നമ്മുടെ നൊമ്പരം,
ആ അമ്മയുടെ മകൻ
ശ്രീകൃഷ്ണദാസും
ഇക്കൂട്ടത്തിൽ
പരീക്ഷയെഴുതുന്നു..

പൊതു വിഭാഗത്തിലെ
പല കുട്ടികളുടെയും
പഠന ലാഘവത്വം..

വിജയശതമാനം
കൂപ്പുകുത്തിയാൽ
മേൽപ്പടി കാരണങ്ങളേറെ
പട്ടികപ്പെടുത്താൻ കഴിയുമെങ്കിലും
ജനകീയ വിചാരണയും കുത്തു ചോദ്യങ്ങളുമായി കാത്തിരിയ്ക്കുന്ന പൊതു സമൂഹത്തിനു മുൻപിൽ അതൊന്നും ഏശില്ല...

സന്ദേശം സിനിമയിലെ
ശങ്കരാടി റോളിൽ
ഒരു താത്വിക
അവലോകനം
അപ്രസക്തം..

അയൽ സ്കൂളുകളുമായി
താരതമ്യം ചെയ്യപ്പെടുന്ന
പരീക്ഷാ ഫലം..

എണ്ണം തികയ്ക്കാനുള്ള
പരക്കംപാച്ചിലിന്റെ
ഗതിവേഗം കുറയാം..

എങ്ങനെയും
ഭേദപ്പെട്ട ഫലത്തിനു
വേണ്ടിയുള്ള പരിശ്രമം ..
അതൊന്നുമാത്രമായിരുന്നു
ഈ സഹവാസക്യാമ്പ് ..

പല കാരണങ്ങളാൽ മുഖ്യധാരാ സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്നകന്നു പോയ 27 കുട്ടികൾക്കായി നടത്തിയ ക്യാമ്പ് അവിസ്മരണീയമായ ഒരു അനുഭവം തന്നെ..

വീട്ടിലെ സാഹചര്യം വിലങ്ങുതടിയായവരാണ് അവരിൽ പലരും..

അത്തരക്കാരെ വാത്സല്യത്തോടെ ചേർത്തുനിർത്തി..

ഏതാനും ദിവസം സ്കൂളുതന്നെ അവരുടെ സ്വന്തം വീടായി....

ദിവസേന 13 മണിക്കൂർ നീണ്ട വായന ,എഴുത്ത്..
ബാക്കി സമയം വിശ്രമം, വിനോദം ,യോഗ..

ക്യാമ്പിന്റെ ലക്ഷ്യം ഉൾക്കൊണ്ട് കുട്ടികളുടെ ദയനീയാവസ്ഥ മുൻനിർത്തി
എന്റെ/ തന്റെ ക്ലാസ്സ് എന്ന താൻപോരിമയിൽ അഭിരമിയ്ക്കാതെ,
സ്കൂളിന്റെ
മികച്ച വിജയം എന്നത്
ഒരുമയുടെ വിജയം
എന്ന ഉൾക്കാഴ്ചയിൽ
വ്യക്തമായ തയ്യാറെടുപ്പോടെ ക്യാമ്പിലെത്തി സ്വന്തം വിഷയത്തിൽ കുട്ടികളെ ഒരുക്കുന്നതിൽ സമർപ്പണം ചെയ്ത Hട അദ്ധ്യാപകർ..

ക്യാമ്പിലെ കുട്ടികളുടെ
ബാഹുല്യം കൊണ്ടു മാത്രം ഒഴിവാക്കപ്പെട്ട
20 കുട്ടികളെ ഏറ്റെടുത്ത് മികച്ച ശ്രദ്ധകൊടുക്കുന്ന
രജിത് മാഷ്,
ശ്രീജ ടീച്ചർ..

27 കുട്ടികളെ 7 ദിവസം
സ്കൂളിൽ
പാർപ്പിയ്ക്കുക
എന്നതിലെ
സാമ്പത്തികാഘാതം..

ആശങ്കയുണ്ടായിരുന്ന
പ്രാരംഭ ഘട്ടത്തിൽ
ഒരു ദിവസത്തെ മുഴുവൻ ചിലവും വഹിയ്ക്കാമെന്നേറ്റ് കരുത്തു പകർന്ന
ശശി മാഷ്, മായ ടീച്ചർ, HSST സജിത ടീച്ചർ..

LP /UP / HS/ HSS വിഭാഗ വ്യത്യാസമില്ലാതെ
സാമ്പത്തിക പിൻതുണയും
മറ്റ് സൗകര്യങ്ങളും നൽകിയവർ..

PTAപ്രസിഡന്റ് ശ്രീ രാംദാസ്,
രാമചന്ദ്രൻ മാഷ്..

ഭക്ഷണവും കറികളും
എത്തിച്ചു തന്ന
ഉഷ ടീച്ചർ,
ജയപ്രകാശ് മാഷ്,
ജയകൃഷ്ണൻ മാഷ്,
ഷീബ ടീച്ചർ,
സുരജ ടീച്ചർ, നിഖിൽ മാഷ് ,നാരായണൻ മാഷ്, ദയ ടീച്ചർ,
സദ്യ ഏർപ്പാടാക്കി വിളമ്പിയ ഗീത ടീച്ചർ,
സ്വന്തം കൈപ്പുണ്യത്തിൽ
കഞ്ഞിയും പുഴുക്കുമായി
ഹരീന്ദ്രൻ മാഷ്...

LP വിഭാഗത്തിന്റെ
സഹകരണം ഉറപ്പാക്കിയ ടെസ്സി ടീച്ചർ
സുരേഷ് മാഷ്,
നിഷ ടീച്ചർ, പാർവ്വതി ടീച്ചർ, ശാലിനി ടീച്ചർ, പ്രീത ടീച്ചർ, മൂന്നാം ക്ലാസ്സ് കുട്ടികൾ, അവരുടെ ക്ലാസ്സ് അദ്ധ്യാപകർ, രക്ഷിതാക്കൾ ....

യോഗ പരിശീലനം, സമഗ്ര മേൽനോട്ടവുമായി ഹെഡ്മാസ്റ്റർ ഹരി മാഷ്..

എല്ലാവർക്കും ധൈര്യം
പകർന്ന് രജിത ടീച്ചർ,
അവശ്യഘട്ടങ്ങൾ കണ്ടറിഞ്ഞ്
സഹായഹസ്തവുമായി
പ്രദീപ് മാഷ്,

ആവശ്യാനുസരണം
HSS ക്ലാസ്സ് മുറികൾ
വിട്ടു തന്ന പ്രിൻസിപ്പൽ
MK ബിന്ദു ടീച്ചർ,

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും സ്പോൺസർമാരെ ലഭിക്കാത്ത സമയം ഭക്ഷണം തയ്യാറാക്കിത്തരികയും
ചെയ്ത അനിത ,
നേതൃത്വം വഹിച്ച വൃന്ദ ടീച്ചർ..
സുധ,
ശുദ്ധജല ലഭ്യത
ഉറപ്പാക്കി
റപ്പായിയേട്ടൻ...

മുഖ്യ കാര്യദർശി ആനന്ദേട്ടൻ..

എല്ലാ കുട്ടികൾക്കും ഒപ്പമിരുന്ന് കണക്കു പഠിപ്പിക്കുക അസാധ്യം...
ഈ പ്രതിസന്ധിയിൽ സംഘടിച്ചെത്തിയ D, E ക്ലാസ്സുകളിലെ മിടുക്കൻ കുട്ടിക്കൂട്ടം ..
ചടുലവും കൃത്യവും വിജയകരവുമായ
മിറാഷ് നീക്കം...
അതിലുള്ളസന്തോഷം വർണ്ണനാതീതം..

എല്ലാറ്റിനും പുറമേ മികച്ച സംഘാടനം..
JK മാഷ്, മനോജ് മാഷ്,
മഹേന്ദ്രൻ മാഷ്..

ക്യാമ്പ് സന്ദർശനം
പതിവാക്കിയിരുന്ന
സദ്ഭവാനന്ദ സ്വാമിജി ,
നന്ദാത്മജാനന്ദ സ്വാമിജി,
ജയപ്രകാശ് മഹാരാജ്,
ക്യാമ്പംഗങ്ങളുടെ
രക്ഷിതാക്കൾ ..

അനുകൂലമായ
അന്തരീക്ഷം ഒരുക്കുന്നതിലും
കാര്യങ്ങൾ യഥോചിതം
അറിയിക്കുന്നതിലും
നിർണ്ണായക പങ്കു വഹിച്ച
" *നാവടക്കം* " ഗ്രൂപ്പ് ..

വേദിയൊരുക്കിയ
വാട്സ് ആപ്പിന്റെ ഇപ്പോഴത്തെ ഉടമ
മാർക്ക് സക്കർബർഗ്
മുതലാളി..

*ഇതെല്ലാം സഹവാസക്യാമ്പിന്റെ വിജയക്കൂട്ടുകൾ....*

ക്യാമ്പിന്റെ അന്ത:സത്ത
ഉൾക്കൊണ്ട് സാധ്യമായ
മേഖലകളിൽ സഹകരിച്ച
എല്ലാ പ്രിയ സഹകാരികൾക്കും
ഇതിന്റെ എളിയ ഒരു
പ്രവർത്തന പങ്കാളി
എന്ന നിലയ്ക്കുള്ള
നന്ദി അറിയിയ്ക്കട്ടെ ...

*പിൻകുറിപ്പ്*
*-----------------*

കഴിഞ്ഞ വർഷം നമ്മുടെ ഒരു സഹപ്രവർത്തകൻ
ചോദിച്ചതു പോലെ
ഈ കോലാഹലം ഒക്കെ
ഉണ്ടാക്കിയിട്ട്
SSLC ക്ക്
100 % കിട്ടുമോ എന്നു ചോദിച്ചാൽ,
കഴിഞ്ഞ വർഷത്തെ
അതേ മറുപടി...

പണ്ട്JP ക്കും എനിക്കും പ്രവീൺ മാഷ്ക്കും കിണറുകുഴിക്കാനെത്തിയ പാലക്കാട്ടുകാരൻ മുസ്ക (മുസ്തഫ ) പറഞ്ഞ
അതേ മറുപടി ..

പാറ പൊട്ടിക്കാനേയുള്ളൂ..
സാറേ കരാറ് ..

വെള്ളം കാണാൻ
കരാറില്ല..

*അങ്ങനൊരു .*
*കരാറു വെയ്ക്കാൻ*
*ആർക്കുകഴിയും?*

Photos from S R K G Day to Day's post 11/03/2019

ക്യാമ്പംഗങ്ങൾക്ക് പരീക്ഷാ കിറ്റ് സ്വാമിജി വിതരണം ചെയ്യുന്നു.

Photos from S R K G Day to Day's post 11/03/2019

സഹവാസ ക്യാമ്പിലെ കുട്ടികൾക്ക് നാടൻ ഭക്ഷണം ഒരുക്കുന്ന തിരക്കിൽ ശ്രീ ഹരീന്ദ്രൻ മാഷും സഹപ്രവർത്തകരും.

Photos from S R K G Day to Day's post 09/03/2019

സഹവാസ ക്യാമ്പിലെ കുട്ടികളുടെ വൈകുന്നേരം. ഭാവിയിലെ താരങ്ങളാകാൻ ശ്രമം. കുട്ടികളുടെ കാൽപന്തുകളി.

08/03/2019

സഹവാസ കൂട്ടുകാർക്കൊപ്പം ശ്രീ മനോജ് മാസ്റ്റർ

Photos from S R K G Day to Day's post 07/03/2019

കുട്ടികളുടെ ഭക്ഷണകാര്യത്തിലും അതീവ ശ്രദ്ധ. സീനിയർ അദ്ധ്യാപികാ ശ്രീമതി ഗീത ടീച്ചറും, അനിതാ രാജേഷും.(സഹവാസ ക്യാമ്പ്)

07/03/2019

ഗൗരവമാർന്ന പഠനം . സഹവാസ ക്യാമ്പ്

Photos from S R K G Day to Day's post 07/03/2019

സഹവാസ ക്യാമ്പിൽ ബഹുമാനപ്പെട്ട പി.ടി.എ പ്രസിണ്ടണ്ട് ശ്രി രാമദാസ് കുട്ടികളുമായി കുശലപ്രശ്നത്തിൽ.

Photos from S R K G Day to Day's post 07/03/2019

സഹവാസ ക്യാമ്പിൽ കുട്ടികൾക്കായി മധുരമൂറും വാക്കുകളുമായി Hടട അധ്യാപകൻ ശ്രീ ജയപ്രകാശ് മാസ്റ്റർ.

Photos from S R K G Day to Day's post 07/03/2019

രാവിലെ 6 മണിക്ക് സഹവാസ കൂട്ടിലെ കുട്ടികൾക്ക് യോഗ പരിശീലനവുമായി നമ്മുടെ HM ശ്രീ ഹരി മാസ്റ്റർ.

Photos from S R K G Day to Day's post 07/03/2019

സഹവാസ ക്യാമ്പ് തുടങ്ങി ഇന്ന് മൂന്നാം ദിനം. പഠനത്തിൽ അല്പം പിന്നോക്കം നിൽക്കുന്നവരും, വീട്ടിൽ പഠന സാഹചര്യം കുറഞ്ഞ പത്ത് മുപ്പത് കുട്ടികൾക്ക് സാഹചര്യമൊരുക്കി നമ്മുടെ വിദ്യാലയം. 7 ദിവസത്തെ സഹവാസം.അനീഷ് മാസ്റ്റർ, ശ്രീ മനോജ് മാസ്റ്റർ, മഹേന്ദ്രൻ മാസ്റ്റർ, ശ്രീ പ്രദീപ് എന്നീ പ്രിയ അധ്യാപകർ കുട്ടികളുടെ കൂടെ ഉണ്ട്. സ്വാമിജി കുട്ടികൾക്ക് ഉപദേശവും , ആശംസകളും നേരാൻ എത്തി. ഹരി മാസ്റ്റർ, മനോജ് മാസ്റ്റർ എന്നിവർ സമീപം.

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Adat Road
Thrissur
680551