03/10/2024
xmates ഒരുവട്ടം കൂടി എന്ന reunion പ്രോഗ്രാം മൈക്കിലൂടെ തുടക്കം കുറിച്ചത് ഞാനായതിൽ അതിയായ സന്തോഷം..
ഞങ്ങളെ പഠിപ്പിച്ച അധ്യാപകരെ സ്വാഗതം ചെയ്യുമ്പോൾ കൊച്ചു ബൊക്കെ നൽകി സ്വാഗതം ചെയ്യുന്ന കൊച്ചു കുട്ടികളിൽ ഒരാൾ എന്റെ മോൻ habeebee ആയതിലും സന്തോഷം..
അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിക്കുമ്പോൾ മലയാളം എടുത്തിരുന്ന സുമടീച്ചറെ പൊന്നാട അണിയിച്ച് ആദരിക്കാനുള്ള അവസരം എനിക്ക് ലഭിച്ചതിൽ ഒരുപാട് സന്തോഷം...
ഈ വർഷം നടത്തിയ മത്സരങ്ങളിൽ പങ്കെടുത്തതിലും വിജയിച്ചതിലുമായി എനിക്കും ഹബീബിക്കും ലഭിച്ച സമ്മാനങ്ങൾ അദ്ധ്യാപകരിൽ നിന്നും സഹപാഠികളായ കൂട്ടുകാരിൽ നിന്നും ഏറ്റുവാങ്ങുവാൻ സാധിച്ചതിലും ഒരുപാട് സന്തോഷം..
കൂടെ പഠിച്ച കളിക്കൂട്ടുകാരൻ പുരോഹിതൻ (fr- Able ) ആയതിലും പ്രോഗ്രാമിൽ പങ്കെടുത്തത്തിലും സന്തോഷം..
അദ്ധ്യാപകർക്കൊപ്പം വേദിയിൽ ഇരിക്കുന്ന പുരോഹിതൻ ഞങ്ങളുടെ സഹപാഠി ആണെന്നതിൽ സന്തോഷത്തിന്റെ കനം കൂടി..
ആ സഹപാഠിയിൽ (fr- able) നിന്നും സമ്മാനം ഏറ്റുവാങ്ങുമ്പോൾ ഉണ്ടായ സന്തോഷം വലുതാണ് ...
കൂട്ടുകാർക്കും അദ്ധ്യാപകർക്കും ഒപ്പം ചിലവഴിച്ച നിമിഷങ്ങൾ...
പ്രോഗ്രാമിന് വേണ്ടി ഒരു വർഷത്തോളം പ്രയത്നിച്ച എന്നെ കൂട്ടുകാരെല്ലാം കൂടി ഉപഹാരം നൽകി ആദരിച്ച നിമിഷം...
എല്ലാം..ഒരിക്കലും മായാത്ത മറക്കാത്ത നിമിഷമായി മാറിക്കഴിഞ്ഞിരുന്നു..
ഒത്തിരി സന്തോഷത്തിന് ഇടയാക്കിയ, ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച എന്റെ കൂട്ടുകാർക്കും അദ്ധ്യാപകർക്കും മനസ്സ് നിറഞ്ഞ ഒരായിരം നന്ദി...
✍🏻hajeeb ghan
01/10/2024
St Joseph's HS Enamakkal സ്കൂളിൽ നിന്നും 2000-2001 ൽ SSLC പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ xmates ഒരുക്കിയ "ഒരു വട്ടം കൂടി" എന്ന grand reuinon programme 22 sep 2024 നു നടത്തി.
School പരിസരത്തു തന്നെയുള്ള പള്ളി ഹാളിൽ വെച്ച് വളരെ ഗംഭീരമായി തന്നെ ഒത്തുകൂടി..
കുടുംബ സംഗമവും അധ്യാപകരെ ആദരിക്കലും ആയിരുന്നു പ്രോഗ്രാമിലെ പ്രധാന അജണ്ട..
കൂടാതെ xmates മെമ്പേഴ്സിന്റെയും മക്കളുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
23 വർഷങ്ങൾക്കു ശേഷം ഒത്തുകൂടിയപ്പോൾ, നേരിൽ കണ്ടപ്പോൾ വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും ഉണ്ടായ സന്തോഷം അളവറ്റതായിരുന്നു..
04/09/2024
https://youtu.be/2p-hcgwed0k
xmates oru vattam koodi - teaser @h4umuzic
Xmates oru vattam koodi - teaserRe union programme invitation and teaserSt josephs hs enamakkal SSSLC 2000-2001 batchGrand re union programOn 22 sep 2024
28/08/2024
All Xmates members and family are invited.. ✨
28/08/2024
അറിവ് പകർന്നു തന്ന അദ്ധ്യാപകരെ 23 വർഷങ്ങൾക്ക് ശേഷം അവരുടെ വീട്ടിൽ പോയി കണ്ടപ്പോൾ... ആ സന്തോഷം മൊബൈലിലെ camera കണ്ണുകളിലൂടെ പകർത്തിയപ്പോൾ...
സന്തോഷവും, വിഷമവും, നഷ്ടബോധവും അങ്ങിനെ പഴയ അധ്യയന കാലത്തെ ഓർമ്മകൾ നിറഞ്ഞ ഒരു വല്ലാത്ത feel ആയിരുന്നു...
(മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ... അത് സത്യമാണ് )
27/02/2024
https://youtu.be/6FpksNYC5Fc
ShilpaKala (story in audio) - episode 02 @h4umuzic
ShilpaKala (story in audio) - episode 02ശില്പകലാരണ്ട് നർത്തകിമാരുടെ കഥstory : Abeeshvoice over : Hajeeb GhanSinger : Anikuttan(Song from the movie Manichithr...