Bigthink

Bigthink

Share

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ?

14/11/2025

Happy Children's Day..✨🌟🫂

's_day

13/05/2025

SSLC ക്കു ശേഷം നിങ്ങളുടെ മകൻ/ മകൾക്ക് അനുയോജ്യമായ ഒരു കോഴ്സിനെ കുറിച്ച് ആലോചിക്കുകയാണോ?!
മത-ഭൗതിക വിദ്യാഭ്യാസം ഒരുമിച്ച് നേടാൻ സാധിക്കുന്ന വാഫി വഫിയ്യ കോഴ്‌സുകൾ നിങ്ങൾക്കുള്ള മികച്ച ഓപ്ഷനാണ്.

2025 -26 അധ്യയന വർഷത്തെ വാഫി വഫിയ്യ തംഹീദിയ്യ, പ്രൊഫഷണൽ (Biology Science + NEET, JEE) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് മെയ് 15 വരെ അപേക്ഷിക്കാം .

നമ്മുടെ മക്കൾ നന്നായി പഠിച്ചു വളരട്ടെ...

കൂടുതൽ വിവരങ്ങൾക്ക്:
7025687788
9349677788

ഈ വർഷത്തേക്കുള്ള അപേക്ഷ തുടരുന്നു.

Prospectus👇
i.wafycic.com/admpp

Apply on: wafyonline.com

05/09/2023

ഉത്തമ സമൂഹ നിർമ്മിതിയിൽ അദ്ധ്യാപകന്റെ പങ്ക്

പ്രഫ. അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി

(അധ്യാപക ദിനത്തിൽ ബി.എഡ്. കോളേജ് വിദ്യാർത്ഥികളോട് പ്രൊഫ. അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി മുമ്പ് നടത്തിയ പ്രഭാഷണം)

അധ്യാപനം കേവലം ജോലിയായിത്തീർന്ന കാലമാണിത്. നമ്മുടെ നാട്ടിൽ നിർബന്ധമായും കൈവരിക്കേണ്ട വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങൾ കടന്ന് അധ്യാപക പരിശീലനം കൂടി നേടുന്നതോടെ നാം സ്വാഭാവികമായി അധ്യാപകരാത്തീരുകയാണ്. ക്രിയാത്മകമായ അധ്യാപനം എങ്ങനെ സാധിക്കുമെന്നത് നാം നമ്മോട് വളരെ ആലോചിച്ച് ചോദിക്കേണ്ട ചോദ്യമാണ്. പാണ്ഡിത്യമില്ലാതെ നാമെങ്ങനെയാണ് അധ്യാപകരാവുക ? അധ്യാപകൻ പഠിപ്പിക്കുന്നത് പാഠ്യ പദ്ധതിയാണ്. പാഠ്യ പദ്ധതിയിൽ ഉപയോഗിക്കുന്ന പാഠ പുസ്തകങ്ങൾ വിദ്യാർത്ഥിക്ക് അറിയുന്ന ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ളതാണ്. മാതൃഭാഷയിൽ എഴുതപ്പെട്ട പാഠ പുസ്തകങ്ങൾ വിദ്യാർത്ഥിക്ക് പ്രാപ്യമാണ് എന്ന് പ്രാഥമികമായും നാം പറയേണ്ടി വരുന്നു. ഇവിടെയാണ് അധ്യാപകന്റെ പാണ്ഡിത്യത്തിന്റെ പ്രാധാന്യം കടന്നു വരുന്നത്. പാഠ പുസ്തകങ്ങളിലെ ആശയങ്ങൾ നമ്മുടെ ഭാഷയിൽ വിദ്യാർത്ഥികൾക്ക് പകർന്ന് കൊടുക്കുന്നതിൽ ചുരുങ്ങിപ്പോയാൽ പാണ്ഡിത്യമുണ്ടാവുകയില്ല. പലപ്പോഴും നാം കാണുന്നത് ഇതാണ്. നേരം പുലർന്നാൽ വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ട അധ്യാപകർ ഒരു ആലോചനയുമില്ലാതെ അവരുടെ ദൈനംദിനം കാര്യങ്ങളിൽ സമയം ചെലവഴിക്കുകയാണ്. ഇങ്ങനെ ഓരോ ദിവസവും പുതുതായി പഠിക്കാനില്ലാത്ത ഒരധ്യാപകൻ എങ്ങനെയാണ് യഥാർത്ഥ അധ്യാപകനായിത്തീരുക എന്നത് ഒരു വലിയ ചോദ്യമാണ്. ഒരു വേള ഒരുപാട് കാലത്തെ പരിചയം കൊണ്ട് നിശ്ചിത സിലബസ് ഒരാൾക്ക് പഠിപ്പിക്കാൻ കഴിഞ്ഞുവെന്ന് വരാം. അതിനർത്ഥം അതിനെ കുറിച്ച് ഒന്നുമറിയാത്ത വിദ്യാർത്ഥികളുടെ മുമ്പിൽ അയാൾക്ക് ആളാവാൻ കഴിയുന്നു എന്നാണ്. എങ്ങനെയൊക്കെ കിടന്നുറങ്ങിയാലും ഒന്നുമറിയാത്ത വിദ്യാർത്ഥികളുടെ മുമ്പിൽ ചെന്ന് ആളാവാൻ അയാൾക്ക് സാധിക്കും. അതിനപ്പുറം യഥാർത്ഥത്തിലുള്ള ഒരധ്യാപകനാവാൻ അയാൾക്ക് കഴിയില്ല. കാരണം അറിവിന്റെ ലോകം അനുദിനം വികസിച്ച് കൊണ്ടിരിക്കുകയാണ്. ഈ വികാസം മനസ്സിലാക്കാത്ത അധ്യാപകന് ക്ലാസ് മുറികളിൽ ഒന്നും ചെയ്യാൻ കഴിയില്ല. നമ്മുടെ രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ രീതി ഇതിനൊക്കെ പച്ചക്കൊടി കാട്ടുന്ന തരത്തിലുള്ളതാണ്. പക്ഷെ, വികസിത രാജ്യങ്ങൾ ഈ ശൈലി നിരാകരിക്കുന്നു. അറിവുകൾ പുതുക്കാതെ അയാൾക്ക് ജോലിയിൽ തുടരാൻ സാധ്യമല്ല. സർട്ടിഫിക്കറ്റുകൾ പോലും പുതുക്കാൻ അവിടെ ഒരിക്കൽ യോഗ്യത നേടിയ അധ്യാപകർ നിർബന്ധിതരാവാറുണ്ട്.

വൈദ്യശാസ്ത്ര രംഗം അനുദിനം പുരോഗമിക്കുന്നുണ്ട്. പുതിയ മരുന്നുകളെ കുറിച്ചും പരിഹാര മാർഗ്ഗങ്ങളെ കുറിച്ചും ബോധവാനല്ലാത്ത ഒരു ഭിഷ്വഗ്വരൻ തന്റെ മുമ്പിൽ വരുന്ന രോഗികളെ പഴയ രീതിയിൽ ചികിത്സിക്കുകയാണെങ്കിൽ അയാളൊരിക്കലും നല്ല ഡോക്ടറാവില്ല. ഇതു പോലെയാണ് അധ്യാപനത്തിലും. അതിനാൽ അറിവുകൾ പുതുക്കുക എന്നത് നാം ഒരു വലിയ സിദ്ധാന്തമായി ഉയർത്തിപ്പിടിക്കേണ്ടതാണ്. നൂറിലേറെ ബിരുദങ്ങൾ നേടിയിട്ടുണ്ട് മുൻ രാഷ്ട്രപതി ഡോ. രാധാകൃഷ്ണൻ,നമുക്ക് നൂറിലേറെ ബിരുദങ്ങളുടെ പേരു പോലും അറിയില്ല. ഈജിപ്തിൽ ജീവിച്ചിരുന്ന അബ്ബാസ് മഹ്‌മൂദ് അഖാദ് എഴുപതിനായിരം പുസ്തകങ്ങൾ വായിച്ചിട്ടുണ്ട് എന്നറിയാനിടയായി. ഇതൊരു കോളത്തിൽ വായിച്ചപ്പോൾ സ്തബ്ദ്‌നായിപ്പോയി.എഴുപതിനായിരം പുസ്തകങ്ങൾ ഒരു ലൈബ്രറിയിലിരിക്കുന്നത് നാം കണ്ടിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.അതിനാൽ അറിവ് ധാരാളമായി സമ്പാദിക്കാതെ ഒരാൾക്ക് അധ്യാപകനാവാൻ കഴിയില്ല. ഡോക്ടർ രാധാകൃഷണൻ നൂറിലേറെ ബിരുദങ്ങൾ നേടി എന്ന് പറയുമ്പോൾ അതിന് പിന്നിൽ അദ്ദേഹം എത്ര പഠിച്ചിട്ടുണ്ടാവുമെന്ന് നാം ആലോചിക്കേണ്ടതാണ്.

പണ്ഡിതന്മാരുടെ ചരിത്രമൊക്കെ അങ്ങനെയാണ്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന മുസ്ലിം പണ്ഡിത സഭയുടെ പിതാവ് എന്നൊക്കെ വിശേഷിപ്പിക്കാൻ പറ്റുന്ന വിശ്രുത പണ്ഡിതനാണ് ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ല്യാർ. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ ഞങ്ങളുടെ അദ്ധ്യാപകനായിരുന്നു അദ്ദേഹം. ഞങ്ങൾ സ്റ്റഡിലീവിന് രാത്രി ഏറെ വൈകി ഉറക്കമൊഴിച്ച് പഠിക്കുമ്പോൾ റൂമിൽ അദ്ദേഹം ഗ്രന്ഥപാരായണം നടത്തുന്നത് പലപ്പോഴും നേരിൽ കണ്ടിട്ടുണ്ട്. പഠിപ്പിക്കുന്ന ഗ്രന്ഥങ്ങൾ അനായാസം മനനം ചെയ്യാൻ പോലും കഴിയുന്ന എഴുപത് വയസ്സ് കഴിഞ്ഞ ഗുരു എന്തിനാണ് ഇനിയും വായിക്കുന്നത്? അതെ. അവർ അന്വഷിച്ച്‌കൊണ്ടിരിക്കുകയാണ്. കുറെ പറയുന്നതിലല്ല, ഇത്തരം പ്രവർത്തനങ്ങളാണ് പ്രചോദനം. കോളേജിന്റെ പ്രിൻസിപ്പൾ കൂടിയായ ആ മഹാമനീഷി കോളേജിലേക്ക് വരുന്ന ബസ് ഞങ്ങൾക്ക് സുപരിചിതമായിരുന്നു. അദ്ദേഹം കോളേജിലെത്തിയാൽ ആകെ നിശ്ശബ്ദമാണ്. വൈകിയാണ് ബസ് വരുന്നതെങ്കിലും അദ്ദേഹം ധൃതി പിടിച്ച് ക്ലാസ്സിലേക്ക് വരില്ല. ഒരുപാട് തവണ ക്ലാസ്സെടുത്ത പുസ്തകങ്ങളായിട്ട് പോലും ഒരാവർത്തി വായിച്ചിട്ടേ അദ്ദേഹം ക്ലാസ്സിലേക്ക് വരൂ. ക്ലാസ്സിൽ പാഠപുസ്തകം പരിഭാഷപ്പെടുത്തുകയല്ല അദ്ദേഹം ചെയ്തത്. പാഠപുസ്തകം മുമ്പിൽ വെച്ച് അദ്ദേഹത്തിന്റെ ധിഷണാപരമായ അറിവ് പ്രസരിപ്പിക്കുകയാണ്. ചില പ്രത്യേക പോയന്റുകളിൽ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകൾ അവതരിപ്പിക്കുകയാണ്.

ആഴത്തിലുള്ള കാഴ്ചപ്പാടുകൾ രൂപപ്പെടുന്നത് രണ്ട് കാര്യങ്ങളിലൂടെയാണ്. ഒന്ന്, ആലോചന. രണ്ടാമത്തേത് പുതിയ വായന. ഇതിനപവാദമായ ഒരുപാട് അധ്യാപകന്മാരെ എനിക്കറിയാം. റമ്മി കളിച്ചും ടെലിവിഷൻ കണ്ടും സമയം പാഴാക്കിക്കളയുന്ന അവർ ഒരിക്കലും നല്ല അധ്യാപകരാവില്ല. വരികൾക്കിടയിലൂടെ പഠിപ്പിക്കുന്നവനാണ് നല്ല അധ്യാപകൻ.

അദ്ധ്യാപകർ ബഹുമാനമർഹിക്കുന്ന വിഭാഗമാണ്. കാരണം, അവർ നമ്മുടെ ആത്മാവിന് ഭക്ഷണം നൽകിയവരാണ്. നമ്മുടെ മാതാപിതാക്കളോട് നമുക്ക് കടപ്പാടുകളുണ്ട്. കാരണം അവർ നമുക്ക് ശരീരം നൽകിയവരാണ്. ഈ ശരീരത്തിന് വാസ്തവത്തിൽ ഒരു വിലയുമില്ല. ഒരുപാട് ബുദ്ധിയുള്ള ആളുകളുണ്ട് നാടോടികൾക്കിടയിലും മറ്റും. പക്ഷെ, അവരുടെ ബുദ്ധിയും സാധ്യതയും കണ്ടെത്തപ്പെട്ടിട്ടില്ല, ചൂഷണം ചെയ്യപ്പെട്ടിട്ടില്ല. പഠിക്കാനുള്ള ബുദ്ധിയും കഴിവും കണ്ടെത്തുകയാണ് ക്ലാസ് മുറിയിൽ വെച്ച്. ആ പ്രക്രിയയെ സഹായിക്കേണ്ടവരാണ് അദ്ധ്യാപകർ. അതിന്റെ പേരിൽ അവർ ആദരിക്കപ്പെടണം. വലിയ ആദരണീയമായ കാര്യമാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്.

അറിവ് മനുഷ്യ സമൂഹത്തിന്റെ പൊതു സ്വത്താണ്. പരമ്പരാഗതമായി ലഭിക്കുന്ന കുറെ അറിവുകളുണ്ട്. അതിന്റെ കൈമാറ്റം ശ്രദ്ധേയമാണ്.ഇവിടെയാണ് അക്ഷരത്തിന്റെ പ്രാധാന്യം ബോധ്യമാവുന്നത്.അക്ഷരം പഠിച്ച അദ്ധ്യാപകർ ആദരണീയരാണ്. ഒരു കെട്ടിടത്തിന്റെ അലങ്കൃതമായ ചുമരുകളും ഫ്‌ളോറുകളും നമ്മെ ആകർഷിക്കുന്നു, ശ്രദ്ധയോടെ നാം പരിപാലിക്കുന്നു. പക്ഷെ, അതിന്റെ ശില അതീവ പ്രാധാന്യമർഹിക്കുന്നു എന്ന് നാം പലപ്പോഴും ചിന്തിക്കാറില്ല.
ഗുരു ജനത്തെ ആദരിക്കാത്ത ഒരു ഉയർന്ന സമൂഹവും ഇവിടെ ഉണ്ടായിട്ടില്ല. കലാകൗമുദിയിൽ ഗുരു എന്ന തലക്കെട്ടിൽ ഡോ. ഹമീദ് ഖാൻ എഴുതിയ ലേഖനങ്ങൾ വായിച്ചത് ഞാനോർക്കുന്നു. അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ പ്രമുഖ ശാസ്ത്രജ്ഞനാണദ്ദേഹം. സ്‌ക്കൂൾ വിദ്യഭ്യാസം കഴിഞ്ഞപ്പോൾ എന്താണ് പഠിക്കേണ്ടത് എന്ന് ഏതൊരു വിദ്യാർത്ഥിയെയും പോലെ അദ്ദേഹത്തിനും കൃത്യമായ അിറിറ്വുണ്ടായിരുന്നില്ല. തന്റെ ഗുരുവിനോട് ചോദിച്ചു. ഗുരു പറഞ്ഞു: ''മോനേ നീ സയൻസ് പഠിക്കണം'. ഈ വാക്ക് അദ്ദേഹത്തെ പ്രചോദിപ്പിച്ചു. ആ ബാലൻ സയൻസ് പഠിച്ച് വലിയ ശാസ്ത്രജ്ഞാനായി. തൊണ്ണൂറിലധികം കാൻസർ മരുന്നുകൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അദ്ദേഹം അപൂർവ്വമായി ഇന്ത്യയിൽ വരുമ്പോൾ ശ്രദ്ധയോടെ പോകുന്ന ഏക സ്ഥലം അന്ന് സയൻസ് പഠിക്കണമെന്ന് ഗുരു ഉപദേശിച്ച സ്‌ക്കൂളിനടുത്തെ ഒരു മതിലിനടുത്താണ്. അവിടെ ഗുരുവിനെയോർത്ത് അദ്ദേഹം നിശ്ശബ്ദനായി നിൽക്കും. ഗുരുവിന് വേണ്ടി പ്രാർത്ഥിക്കും.

പിന്നിട്ട വഴികളെക്കുറിച്ച് ഓർക്കാത്ത ഒരു സമൂഹത്തിനും മുന്നോട്ട് പോകാൻ സാധ്യമല്ല. അറിവ് മനുഷ്യ സമൂഹത്തിന്റെ പൊതു സ്വത്താണ്. അത് നമുക്കെല്ലാവർക്കും ഒരു പോലെ അവകാശപ്പെട്ടതാണ്. അടിത്തറയില്ലാത്ത അറിവ് അത്യന്തികമായി നിലനിൽക്കില്ല. ആദരവ് വളരെ പ്രധാനപ്പെട്ട ഒരു വസ്തുതതയാണ്.

ചരിത്രത്തിൽ ഒരു ഗുരുവുണ്ട്, ഉമറുബ്‌നു അബ്ദിൽ അസീസ്. വലിയ പണ്ഡിതനും ഗവേഷകനുമായ അദ്ദേഹം ഉമവി ഭരണകൂടത്തിലെ പ്രസിദ്ധ ഭരണാധികാരി കൂടിയായിരുന്നു. തന്റെ മുൻപത്തെ രാജാവ് സ്വന്തക്കാർക്ക് പതിച്ചു നൽകിയ ഭൂമി അദ്ദേഹം തിരിച്ചു പിടിച്ചു. അപ്പോൾ സ്വന്തക്കാരും കുടംബക്കാരും അദ്ദേഹത്തിനെതിരായി. 19 മാസം ഭരണം നടത്തി അദ്ദേഹം മരണപ്പെട്ടു. ശേഷം ഭരണാധിപൻ പഴയ രീതിയിലേക്ക് തിരിച്ചു പോയി. അപ്പോൾ പലരും പരാതിയുമായി വന്നു. അവർ പറഞ്ഞു ''നിങ്ങളുടെ മുൻഗാമി ഉമറുബ്‌നു അബ്ദിൽ അസീസ് (റ) ഞങ്ങളുടെ ഭൂമി അന്യായമായി തിരിച്ചു പിടിച്ചിട്ടുണ്ട്. അത് തിരിച്ചു തരണം' ഭരണാധിപൻ പറഞ്ഞു: ''നിങ്ങളുടെ പരാതി ഒന്നു കൂടി ആവർത്തിക്കണം'. അപ്പോഴും അദ്ദേഹം പറഞ്ഞു: നിങ്ങളുടെ മുൻഗാമി ഉമറുബ്‌നു അബ്ദിൽ അസീസ് റളിയല്ലാഹു അൻഹു...
ഉമറുബ്‌നു അബ്ദിൽ അസീസിന്റെ പേരു ഉരുവിടുമ്പോൾ റളിയല്ലാഹു അൻഹു (അല്ലാഹു അദ്ദേഹത്തെ തൃപ്തിപ്പെടട്ടെ) എന്ന പ്രാർത്ഥനാ വചനം ഉരുവിടുന്നുണ്ടായിരുന്നു. രാജാവ് പറഞ്ഞു: ഹേ വിഢികളേ, നിങ്ങൾ അദ്ദേഹത്തെ കുറിച്ച് പരാതി പറയുമ്പോഴും അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ച് പോകുന്നു. നിങ്ങളുടെ അബോധ മനസ്സ് പറയുന്നു, അദ്ദേഹം നല്ല മനുഷ്യനാണെന്ന്, അദ്ദേഹം ചെയ്തത് ഞാൻ തിരുത്തുന്നില്ല.

ആദരവ് എന്ന് പറയുന്നത് നാം ആദരണീയരായിത്തീരുമ്പോൾ അിറിയാതെ വരുന്നതാണ്.അതിനാൽ നാം ആദരണീയരായിത്തീരണം. എങ്ങനെയാണ് ആദരണീയരായിത്തീരുക? രണ്ട് കാരണത്താൽ നാം ആദരണീയരായിത്തീരും. ഒന്ന്, വിശാലമായ അറിവ്. രണ്ട്, അറിവുമായുള്ള താതാത്മ്യം.അറിവുമായി താദാത്മ്യമില്ലാതെ കുറെ വിവരണങ്ങളുടെ ശേഖരണം കൊണ്ട് കാര്യമില്ല. കുറെ അറിവുകൾ സ്റ്റോർ ചെയ്ത് വെക്കപ്പെട്ടിട്ടുള്ള കമ്പ്യൂട്ടറിനെ നാം ആദരിക്കാറില്ല. അധ്യാപകന് കാഴ്ചപ്പാടും അറിവുമായി താതാമ്യവും ഉണ്ടാവണം. ഞാനൊരു ഉദാഹരണം പറയാം സാലിം ഇബ്‌നു അബ്ദില്ല എന്ന് പറയുന്ന ഒരു പണ്ഡിതനുണ്ട് ചരിത്രത്തിൽ. രണ്ടാം ഖലീഫ ഉമർ(റ) ന്റെ പേരക്കുട്ടി. വലിയ പണ്ഡിതനായിരുന്ന അദ്ദേഹം ആ കാലഘട്ടത്തിലെ ഗുരുവായിരുന്നു. എവിടെ ചെന്നാലും ആളുകൾ പിന്നാലെ കൂടും, സംശയനിവാരണത്തിന്, കേസുകളിൽ തീർപ്പ് പറയാൻ, പ്രാർത്ഥിക്കാൻ. അന്ന് രാജ്യം ഭരിക്കുന്നത് സുലൈമാനുബ്‌നു അബ്ദിൽ മലിക്ക് എന്ന പ്രസിദ്ധനായ രാജാവായിരുന്നു. അദ്ദേഹം ഭൂമി കണ്ട വലിയ രാജാക്കന്മാരിൽ ഒരാളായിരുന്നു. അതിനാൽ അദ്ദേഹത്തെ കാണുമ്പോഴേക്ക് സിംഹത്തെ കണ്ട മാൻകൂട്ടത്തപോലെ ആളുകൾ ഓടി ഒളിച്ചിരുന്നു.സാലിം കഅ്ബയുടെ പരിസരത്തിരുന്ന് ഖുർആൻ പാരായ.ണം ചെയ്യുകയാണ് .സാലിമിനെ കാണൽ വലിയ അംഗീകാരമായിത്തോന്നി രാജാവിന.് അദ്ദേഹത്തിന്റെ അംഗീകാരം രാജാവിന് ലഭിക്കുന്ന ബഹുമതിയാണ്. രാജാവ് കഅ്ബയുടെ അടുത്തേക്ക് നീങ്ങി.ആളുകൾ ഭയന്ന് അകന്നുമാറി. പക്ഷെ സാലിം ഒരു ഭാവമാറ്റവുമില്ലാതെ ഖുർആൻ പാരായണം തുടർന്നു. സാലിം രാജാവിനെ കണ്ട മട്ടില്ല. രാജാവ് തൊട്ടടുത്തിരുന്നു. സാലിം അനങ്ങിയില്ല. പാരായണം കഴിഞ്ഞപ്പോൾ രാജാവ് സലാം പറഞ്ഞു. ഉപചാരപൂർവ്വം സലാം മടക്കി. അത്ര മാത്രം. മഹാരാജാവിന്റെ മുമ്പിൽ ഞെട്ടി വിറക്കുന്നില്ല. ചാടി എഴുന്നേൽക്കുന്നില്ല. രാജാവ് സാലിമിനോട് ചോദിച്ചു. 'മഹാപണ്ടിതരെ, വല്ല ആവിശ്യവുമുണ്ടെങ്കിൽ പറയണം'. നോക്കൂ,രാജാവിന് കൊടുക്കാൻ ഒന്നുമില്ല. ജനങ്ങളിൽ നിന്ന് എടുത്ത പണമല്ലാതെ.
സാലിമിന്റെ മറുപടി വളരെ ശ്രദ്ധേയമായിരുന്നു. അദ്ദേഹം പറഞ്ഞു. 'ദൈവത്തിന്റെ ഭവനത്തിലിരുന്ന് വേറൊരാളോട് ചോദിക്കാൻ എനിക്ക് ലജ്ജ തോന്നുന്നു'. രാജാവിന്റെ നാവടങ്ങിപ്പോയി. അൽപ്പസമയം കഴിഞ്ഞ് പ്രാർത്ഥനക്ക് ശേഷം സാലിം പുറത്തിറങ്ങി. അപ്പോൾ സാലിമിനെ സമീപിച്ച് രാജാവ് വീണ്ടും ചോദിച്ചു. 'ഇപ്പോൾ നാം ദൈവത്തിന്റെ ഭവനത്തിലല്ലല്ലൊ, ദൈവത്തിന്റെ ഭവനത്തിൽ വെച്ച് വേറൊരാളോട് ചോദിക്കുന്നതിലല്ലെ നാണക്കേട്.' വന്നു സാലിമിന്റെ മറുപടി. 'എനിക്ക് ഈ ഭൂമിയുടെ ഉടമയോട് തന്നെ ചോദിക്കാൻ മടിയാണ്. പിന്നെ ഉടമയല്ലാത്തൊരാളോട് ഞാനെങ്ങനെ ചോദിക്കും'. അതോടെ രാജാവ് ഒന്നും പറയാനാവാതെ തിരിച്ചു പോയി.
ഇതൊരു മൂല്യ വിചാരമാണ്. പണ്ഡിതന്റെ ഉൾക്കാഴ്ച, വരികൾക്കിടയിൽ പഠിപ്പിക്കാനുള്ള കഴിവ്,ധൈര്യം തുടങ്ങിയവ സാലിമിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

അധ്യാപകന് നിലപാട് വേണം. അദ്ധ്യപകൻ ആരെങ്കിലും പറയുന്നത് കേട്ട് പറയുന്നയാളാവരുത്. അദ്ധ്യാപകൻ രാജ്യത്തോട് കൂറുള്ളവനായിരിക്കണം. ഈ രാജ്യത്തിനൊരു ചരിത്രമുണ്ട്. അതിന്ന് മൂല്യങ്ങളിലുള്ള ഒരടിത്തറയുണ്ട്. ആ അടിത്തറ ഇളക്കാൻ ആരും ശ്രമിക്കരുത്. അത് സഹവർത്തിത്വത്തിന്റെയും പരസ്പരം ഉൾക്കൊള്ളുന്നതിന്റെയും അടിത്തറയാണ്. അത് അദ്ധ്യാപക സമൂഹം മനസ്സിലാക്കണം ലോകം കൈക്കുമ്പിളിലാണ്, രാഷ്ട്രങ്ങൾ തമ്മിൽ അതിർ വരമ്പുകളില്ല, ആർക്കും എവിടെയും എപ്പോഴും പോകാം തുടങ്ങിയ കാഴ്ചപ്പാടുകൾ അവതരിക്കപ്പെടുന്നതിൽ സാമ്രാജത്വ ശക്തികൾക്ക് വ്യക്തമായ ചില താൽപര്യങ്ങളുണ്ട്. അതിൽ നാം വീണ് പോകരുത്.
നമ്മുടെ ഇന്ത്യ വ്യത്യസ്ത രീതികളും ചിന്തകളും ഉൾക്കൊള്ളുന്ന ഒരു സുന്ദര ദേശമാണ് ഈ രാജ്യത്തിന് അതിന്റേതായ ആചാര രീതികളും സനാദന മൂല്യങ്ങളുമുണ്ട്. ഈ നിയമങ്ങളെ ആഗോളീകരണത്തിന്റെ പേരിൽ മറികടക്കരുത്. ഞാനൊരു മുസ്ലിമാണ്.എനിക്ക് എന്റേതായ കാഴ്ചപ്പാടുകളുണ്ട്.അത് ഈ നിയമങ്ങളുമായി ഒരിക്കലും ഏറ്റുമുട്ടുന്നില്ല.

ഈ രാജ്യം അതിന്റെ തനിമയിൽ നിലനിൽക്കണം. അത് ആദ്യമായി മനസ്സിലാക്കേണ്ടത് രാജ്യത്തോടു കൂറുള്ള അദ്ധ്യാപക സമൂഹമാണ്. തലമുറകളെ വാർത്തെടുക്കുന്നത് അവരാണ്. ജാതികളും മതങ്ങളും വ്യത്യസ്ത വിഭാഗങ്ങളുമുണ്ട്. യാഥാർത്ഥ്യത്തെ അംഗീകരിക്കുന്ന രാജ്യത്തിന്റെ മൂല്യങ്ങളെ നാം മാനിക്കണം. രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്ന വിഷമകരമായ ഈ സന്ധിയിൽ രാജ്യത്തിന്റെ കൂട്ടായ്മ വളരെ പ്രധാനമാണെന്ന് അദ്ധ്യാപക സമൂഹം മനസ്സിലാക്കണം. നമുക്കെല്ലാവരെയും മനസ്സിലാക്കാൻ സാധിക്കണം. നാനാത്ഥത്തിൽ ഏകത്വം എന്നത് വലിയ കാഴ്ചപ്പാടാണ്. ഈ ഏകത്വത്തെ നാം സംരക്ഷിക്കണം. ഇവിടെ അദ്ധ്യാപകരുടെ ഉത്തരവാദിത്വം വലുതാണ്. ഈ മൂല്യങ്ങൾ കുട്ടികളെ നാം പഠിപ്പിക്കണം. വിഭാഗീയമായി ചിന്തിക്കാൻ നാം പഠിപ്പിക്കരുത്. മുസ്ലിം അദ്ധ്യാപകർ മുസ്ലിമിനെ മാത്രം ഉൾക്കൊള്ളുന്ന ഒരു മാനസികാവസ്ഥയിൽ പൗരനെ സൃഷ്ടിക്കരുത്. ഹിന്ദു അദ്ധ്യപകർ ഹിന്ദുവിനെ മാത്രം സ്വീകരിക്കാൻ കഴിയുന്ന ഒരു മാനസികാവസ്ഥയിൽ പൗരനെ സൃഷ്ടിക്കരുത്. കൃസ്ത്യാനിയും ജൈനനും വിഭാഗീയത വളർത്തരുത്. ഇവിടെ എല്ലാവരും കൂടിക്കഴിയുന്ന ഒരു പൂന്തോട്ടമാണ്. അതേ സമയം അവനവന്റെ വിശ്വാസവും കാഴ്ചപ്പാടും സംരക്ഷിക്കൽ നമ്മുടെ ഭരണ ഘടന തന്നെ ഉറപ്പുനൽകിയ കാര്യമാണ്. ഇതു മനസ്സിലാക്കാതെ രാജ്യത്തിന്റെ വൈവിധ്യത്തെ കച്ചവട ഭൂമിയാക്കാൻ ചിലർ ശ്രമിക്കുന്നു. എല്ലാ വിഭാഗത്തിലെ ആളുകളും ഉണ്ടതിൽ. ഈ പ്രവണതക്കെതിരെ അദ്ധ്യാപക സമൂഹം ഒറ്റക്കെട്ടായിരിക്കണം. നാം ദേശ ഭക്തി ഗാനം പാടുന്നു. കൂട്ടായ്മയെ കുറിച്ചുള്ള കവിതകൾ ആലപിക്കുന്നു. ഇതൊക്കെ ഉൾക്കൊള്ളാൻ കുട്ടികളെ നാം പഠിപ്പിക്കണം. പരസ്പരം നിരാകരിക്കാൻ ഒരു മതവും പഠിപ്പിക്കുന്നില്ല. കാരണം മനുഷ്യനെ അംഗീകരിക്കരുതെന്ന് പറയുന്ന ഒരു ദർശനവും ലോകത്തു ചെലവായിട്ടില്ല.

ഇന്ന് ഐഹിക ജീവിതത്തിന്റെ സുഖാഡംബരത്തെ കുറിച്ച് മനുഷ്യൻ ആവശ്യത്തിൽ കൂടുതൽ ചിന്തിക്കുന്നു. ഇവിടെ ഒരു തരത്തിലുള്ള സന്യാസം നാം കുട്ടികളെ പഠിപ്പിക്കണം. ഇന്നെവിടെയും അഴിമതിയെക്കുറിച്ചുള്ള സംസാരങ്ങളാണ്. മുമ്പൊക്കെ രാജ്യത്തെ പിടിച്ചുകുലുക്കിയ അഴിമതിയിലെ സംഖ്യ ഒരു കോടിയൊക്കെ ആയിരുന്നു. പക്ഷെ ഇന്ന് നാട്ടിൽ നടക്കുന്ന അഴിമതിയെ കുറിച്ച് സംസാരിക്കാൻ അക്കം നമുക്കറിഞ്ഞുകൂട. ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം കോടി!..എന്താണീ കേൾക്കുന്നത്?. ഈ അവസ്ഥയിൽ ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും പേരിലുള്ള തർക്കങ്ങൾ നിർത്തി രാജ്യ നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെടാൻ കുട്ടികളെ നാം പഠിപ്പിക്കണം. ഒരു സർക്കാർ പാഠശാലയിൽ രാജ്യം നിലനിർത്താനുള്ള വിദ്യാഭ്യാസമാണ് നൽകേണ്ടത്. രാജ്യ നിലനിൽപ്പിന്റെ പ്രശ്‌നമാണിത്. രാജ്യത്തിന്റെ ഭീഷണി മൂല്യങ്ങളുടെ ശോഷണമാണ്. അതുകൊണ്ടാണ് അഴിമതിയും അരാചകത്വവും വളരുന്നത്. ഈ സാഹചര്യത്തിൽ മൂല്യങ്ങളെ കുറിച്ച് വാചാലമായി നാം കുട്ടികളെ പഠിപ്പിക്കണം.

മുമ്പൊരിടത്ത് വായിച്ചത് ഞാനോർക്കുകയാണ്. ഒരിടത്ത് വർഗീയ കലാപം നടക്കുകയാണ്. അടുത്തടുത്ത ഫ്‌ളാറ്റുകളിൽ ഒരു ഹിന്ദുവും മുസ്ലിമും താമസിക്കുന്നു. മുസ്ലിമിനെതിരെയാണ് കലാപം. രണ്ടു വീട്ടുകാരും വളരെ സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നത്. കലാപം നടക്കുന്ന സമയത്ത് കലാപക്കാർക്കൊപ്പം നിന്ന് അടുത്ത ഫ്‌ളാറ്റിൽ താമസിക്കുന്ന ഹൈന്ദവൻ മുസ്ലിമിന്റെ വീടു കുത്തിത്തുറന്ന് വീട്ടു സാമഗ്രികൽ എടുത്തുകൊണ്ടു പോവുകയാണ്. വീട്ടുടമ ചിന്തിക്കുകയാണ് എന്നാലും നീ....? ഇവരൊക്കെ ചെയ്താലും നമ്മൾ തമ്മിൽ ഇങ്ങനെയോ? പക്ഷെ കലാപം അവസാനിച്ചു. ആളുകൾ വീട്ടിലേക്കു മടങ്ങി. അപ്പോൾ ഈ അപഹരിക്കപ്പെട്ട സാധനങ്ങൾ ഹിന്ദു സഹോദരൻ മുസ്ലിമിന് തിരിച്ചു കൊടുത്തു.നല്ലവനായ അയൽവാസി. ഇതാണ് മൂല്യങ്ങളെന്നു പറയുന്നത്. ഇങ്ങനെ ഉയർത്തിപ്പിടിക്കാൻ ചില മൂല്യങ്ങൾ വേണം.അതിനാൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കാൻ പാണ്ഡിത്യത്തോടെ നാം ജാഗ്രത പുലർത്തണം.

28/08/2023

Bravo.!
😍✌️
Neeraj Chopra

26/08/2023

💌

Photos from Bigthink's post 24/08/2023

എട്ടായീ...ഞാനെത്തീ...😍🇮🇳

Pencilashan

29/07/2023

മദ്യത്തിനും മയക്കുമരുന്നിനും ഓമനപ്പേരുകളിട്ട് എല്ലാവരെയും ലഹരിക്കടിമകളാക്കാൻ സർക്കാർ മൽസരിക്കുമ്പോൾ വരും നാളുകളിൽ ഇതിലും ഭീകരമായ വാർത്തകൾ നമ്മുടെ പരിസരങ്ങളിൽ നിന്ന് കേൾക്കുന്ന കാലം വിദൂരമല്ല..!

27/07/2023

A man with wonders..✨🎖️

Photos from Bigthink's post 05/07/2023

മഴ കനക്കുന്ന സാഹചര്യത്തിൽ റോഡ് അപകട സാധ്യതകൾ പ്രതിരോധിക്കാൻ മുൻകരുതലുകൾ എടുക്കാം.

മുൻകരുതലുകൾ

•മഴക്കാലങ്ങളിൽ റോഡിലെ വെള്ളക്കെട്ടിൽ ഹൈഡ്രോ എഫക്ട് മൂലം വാഹനങ്ങൾ തെന്നി പോകാൻ സാധ്യതയുള്ളതിനാൽ വേഗത കുറച്ചും ശ്രദ്ധയോടുകൂടിയും വാഹനങ്ങൾ ഓടിക്കേണ്ടതാണ്
• അപകടങ്ങൾ കുറയ്ക്കുന്നതിനായി വാഹനത്തിന്റെ ക്ലച്ച്, ബ്രേക്ക്, സ്റ്റിയറിംഗ് തുടങ്ങിയ മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ സിസ്റ്റം പരിശോധിച്ച് അവയുടെ പ്രവർത്തനം നല്ല രീതിയിലാണെന്ന് ഉറപ്പുവരുത്തണം.
• തേഞ്ഞുപോയ ടയറുകൾ വെച്ചുള്ള ഡ്രൈവിംഗ് പാടില്ല.
• വാഹനത്തിന്റെ ഒരു ടയർ വെള്ളത്തിലും മറ്റൊരു ടയർ ഗ്രിപ്പുള്ള പ്രതലത്തിലുമായി വാഹനം ഓടിക്കുമ്പോൾ വാഹനത്തിന്റെ വേഗത കുറയ്ക്കണം.
• ഹെഡ് ലൈറ്റുകൾ മങ്ങിയതാണെങ്കിൽ മഴക്കാലങ്ങളിൽ അത് മാറ്റേണ്ടതാണ്.
• ബസ്സ്, കാർ പോലുള്ള വാഹനങ്ങളിൽ വൈപ്പിങ് സിസ്റ്റം 100 ശതമാനം ഉറപ്പുവരുത്തണം. കേടായ വൈപ്പറുകൾ മാറ്റുകയും വൈപ്പറിന്റെ പ്രവർത്തനം ഉറപ്പുവരുത്തുകയും ചെയ്യണം.
• രാത്രികാലങ്ങളിൽ ബ്രേക്കിംഗ് ലൈറ്റുകൾ, മറ്റു ലൈറ്റുകൾ എന്നിവയുടെ പ്രവർത്തനം നല്ല രീതിയിലാണെന്ന് ഉറപ്പുവരുത്തണം.
• സാധാരണ വാഹനങ്ങൾ ഓടിക്കുമ്പോൾ കിട്ടുന്ന ബ്രേക്ക് എഫിഷ്യൻസി മഴക്കാലങ്ങളിൽ ലഭിക്കാത്തതിനാൽ വേഗതയിൽ വാഹനങ്ങൾ ഓടിക്കുന്നത് അപകടങ്ങൾ വിളിച്ചുവരുത്തും.

19/04/2023

⚠️⚠️🛑🛑

14/02/2023

Hurry up

31/01/2023

Chance.!

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Thrissur