GVHSS Cherpu

GVHSS Cherpu

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GVHSS Cherpu, School, Cherpu, Thrissur.

11/10/2022

നമ്മുടെ സ്കൂളിലെ കലോത്സവം വർണ്ണോത്സവം- 2022, നാടകനടനും സംവിധായകനും ഗായകനുമായ ശ്രീ രാജേഷ് പള്ളത്ത് ഉദ്ഘാടനം ചെയ്തു

05/10/2022

ഗാന്ധി സ്മൃതിയിൽ......

Photos from GVHSS Cherpu's post 25/07/2022

ചേർപ്പ് ഗവ : വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കരാട്ടെ പരിശീലനത്തിന്റെ ഉദ്ഘാടനം നടന്നു . ജില്ലാ പഞ്ചായത്തംഗം ശ്രീമതി വി ജി വനജകുമാരി കരാട്ടെ ക്ലാസിൻ്റെ ഉദ്ഘാടനം നിർവഹിച്ചു . പിടിഎ പ്രസിഡണ്ട് വി എച്ച് ഹുസൈൻ യോഗത്തിന് അധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് ടി പി ശോഭ , കരാട്ടെ ക്ലാസ് നയിക്കുന്ന പരിശീലകൻ ഷിഹാൻ ഉസ്മാൻ , ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ ശ്രീമതി വി.ഇ ഷീബ , വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പാൾ ശ്രീമതി ലിനി എൽസൻ വർഗീസ് , സീനിയർ അധ്യാപിക ശ്രീമതി C B നന്ദിനി എന്നിവർ യോഗത്തിൽ സംസാരിച്ചു.കരാട്ടെ പരിശീലകനായ ഷിഹാൻ ഉസ്മാൻ കുട്ടികൾക്ക് വേണ്ടി കരാട്ടെ പ്രകടനവും നടത്തി .

Photos from GVHSS Cherpu's post 18/07/2022

നമ്മുടെ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വായന മാസാചരണത്തിന്റെ സമാപനവും 2022 ജൂലൈ 18ന് പ്രമുഖ നാടക സംവിധായകനും കവിയും അധ്യാപകനുമായ ശ്രീ സുധീഷ് അമ്മവീട് നിർവഹിച്ചു. തദവസരത്തിൽ ഒമ്പതാം ക്ലാസ് Aലെ കുട്ടികൾ തയ്യാറാക്കിയ മാഗസിൻ പ്രകാശനം ചെയ്തു. തുടർന്ന് എപ്പിക് തിയേറ്റർ അവതരിപ്പിച്ച സബോള എന്ന നാടകവും ഉണ്ടായിരുന്നു.

Photos from GVHSS Cherpu's post 06/06/2022

നമ്മുടെ സ്കൂളിലെ പരിസ്ഥിതി ദിനാഘോഷത്തിൽ നിന്ന്.....
ശ്രീ ടി.സത്യനാരായണൻ (റിട്ടയേഡ് സയന്റിഫിക് അസിസ്റ്റന്റ് ഗവൺമെന്റ് മെഡിക്കൽ കോളേജ് തൃശ്ശൂർ)കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി

Photos from GVHSS Cherpu's post 27/05/2022

അസുലഭ നിമിഷം.....
പെരുവനം കുട്ടൻ മാരാരോടൊപ്പം......

04/04/2022

𝑨𝑫𝑴𝑰𝑺𝑺𝑰𝑶𝑵 𝑺𝑻𝑨𝑹𝑻𝑬𝑫....

Photos from GVHSS Cherpu's post 18/08/2020

പ്രതിഭാ സംഗമം :
ചേർപ്പ്‌ : ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ വാർഷിക പരീക്ഷയിൽ ഫുൾ A പ്ലസ് നേടിയ വിദ്യാർത്ഥികളെ
പി ടി എ യുടെ നേതൃത്വതിൽ ആദരിച്ചു. പി ടി എ പ്രസിഡന്റ് ഷാജഹാൻ പി എച്ച് അദ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉത്ഘാടനം എം എൽ എ ഗീതാ ഗോപി നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സരള ടീച്ചർ മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൾ ശർമിള ചിദംബരൻ സ്വാഗതവും, ബ്ലോക്ക്‌ ക്ഷേമകാര്യ ചെയർമാൻ മിൽട്ടൺ കെ ഡി, പഞ്ചായത്ത് മെമ്പർ സന്ദീപ്, പി ടി എ വൈസ് പ്രസിഡന്റ് ഹുസൈൻ, റോയ്, ലീല, ലിനി എൽസൺ തുടങ്ങിവർ ആശംസകൾ നേർന്നു.

15/08/2020

ഏവർക്കും #സ്വാതന്ത്ര്യ #ദിനാശംസകൾനേരുന്നു.

Photos from GVHSS Cherpu's post 15/07/2020

#അഭിനന്ദനങ്ങൾ
നമ്മുട സ്കൂളിന്റെ യശസ്സുയർത്തിയ, സ്കൂളിന്റെ അഭിമാനം #ആശ പ്രസാദ്. plus two പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടിക്കൊണ്ട് സംസ്ഥാനതലത്തിലെ റാങ്കുകാരിൽ ഉൾപ്പെട്ടിരിക്കുന്നു. ഒരായിരം അഭിനന്ദനങ്ങൾ.
വിജയിച്ച VHSE, ഹയർ സെക്കണ്ടറി വിഭാഗത്തിലെ മറ്റെല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

14/06/2020

#പ്രിയരേ,

#നമ്മുടെസ്കൂളിൽ( HS, HSS) TV യും സ്മാർട്ട്‌ ഫോണുകളും ഇല്ലാത്ത കുട്ടികൾ 15 പേരെങ്കിലുമുണ്ട്. ഓരോ സ്കൂളുകളിലും OSA, മറ്റു സങ്കടനകൾ, വ്യക്തികൾ തുടങ്ങിയവർ എത്തിച്ചു കൊടുക്കുന്നുണ്ട്. നമ്മുടെ സ്കൂളിലും അർഹരായ കുട്ടികൾക്ക് വേണ്ടി നമുക്കും കൈകോർക്കാം. ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. സന്മനസ്സുള്ളവർ വിളിച്ച് വിവരം അറിയിക്കുമല്ലോ.
പ്രിൻസിപ്പൾ :9496290144
ഹെഡ്മാസ്റ്റർ :9744465109

04/06/2020

#നമ്മുടെസ്കൂളിൽപുതിയ #ശൗചാലയത്തിന്റെ ഇരുനില കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം നാളെ 05/06/2020 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ജില്ലാ പഞ്ചായത്ത് അംഗം ശ്രീ: പി. കെ. ലോഹിതാക്ഷൻ നിർവ്വഹിക്കുന്നു. തുടർന്ന് പരിസ്ഥിതി ദിനമായ നാളെ തൈകൾ വെച്ചു പിടിപ്പിക്കുന്നതാണ്. ഏവർക്കും സ്വാഗതം.

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Website

Address


Cherpu
Thrissur