13/01/2026
കേരള സ്കൂൾ കലോത്സവം -
ക്യൂ ആർ കോഡ് സംവിധാനത്തിലൂടെ
വിപുലമായ പാർക്കിങ്ങ് സൗകര്യങ്ങളുമായി തൃശൂർ സിറ്റി പോലീസ്.
അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് പങ്കെടുക്കുന്ന 14 ജില്ലകളിലെ മത്സരാർത്ഥികൾക്കും, അവരുടെ കൂടെ വരുന്ന സഹായികൾക്കും. കലാപ്രേമികൾക്കും തൃശ്ശൂർ സിറ്റി പോലീസ് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
കലോത്സവം നടക്കുന്ന 25 വേദികളുടെ സമീപത്തും അല്ലാതെയുമായി ചെറുതും വലുതുമായ 60 ഓളം പാർക്കിംങ് സ്ഥലങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതിനു വേണ്ടി തയ്യാറാക്കിയിരിക്കുന്ന 'വഴികാട്ടി' എന്ന പേരിൽ ഡിജിറ്റലൈസ്‌ഡ് വെഹിക്കിൾ പാർക്കിംങ് സിസ്റ്റത്തിലൂടെ വിവിധ ജില്ലകളിലെ മത്സരാർത്ഥികൾക്കുള്ള താമസ സ്ഥലങ്ങളും, മത്സര വേദികളും, മത്സര വേദിക്ക് സമീപത്തും അല്ലാതെയുമുള്ള പാർക്കിംങ് സ്ഥലങ്ങളും QR കോഡിലൂടെ മനസിലാക്കി അതിലൂടെ ലഭിക്കുന്ന സ്ഥലങ്ങളിൽ ക്ലിക്ക് ചെയ്ത് അതാത് ലൊക്കേഷനുകളിലുള്ള അക്കോമഡേഷൻ സെൻ്ററുകളിലും, പാർക്കിംങ് സ്ഥലങ്ങളിലും എത്തി ചേരാവുന്നതാണ്. ഇതിൽ പ്രത്യേകം എടുത്തു പറയേണ്ടത് സ്ഥലപരിചയമില്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്കുചെയ്യുമ്പോൾ എവിടെയാണ് തന്റെ വാഹനം പാർക്ക് ചെയ്തതെന്ന് അറിയുവാൻ 'വഴികാട്ടി' എന്ന ഈ സിസ്റ്റത്തിലൂടെ വാഹനം പാർക്ക് ചെയ്ത സ്ഥലത്തിൻ്റെ പേരും ലൊക്കേഷനും ഉൾപ്പെടുത്തിയ വാട്സാപ്പ് മെസേജ് അവരവരുടെ മൊബൈൽ ഫോണിൽ ലഭിക്കുന്നതാണ്. ഇതിനു വേണ്ടി അതാത് പാർക്കിംങ് സ്ഥലങ്ങളിലും അക്കോമഡേഷൻ സെൻ്ററുകളിലും സ്ഥാപിച്ചിട്ടുള്ള QR കോഡ് സ്കാൻ ചെയ്ത് മൊബൈൽ നമ്പറും, വാഹന രജിസ്ട്രേഷൻ നമ്പറും, ഏതു തരത്തിലുള്ള വാഹനമാണെന്നുമുള്ള വിവരവും നൽകിയാൽ മതി. കൂടാതെ 'വഴികാട്ടി' യിലൂടെ തരുന്ന ലിങ്കിലൂടെ തത്സമയ പാർക്കിംങ് നിലയും അറിയാൻ സാധിക്കും. ഇതിലൂടെ പാർക്കിംങ് സ്ഥലങ്ങളിൽ തങ്ങളുടെ വാഹനം പാർക്ക് ചെയ്യുവാൻ ഒഴിവുണ്ടോയെന്നറിയാൻ സാധിക്കും.
ബസുകൾ ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾ തങ്ങളുടെ മത്സരാർത്ഥികളെ അതാതു വേദികൾക്കു സമീപം ഇറക്കിയ ശേഷം അവർക്ക് അനുവദിച്ചിട്ടുള്ള അക്കോമഡേഷൻ സെൻ്ററുകളിലോ, ഇക്കണ്ടവാരിയർ റോഡിലുള്ള ഗ്രൌണ്ടുകളിലോ പാർക്ക് ചെയ്യേണ്ടതാണ്. മിനി ബസ്, ട്രാവലർ, കാർ, ടൂ വീലർ എന്നിവ അവർക്കായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും റോഡിന് ഇരുവശവും പാർക്കിംങ് അനുവദിക്കുന്നതല്ല.
തൃശ്ശൂർ സിറ്റി പോലീസ് തയ്യാറാക്കിയ QR കോഡിലൂടെ വാഹന പാർക്കിംങ് സംബന്ധിച്ച കാര്യങ്ങൾ അറിയുന്നത് കൂടാതെ അക്കോമഡേഷൻ സെന്റററുകൾ, കലോത്സവ വേദികൾ, കലോത്സവ തിയതികളായ 14, 15, 16, 17, 18 ദിവസങ്ങളിൽ ഓരോ വേദികളിലും നടക്കുന്ന മത്സരയിനങ്ങളും അറിയാവുന്നതാണ്. ഈ ഉദ്യമം എല്ലാവരും പ്രയോജനപ്പെടുത്തി കലോത്സവം വിജയകരമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു
ലിങ്കുകള്‍:-
അക്കോമഡേഷന്‍ സെന്ററുകള്‍ - https://tinyurl.com/28pasnc6
പാർക്കിംങ്ങ് സ്ഥലങ്ങളും തത്സമയ പാർക്കിംങ് നിലയും അറിയാന്‍ - https://tinyurl.com/3v2f96f7
കലോത്സവ വേദികളും ഓരോ ദിവസത്തേയും മത്സരങ്ങള്‍ അറിയാന്‍ - https://tinyurl.com/tjhntktw
02/06/2023
09/07/2021
01/06/2021
14/05/2021
03/11/2020
31/08/2020
01/07/2020