GOVT. Rsrvhss 2000 SSLC BATCH

GOVT. Rsrvhss 2000 SSLC BATCH

Share

This page is for who went from RSRVHS School (2000 Batch)who maybe looking for old Friends. This pa

21/01/2023

നാളെ വിവാഹിതരാകുന്ന നിബിൻ പ്രസീത എന്നിവർക്ക് ഹൃദയംനിറഞ്ഞ വിവാഹമംഗളാശംസകൾ ❤️❤️❤️

16/03/2022
10/06/2021

എല്ലാവരും സേഫ് അല്ലേ ?

31/12/2020

എല്ലാ കൂട്ടുകാർക്കും നല്ലൊരു വർഷമാകട്ടെ 2021 എന്നാശംസിക്കുന്നു പുതുവത്സരാശംസകൾ !

04/05/2018

വേലൂർ ,govt RSRVHSസ്കൂളിന് 100% വിജയം സമ്മാനിച്ച എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ..............

31/12/2017

HAPPY NEW YEAR FRIENDS.....💖💖💖

18/11/2017

വിവാഹ മംഗളാശംസകൾ...💖💖💖💖...

12/11/2017

പിറന്നാൾ ആശംസകൾ Smigesh Ks

07/11/2017

മായാത്ത വസന്തം പോലെ,
മറയാത്ത നിഴൽ പോലെ,
വാടാത്ത പൂക്കൾപോലെ, ചിരിക്കുന്ന മുഖവുമായി നമ്മുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന പ്രിയ സുഹൃത്ത് ഷാനോജിന്
ജന്മദിനാശംസകൾ !

Photos 30/06/2017

"നിശ്ബ്ദതയുടെ ഇരുട്ട് "
________________________

ശരണാലയത്തില്‍ ഉപേക്ഷിക്കാനോ ' അവിടെ കിടന്നു നരകിച്ചു മരിക്കാന്‍ അച്ഛനെ വിട്ടുകൊടുക്കാനോ അയാൾക്ക് മനസ്സ് വന്നില്ല.
അച്ഛനുമായി, കലുഷിതമായ മനസ്സുമായാണ് അയാള്‍ ഈ കടല്‍ത്തീരത്തേക്കു വന്നത്.
വെളിച്ചത്തെ വിഴുങ്ങി ചുറ്റും ഇരുട്ട് പാകിയിട്ട് സൂര്യന്‍ പൂര്‍ണമായും കടലമ്മയുടെ മടിത്തട്ടിൽമയങ്ങിയിരുന്നു.
ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍ പൊടുന്നനെ രൗദ്രഭാവത്തോടെ കടല്‍ത്തീരത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു, അതുപോലെ അയാളുടെ മനസ്സും..
അച്ഛൻ നിർജ്ജീവമായ അവസ്ഥയിലാണ്.
മുന്നിലെ തിരമാലകളിൽ ആകാശം പൊഴിച്ചിട്ട ചുവന്ന വെളിച്ചം തട്ടിചോന്ന നിറമാർന്ന് ഓളമിടുന്നുണ്ട്.
പ്രദീപ് വിറയാർന്ന വിരലുകളാൽ അച്ഛന്റെ കൈത്തലം കവർന്നു.
'ആ കൈകൾ വല്ലാതെ തണുത്തു മരവിച്ചിരുന്നു.
അവൻ പതിയെ, അച്ഛാ എന്ന് വിളിച്ചു.
അയാൾ മുന്നിലെ ശൂന്യതയിലേക്ക് ആഴ്ന്ന് പോയിരുന്നു.
പോലീസ് സ്റ്റേഷനിൽ നിന്നും അച്ഛനെക്കൂട്ടി പ്രദീപ് എങ്ങോട്ടു പോകണമെന്നറിയാതെയാണ് ഈ കടൽത്തീരത്തെത്തിയിരിക്കുന്നത്.
രണ്ടാഴ്ച മുൻപായിരുന്നു പ്രദീപിന്റെ അനിയത്തി പ്രസീത ആത്മഹത്യ ചെയ്തത്.
പോസ്റ്റുമോട്ടത്തിൽ പീഡനത്തിന് വിധേയയായിട്ടുണ്ടെന്നാണ് തെളിഞ്ഞത്.
പോലീസിന്റെ വിശദമായ അന്വേഷണത്തിനൊടുവിൽ മാധ്യമങ്ങളിലും, ന്യൂസ് പേപ്പറുകളിലും വാർത്ത നിറഞ്ഞു.
പീഡനത്തെ തുടർന്ന് പതിനാലുകാരിയുടെ ആത്മഹത്യ.
പ്രതി അച്ഛൻ ആണെന്ന് പെൺകുട്ടിയുടെ അമ്മയുടെ മൊഴിയെ തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ ബാലകൃഷ്ണൻ നായരെ അറസ്റ്റ് ചെയ്തു.
'മാധ്യമങ്ങളിൽ നിറഞ്ഞ മുഖത്തെ കണ്ടു പലരും മുഖത്ത് വിരൽ വെച്ചു,
കാർക്കിച്ച് തുപ്പി.
നിസ്സംഗനായി തലതാഴ്ത്തി വിലങ്ങണിഞ്ഞു പോലീസുകാർക്കൊപ്പം നാടിന്റെ പ്രിയങ്കരനായ ബാലേട്ടൻ പോലീസ് വാഹനത്തിലേക്ക് നടന്നുകയറുമ്പോൾ ഒന്നുകൂടി വീട്ടിലേക്ക് തിരിഞ്ഞു നോക്കി..
പ്രസീതയുടെ നിഷ്ക്കളങ്കതയുള്ള ചിരി ഉടഞ്ഞു ചിതറിയ പൂമുഖത്തു നിന്നും അച്ഛേ എന്നുള്ള തേങ്ങൽ അയാളെ പിൻതുടർന്നു...
വണ്ടിയിലിരിക്കുമ്പോൾ അയാളുടെ ഹൃദയത്തിൽ നിന്നും വാർന്നൊഴുകിയ ചോരപടർന്നു ധമനികൾക്കിടയിലൂടെ പാഞ്ഞു പരന്നു.
'അവൾ അയാളുടെ പ്രാണന്റെ തുടിപ്പായിരുന്നു.
'കൊഞ്ചലിനിടയിലൊക്കെ അവൾ പരിഭവക്കും.
"അച്ഛക്ക് പ്രദീപേട്ടനോടാ കൂടുതൽ ഇഷ്ടം"
"ഇല്ലടാ..... നീ അച്ഛേടെ കരളിന്റെ കഷണമല്ലേ ടാ..
നിന്നെ കഴിഞ്ഞേ അച്ഛക്കാരു മുള്ളൂ".
അവളപ്പോൾ പിന്നിലൂടെ ഓടി വന്ന് കെട്ടി പ്പിടിക്കും.
സ്റ്റേഷനുള്ളിലെ ഭീകര നിമിഷങ്ങൾ അയാളെ ഒരു ഭ്രാന്തനാക്കി മാറ്റി.
പോലീസുകാരുടെ അശ്ലീലം കലർന്ന ചോദ്യം ചെയ്യലുകൾ കേട്ടയാൾ പൊട്ടിക്കരഞ്ഞു.
"അപ്പോ,,കാര്യങ്ങൾ എങ്ങിനെ ആയിരുന്നുകിഴവാ?"
ഒരു പോലീസുകാരൻ അയാളുടെ താടിയിൽ ലാത്തിമുട്ടിച്ചു കൊണ്ട് വഷളൻ ചിരിയോടെചോദിച്ചു. "അമ്മയോ, മോളോ..... ആരാടോ കൂടുതൽ സുഖം തന്നത്?"
അയാളുടെ ഹൃദയത്തിലേക്ക് രക്ത മിരച്ചുകേറി.
ശരീരമാകെ പടർന്നു കേറുന്ന വിസർജ്യത്തിന്റെ അറപ്പോ, കോപമോ കൊണ്ടയാൾ പുകഞ്ഞു.
ഒരു മാസം മുൻപാണ് മോൾ അയാളോട് അറച്ചറച്ച് ആ കാര്യം പറഞ്ഞത്.
" അച്ഛേ,,,, അപ്പുറത്തെ മുരളി അങ്കിൾ അച്ഛനില്ലാത്ത നേരത്തെന്തിനാ നമ്മുടെ വീട്ടിൽ വരുന്നത്?
അമ്മ വല്ലാത്ത സ്വാതന്ത്യം കൊടുക്കുന്നുണ്ട് ' ഇന്നലെ അതേ ചൊല്ലി ഞാനമ്മയുമായി വഴക്കിട്ടു.
ഏട്ടൻ ബാഗ്ലൂർ നിന്നു പഠിച്ചത് മതി.
ഏട്ടൻ ഉണ്ടെങ്കിൽ ഇതൊന്നും സംഭവിക്കില്ല.
അച്ഛനും ആറു മാസത്തിലൊരിക്കലല്ലേ നാട്ടിൽ വരുന്നുള്ളൂ..."
"മോളുട്ടീ,,,, നീയെന്തിനാ അമ്മയുമായി പിണങ്ങുന്നത്, ഏട്ടനും, അച്ഛയും ഇവിടെ ഇല്ലാത്തത് കൊണ്ട് പല സഹായവും മുരളി അങ്കിൾ അല്ലേ ചെയ്യുന്നത്?"
അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർ അടർന്നുവീണു കൊണ്ടിരുന്നു
അവൾ വിതുമ്പലടക്കി പറഞ്ഞുകൊണ്ടിരുന്നു
"അച്ഛേം, ഏട്ടനും നമ്മുടെ വീട്ടിൽ വേണം."
അന്നേ അവളുടെ കുഞ്ഞിമനസ്സിൽ എന്തൊക്കയോ പുകഞ്ഞു നിന്നിരുന്നു.
മോൾടെ മരണശേഷമാണ് അവളുടെ കൈപ്പടയിൽ എഴുതിയ കത്ത് പോസ്റ്റിലായി പ്രദീപിന്റെ ഹോസ്റ്റൽ വിലാസത്തിൽ കിട്ടുന്നത്.
അതുവരെ അച്ഛനെ ശത്രുവായി കണ്ട പ്രദീപ് കത്തു. വായിച്ചു 'പൊട്ടിക്കരഞ്ഞു.
പ്രിയപ്പെട്ട ഏട്ടാ,
ഈ കത്ത് ഏട്ടന്റെ കൈയ്യിൽ എത്തുമ്പോഴേക്കും ഏട്ടന്റെ ചിന്നുമോൾ ഈ ലോകം വിട്ടു പോയിരിക്കും.
ഏട്ടൻ നമ്മുടെ 'അച്ഛയെ ' രക്ഷിക്കണം
നമ്മുടെ അച്ഛനും ഒരു പാവമാണ്.
അമ്മ അച്ഛയെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്.
മുരളി അങ്കിളുമായി അമ്മക്ക് നല്ല ബന്ധമല്ല.
മാത്രമല്ല, അവർ അച്ഛയെ ഒഴിവാക്കാനുള്ള പ്ലാൻ ചെയ്യുന്നുണ്ട്.
അതിനേക്കാളുപരി 'അയാൾ എന്നോട് അതിർത്തി വിട്ടു പെരുമാറാൻ തുടങ്ങിയിട്ടുണ്ട്.
അമ്മ അതിന് വഴിയൊരുക്കുന്നുമുണ്ട്,
അങ്ങിനെ വല്ലതും സംഭവിച്ചാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല..
ഏട്ടൻ നമ്മുടെ 'അച്ഛയെ 'കൈവിടരുത്.
കത്തു വായിച്ചവൻ സ്റ്റേഷനിലേക്ക് പാഞ്ഞു.
അച്ഛനെ റിലീസ് ചെയ്ത് എന്തു ചെയ്യണമെന്നറിയാതെയാണീ കടപ്പുറം ലക്ഷ്യമാക്കി നടന്നത്.
ചിന്നൂട്ടിയില്ലാത്ത വീട്ടിൽ,
ലോകത്തിലെ ഏറ്റവും നീചയായ, അമ്മ എന്ന മഹനീയമായ നാമത്തിനർഹതയില്ലാത്ത, അവരുടെ അടുത്തേക്ക് പോകാൻ മനസ്സു വരാതെ. അവനും, ആ അച്ഛനും കടൽത്തീരത്തെ ഏകാന്തതയിൽ തനിച്ചിരുന്നു.
പോലീസിനെ വക്കീൽ ഏല്ലിച്ച ചിന്നുവിന്റെകത്ത് വായിച്ചതിന് ശേഷം
പോലീസ് അച്ഛന്റെ തോളിൽ തട്ടി വല്ലായ്മയോടെ പറഞ്ഞു:
"സോറി,,, ഇതൊക്കെ ഞങ്ങളുടെ ജോലിയുടെ ഒരു ഭാഗമാണ്."
അച്ഛന്റെ വിറച്ചു വിറച്ചു വീഴാറായ മേനിയെ താങ്ങി പിടിച്ചവൻ ഉച്ചത്തിൽ കരഞ്ഞു.
അപ്പോഴും അയാൾ നിർവ്വികാരനായി പ്രദീപിന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു
"അച്ഛാ,, നമ്മുക്ക് പോകാം.."
അവന്റെ ശബ്ദമിടറിയിരുന്നു.
"ഉം, പോകാം.."
അയാൾ മകന്റെ തോളിൽ കൈയ്യിട്ടുകൊണ്ട് എഴുന്നേറ്റു.
"എങ്കിലും എന്റെ ചിന്നു തൂങ്ങിയാടിയ വീട്ടിൽ എങ്ങിനെ മോനേ ഞാൻ.
അവൾക്ക് പകരം എന്നെ കൊല്ലാമായിരുന്നില്ലേ?.
എന്നാൽ ഇതൊന്നും അനുഭവിക്കേണ്ടിവരില്ലായിരുന്നു.
എന്റെ, എന്റെ മോൾ."
അയാളുടെ വരണ്ട ചുണ്ടുകൾ പിറുപിറുത്തു കൊണ്ടിരുന്നു "എന്റെ, എന്റെ മോൾ."
കടപ്പുറം ഇരുട്ടിന്റെ ആവരണം അണിഞ്ഞു കൂടുതൽ കറുപ്പ് നിറം കടമെടുത്തു.
തിരകളുടെ അലയൊലി അടങ്ങാതെ അവിടെ
അപ്പോഴും മുഴങ്ങികൊണ്ടിരുന്നു...

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Thrissur
680601