P K Rajan Smaraka Padana Kendram

Directions

P K Rajan Smaraka Padana Kendram POLITICAL AND ORGANISATIONAL STUDY

ഏവർക്കും സ്വാഗതം
20/07/2026

ഏവർക്കും സ്വാഗതം

18/07/2026

സോനം വാങ്ചുക്കിനെയും അഭിജീത് ദീപ്കെയെയും ഡൽഹി പൊലീസ് തടങ്കലിലാക്കിയ നടപടിയെ ശക്തമായി അപലപിക്കുന്നു. ചോദ്യപേപ്പർ ചോർച്ച നടന്നിട്ടും ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കാതെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ സർക്കാർ അടിച്ചമർത്തുകയാണ്.
ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർക്കുന്ന പരീക്ഷാസംവിധാനം പൊളിച്ചെഴുതുന്നതിനുപകരം പ്രതിഷേധക്കാർക്കെതിരെ സർക്കാർ കടുത്ത നടപടിയെടുക്കുകയാണ്. മോദി സർക്കാരിന്റെ ഏകാധിപത്യ സമീപനമാണ് ഇതിലൂടെ പ്രകടമാകുന്നത്. വിയോജിപ്പിന്റെ ശബ്ദം നിശ്ശബ്ദമാക്കുന്നത് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നതിന് പകരമാകില്ല.

സ. എം എ ബേബി
സിപിഐ എം ജനറൽ സെക്രട്ടറി

പി കെ രാജൻ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'അൽഗോരിത യുഗത്തിലെ സമ്മതി നിർമ്മിതി ' എന്ന വിഷയത്തിൽ ദീപക് പച്ച ക്ലാസ്സ്‌ എട...
18/07/2026

പി കെ രാജൻ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'അൽഗോരിത യുഗത്തിലെ സമ്മതി നിർമ്മിതി ' എന്ന വിഷയത്തിൽ ദീപക് പച്ച ക്ലാസ്സ്‌ എടുത്തു. തൃശൂർ ദേശാഭിമാനി ഓഫീസിൽ നടന്ന ക്ലാസിൽ പഠന കേന്ദ്രം ഡയറക്ടർ ടോം പനക്കൽ അധ്യക്ഷനായി. സിപിഐ എം തൃശൂർ ദേശാഭിമാനി ലോക്കൽ സെക്രട്ടറി എ ജി സന്തോഷ്‌, ദേശാഭിമാനി യൂണിറ്റ് മാനേജർ ആർ പ്രസാദ് എന്നിവർ സംസാരിച്ചു.

പി കെ രാജൻ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ന'സോഷ്യലിസം സമകാലിക ലോകത്തിൽ' എന്ന വിഷയത്തിൽ, സ. കെ ടി കുഞ്ഞിക്കണ്ണൻ ക്ലാസ്...
15/07/2026

പി കെ രാജൻ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ന'സോഷ്യലിസം സമകാലിക ലോകത്തിൽ' എന്ന വിഷയത്തിൽ, സ. കെ ടി കുഞ്ഞിക്കണ്ണൻ ക്ലാസ്സ്‌ എടുത്തു.

തൃശൂർ ദേശാഭിമാനിയിൽ നടന്ന ക്ലാസ്സിൽ പഠന കേന്ദ്രം ഡയറക്ടർ ടോം പനക്കൽ അധ്യക്ഷനായി. സിപിഐ എം തൃശൂർ ദേശാഭിമാനി ലോക്കൽ സെക്രട്ടറി എ ജി സന്തോഷ്‌, ലോക്കൽ കമ്മിറ്റിയംഗം കെ ഗിരീഷ് എന്നിവർ സംസാരിച്ചു. ദേശാഭിമാനി യൂണിറ്റ് മാനേജർ ആർ പ്രസാദ്, ന്യൂസ്‌ എഡിറ്റർ എസ് മനോജ്‌ എന്നിവർ സന്നിഹിതരായി.

പാലക്കാട്‌ ദേശാഭിമാനിയിൽ ഡയറക്ടർ ടോം പനക്കൽ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എ ജി സന്തോഷ്‌, ലോക്കൽ കമ്മിറ്റിയംഗങ്ങളായ വേണു കെ ആലത്തൂർ, സി ജിഷ എന്നിവർ സംസാരിച്ചു. ദേശാഭിമാനി യൂണിറ്റ് മാനേജർ ഐ പി ഷൈൻ, ന്യൂസ്‌ എഡിറ്റർ എം രാജേഷ് എന്നിവർ സന്നിഹിതരായി

പി കെ രാജൻ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാർട്ടി പരിപാടി എന്ന വിഷയത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാന സെക...
10/07/2026

പി കെ രാജൻ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാർട്ടി പരിപാടി എന്ന വിഷയത്തിൽ ക്ലാസ്സ്‌ സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. വി എൻ വാസവൻ ക്ലാസ്സ്‌ എടുത്തു.

തൃശൂർ ദേശാഭിമാനിയിൽ നടന്ന ക്ലാസിൽ പഠനകേന്ദ്രം ഡയറക്ടർ ടോം പനക്കൽ അധ്യക്ഷനായി. സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി എ ജി സന്തോഷ്‌ സ്വാഗതവും ന്യൂസ്‌ എഡിറ്റർ എസ് മനോജ്‌ നന്ദിയും പറഞ്ഞു. ദേശാഭിമാനി യൂണിറ്റ് മാനേജർ ആർ പ്രസാദ് സംബന്ധിച്ചു.

പാലക്കാട്‌ ദേശാഭിമാനിയിൽ നടന്ന ക്ലാസിൽ ഡയറക്ടർ ടോം പനക്കൽ അധ്യക്ഷനായി. ദേശാഭിമാനി ബ്യൂറോ ചീഫ് വേണു കെ ആലത്തൂർ സ്വാഗതവും, എഡിറ്റോറിയൽ ബ്രാഞ്ച് സെക്രട്ടറി സി ചന്ദ്രൻ നന്ദിയും പറഞ്ഞു. ലോക്കൽ സെക്രട്ടറി എ ജി സന്തോഷ്‌, ന്യൂസ്‌ എഡിറ്റർ എം രാജേഷ്, യൂണിറ്റ് മാനേജർ ഐ പി ഷൈൻ എന്നിവർ സംബന്ധിച്ചു.

ഏവർക്ക് സ്വാഗതം
07/07/2026

ഏവർക്ക് സ്വാഗതം

Address

Deshabhimani Building, Guruvayoor Road, Punkunnam
Thrissur
680002

Website

Alerts

Be the first to know and let us send you an email when P K Rajan Smaraka Padana Kendram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share