23/11/2022
ഒരുപാടുപേര്‍ ഒരേസമയം ഉണര്‍ന്നിരുന്ന് കാണുന്ന സ്വപ്നമാണ്
QuiZeta.
കുട്ടികളിലെ വാസനകള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് ശോഭനമായ ഭാവി ഉറപ്പാക്കുക എന്ന ദൗത്യം നിറവേറ്റുന്ന Zeta academy of excellence അവതരിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ക്വിസ് ലീഗായ QuiZeta യിൽ ഓൺലൈൻ വിദ്യാഭ്യാസമേഖലയിലെ അതികായകരായ എൻട്രി ആപ്പും ഭാഗഭാക്കാകുന്നു.
ഒരു സ്ഥിരവരുമാനമുള്ള ജോലി സ്വന്തമാക്കാൻ നിങ്ങളെ സഹായിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ലേണിങ്ങ് പ്ലാറ്റ്ഫോമായ എൻട്രി പകർന്ന് നൽകിയ വെളിച്ചത്തിലൂടെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ചുവടുവെച്ച് രാജ്യത്തിന്‍െറ വിഭവശേഷിയില്‍ മുതല്‍ക്കൂട്ടായ അസംഖ്യം വ്യക്തികളുണ്ട്.
വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും, സമ്മാനങ്ങളുടെ ബാഹുല്യം കൊണ്ടും ദക്ഷിണേന്ത്യയിലെ തന്നെ ശ്രദ്ധേയമായ അറിവുത്സവമായി പരിണമിച്ചിട്ടുള്ള QuiZeta യ്ക്ക് എൻട്രി ആപ്പിൻ്റെ സാന്നിധ്യം മിഴിവും,മികവുമേറ്റുമെന്ന് ഉറപ്പാണ്.