Mahatma Old Students

Mahatma Old Students

Share

മഹാത്മാ യു.പി സ്കൂളിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളുടെ Fbപേജാണിത്.

Photos from Mahatma Old Students's post 14/01/2023

OSA മഹാസംഗമ വേളയിൽ നിന്ന്

07/11/2022

പ്രിയപ്പെട്ട കൂട്ടുകാരേ,
ഡിസംബർ 31, ജനുവരി 1 തിയ്യതികളിലായി നടക്കുന്ന പൊറത്തിശ്ശേരി മഹാത്മാ L.P &U.P സ്കൂളിലെ പൂർവ്വകാല വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മഹാത്മാ മഹാസംഗമത്തിൻ്റെ ഭാഗമായി ഒരു സോവനീർ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു. ആയതിലേയ്ക്ക് നമ്മുടെ സ്കൂളിൻ്റെ ഭാഗമായ അംഗങ്ങളുടെ രചനകൾ ക്ഷണിക്കുന്നു. പൂർവ്വവിദ്യാർത്ഥികൾ, പൂർവ്വഅധ്യാപകർ-അനധ്യാപകർ, ഇപ്പോഴത്തെ അധ്യാപകർ, തുടങ്ങി എല്ലാവർക്കും രചനകൾ അയക്കാം. രചനകൾ നവംബർ 30 മുമ്പ് വേണം. രചനകൾ വ്യക്തിഹത്യ, രാഷ്‌ട്രീയം മതപരം എന്നിവ ഒഴിവാക്കണം.
സോവനീർ കമ്മിറ്റിക്കുവേണ്ടി
അഡ്വ. അഖിൽ അയ്യപ്പ
Whatsaap No. 8907397344
[email protected].

26/10/2022

പൊറത്തിശ്ശേരി മഹാത്മ LP & UP സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന
"മഹാത്മാ മഹാ സംഗമം" എന്ന് പരിപാടിയുടെ സംഘാടക സമതി ഓഫീസിൻ്റെ ഉൽഘാടനം ബഹു: ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സോണിയാ ഗിരി ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. സംഘടന പ്രസിഡണ്ട് ക്യാപ്റ്റൻ ദാസൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ട്രഷറർ ഷാജി മാസ്റ്റർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ V. M. സുശിതാംമ്പരൻ ,കാറളം പഞ്ചായത്ത് മെമ്പർ സുനിൽ മാലാന്ത്ര, P.T.A പ്രസിഡണ്ട് ബാബുരാജ് K.M എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. യോഗത്തിൽ ജോയിൻ്റ് സെക്രട്ടറി ജയദേവൻ രാമൻകുളത്ത് നന്ദിയും രേഖപ്പെടുത്തി. മഹാത്മാ മഹാസംഗമം ഡിസംബർ 31, ജനുവരി 1 തിയ്യതികളിലായി പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനത്ത് നടക്കും 31ന് വൈകീട്ട് പൂർവ്വവിദ്യാർത്ഥികളുടെ മക്കളുടെയും, നിലവിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ പരിപാടികളും 1 ന് രാവിലെ ആദരണസദസും പൊതുസമ്മേളനവും തുടർന്ന് പൂർവ്വവിദ്യാർത്ഥികളുടെ കലാപരിപാടികളും, വൈകീട്ട് 7 മെഗാഷോയും അരങ്ങേറും.

21/10/2022
Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Category

Website

Address


കണ്ടാരൻ തറ
Thrissur
680125