15/04/2026
ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏
അന്തസ്സുള്ള ജോലിക്ക് സഹകരണം
15/04/2026
ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏
17/11/2025
സംസ്ഥാന സഹകരണ യൂണിയനിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച ശ്രീ സത്യൻ മാഷ് ( 65) മരണപെട്ടു .
സംസ്കാരം നാളെ (18-11-25) കാലത്തു 9 മണിക്ക് തൃശ്ശൂർ, ചെങ്ങാലൂരിലെ തറവാട്ടുവളപ്പിൽ
മൃതദേഹം ഇന്ന് 4 മണിക്ക് ചെങ്ങാലൂരിൽ എത്തിക്കും
30/03/2025
യാത്രാമംഗളങ്ങൾ 👑31/03/2025 സർവീസിൽനിന്ന് വിരമിക്കുന്ന അഡീഷണൽ രജിസ്ട്രാളും പ്രോഫസർ ജോസഫ് മുണ്ടശ്ശേരി സഹകരണ പരിശീലന കേന്ദ്രം മുൻ പ്രിൻസിപ്പാളും ആയ ശ്രീമതി ഗ്ലാടി ജോൺ പുത്തൂരിന് ഹൃദയം നിറഞ്ഞ യാത്രമംഗളങ്ങൾ.സാറിന് കർമ്മനിരതവും ഊർജസ്വലവുമായ റിട്ടയർമെന്റ് ജീവിതം ആശംസിക്കുന്നു
31/10/2024
🌹ആദരാഞ്ജലികൾ 🌹കുരുതുകുളങ്ങരെ പെല്ലിശ്ശേരി ജോയ് ഫ്രാൻസിസ് (ജോയ് മാസ്റ്റർ ) നിര്യാതനായി .ആദരാജ്ഞലികൾ
പാറളം : അമ്മാടം ബാങ്ക് ഡയറക്ടർ ത്യശൂർ ജില്ല സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ റിട്ടയർ അസി... റജിസ്ട്രാൾ, മുൻ JDC അധ്യാപകൻ കൂടിയായ ജോയ് ഫ്രാൻസീസ് മാസ്റ്റർ അന്തരിച്ചു തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഒക്ടോബർ 31 ന് വ്യാഴം വൈകീട്ട് 9 മണിക്കാണ് മരണപ്പെട്ടത് നാളെ ഉച്ചക്ക് മൃതശരീരം വീട്ടിൽ എത്തും ശനിയാഴ്ച ഉച്ചക്ക് സംസ്ക്കാര ചടങ്ങുകൾ നടത്തുന്നതായ് അറിയുന്നു
25/07/2024
🙏അഭിനന്ദനങ്ങൾ.സഹകരണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ആയി നിയമിതയായ തൃശ്ശൂർ സഹകരണ പരിശീലന കേന്ദ്രത്തിലെ പ്രിയപ്പെട്ട അദ്ധ്യാപിക മോളി ടീച്ചർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤️
31/05/2024
ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത കുറച്ചു നല്ല സമയങ്ങൾക്ക് സാക്ഷിയായ സോണിയ മിസ്സിന് സന്തോഷം നിറഞ്ഞ റിട്ടയർമെന്റ് ജീവിതം ആശംസിക്കുന്നു 🙏
31/05/2024
🙏ശ്രീമതി.സോണിയ സോമൻ ടി
(സഹകരണ അഡീഷണൽ ഡയറക്ടർ തിരുവനന്തപുരം)
80 കളുടെ അവസാന കാലയളവിലെ കലാലയ ജീവിതത്തിനു ശേഷം 1990 ൽ സഹകരണ കുടുംബത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സഹകരണ അസിസ്റ്റൻറ് രജിസ്റ്റാർ ഓഫീസിൽ LD Clerkക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2019 ൽ ഡെപ്യൂട്ടി രജിസ്ട്രാർ ആയിരിക്കെയാണ് സോണിയ മിസ്സിനെ കാണുന്നതും പരിചയപ്പെടുന്നതും. 2019 ൽ സഹകരണ പരിശീലന കേന്ദ്രത്തിൽ ജെഡിസി വിദ്യാർത്ഥിയായിരിക്കെ ഏറെ പ്രിയപ്പെട്ട ഗ്ലാഡി മിസ്സിന്റെ പ്രമോഷനെ തുടർന്ന് പരിശീലന കേന്ദ്രത്തിന്റെ പ്രിൻസിപ്പാൾ ആയി വന്ന സോണിയ മിസ്സ് കുറച്ചു ദിവസങ്ങൾക്കൊണ്ടുതന്നെ ഞങ്ങൾക്ക് ഏറേ പ്രിയപ്പെട്ട അദ്ധ്യാപികയായിമാറി. മുൻപിൽ വരുന്ന ഏതൊരാളോടും ഏതൊരു പ്രശ്നത്തെയും ഒരു ചെറുപുഞ്ചിരിയോടെ അഭിമുഖീകരിക്കുന്ന ഏറെ പ്രിയപ്പെട്ട സോണിയ മിസ്സ് തന്റെ 34 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് സഹകരണ വകുപ്പിന്റെ ഉയർന്ന പദവിയിൽനിന്ന് ഇന്ന് വിരമിക്കുകയാണ് ഏറേ സ്നേഹത്തോടെ മുന്നോട്ടുള്ള ജീവിതത്തിന് ആശംസകളും മംഗളങ്ങളും നേർന്നുകൊള്ളുന്നു
20/05/2024
തൃശ്ശൂർ സഹകരണ പരിശീലന സെന്ററിൽ J D C 2024-25 വർഷത്തെ കോഴ്സിന്റെ ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു .
ബന്ധപ്പെടേണ്ട നമ്പർ : 9744178455, 9946143807
02/03/2024
94958 83793 hasith miss JDC
14/01/2024
2023ലെ വാർത്താതാരമായി
ഐഎസ്ആർഒ ചെയർമാൻ എസ്.
സോമനാഥ്. അഭിപ്രായവോട്ടെടുപ്പിൽ
ഒന്നാമതെത്തിയാണ് എസ്. സോമനാഥ്
'മനോരമ ന്യൂസ് ന്യൂസ്മേക്കർ 2023
പുരസ്കാരത്തിന് അർഹനായത്.
വ്യക്തിപരമായല്ല, ഐഎസ്ആർഒയ്ക്ക്
കിട്ടിയ അംഗീകാരമായാണ്
പുരസ്കാരത്തെ കാണുന്നതെന്ന് എസ്.
സോമനാഥ് പ്രതികരിച്ചു.
ചന്ദ്രനെയും സൂര്യനെയും
അടുത്തറിയാനുള്ള ദൗത്യങ്ങളുടെ
നായകൻ വാർത്തയിലെ താരമായത്
SHARE
ഒന്നരമാസം നീണ്ട വോട്ടിങ്ങിലൂടെ.
കെ.എൽ.എം. ആക്റ്റിവ ഫിൻവെസ്റ്റിന്റെ
സഹകരണത്തോടെ സംഘടിപ്പിച്ച
ന്യൂസ്മേക്കറിന്റെ അന്തിമ
റൗണ്ടിലെത്തിയുണ്ടായിരുന്നത് നാലുപേർ.
പ്രേക്ഷകരുടെ പിന്തുണയിലൂടെ ലഭിച്ച
പുരസ്കാരം വലിയ അംഗീകാരമെന്ന്
ഐഎസ്ആർ ഒ ചെയർമാൻ എസ്.
സോമനാഥ്.
25/09/2023
🏳️🌈അഭിനന്ദനങ്ങൾ 🏳️🌈JDC 2022-2023 സ്റ്റേറ്റ് ഫസ്റ്റ് റാങ്ക് കിട്ടിയ തൃശൂർ സെന്ററിലെ മഞ്ജു മോഹന് അഭിനന്ദനങ്ങൾ 🙏