Govt Technical High School Vannappuram

Govt Technical High School Vannappuram Technical High school

കളിയാറിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യഭ്യാസ സ്ഥാപനം.... എല്ലാ വർഷവും THSLC പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കുന്ന വിദ്യാലയം.... ആർട്സ് .സ്പോർട്സ് ടെക് ഫെസ്റ്റ് ഇവയുടെ സംസ്ഥാനമേളകളിൽ വിജയം നേടുന്ന സ്കൂൾ

18/07/2021
🌹🌹ഈ സുവർണാവസരം നഷ്ടമാകാതെ ഉടൻ തന്നെ പ്രവേശനം നേടൂ....SSLC യോടൊപ്പം ഒരു തൊഴിൽ കൂടി പഠിക്കൂ..നല്ലൊരു നാളെയെ സ്വപ്നം കണ്ട് ...
22/03/2021

🌹🌹ഈ സുവർണാവസരം നഷ്ടമാകാതെ ഉടൻ തന്നെ പ്രവേശനം നേടൂ....SSLC യോടൊപ്പം ഒരു തൊഴിൽ കൂടി പഠിക്കൂ..നല്ലൊരു നാളെയെ സ്വപ്നം കണ്ട് തുടങ്ങൂ..🌹🌹.

SSLC യോടൊപ്പം കുട്ടികൾക്ക് ഒരു തൊഴിൽ പ്രാവീണ്യം നേടിക്കൊടുക്കുകകൂടിയാണ് THSLC വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം..ഇതിലൂടെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ ഡിപ്ലോമ, എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കാനും ഈ മേഖലകളിലെ തൊഴിലിടങ്ങളിൽ കൈയൊപ്പ് പതിപ്പിക്കുവാനും വിദ്യാർത്ഥികൾക്ക് സാധിക്കുന്നു...അങ്ങനെ ജീവിതത്തിന്റെ ചവിട്ടുപടികൾ കയറാൻ ഈ വിദ്യാഭ്യാസം അവർക്ക് ഒരു ഊർജ്ജം നൽകുന്നു...THSLC വിജയിക്കുന്ന കുട്ടികൾക്ക് പോളിടെക്‌നിക് കോളേജുകളിലേക്ക് 10% സീറ്റ് റിസർവേഷൻ ഉണ്ട്..കൂടാതെ THSLC സർട്ടിഫിക്കറ്റ് മാത്രം വച്ച് PSC മുഖേന വിവിധ വകുപ്പുകളിൽ ജോലിയും ലഭിക്കുന്നതാണ്....

ഈ അവസരം പാഴാക്കാതെ നിങ്ങളുടെ കുട്ടിയുടെ കഴിവുകൾ നേരത്തെ തിരിച്ചറിഞ്ഞ് അവരുടെ ഉപരിപഠനം നേർരേഖയിൽ കൊണ്ടുവരാനും അങ്ങനെ അവരുടെ ഭാവി ശോഭനമാക്കുവാനും ഒരു രക്ഷിതാവെന്ന നിങ്ങളുടെ കടമ യുക്തിപൂർവം വിനിയോഗിക്കൂ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഗവ: ടെക്‌നിക്കൽ ഹൈസ്കൂൾ വണ്ണപ്പുറം, കാളിയാർ പി ഒ
Ph: 04862 245421, 9400006480,
80785 08053

കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തൊടുപുഴ  വണ്ണപ്പുറം ടെക്നിക്കൽ ഹൈസ്കൂൾ 8-ാം ക്ലാസ്സിലേക്കുളള പ്...
15/03/2021

കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തൊടുപുഴ
വണ്ണപ്പുറം ടെക്നിക്കൽ ഹൈസ്കൂൾ
8-ാം ക്ലാസ്സിലേക്കുളള പ്രവേശന നടപടികൾ ആരംഭിച്ചിരിക്കുന്നു.
2021 മാർച്ച്‌ 15-ാം തീയതി മുതൽ www.polyadmission.org എന്ന സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
നിലവിൽ ഇംഗ്ലീഷ്, മലയാളം മീഡിയത്തിൽ നിന്നും 7 -ാം ക്ലാസ്സിൽ നിന്നും 8-ാം ക്ലാസ്സിലേക്ക് യോഗ്യത നേടിയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. താൽപര്യമുള്ളവർ മേൽ പറഞ്ഞ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
04862245421
9400006480

 THS VANNAPPURAM 1991- 92 BATCH
08/03/2021


THS VANNAPPURAM 1991- 92 BATCH

27/02/2021

ഗവ.ടെക്‌നിക്കൽ ഹൈസ്കൂൾ വണ്ണപ്പുറം.....ഒരു നവോഢയെപ്പോലെ അണിഞ്ഞൊരുങ്ങി പുത്തൻ പ്രതീക്ഷകളുമായി പടി കടന്നെത്തുന്ന കുരുന്നുകൾക്കായി കാത്തിരിക്കുന്നു....ഈ വിദ്യാലയം.....SSLC യോടൊപ്പം എന്ജിനീറിങ്ങിന്റെ പാഠങ്ങൾ പകർന്നു നൽകി സാങ്കേതിക വിദ്യാഭ്യാസത്തിന്റെ വിശാല ലോകത്തേക്ക് കൈ പിടിച്ചു നടത്തുന്ന വിജ്ഞാനത്തിന്റെ കേദാരം...... ആധുനിക സാങ്കേതിക ത്തികവാർന്ന ക്ലാസ്റൂമുകൾ.....ഓരോ വിദ്യാർത്ഥിക്കും സ്വന്തമായി കമ്പ്യൂട്ടർ കൈകാര്യം ചെയ്യാൻ നൽകുന്ന മികവുറ്റ കമ്പ്യൂട്ടർ ലാബ്....വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ....കലാ കായിക ഇനങ്ങളിൽ സ്കൂൾ തലത്തിൽ നിന്നു നേരിട്ടു സംസ്ഥാനതലത്തിൽ മത്സരിച്ചു ഗ്രേസ് മാർക്ക് വാങ്ങാൻ സുവർണാവസരം......വിവിധ വിഷയങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള അധ്യാപകർ നിസ്വാർത്ഥ സേവനം ചെയ്യുന്ന കർമഭൂമി........കർശനമായ അച്ചടക്ക സംവിധാനങ്ങൾ....ഇവക്കെല്ലാം പുറമെ SSLC യോടൊപ്പം ഒരു തൊഴിൽ കൂടി പഠിച്ചു 'ജീവിത വഴികളിൽ നാഴികക്കല്ലായി 'എന്നു പഠിച്ചു പോയ വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തി 100% വിജയം തുടർച്ചയായി നേടിയെടുക്കുന്ന ഈ വിദ്യാമാതാവിന്റെ മടിത്തട്ടിലേക്കു പ്രിയ വിദ്യാർത്ഥി വിദ്യാർഥിനിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.....സർക്കാർ നമുക്കായി നൽകിയിരിക്കുന്ന ഈ സംവിധാനം ഇനിയെങ്കിലും പ്രയോജനപ്പെടുത്തൂ......സുസ്വാഗതം......

17/05/2020

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക..04862 245421, 94000 06480, 80785 08053

കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വണ്ണപ്പുറം ടെക്നിക്കൽ ഹൈസ്കൂൾ  8-ാം ക്ലാസ്സിലേക്കുളള പ്രവേശന നട...
14/05/2020

കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വണ്ണപ്പുറം ടെക്നിക്കൽ ഹൈസ്കൂൾ 8-ാം ക്ലാസ്സിലേക്കുളള പ്രവേശന നടപടികൾ ആരംഭിച്ചിരിക്കുന്നു. 2020 മെയ് 13-ാം തീയതി മുതൽ www.polyadmission.org എന്ന സൈറ്റിലൂടെയാണ് ഇത്തവണ പ്രവേശന നടപടികൾ നടത്തുന്നത്. നിലവിൽ ഇംഗ്ലീഷ്, മലയാളം മീഡിയത്തിൽ നിന്നും 7 -ാം ക്ലാസ്സിൽ നിന്നും 8-ാം ക്ലാസ്സിലേക്ക് യോഗ്യത നേടിയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതാണ്. താൽപര്യമുള്ളവർ മേൽ പറഞ്ഞ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

Address

Kaliyar, Vannappuram, Thudupuzha
Thodupuzha
685607

Opening Hours

Monday 9am - 4:30pm
Tuesday 9am - 4:30pm
Wednesday 4:30am - 5pm
Thursday 9am - 4:30pm
Friday 9am - 4:30pm
Saturday 9am - 4:30pm

Website

Alerts

Be the first to know and let us send you an email when Govt Technical High School Vannappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category