ASAP SDC Thodupuzha

ASAP SDC Thodupuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ASAP SDC Thodupuzha, Education Website, Thodupuzha.

Additional Skill Acquisition Programme (ASAP) is an ingenious undertaking by the Higher Education and General Education Departments of Kerala that focuses on delivering skill and value based education to Higher Secondary and Undergraduate students.

ധന്വന്തരി വൈദ്യശാലയിൽ പട്ടികജാതി വിഭാഗക്കാർക്ക് 𝟏𝟎𝟎% സ്കോളർഷിപ്പോടെ ആയുർവേദ തെറാപ്പി പഠിക്കാൻ അവസരംതൊടുപുഴ: ഇടുക്കി ജില്...
22/04/2026

ധന്വന്തരി വൈദ്യശാലയിൽ പട്ടികജാതി വിഭാഗക്കാർക്ക് 𝟏𝟎𝟎% സ്കോളർഷിപ്പോടെ ആയുർവേദ തെറാപ്പി പഠിക്കാൻ അവസരം

തൊടുപുഴ: ഇടുക്കി ജില്ല പട്ടികജാതി വകുപ്പും ജില്ലാ പഞ്ചായത്തും കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും സംയുക്തമായി ആരംഭിക്കുന്ന 'സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ആയുർവേദ തെറാപ്പി' കോഴ്സ് തൊടുപുഴ ധന്വന്തരി വൈദ്യശാലയിൽ ആരംഭിക്കുന്നു. കോഴ്സിലേക്ക് ഏതാനും സീറ്റുകൾ മാത്രം .
ഇടുക്കി ജില്ലയിൽ ഉള്ള പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന 18 നും 35 നും ഇടയിൽ പ്രായം വരുന്ന യുവതികൾക്ക് ഫീസ് ഇനത്തിൽ 100% സ്കോളർഷിപ്പ് ലഭിക്കും. ഒരു വർഷക്കാലം ദൈർഘ്യമുള്ള NCVET അംഗീകൃത കോഴ്‌സിന് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ആണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്ലേസ്‌മെന്റ് സഹായവും ലഭിക്കും .

താൽപ്പര്യമുള്ളവർക്ക് https://forms.gle/FrqfN7q57giBKvhz7 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക് 9495999655 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

മികച്ച തൊഴിൽ സാധ്യതയുള്ളഫിറ്റ്നസ് ട്രെയിനർ സർട്ടിഫിക്കേഷൻ കോഴ്സ്  പഠിക്കാൻ അവസരം- ഫെബ്രുവരി 1-ന് ക്ലാസ് ആരംഭിക്കുംഉന്നത ...
28/01/2026

മികച്ച തൊഴിൽ സാധ്യതയുള്ളഫിറ്റ്നസ് ട്രെയിനർ സർട്ടിഫിക്കേഷൻ കോഴ്സ് പഠിക്കാൻ അവസരം- ഫെബ്രുവരി 1-ന് ക്ലാസ് ആരംഭിക്കും

ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കേരളയിൽ സർട്ടിഫൈഡ് ഫിറ്റ്നസ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.കേന്ദ്ര ഗവണ്മെന്റിന്റെ NSDC ലെവൽ 4 സർട്ടിഫിക്കേഷനോടുകൂടിയ (Sports and Fitness Sector Skill Council) 450 മണിക്കൂർ ദൈർഖ്യമുള്ള ഈ തൊഴിലധിഷ്ഠിത കോഴ്‌സിന്റെ പരിശീലനം തൊടുപുഴയുള്ള ന്യൂമാൻ കോളേജിൽ വച്ചായിരിക്കും നടക്കുക.

* കോഴ്സ് കാലാവധി: 450 മണിക്കൂർ(theory +Practical +Internship)
* കോഴ്സ് ഫീസ്: Rs. 17000/-
* ശനി,ഞായർ ദിവസങ്ങളിലായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക :
https://tinyurl.com/asapfitnesstrainer

കൂടുതൽ വിവരങ്ങൾക്ക് 9495999655 എന്ന നമ്പറിൽ ബന്ധപ്പെടുക

നിങ്ങളുടെ സംരംഭക സ്വപ്‌നങ്ങൾ  പൂവണിയട്ടെ! നല്ലൊരു വരുമാനം നേടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു ഹൈടെക് കാർഷിക സംരംഭം തുടങ്ങ...
14/11/2025

നിങ്ങളുടെ സംരംഭക സ്വപ്‌നങ്ങൾ പൂവണിയട്ടെ!
നല്ലൊരു വരുമാനം നേടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു ഹൈടെക് കാർഷിക സംരംഭം തുടങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് (Higher Education Department) കീഴിലുള്ള ASAP കേരള അവതരിപ്പിക്കുന്ന, NCVET അംഗീകാരമുള്ള ഗവൺമെന്റ് സർട്ടിഫൈഡ് ഹൈഡ്രോപോണിക്സ് പ്രൊഡ്യൂസർ കോഴ്സ് പഠിക്കുന്നതിലൂടെ, ഏറ്റവും പുതിയ കാർഷിക സാങ്കേതികവിദ്യകളിൽ നിങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള വൈദഗ്ദ്ധ്യം നേടാം.

കോഴ്സ് പഠിക്കുന്നതിലൂടെ നിങ്ങൾ ഒരു സംരംഭകനാകാൻ സജ്ജരാകുന്നത് എങ്ങനെ?
• ഹൈഡ്രോപോണിക്സ് കൃഷിരീതിയുടെ സജ്ജീകരണവും പരിപാലനവും പഠിക്കാം.
• കീടങ്ങളെയും രോഗങ്ങളെയും തിരിച്ചറിഞ്ഞ് നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യകൾ മനസ്സിലാക്കാം.
• സംരംഭകത്വ കഴിവുകൾ വികസിപ്പിക്കാനും ബിസിനസ് പ്ലാൻ തയ്യാറാക്കാനും പരിശീലനം ലഭിക്കും.
• വിളവെടുപ്പിന് ശേഷമുള്ള വിപണന തന്ത്രങ്ങൾ (Post-Harvest Marketing Strategies) ആവിഷ്കരിക്കാൻ പഠിക്കാം.

സർട്ടിഫിക്കേഷൻ: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് NCVET (NSQF ലെവൽ 4) സർട്ടിഫിക്കേഷൻ ലഭിക്കും.

സ്കോളർഷിപ്പ് വിവരങ്ങൾ (100% സൗജന്യം!):
• ന്യൂനപക്ഷ വിഭാഗക്കാർക്ക് (Minority Candidates - മുസ്ലിം, ക്രിസ്ത്യൻ, ജൈൻ തുടങ്ങിയവർക്ക്) ഈ കോഴ്സ് 💯% തികച്ചും സൗജന്യമാണ്.
• മൈനോറിറ്റി വിഭാഗത്തിൽ ഉൾപ്പെടാത്തവർക്ക് കോഴ്സ് ഫീസ്: ₹15,000/-(Skill loan/instalment available
പ്രധാന വിവരങ്ങൾ:
• യോഗ്യത: 18 വയസ്സ് കഴിഞ്ഞ ആർക്കും അപേക്ഷിക്കാം (പ്രായപരിധിയില്ല).
• പരിശീലന കേന്ദ്രം: അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരി/ഇലഗ്രീൻസ്, കാക്കനാട്, എറണാകുളം.
• കോഴ്സ് കാലാവധി: 480 മണിക്കൂർ
• അപേക്ഷിക്കാനുള്ള അവസാന തീയതി: 30/11/2025
പരിമിത സീറ്റുകൾ മാത്രം! ഈ അവസരം നഷ്ടപ്പെടുത്തരുത്.

അപേക്ഷ സമർപ്പിക്കാൻ ഉടൻ ഗൂഗിൾ ഫോം പൂരിപ്പിക്കുക: 👉 https://forms.gle/6kYHcGxFGwSjuBkNA

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഉടൻ ബന്ധപ്പെടുക:
📞 9495999655

സംരംഭക സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഉടൻ ഷെയർ ചെയ്യുക

തൊടുപുഴ : കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും ആയുർവേദ പ്രമോഷൻ സൊസൈറ്റിയും സംയുക്തമായി ആ...
07/11/2025

തൊടുപുഴ : കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും ആയുർവേദ പ്രമോഷൻ സൊസൈറ്റിയും സംയുക്തമായി ആരംഭിക്കുന്ന 'സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ആയുർവേദ തെറാപ്പി' കോഴ്സിന്റെ പുതിയ ബാച്ച് തൊടുപുഴ ധന്വന്തരി ആയുർവേദ ആശുപത്രിയിൽ തുടങ്ങുന്നു.

പുരാതന ആയുർവേദ ചികിത്സാരീതികളെയും ആധുനിക നൈപുണ്യവികസനത്തെയും സമന്വയിപ്പിച്ചുകൊണ്ട് രൂപകൽപ്പന ചെയ്ത ഒമ്പത് മാസത്തെ സമഗ്ര കോഴ്സാണിത്. കോഴ്സിന്റെ ഭാഗമായി പ്രമുഖ ആയുർവേദ ആശുപത്രികളിൽ മൂന്ന് മാസത്തെ ഇന്റേൺഷിപ്പും ലഭിക്കും.

ആയുർവേദ തത്വങ്ങൾ, രോഗനിർണയ രീതികൾ, ചികിത്സാ രീതികൾ എന്നിവയിൽ പരിശീലനം നേടാൻ ഈ കോഴ്സ് സഹായിക്കും. വെൽനസ് പ്രൊഫഷണലുകൾക്കും തെറാപ്പിസ്റ്റുകൾക്കും പുറമേ, ആരോഗ്യ സംരക്ഷണത്തിൽ താൽപ്പര്യമുള്ളവർക്കും കോഴ്സിന് ചേരാം.

പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. വിവിധ ബാങ്കുകളുടെ സ്കിൽ ലോൺ സ്കീം വഴി പഠനച്ചെലവ് കണ്ടെത്താൻ സാധിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 18 മുതൽ 30 വയസ്സുവരെയുള്ള ഉദ്യോഗാർത്ഥികൾക്ക് പ്ലേസ്‌മെന്റ് സഹായവും ലഭിക്കും.

അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 20, 2025.

രജിസ്റ്റർ ചെയ്യാൻ:
https://forms.gle/Cu3rLF26wDy9zkgX9

കൂടുതൽ വിവരങ്ങൾക്ക്
9495999655 എന്ന നമ്പറിൽ ബന്ധപ്പെടുക.

ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്  : അസാപ് കേരള അപേക്ഷ ക്ഷണിക്കുന്നുകേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള...
18/09/2025

ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് : അസാപ് കേരള അപേക്ഷ ക്ഷണിക്കുന്നു
കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും (ASAP Kerala) ആയുർവേദ പ്രൊമോഷൻ സൊസൈറ്റിയും (Ayurveda Promotion Society) സംയുക്തമായി നടത്തുന്ന "സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ആയുർവേദ തെറാപ്പി" കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. ആരോഗ്യമേഖലയിൽ മികച്ച തൊഴിൽ സാധ്യതകൾ ലക്ഷ്യമിടുന്നവർക്കായി രൂപകൽപ്പന ചെയ്ത ഈ കോഴ്സിന്റെ ക്ലാസുകൾ ആയുർവേദ ഹോസ്പിറ്റലിൽ വെച്ചാണ് നടക്കുന്നത്
________________________________________
കോഴ്സിന്റെ സവിശേഷതകൾ:
• സമഗ്രമായ പഠനം: പുരാതന ആയുർവേദ ജ്ഞാനവും ആധുനിക നൈപുണ്യ വികസനവും സമന്വയിപ്പിച്ച് രൂപപ്പെടുത്തിയ 9 മാസത്തെ തൊഴിലധിഷ്ഠിത പ്രോഗ്രാമാണിത്. ആയുർവേദ തത്ത്വങ്ങൾ, ഡയഗ്നോസ്റ്റിക് രീതികൾ, രോഗശാന്തി മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ അറിവ് ലഭിക്കും.
• പ്രായോഗിക പരിശീലനം: കോഴ്സിനൊപ്പം പ്രശസ്ത ആയുർവേദ ആശുപത്രികളിൽ 3 മാസത്തെ ഇന്റേൺഷിപ്പ് ലഭിക്കും. ഇത് പ്രായോഗികമായ അറിവ് നേടുന്നതിനും തൊഴിൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
• NCVET സർട്ടിഫിക്കേഷൻ: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് NCVET സർട്ടിഫിക്കറ്റ് (NSQF ലെവൽ 4) ലഭിക്കും. ഇത് സ്വദേശത്തും വിദേശത്തും ധാരാളം തൊഴിലവസരങ്ങൾക്ക് വഴി തുറക്കും.
• പ്ലേസ്മെന്റ് സഹായം: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 18 മുതൽ 30 വയസ്സു വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അസാപ് കേരളയുടെ 100% പ്ലേസ്മെന്റ് സഹായം ലഭ്യമാകും. വിവിധ ബാങ്കുകളുടെ സ്കിൽ ലോൺ സ്കീമുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
• ആർക്കൊക്കെ അപേക്ഷിക്കാം:
യോഗ്യത: ✅ 12-ാം ക്ലാസ് പാസായിരിക്കണം. 15 പേർക്ക് മാത്രമായിരിക്കും കോഴ്‌സിലേക്ക് പ്രവേശനം ലഭിക്കുന്നത്.
🏫 ഓഫ്ലൈൻ പരിശീലന കേന്ദ്രം: പുനർനവ ആയുർവേദ, ഇടപ്പള്ളി

പ്രായപരിധി: 18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം കേന്ദ്ര ഗവണ്മെന്റ് സർട്ടിഫിക്കറ്റ് മാനദണ്ഡം)

• അപേക്ഷ സമർപ്പിക്കാൻ: https://forms.gle/Cu3rLF26wDy9zkgX9
• കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9495999655

പ്ലേസ്മെൻ്റോടുകൂടി ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാംകേരള സർക്കാരിൻ്റെ നൈപുണ്യ വികസന സ്ഥാപനമായ അസാപ് കേരള ഡിജിറ്റൽ മാർക്കറ്...
30/12/2024

പ്ലേസ്മെൻ്റോടുകൂടി ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം

കേരള സർക്കാരിൻ്റെ നൈപുണ്യ വികസന സ്ഥാപനമായ അസാപ് കേരള ഡിജിറ്റൽ മാർക്കറ്റിംഗ് പ്രോഗ്രമിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

120 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ആസാപ് കേരള പ്ലേസ്മെൻ്റ് അസിസ്റ്റൻസ് നൽകുന്നുണ്ട്.

യോഗ്യത - പ്ലസ് ടൂ/ ബിരുദം/ ബിരുദാനന്തര ബിരുദം

കോഴ്സ് ഫീസ് - ₹ 23600/-

SEO, SMM & ഒൺലൈൻ ആഡ്സ്, ഗ്രാഫിക് ഡിസൈനിംഗ് ആൻഡ് വീഡിയോ മാർക്കറ്റിംഗ് ഫോർ ബിസിനസ്, ഡിജിറ്റൽ വിസിബിലിറ്റി ആൻഡ് ലീഡ് ജനറേഷൻ, വെബ്സൈറ്റ് ക്രിയേഷൻ ആൻഡ് വെബ് അനലിറ്റിക്സ്, ഈ - കൊമേഴ്സ് മാർക്കറ്റ്‌പ്ലേസ് മാർക്കറ്റിംഗ് മുതലായ മൊഡ്യൂളുകൾ കോഴ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ തൊഴിലധിഷ്ഠിത കോഴ്‌സ്സിൽ ചേരുവാൻ താത്പര്യം ഉള്ളവർ ഉടൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക
https://forms.gle/jxvv8bwsgDq4Z84AA

കൂടുതൽ വിവങ്ങൾക്കായി വിളിക്കുക : 9495999655

Address

Thodupuzha

Alerts

Be the first to know and let us send you an email when ASAP SDC Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ASAP SDC Thodupuzha:

Shortcuts

Share