SGHSS Kallanickal

SGHSS Kallanickal The official page of St.George Higher Secondary School Kallanickal.

ഒരു പൊതുപരീക്ഷ കൂടി നല്ല രീതിയിൽ കടന്ന്പോയി...യൂണിഫോം കീറുക,  കളർപൊടി വിതറുക, സ്കൂൾ വൃത്തികേടാക്കുക മുതലായ ‘കലാപരിപാടി’ക...
28/03/2026

ഒരു പൊതുപരീക്ഷ കൂടി നല്ല രീതിയിൽ കടന്ന്പോയി...

യൂണിഫോം കീറുക, കളർപൊടി വിതറുക, സ്കൂൾ വൃത്തികേടാക്കുക മുതലായ ‘കലാപരിപാടി’കൾ ഒന്നും നടത്താതെ, നന്ദി പറഞ്ഞ് കൈ കൊടുത്ത് എന്റെ 'ചങ്കു'കൾ പിരിഞ്ഞു.

നല്ല രീതിയിൽ സഹകരിച്ച നിങ്ങൾക്കെല്ലാവർക്കും, നിങ്ങളെ ഒരുക്കിയ പ്രിയ സഹപ്രവർത്തകർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി 💕

നല്ലൊരു അവധിക്കാലവും, വിജയവും ആശംസിക്കുന്നു.🤝

ആനി മാത്യു ടീച്ചറിന്റെ നേതൃത്വത്തിൽ (ഡെപ്യൂട്ടി ചീഫ്) പരീക്ഷ വളരെ നല്ല രീതിയിൽ, യാതൊരു പരാതിയും പ്രശ്നങ്ങളുമില്ലാതെ, ഭംഗിയായി നടത്തി വിജയിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ… ഒപ്പം നന്ദിയും...

ആഗതമാവുന്ന ഈസ്റ്ററിന്റെയും, വിഷുവിന്റെയും ആശംസകൾ

പ്രിയ ബിനിലിന് യാത്രാമംഗളങ്ങൾ...ഏതൊരു ജോലിയും ഭാവനപരമായി ചെയ്യുമ്പോഴാണ്, അതിന് പൂർണ്ണതയുണ്ടാവുന്നത്...  കാണുന്നവർക്ക് ഇമ...
03/03/2026

പ്രിയ ബിനിലിന് യാത്രാമംഗളങ്ങൾ...

ഏതൊരു ജോലിയും ഭാവനപരമായി ചെയ്യുമ്പോഴാണ്, അതിന് പൂർണ്ണതയുണ്ടാവുന്നത്... കാണുന്നവർക്ക് ഇമ്പമുണ്ടാവുന്നത്… അങ്ങിനെ ജോലി ആസ്വദിച്ച് ചെയ്യുന്ന ഒരാളാണ് ഞങ്ങളുടെ ഓഫീസ് സ്റ്റാഫായിരുന്ന, ഇപ്പോൾ ആയവന സ്ക്കൂളിലേക്ക് സ്ഥലം മാറിപ്പോയ ശ്രീ. ബിനിൽ ജോസഫ്...

ലൈജോ, റോണി, ബിനിൽ ത്രയങ്ങൾ ഒറ്റക്കെട്ടായി സ്കൂളിന് വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ കണ്ടാൽ കൊതിയാവും... എത്ര ആത്മാർത്ഥമായാണ് അവർ കാര്യങ്ങൾ ചെയ്യുന്നത്... ഈ പ്രവർത്തനമികവിനുള്ള അംഗീകാരമായി ‘അയൽക്കാരെ അറിയാൻ’ എന്ന അംഗീകാരം ബഹുമാനപ്പെട്ട ഇടുക്കി MP ഡീൻ കുര്യാക്കോസ് ആദ്യമായി നൽകിയത് ബിനിലിനായിരുന്നു.

സ്കൂളിന്റെ പബ്ലിസിറ്റിയിൽ ബിനിലിന്റെ മനോഹരമായ പോസ്റ്ററുകൾക്കുള്ള പങ്ക് ചെറുതല്ല... വിശാലമായ സ്കൂൾ വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിലും..

രാവിലെ സ്കൂളിൽ ചെല്ലുമ്പോൾ ആദ്യം വിഷ് ചെയ്യുന്നത് ബിനിലിനെയാണ്. നിറപുഞ്ചിരിയോടെയുള്ള ‘ഗുഡ് മോർണിംഗ്’ ആ ദിവസത്തെ ധന്യമാക്കും. 11 മണിക്ക് രുചികരമായ ചൂടുകാപ്പിയും റെഡി...

കല്ലാനിക്കൽ സ്കൂളിന്റെ നഷ്ടം ആയവനയുടെ നേട്ടമാവട്ടെ... എല്ലാ ആശംസകളും.

ബിനിലിന് പകരം, പുതുതായി കടന്നുവന്ന ആൽബിൻ ബേബിയ്ക്ക് സുസ്വാഗതം...

നന്മകൾ ഉണ്ടാവട്ടെ

തെക്കുംഭാഗത്തിന്റെ ക്രിക്കറ്റ് താരകത്തിന് - Mr Jobin P Joby, കല്ലാനിക്കൽ സ്കൂളിന്റെ ആദരം...‘അയൽക്കാരെ അറിയാൻ’ എന്ന പദ്ധത...
01/03/2026

തെക്കുംഭാഗത്തിന്റെ ക്രിക്കറ്റ് താരകത്തിന് - Mr Jobin P Joby, കല്ലാനിക്കൽ സ്കൂളിന്റെ ആദരം...

‘അയൽക്കാരെ അറിയാൻ’ എന്ന പദ്ധതിയുടെ ഭാഗമായി, കഴിഞ്ഞ ഒക്ടോബർ മുതൽ കാത്തിരിക്കുകയാണ്... ജോബിന്റെ പരിശീലനങ്ങളുടെയും, മത്സരങ്ങളുടെയും തിരക്കിൽ ഇപ്പോഴാണ്, വീട്ടിലെത്തി ആദരിക്കാൻ സൗകര്യം കിട്ടിയത്.

അമ്മ മഞ്ജു കല്ലാനിക്കൽ സ്കൂളിലെ അധ്യാപികയായിരുന്നു. പിന്നീട് ട്രൈബൽ വകുപ്പിൽ ജോലി നേടുകയും, ഇപ്പോൾ തൊടുപുഴ ITDP ഓഫീസിലെ സൂപ്രണ്ടുമാണ്. ഞങ്ങളുടെ സ്കൂളിലെ ട്രൈബൽ കുട്ടികൾക്കുള്ള എല്ലാ സഹായവും, ഒരു താമസവും വരുത്താതെ ചെയ്ത് തരുന്നതിൽ മുൻകൈ എടുക്കുന്നത് മഞ്ജു മാഡമാണ്...

മിടുക്കരായ മക്കൾക്കൊപ്പം, മിടുക്കിയായ അമ്മയും ഫോട്ടോയ്ക്ക് പോസ് ചെയ്തു...

അച്ഛൻ ജോബി പീരുമേട്ടിൽ എക്സൈസ് ഇൻസ്പെക്ടർ ആണ്.

ഭാവി ‘സച്ചിന് ടെൻഡുൽക്കർ'ക്കൊപ്പം ഒരു ഫോട്ടോ എടുക്കാൻ ചോട്ടുവിനൊരു മോഹം...

മിടുക്കനായ ഒരു പ്രതിഭയുടെ ഒപ്പം സെൽഫിയെടുക്കാൻ സാധിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ഞാനും...

എല്ലാ വിജയാശംസകളും, പ്രാർത്ഥനകളും...

Team Kallanickal

28/02/2026
നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു...സ്നേഹം മാത്രം വാരിവിതറി, രണ്ടാംവർഷ കുട്ടികളുടെ, അന്തസ്സാർന്ന വിടചൊല്ലൽ - Farewell Party... ...
28/02/2026

നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു...

സ്നേഹം മാത്രം വാരിവിതറി, രണ്ടാംവർഷ കുട്ടികളുടെ, അന്തസ്സാർന്ന വിടചൊല്ലൽ - Farewell Party...

Happy Index ഉയർന്ന് നിൽക്കുന്ന, ചില നല്ല ശീലങ്ങൾ വളർത്തുന്ന പരിശീലനമാണ് അധ്യാപകർ, ഇവർക്ക് കൊടുത്തിട്ടുള്ളത്.

1. രാവിലെ നിറപുഞ്ചിരിയോടെ എല്ലാവരെയും wish ചെയ്യുന്ന...

2. വെറുംവയറ്റിൽ വെള്ളം കുടിക്കുന്ന...

3. കണ്ണാടിയിൽ നോക്കി “ഞാൻ മിടുക്കനാണ്”/ “മിടുക്കിയാണ്” എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന...

4. പ്രഭാതഭക്ഷണം എല്ലാ ദിവസവും കൃത്യമായി കഴിക്കുന്ന...

5. കുളിക്കുമ്പോൾ വായിൽ വെള്ളം കൊള്ളൂന്ന...

6. ഡെസ്കും, ബെഞ്ചും കുത്തിവരയ്ക്കാതെ സൂക്ഷിക്കുന്ന...

7. പ്ലാസ്റ്റിക് വിമുക്ത, ഗ്രീൻ ക്യാമ്പസ് ആയി സൂക്ഷിക്കുന്ന...

നല്ല നല്ല ശീലങ്ങളുള്ള, നല്ല മക്കൾ..

നല്ല ആരോഗ്യത്തോടെ, ആത്മവിശ്വാസത്തോടെ പഠിക്കാൻ ഇതെല്ലാം ഇവരെ സഹായിക്കുന്നു.

പ്രിയ മക്കളെ എല്ലാ ആശംസകളും... സന്തോഷമായി പഠിക്കുക, നേട്ടങ്ങൾ കൈവരിക്കുക...

നന്മകൾ ഉണ്ടാവട്ടെ,

ജീവിതവിജയത്തിന് തടസ്സമാവുന്നതിനോട് ‘നോ’ പറഞ്ഞ് കല്ലാനിക്കൽ സ്കൂളിലെ ചുണക്കുട്ടികൾ…പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ കാരണം ച...
28/02/2026

ജീവിതവിജയത്തിന് തടസ്സമാവുന്നതിനോട് ‘നോ’ പറഞ്ഞ് കല്ലാനിക്കൽ സ്കൂളിലെ ചുണക്കുട്ടികൾ…

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ കാരണം ചോദിപ്പോൾ സത്യസന്ധമായി കുട്ടികൾ പറഞ്ഞു. ‘മൊബൈൽ’...

“എന്നാൽ പരീക്ഷ സമയങ്ങളിൽ സ്കൂളിൽ സൂക്ഷിച്ചാലോ?” എന്ന് മാതാപിതാക്കളോടും കുട്ടികളോടും ചോദിച്ചപ്പോൾ, കുറെ കുട്ടികൾ ‘Yes’ പറഞ്ഞു...

അതൊരു നല്ല തുടക്കമായിരുന്നു. ആ കുട്ടികൾക്കെല്ലാം നല്ല മാർക്ക് കിട്ടിയപ്പോൾ, മറ്റു കുട്ടികളും അത് അനുകരിച്ചു. ഫലമോ അവർക്കെല്ലാം മോഡൽ പരീക്ഷയ്ക്ക് നല്ല മാർക്ക്...

സന്തോഷമായി... എന്റെ കുട്ടികളും, മാതാപിതാക്കളും അവസരത്തിനൊത്ത് ഉയർന്നതിന്, സ്കൂളിനോട് ചേർന്ന് നിന്ന് വിജയലഹരി ആസ്വദിക്കുന്നതിന്...🥰

ഈ മാർച്ച് 5ന് തുടങ്ങുന്ന പൊതുപരീക്ഷയിലും നമ്മുടെ വിജയക്കുതിപ്പ് തുടരട്ടെ...🤝

തുടരാം നല്ല മാതൃകകൾ, നേടാം സന്തോഷകരമായ വിജയങ്ങൾ..👍.

27/02/2026
ഹ്യുമാനിറ്റീസ് രണ്ടാംവർഷ വിദ്യാർത്ഥി അജേഷ് ബിനോജിന്റെ പ്രിയ പിതാവ് ശ്രീ ബിനോജ്, ഇന്ന് രാവിലെ നിര്യാതനായ വിവരം വ്യസനസമേതം...
12/02/2026

ഹ്യുമാനിറ്റീസ് രണ്ടാംവർഷ വിദ്യാർത്ഥി അജേഷ് ബിനോജിന്റെ പ്രിയ പിതാവ് ശ്രീ ബിനോജ്, ഇന്ന് രാവിലെ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. സംസ്കാരച്ചടങ്ങുകൾ ഇന്ന് (12.02.2026 വ്യാഴം) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും, അഞ്ചിരി പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതിനൊപ്പം, സ്കൂളിന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.

Manager's Meet with a Grand Treat...ഒരുമയുടെ സന്ദേശവുമായി, ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാ. സോട്ടർ പെരിങ്ങാരപിള്ളിൽ, മൂന്ന...
05/02/2026

Manager's Meet with a Grand Treat...

ഒരുമയുടെ സന്ദേശവുമായി, ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാ. സോട്ടർ പെരിങ്ങാരപിള്ളിൽ, മൂന്ന് സ്കൂളുകളിലെയും സഹപ്രവർത്തകരെ വിളിച്ച് ചേർത്ത്, ഈ വർഷത്തെ കൂട്ടായ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, 'Extra Mile' നടന്നവരെ സമ്മാനങ്ങൾ നൽകി അഭിനന്ദിക്കുകയും ചെയ്തു.

ശേഷം വിഭവസമൃദ്ധമായ വിരുന്നും ഒരുക്കി...

Kallanickal Education Hubന്റെ നെടുനായകത്വം വഹിക്കുന്ന പ്രിയ അച്ചൻ, സ്കൂളുകളുടെ ഭൗതികസൗകര്യ വികസനത്തിലും, അച്ചടക്കത്തിലും, വിജയശതമനത്തിലും ബദ്ധശ്രദ്ധനാണ്...

'Team Kallanickal' ഊർജസ്വലതയോടെ മുന്നോട്ട്...

Address

St George H S S Kallanickal
Thodupuzha
685585

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914862224905

Website

Alerts

Be the first to know and let us send you an email when SGHSS Kallanickal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SGHSS Kallanickal:

Shortcuts

Share

Category