NSS HSS Manakkad, Thodupuzha

NSS HSS Manakkad, Thodupuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NSS HSS Manakkad, Thodupuzha, School, Manakkad P. O, Thodupuzha.

27/07/2020

സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവെക്കും. സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്. ബസ്സുടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്‌കരിച്ചിരുന്നു. നിരക്ക് നിശ്ചയിക്കുന്നതിനുളള കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു പരിഷ്‌കരണം.

എന്നാല്‍ ഡീസല്‍ വില വര്‍ധന ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ സംയുക്ത സമരസമിതി തീരുമാനിച്ചത്.നിലവില്‍ സംസ്ഥാനത്ത് നിരവധി മേഖലകള്‍ കണ്ടെയന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. അതുമൂലം ഈ പ്രദേശങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.

നിലവില്‍ ആകെ 494 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. ഓരോ ദിവസം ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം കൂടിവരികയും ചെയ്യുന്നു. മാത്രമല്ല കോവിഡ് ഭീതികാരണം പലരും ബസില്‍ യാത്ര ചെയ്യാന്‍ മടിക്കുന്ന സാഹചര്യവും ഉണ്ട്.

16/05/2020

ജാഗ്രത പാലിക്കുക.
Like
നമ്മുടെ മുവാറ്റുപുഴ Nammude Muvattupuzha

16/01/2019

നമ്മൾ എത്ര സുരക്ഷിതമായി വാഹനം ഓടിച്ചാലും മറ്റു വാഹനങ്ങളുടെ അശ്രദ്ധ മൂലം നമുക്ക് അപകടം സംഭവിക്കാം എന്നുള്ളതിന്റെ ഉദാഹരണമാണ് കഴിഞ്ഞ രാത്രി കറുകടത്ത് നടന്ന അപകടവും ഒരു പാവപ്പെട്ട ചെറുപ്പക്കാരന്റെ ദാരുണമായ മരണവും.

കാറ്ററിങ് തൊഴിലാളിയായ ജിഷ്ണു രാത്രി പതിനൊന്നരയോടെ വീട്ടിലേക്കു മടങ്ങുംവഴി ആയിരുന്നു അപകടം. ഹെൽമെറ്റ്‌ ധരിച്ചു തികച്ചും സ്വന്തം സൈഡിലൂടെ ഹോണ്ടയുടെ ഡിയോ(ഫോട്ടോ കണ്ടാൽ ഏതാണ് വണ്ടി എന്ന് പോലും തിരിച്ചറിയാൻ സാധിക്കില്ല ) ഓടിച്ചു പോകുന്ന സമയത്താണ് എതിരെ മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്തു അതിവേഗതയിൽ വന്ന മെഴ്‌സിഡസ് ബെൻസ് കാർ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ മീറ്ററുകളോളം അപ്പുറത്ത് തെറിച്ചാണ് ആൾ വീണത്.ഇടിക്കു ശേഷം റോങ് സൈഡിൽ നൂറ് മീറ്ററോളം സഞ്ചരിച്ചു മറ്റൊരു ടു വീലർ കൂടി ഇടിച്ചു തെറിപ്പിച്ചു മൺകൂനയിൽ ഇടിച്ചാണ് വാഹനം നിന്നത്.

മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ കാറിന്റെ നമ്പർ ചെക്ക് ചെയ്തപ്പോൾ പേര് കിട്ടി. ഫേസ്ബുക്കിൽ സെർച്ച്‌ ചെയ്തപ്പോൾ ചെറിയ പുള്ളിയൊന്നുമല്ല. മുന്തിയ മുന്തിയ മുന്തിയ ആൾ. ഒന്നരക്കോടിയുടെ പുത്തൻ കാറിൽ അഞ്ചു ലക്ഷത്തിന്റെ രണ്ട് എയർബാഗും പൊട്ടി നീ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപെട്ടപ്പോൾ നിന്റെ അശ്രദ്ധ മൂലം പപ്പടം ഞെരിച്ച പോലുള്ള ആ സ്കൂട്ടർ കണ്ടാൽ നമുക്കറിയാം എത്രത്തോളം വേദന സഹിച്ചാകും കേവലം ഇരുപത്തഞ്ചു വയസ്സുള്ള ആ ചെറുപ്പക്കാരൻ മരണത്തിന് കീഴടങ്ങിയത്. മാസങ്ങൾക്കുള്ളിൽ ബെൻസ് പണിതീർന്നിറങ്ങുമ്പോൾ മകനായി ഒരാൾ മാത്രം ഉണ്ടായിരുന്ന ആ കുടുംബത്തിന് ജിഷ്ണുവിനെ തിരികെ നൽകാൻ ഒരു ഇൻഷുറൻസ് കമ്പനിക്കും സാധിക്കില്ല.

അശ്രദ്ധമായ രീതിയിൽ വാഹനം ഓടിച്ചു അപകടം വരുത്തുന്നവർക്കെതിരെ ഈ നാട്ടിൽ ശക്തമായ നിയമം വരാത്തിടത്തോളം കാലം നമുക്ക് ഇനിയും ഒരുപാട് നെടുവീർപ്പുകളും ആദരാഞ്ജലികളും അർപ്പിച്ചു ആശ്വാസിക്കാം.
ആദരാഞ്ജലികൾ 😔

08/01/2019
05/01/2019
19/12/2018

ജനുവരി മുതൽ ഇനി ചിപ്പ് ഉള്ള കാർഡ്

നിലവിലുള്ള മാഗ്നറ്റിക് സ്ട്രൈപ് കാർഡുകൾക്ക് പകരം ചിപ്പുള്ള കാർഡുകൾ സൗജന്യമായി മാറ്റിക്കൊടുക്കാൻ ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. എസ്.ബി.ഐ. ഉൾപ്പെടെയുള്ള ബാങ്കുകൾ ഇത്തരം കാർഡുകൾ മാറ്റിക്കൊടുക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനോടകം 60 ശതമാനത്തിലേറെ കാർഡുകൾ മാറ്റി നൽകിയിട്ടുണ്ടെന്ന് ബാങ്കുകൾ അറിയിച്ചു.

21/11/2018

തീയറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ മുന്നേറുന്ന "ജോസഫ്‌" എന്ന ചിത്രത്തിന്റെ ക്യാമറമാനും , എഡിറ്ററും നമ്മുടെ സ്വന്തം #മൂവാറ്റുപുഴക്കാരാണെന്നു എത്ര പേർക്കറിയാം !

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്‌ മനേഷ്‌ മാധവനും, ദൃശ്യങ്ങൾ വെട്ടിയൊരുക്കിയിരിക്കുന്നത്‌ കിരൺ ദാസുമാണു.

മനേഷ്‌ കഴിഞ്ഞ വർഷത്തെ സംസ്ഥാന പുരസ്കാര ജേതാവാണു.ദേശീയ അംഗീകാരം നേടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ എഡിറ്റിംഗാണു ജോസഫിനു മുൻപ്‌ കിരൺ നിർവഹിച്ചത്‌...

16/11/2018

ജാഗ്രത പാലിക്കണം...
മുവാറ്റുപുഴ ടൗണിൽ ശക്തമായി മഴ പെയ്യുന്നു

ഇടുക്കി ഡാം: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
30/07/2018

ഇടുക്കി ഡാം: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

01/04/2017

Like
Muvattupuzha Troll
വാഴക്കുളം പൈനാപ്പിൾ സിറ്റി
Credits Tom George

25/05/2016

നിന്ങ്ങളുടെ അഭിപ്രായം പറയുക ....മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി ഇനി പുതിയ ഡീസല്‍ വാഹനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ചിരിക്കുന്നു. എന്നാല്‍ മലീനീകരണം കുറയ്ക്കാന്‍ ഡീസല്‍ കാറുകള്‍ നിരോധിക്കുന്നതൊ

Address

Manakkad P. O
Thodupuzha

Website

Alerts

Be the first to know and let us send you an email when NSS HSS Manakkad, Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category