04/03/2022
SRMJEEE 2022 ബി.ടെക് അഡ്മിഷൻ ഓപ്പൺ ചെയ്തിരിക്കുകയാണ്
SRM IST ചെന്നൈ(കട്ടാൻകുളത്തൂർ, വടപളനി, രാമപുരം, തിരുച്ചിറപ്പള്ളി, ഡൽഹി - NCR കാമ്പസ് - ഗാസിയാബാദ് (UP),
SRM യൂണിവേഴ്സിറ്റി - സോനെപത്, ഹരിയാന
SRM യൂണിവേഴ്സിറ്റി, AP - ആന്ധ്രാപ്രദേശ്
എന്നിവിടങ്ങളിൽ ഉള്ള BTech പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപ്ലിക്കേഷൻ ആണ് തുടങ്ങിയിരിക്കുന്നത് .
അപേക്ഷാ ഫോറം ഫീസ് 1200/- ആണ്, ഇത് റീഫണ്ടബിൾ അല്ല.
ക്യാൻഡിഡേറ്റ്സ് ഒന്നിലധികം തവണ SRMJEEE പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഓരോ ഘട്ടത്തിനും അപേക്ഷകൻ 600 രൂപ നൽകണം.
ഉദാഹരണത്തിന്: ഒരു അപേക്ഷകൻ SRMJEEE യുടെ മൂന്ന് ഘട്ടങ്ങളിലും പ്രവേശന പരീക്ഷ എഴുതാൻ താൽപ്പര്യപ്പെടുന്നുവെങ്കിൽ അവർ 1200+600+600 രൂപ നൽകണം.
രജിസ്ട്രേഷൻ സമയത്ത് സമർപ്പിച്ച ഇമെയിൽ ഐഡി എൻറോൾമെന്റ് പൂർത്തിയാകുന്നതുവരെ എല്ലാ കറസ്പോണ്ടൻസും ഉപയോഗിക്കും. ഒരു കാരണവശാലും ഇമെയിൽ ഐഡിയിൽ മാറ്റം അനുവദിക്കില്ല.
NRI/PIO/OCI ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
പ്രോഗ്രാം മുൻഗണനകൾ സ്ഥിതിവിവരക്കണക്കുകൾക്കായി മാത്രം ശേഖരിക്കുന്നു, കൗൺസിലിംഗ് ദിവസം പ്രോഗ്രാം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കും.
കാമ്പസുകൾ വാഗ്ദാനം ചെയ്യുന്ന ബിരുദ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി SRM ജോയിന്റ് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ 2022 മൂന്ന് ഘട്ടങ്ങളിലായാണ് നടത്തുന്നത്. ഫേസ് 1, ഫേസ് 2 , ഫേസ് 3 .
SRMJEEE 2022 പരീക്ഷ കമ്പ്യൂട്ടർ ബേസ്‌ഡ് പരീക്ഷയായി നടത്തും.
ഫേസ് 1ൽ ഓൺലൈനായി SRMJEEE അപേക്ഷാ ഫോം സബ്‌മിറ്റ് ചെയ്യണ്ട അവസാന തീയതി 2022 ജനുവരി 2 , SRMJEEE പരീക്ഷകൾ 2022 ജനുവരി 8, 9 തീയതികളിൽ നടത്തപെടും .
ഫേസ് 2ൽ ഓൺലൈനായി SRMJEEE അപേക്ഷാ ഫോം സബ്‌മിറ്റ് ചെയ്യണ്ട അവസാന തീയതി 2022 ഏപ്രിൽ 18 , SRMJEEE പരീക്ഷകൾ 2022 ഏപ്രിൽ 23 ,24 തീയതികളിൽ നടത്തപെടും
ഫേസ് 3ൽ ഓൺലൈനായി SRMJEEE അപേക്ഷാ ഫോം സബ്‌മിറ്റ് ചെയ്യണ്ട അവസാന തീയതി 2022 ജൂൺ 20
SRMJEEE പരീക്ഷകൾ 2022 ജൂൺ 25 , 26 തീയതികളിൽ നടത്തപെടും .
കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.
The best Entrance Coaching Centre in India for NEET, JEE Main and Advanced, AIIMS, JIPMER, and various other Entrance00:00 Introduction00:27 Application Form...