ആർഷവിദ്യാസമാജം

ആർഷവിദ്യാസമാജം An institution for the Adhyayana, Anushthana, Prachaarana, Adhyapana, and Samrakshana of Sanathana Dharma.
(1)

15/08/2026
15/08/2026

വന്ദേമാതരം🇮🇳🇮🇳🇮🇳

*വന്ദേ മാതരം ... വന്ദേ മാതരം*

അമ്മേ, ഞാൻ നിന്നെ വണങ്ങുന്നു.

*സുജലാം സുഫലാം മലയജശീതളാം
സസ്യശ്യാമളാം മാതരം
(വന്ദേ മാതരം)*

നല്ല ജലാശയങ്ങളുള്ളവളും, നല്ല ഫലങ്ങൾ തരുന്നവളും, മലയമാരുതനാൽ (തെന്നലാൽ) തണുപ്പേകുന്നവളും, പച്ചപ്പാർന്ന വിളവുകളാൽ ശ്യാമവർണ്ണയായി ശോഭിക്കുന്നവളുമായ അമ്മേ, ഞാൻ നിന്നെ വണങ്ങുന്നു.

*ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം ഫുല്ലകുസുമിത ദ്രുമദളശോഭിണീം*

വെൺനിലാവെളിച്ചത്തിൽ പുളകം കൊള്ളുന്ന രാത്രികളുള്ളവളും, വിരിഞ്ഞുനിൽക്കുന്ന പൂക്കളും ഇലകളും നിറഞ്ഞ മരങ്ങളാൽ മനോഹരിയുമായ അമ്മേ,

*സുഹാസിനീം സുമധുരഭാഷിണീം സുഖദാം വരദാം മാതരം
(വന്ദേ മാതരം)*

മനോഹരമായി ചിരിക്കുന്നവളും, അതിമധുരമായി സംസാരിക്കുന്നവളും, സുഖവും വരങ്ങളും ചെയ്യുന്നവളുമായ അമ്മേ, ഞാൻ നിന്നെ വണങ്ങുന്നു.

*കോടി കോടി കണ്ഠ കള കള നിനാദ കരാളേ
കോടി കോടി ഭുജൈർധൃത ഖരകരവാളേ*

കോടിക്കണക്കിന് (അന്ന് പതിനാല് കോടി) ജനങ്ങളുടെ കണ്ഠങ്ങളിൽ നിന്നുമുയരുന്ന സിംഹനാദത്താൽ ശക്തയായവളും, അത്രയും തന്നെ കൈകളിൽ ഏന്തിയ മൂർച്ചയേറിയ വാളുകളാൽ പ്രബലയുമായ അമ്മേ,

*അബലാ കേനോ മാ ഏതോ ബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം
(വന്ദേ മാതരം)*

അമ്മേ, നീ അബലയാണെന്ന് ആരാണ് പറയുക? അത്രമേൽ മഹാശക്തി ധരിച്ചവളും, ഞങ്ങളെ കാത്തുരക്ഷിക്കുന്നവളും, ശത്രുസൈന്യത്തെ തടഞ്ഞു തകർക്കുന്നവളുമായ അമ്മേ, ഞാൻ നിന്നെ വണങ്ങുന്നു.

*തുമി വിദ്യാ തുമി ധർമ്,
തുമി ഹൃദി തുമി മർമ്
ത്വം ഹി പ്രാണാ: ശരീരേ*

നീയമ്മേ ഞങ്ങളുടെ വിദ്യ, നീയമ്മേ ഞങ്ങളുടെ ധർമ്മം. ഞങ്ങളുടെ ഹൃദയവും മർമ്മവും നീയാണ്. ശരീരത്തിലെ പ്രാണനും നീ തന്നെ.

*ബാഹു തേ തുമി മാ ശക്തി, ഹൃദയേ തുമി മാ ഭക്തി,
തോമാരീ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ*

ഞങ്ങളുടെ കൈകളിലെ ശക്തിയും, ഹൃദയത്തിലെ ഭക്തിയും നീയാണ്. ഓരോ ക്ഷേത്രങ്ങളിലും ആരാധിക്കപ്പെടുന്നത് നിന്റെ തന്നെ പ്രതിമകളാണ്.

*ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ*

പത്തു കൈകളിൽ ആയുധങ്ങളേന്തിയ ദുർഗ്ഗാദേവി നീ തന്നെയാണ്.

*കമലാ കമലദള വിഹാരിണീ*

താമരപ്പൂവിൽ വസിക്കുന്ന ലക്ഷ്മിദേവിയും നീയാണ്.

*വാണീ വിദ്യാദായിനീ, നമാമി ത്വം*

വിദ്യയേകുന്ന സരസ്വതീദേവിയും നീ തന്നെ. അമ്മേ, ഞാൻ നിന്നെ വണങ്ങുന്നു.

*നമാമി കമലാം അമലാം അതുലാം സുജലാം സുഫലാം മാതരം*

പരിശുദ്ധയും സമാനതകളില്ലാത്തവളും, നല്ല വെള്ളവും നല്ല ഫലങ്ങളും തരുന്നവളുമായ ലക്ഷ്മീതുല്യയായ അമ്മേ, ഞാൻ നിന്നെ വണങ്ങുന്നു.

*ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം ധരണീം ഭരണീം മാതരം*
(വന്ദേമാതരം)

ശ്യാമവർണ്ണയും, ലളിതമനസ്കയും, മനോഹരമായ പുഞ്ചിരിയുള്ളവളും,
സർവ്വാഭരണഭൂഷിതയുമായ അമ്മേ , ഈ ഭൂമിയെ പരിപാലിക്കുന്നവളും ഞങ്ങളെ കാത്തുരക്ഷിക്കുന്നവളുമായ അമ്മേ, ഞാൻ നിന്നെ വണങ്ങുന്നു! 🙏

സ്വാതന്ത്ര്യദിനാശംസകൾ🇮🇳🇮🇳🇮🇳
15/08/2026

സ്വാതന്ത്ര്യദിനാശംസകൾ🇮🇳🇮🇳🇮🇳

https://youtu.be/66GdopzFBt0ശ്രാദ്ധം എന്നാലെന്ത്?മരണശേഷം എന്ത് സംഭവിക്കുന്നു?ശ്രാദ്ധം അനുഷ്ഠിക്കേണ്ട ആവശ്യകത ഉണ്ടോ?യോഗരീ...
12/08/2026

https://youtu.be/66GdopzFBt0

ശ്രാദ്ധം എന്നാലെന്ത്?
മരണശേഷം എന്ത് സംഭവിക്കുന്നു?
ശ്രാദ്ധം അനുഷ്ഠിക്കേണ്ട ആവശ്യകത ഉണ്ടോ?
യോഗരീതിയിലുള്ള ദ്രവ്യരഹിതമായ ശ്രാദ്ധം സ്ത്രീപുരുഷ ഭേദമെന്യേ എങ്ങനെ അനുഷ്ഠിക്കാം??

ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി ആചാര്യ ശ്രീ കെ.ആർ. മനോജ് ജി

ആർഷവിദ്യാസമാജം എല്ലാ ദിവസവും വൈകിട്ട് 6:25 മുതൽ 7:30 വരെ സംഘടിപ്പിക്കുന്ന സത്സംഗത്തിൽ 11/08/2026-ന് നടന്ന സെഷൻ

എല്ലാവരും കാണുക!!
പരമാവധി പ്രചരിപ്പിക്കുക

കൂടുതൽ വീഡിയോസിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക!

ഇന്ന് (12/8/2026) കർക്കടകവാവിനോടനുബന്ധിച്ച് രാവിലെ 6:00 am മുതൽ 7:00 am വരെ ആർഷവിദ്യാസമാജത്തിൽ സംഘടിപ്പിച്ച പിതൃതർപ്പണം!...
12/08/2026

ഇന്ന് (12/8/2026) കർക്കടകവാവിനോടനുബന്ധിച്ച് രാവിലെ 6:00 am മുതൽ 7:00 am വരെ ആർഷവിദ്യാസമാജത്തിൽ സംഘടിപ്പിച്ച പിതൃതർപ്പണം! ഓൺലൈനിലൂടെയും നിരവധി ആളുകൾ പങ്കെടുത്തു!

#കർക്കടകവാവ്
#വാവുബലി
#പിതൃതർപ്പണം

11/08/2026

എല്ലാവർക്കും നമസ്കാരം!
🙏

ആർഷവിദ്യാസമാജം എല്ലാ ദിവസവും വൈകിട്ട് 6:25 മുതൽ 7:30 വരെ സംഘടിപ്പിക്കുന്ന സത്സംഗത്തിൽ *ഇന്ന് (11/08/2026)* പൂജാദ്രവ്യങ്ങൾ ആവശ്യമില്ലാത്ത യോഗരീതിയിലുള്ള ശ്രാദ്ധം എങ്ങനെ അനുഷ്ഠിക്കാമെന്നതിനെക്കുറിച്ച് *ആചാര്യ ശ്രീ കെ. ആർ മനോജ് ജി* വിശദീകരിക്കുന്നു!!

ശ്രാദ്ധം എന്ത് ? ശ്രാദ്ധം ചെയ്യുന്നത് എന്തിന്? എന്നീ സൈദ്ധാന്തിക പാഠങ്ങളും ഇന്ന് ചർച്ച ചെയ്യുന്നു.

പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് AVS-സത്സംഗസമിതി എന്ന ഗ്രൂപ്പിൽ ജോയിൻ ആകാവുന്നതാണ്: https://chat.whatsapp.com/I8LAU6MABe9EZ8ixYPRCrq?s=cl&p=a&ilr=4

*ശാസ്ത്രീയമായ പിതൃതർപ്പണം ഓൺലൈനിലൂടെ!*

*കർക്കടകവാവ് ദിനത്തിൽ (12/8/2026, ബുധനാഴ്ച)* ദ്രവ്യസഹിതമുള്ള
വൈദിക-താന്ത്രിക രീതിയിലുള്ള പിതൃതർപ്പണം *രാവിലെ 6:00 am മുതൽ 7:00 am* വരെ എല്ലാവർക്കും ചെയ്യുവാൻ ആർഷവിദ്യാസമാജം അവസരമൊരുക്കുന്നു....!

പിതൃക്കളുടെ സദ്ഗതിയ്ക്കായി സനാതനധർമ്മത്തിലെ വൈദികപദ്ധതിയും തന്ത്രസമ്പ്രദായവും യോഗവിദ്യയും അനുശാസിക്കുന്ന ശാസ്ത്രീയവിധി പ്രകാരമുള്ള ശ്രാദ്ധകർമ്മമാണ് സംഘടിപ്പിക്കുന്നത്.

ഓൺലൈനായി വീട്ടിലിരുന്നു കൊണ്ടുതന്നെ ഈ പുണ്യകർമ്മത്തിൽ താങ്കൾക്കും കുടുംബാംഗങ്ങൾക്കും പങ്കാളികളാവാം.

ആർഷവിദ്യാസമാജം സീനിയർ അധ്യാപകൻ വി.ആർ. മധുസൂദനൻ ജിയാണ് കർമ്മങ്ങൾ നയിക്കുന്നത്.

വൈദിക വിധി പ്രകാരമുള്ള ശ്രാദ്ധകർമ്മത്തിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ 9895033646 / 7012804842 എന്ന നമ്പറിലേയ്ക്ക് പേരും മറ്റു വിവരങ്ങളും വാട്സാപ്പ് ചെയ്യുക.

*സൗജന്യമായി നടത്തുന്ന പിതൃകർമ്മചടങ്ങിലേക്ക് താത്പര്യമുള്ളവർക്ക് ദക്ഷിണ സമർപ്പിക്കാവുന്നതാണ്.*
(ശ്രാദ്ധകർമ്മം എങ്ങനെയാണ് ചെയ്യേണ്ടത്, എന്തൊക്കെയാണ് ഒരുക്കേണ്ടത് എന്നീ കാര്യങ്ങൾ വിശദമായി അറിയിക്കുന്നതാണ്)
🙏🙏🙏🙏🙏

സസ്നേഹം,
ആർഷവിദ്യാസമാജം🚩

പാചകക്കാരെ തേടുന്നു!!ആർഷവിദ്യാസമാജത്തിലേക്ക് പരിചയസമ്പത്തുള്ള പാചകക്കാരെ ആവശ്യമുണ്ട്!!*ചുമതലകൾ*• മെനു പ്രകാരമുള്ള ദൈനംദി...
09/08/2026

പാചകക്കാരെ തേടുന്നു!!

ആർഷവിദ്യാസമാജത്തിലേക്ക് പരിചയസമ്പത്തുള്ള പാചകക്കാരെ ആവശ്യമുണ്ട്!!

*ചുമതലകൾ*

• മെനു പ്രകാരമുള്ള ദൈനംദിന ഭക്ഷണം തയ്യാറാക്കുക (Cutting & cooking)
• കിച്ചൻ സാധനങ്ങൾ വൃത്തിയാക്കുക & ക്രമമായി arrange ചെയ്യുക (പാത്രങ്ങൾ, പലചരക്ക്, പച്ചക്കറികൾ)
• അടുക്കളയുടെ ശുചിത്വവും ക്രമീകരണവും ഉറപ്പാക്കുക

💰 Salary: ₹25,000 / Month

താമസവും ഭക്ഷണവും സൗജന്യം!!

പരിചയസമ്പന്നരും ആർഷവിദ്യാസമാജത്തിൻ്റെ നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാൻ തയ്യാറാകുന്ന ആരോഗ്യമുള്ള സജ്ജനങ്ങൾക്ക് (സ്ത്രീ/പുരുഷൻ) മുൻഗണന!!

NB: മദ്യപാനം, പുകവലി, മറ്റ് ദുശ്ശീലങ്ങൾ എന്നിവ അനുവദിക്കുന്നതല്ല

📍 Location: Aarsha Vidya Samajam, Balaramapuram

📞 Contact: +919207452296

എല്ലാവർക്കും നമസ്‌കാരം🙏🏻മാന്നാർ തൃക്കുരട്ടി ശ്രീ മഹാദേവർ ക്ഷേത്രാങ്കണത്തിൽ 2026 ആഗസ്റ്റ് 2 മുതൽ ആഗസ്റ്റ് 9 വരെ സംഘടിപ്പി...
07/08/2026

എല്ലാവർക്കും നമസ്‌കാരം🙏🏻

മാന്നാർ തൃക്കുരട്ടി ശ്രീ മഹാദേവർ ക്ഷേത്രാങ്കണത്തിൽ 2026 ആഗസ്റ്റ് 2 മുതൽ ആഗസ്റ്റ് 9 വരെ സംഘടിപ്പിക്കുന്ന 24-ാമത് അഖില കേരള രാമായണ മേള-2026 ൽ 05-08-2026-ന് ആർഷവിദ്യാസമാജം അധ്യാപകനും പ്രചാരകനുമായ ശ്രീ ടി. എം സുജിത്ത്ജി അധ്യാത്മിക പ്രഭാഷണം നടത്തി.

"ശ്രീരാമമഹത്വവും
വാല്മീകി രാമായണത്തിലെ
രാമനെതിരെയുള്ള കുപ്രചരണങ്ങൾക്കുള്ള മറുപടിയും" ആയിരുന്നു പ്രഭാഷണ വിഷയം. ശ്രീമതി ശോഭന രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ അജിത്കുമാർ തിരുവോണം, സ്വാഗതം പറഞ്ഞു.

സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം

Address

Thiruvananthapuram
695501

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 1pm

Telephone

+918943006350

Alerts

Be the first to know and let us send you an email when ആർഷവിദ്യാസമാജം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ആർഷവിദ്യാസമാജം:

Shortcuts

Share

Category