08/12/2025
ഇന്ന് December 8 National Day for Intellectually challenged children.
ഈ ദിനത്തിൽ തന്നെ റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് നമ്മുടെ കുഞ്ഞുങ്ങൾക്കായി വേറിട്ട ഒരു പരിപാടി സംഘടിപ്പിച്ചു. Institute ന്റെ Diamond jubilee ആഘോഷവേളയിൽ പുതിയ പ്രവർത്തനത്തിന് തുടക്കം കുറിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം.
കുട്ടികളിൽ ജനാധിപത്യ അവബോധം സൃഷ്ടിക്കാനും
നേതൃത്വ പാടവം നമ്മുടെ കുഞ്ഞുങ്ങളിൽ വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെയും ആണ് ഇന്ന് ഈ തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.
അക്ഷരാർത്ഥത്തിൽ ഞങ്ങളെ അദ്ഭുതപ്പെടുത്തി കൊണ്ടാണ് കുഞ്ഞുങ്ങൾ ഈ തെരഞ്ഞെടുപ്പിനെ സ്വീകരിച്ചത്. തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടികളും ആസ്വദിച്ചാണ് കുഞ്ഞുങ്ങൾ പങ്ക് ചേർന്നത്. ഫല പ്രഖ്യാപനം നടത്തിയപ്പോഴും മത്സരിച്ച ഓരോ കുഞ്ഞിൻ്റെയും മുഖത്ത് തെളിഞ്ഞ പുഞ്ചിരി യും വിഷമവും എല്ലാം ഞങ്ങളെ ആകെ ഞെട്ടിച്ചു കളഞ്ഞു.
ആദ്യ സംരംഭമായ ഈ തെരഞ്ഞെടുപ്പിലൂടെ
മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുഞ്ഞുങ്ങളും വിജയികളായി എന്നതാണ് ഏറ്റവും പ്രത്യേകത നേടിയത്.
*ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലങ്ങൾ*
*സ്കൂൾ ലീഡർ*
*സഞ്ജയ് . എസ്സ്*
*സ്കൂൾ ചെയർമാൻ*
*ആഷിക് ഖാൻ*
*ബാക്കി തെരഞ്ഞെടുപ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും വിജയിച്ചതായി പ്രഖ്യാപിക്കുന്നു*
*1. ലക്ഷ്മി ബി*
വൊക്കേഷണൽ വിഭാഗത്തിലെ പെൺകുട്ടികളുടെ ലീഡർ
*2. ഉത്തര.പി.*
പ്രീ വൊക്കേഷണൽ വിഭാഗത്തിൻ്റെ ലീഡർ
*3.വിഷ്ണു.വി*
സെക്കൻ്ററി വിഭാഗത്തിൻ്റെ ലീഡർ
*4. അർജുൻ സുരേഷ്*
*വൊക്കേഷണൽ A*
ക്ലാസ്സിന്റെ ലീഡർ
**5ഷമീർ.എച്ച് ആർ*
*വൊക്കേഷണൽ B*
ക്ലാസ്സിന്റെ ലീഡർ
*6 ശ്രീരാജ്.കെ*
*വൊക്കേഷണൽ A &B* യുടെ ലീഡർ ആയിരിക്കും..
17/10/2025
PTA യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ഇന്ന് നടന്ന ക്ലാസ്സുകൾ രക്ഷിതാക്കൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. പ്രതികൂലമായ കാലാവസ്ഥ യിലും പരമാവധി രക്ഷിതാക്കൾ ഈ ക്ലാസ്സിൽ പങ്കെടുത്തു എന്നത് സന്തോഷം നൽകി. ഉച്ചയ്ക്ക് വിശപ്പിനെ പോലും മറന്ന് ഡോക്ടർ ഹരിപ്രിയയുടെ ക്ലാസ്സിൽ എല്ലാവരും പഴയ സ്കൂൾ കുട്ടികളെപോലെ ശ്രദ്ധാപൂർവ്വം ഇരുന്നത് കണ്ടപ്പോൾ നമ്മുടെ രക്ഷിതാക്കൾക്ക് ഓരോ വിഷയത്തിലും അറിവ് നൽകേണ്ടത് അത്യാവശ്യമാണ് എന്ന് ബോധ്യമായി. ഇന്ന് ക്ലാസ്സുകൾ നയിച്ച ശ്രീമതി ഭഗവതി അയ്യർ (Geo Hazards society state project co ordinator ) Dr.Haripriya ( Nutritionist and Homoeopathic doctor ) , Smt. Anithakumari ( Yoga teacher Rotary Institute ) എന്നിവർക്ക് സ്കൂളിൻ്റെ യും PTA യുടെ യും പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇന്നത്തെ എല്ലാ ക്ലാസ്സുകളും വീണ്ടും ഓരോ ദിവസമായി നൽകണം എന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടത് കേട്ടപ്പോൾ ആണ് ഇന്നത്തെ ക്ലാസ്സുകൾ നയിച്ചവരോട് ഏറ്റവും ആദരവ് തോന്നിയത്. കാരണം അവരുടെ അവതരണ ശൈലി യും അറിവ് പകർന്നു നൽകുന്നതിലുള്ള പ്രത്യേകതയുമാണ്. ഇന്ന് പങ്കെടുത്ത മുഴുവൻ രക്ഷിതാക്കൾക്കും ക്ലാസ്സുകൾ നയിച്ചവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.......
10/10/2025
ഇന്ന് നമ്മുടെ പ്രൈമറി വിഭാഗം കുഞ്ഞുങ്ങൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി നമ്മുടെ മാനേജ്മെൻ്റ് കമ്മിറ്റി അംഗവും വഴുതക്കാട് ബ്രഹ്മ ദന്തൽ ഹോസ്പിറ്റൽ ഡോക്ടറുമായ ഡോ. വിദ്യാ മാഡത്തിൻ്റെ ദന്ത സംരക്ഷണവും പരിപാലനവും നമ്മുടെ കുഞ്ഞുങ്ങളിൽ എങ്ങനെ പ്രയാസരഹിത മായി പ്രയോജനപ്പെടുത്താം എന്ന വിഷയത്തിൽ ബോധവല്ക്കരണ ക്ലാസ്സും കുട്ടികളുടെ ദന്ത പരിശോധനയും നടത്തി........ ഇതിൽ പങ്കെടുത്ത മുഴുവൻ രക്ഷിതാക്കൾക്കും മനോഹരമായി കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാകും വിധം ക്ലാസ്സ് നയിച്ച ഡോക്ടർക്കും പ്രത്യേക അഭിനന്ദനങ്ങൾ.......
25/08/2025
Rotary Institute ന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം