29/06/2016
പല രീതിയിൽ ഉള്ള അംഗ വൈകല്യങ്ങൾ ഉള്ളവർക്കു ഉപയോഗിക്കുവാൻ പാകമായ രീതിയിൽ രൂപകല്പന ചെയ്ത നടപ്പാതകൾ , പൊതു സേവന കേന്ദ്രങ്ങൾ, കാര്യാലയങ്ങൾ, സൗചാലയങ്ങൾ, പൊതു ഗതാഗത സംവിധാനം എന്നത് പുരോഗമന ചിന്താഗതിയുള്ള പരിഷ്‌കൃതമായ ഒരു സമൂഹത്തിന്റെ ലക്ഷണങ്ങളാണ്.
ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കൂ 93 ശതമാനത്തിന് മുകളിൽ സാക്ഷരത ഉണ്ടെന്ന് അവകാശപ്പെടുന്ന നമ്മൾ ഇതിൽ എവിടെയാണ് നില്കുന്നത് എന്ന് ?? നമ്മുടെ എത്ര കെട്ടിടങ്ങളിൽ വീൽ ചെയർ ഉള്ളവർക്കു കയറാവുന്ന വിധം തയ്യാറാക്കപ്പെട്ടിട്ടുള്ള റാമ്പുകൾ ഉണ്ട് ?? കാഴ്ച്ച കുറവുള്ളവർക്കായുള്ള ഓഡിയോ ടാക്ടിക്കൽ അസിസ്റ്റൻസ് എത്ര ട്രാഫിഫ് ക്രോസിങ്ങിലോ ബസ് സ്റ്റാൻഡിലോ ഉണ്ട്...
ഈ ഭൂമി എല്ലാവർക്കും അവകാശപ്പെട്ടത് തന്നെയല്ലേ ??