ടീച്ചേഴ്സ് അക്കാഡമി

ടീച്ചേഴ്സ് അക്കാഡമി official page of Teachers Academy. The No.1 Educational Institution In Kallara
estd in 2000

04/08/2022

Celebrating 75th year of Indian Independence! 🇮🇳




75th year of Indian Independence

റണ്ണുകളും വിക്കറ്റുകളും മാത്രമുള്ള സാമ്രാജ്യത്ത് അയാൾ ഗോളുകൾ തിരഞ്ഞെടുത്തു... കാറ്റ്‌ നിറച്ച പന്തിൽ സ്വപ്നം കാണാൻ പഠിപ്പ...
03/08/2022

റണ്ണുകളും വിക്കറ്റുകളും മാത്രമുള്ള സാമ്രാജ്യത്ത് അയാൾ ഗോളുകൾ തിരഞ്ഞെടുത്തു... കാറ്റ്‌ നിറച്ച പന്തിൽ സ്വപ്നം കാണാൻ പഠിപ്പിച്ചു...

പിറന്നാൾ ആശംസകൾ ക്യാപ്റ്റൻ സുനിൽ ഛേത്രി

💯🤩

മഴതുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ...
02/08/2022

മഴതുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് -03) അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

ആഗസ്റ്റ്‌ 2പിംഗളി വെങ്കയ്യ ജന്മദിനംഇന്ത്യയുടെ ദേശീയപതാക രൂപകലപന ചെയ്ത വ്യക്തിയാണ് പിംഗളി വെങ്കയ്യ  (ജീവിതകാലം: ഓഗസ്റ്റ് ...
02/08/2022

ആഗസ്റ്റ്‌ 2
പിംഗളി വെങ്കയ്യ ജന്മദിനം

ഇന്ത്യയുടെ ദേശീയപതാക രൂപകലപന ചെയ്ത വ്യക്തിയാണ് പിംഗളി വെങ്കയ്യ
(ജീവിതകാലം: ഓഗസ്റ്റ് 2, 1876 മുതൽ ജൂലൈ 4, 1963 വരെ).

ഇപ്പോഴത്തെ ആന്ധ്രാപ്രദേശിലെ ഭട്ട്‌ലപെനുമരു എന്ന സ്ഥല‍ത്ത് ജനിച്ചു. ഹനുമന്തറായുഡു അച്ഛനും വെങ്കടരത്നമ്മ അമ്മയും ആണ്. സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ലണ്ടനിൽ പോയി സീനിയർ കേംബ്രിഡ്ജ് പൂർത്തിയാക്കി. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം റയിൽവേ ഗാർഡ് ആയി സേവനം അനുഷ്ടിച്ചു. പിന്നീട് ബെല്ലാരിയിൽ പ്ലഗ് ഓഫീസർ ആയി സർക്കാർ സർവീസിൽ പ്രവേശിച്ചു.
ജിയോളജിസ്റ്റ്, ഡിസൈനർ, തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തു.

സ്വാതന്ത്ര്യസമരപ്പോരാളിയായ അദ്ദേഹം
അറിയപ്പെടുന്നത് ഇന്ത്യയുടെ ദേശീയപതാക രൂപകൽപ്പന ചെയ്തയാൾ എന്ന നിലയിലാണ്.

1916 ൽ അദ്ദേഹം ഇന്ത്യൻ ദേശീയ പതാക എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് മുപ്പതു രൂപകല്പനകൾ ഉൾക്കൊള്ളുന്ന ഒരു പുസ്തകം പ്രസിദ്ധികരിച്ചിരുന്നു. 1918 നും 1921 നും ഇടയിലെ എല്ലാ കോൺഗ്രസ് സെഷനുകളിലും, അദ്ദേഹം ഭാരതത്തിന് ഒരു സ്വന്തം പതാകയുണ്ടായിരിക്കണമെന്ന ആശയം മുടക്കമില്ലാതെ അവതരിപ്പിച്ചിരുന്നു. 1921 ൽ വിജയവാഡയിൽ നടന്ന കോൺഗ്രസ് മീറ്റിംഗിൽവച്ച് പിംഗളി വെങ്കയ്യയുടെ ദേശീയ പതാകയുടെ മാതൃക ഗാന്ധിജി അംഗീകരിച്ചു.

ഇന്ത്യൻ ദേശീയപതാകയുടെ പിതാവിന്റെ ഓർമകൾക്ക് മുന്നിൽ ഒരുപിടി സ്നേഹപ്പൂക്കൾ...

ഓഗസ്റ്റ് 2നാലു തലമുറയെ പാടിച്ച നാദർഷി,         വി. ദക്ഷിണാമൂർത്തി ഓർമദിനം                 (1919 - 2013).ശുദ്ധ സംഗീതത്തിന...
02/08/2022

ഓഗസ്റ്റ് 2
നാലു തലമുറയെ പാടിച്ച നാദർഷി,
വി. ദക്ഷിണാമൂർത്തി ഓർമദിനം
(1919 - 2013).

ശുദ്ധ സംഗീതത്തിനു പോറലേൽക്കാതെ പാട്ടുകൾ ചിട്ടപ്പെടുത്തി സംഗീതപ്രേമികളെ ഹരംകൊള്ളിച്ച നാദവിസ്മയമായിരുന്നു വെങ്കിടേശ്വര ദക്ഷിണാമൂർത്തി.

മലയാള നാടക-ചലച്ചിത്ര രംഗത്ത് മികച്ച സംഭാവനകൾ നൽകിയ നടനും ഗായകനുമായ അഗസ്റ്റിൻ ജോസഫ് ഭാഗവതർ (നല്ലതങ്ക), ഗാന ഗന്ധർവൻ കെ.ജെ.യേശുദാസ്, മകൻ വിജയ് യേശുദാസ് (ഇടനാഴിയിൽ ഒരു കാലൊച്ച - 1987) വിജയിന്റെ മകൾ അമേയ (ശ്യാമരാഗം - 2013) എന്നിങ്ങനെ ഒരു കുടുംബത്തിലെ നാല് തലമുറയിൽപ്പെട്ട ഗായകരെ കൊണ്ട് പാടിച്ച ചലച്ചിത്ര സംഗീത സംവിധായകൻ എന്ന അപൂർവ്വ ബഹുമതിക്ക് ഉടമയാണ്.
ഇതിൽ യേശുദാസൊഴികെ മറ്റു മൂന്നു പേരുടെയും ആദ്യ ഗാനം ദക്ഷിണാമൂർത്തിയുടെതാണ്.

1950-ൽ ബോബൻ കുഞ്ചാക്കോയുടെ 'നല്ലതങ്ക' യിലൂടെ സിനിമയിലെത്തി.
പ്രശസ്തരായ പി.ലീല, പി.സുശീല, കല്യാണി മേനോൻ, ഇളയരാജ എന്നിവർ ദക്ഷിണാമൂർത്തിയുടെ ശിഷ്യരാണ്. പ്രശസ്ത സംഗീത സംവിധായകനായ ആർ.കെ.ശേഖറും മകൻ എ.ആർ.റഹ്മാനും അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.

സ്വപ്നങ്ങളെ നിങ്ങൾ സ്വർഗകുമാരികളല്ലോ, പാട്ടു പാടി ഉറക്കാം ഞാൻ, ഉത്തരാ സ്വയംവരം, കാട്ടിലെ പാഴ്മുളം, ഹൃദയസരസിലെ, പൊൻവെയിൽ മണിക്കച്ച, ഇന്നലെ നീയൊരു സുന്ദരരാഗമായ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, ഗോപിചന്ദന കുറിയണിഞ്ഞു, താരകരൂപിണി, സന്ധ്യയ്ക്കെന്തിനു സിന്ദൂരം, ഹർഷ ബാഷ്പം തൂകി, വാതിൽപ്പഴുതിലൂടെ തുടങ്ങി മലയാളികൾക്ക് ഒരിയ്ക്കലും മറക്കാൻ കഴിയാത്ത ആയിരത്തിലേറെ ഗാനങ്ങൾക്ക് സംഗീതം നൽകി.
തമിഴിലും ഹിന്ദിയിലും സംഗീതം നിർവഹിച്ചിട്ടുണ്ട്.

കേരള സംഗീത നാടക അക്കാഡമിയുടെ അവാർഡ്(1961) ഫെലോഷിപ്പ് (1982), സംസ്ഥാന ചലച്ചിത്ര അവാർഡ് (1971), ജെ.സി.ഡാനിയേൽ പുരസ്കാരം (1998), സ്വാതി തിരുനാൾ (2013) പുരസ്കാരവും, എം.ജി.സർവകലാശാല ഡോക്ടറേറ്റ് (2010) നൽകിയും ആദരിച്ചു. കൂടാതെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 2ടെലഫോണിന്റെ പിതാവ്,അലക്സാണ്ടർ ഗ്രഹാംബെൽ ചരമവാർഷിക ദിനം             (1847 - 1922).     "വാട്സൺ ഒന്നിവിടെ വരൂ"- ...
02/08/2022

ഓഗസ്റ്റ് 2
ടെലഫോണിന്റെ പിതാവ്,
അലക്സാണ്ടർ ഗ്രഹാംബെൽ ചരമവാർഷിക ദിനം
(1847 - 1922).

"വാട്സൺ ഒന്നിവിടെ വരൂ"-

ആദ്യമായി കമ്പിച്ചുരുളുകളിലൂടെ സഞ്ചരിച്ച് ഗ്രഹാംബെല്ലിന്റിന്റെ ശബ്ദം വാട്സണെ തേടിയെത്തിയപ്പോൾ വാർത്താവിനിമയരംഗത്ത് പുതുയുഗം പിറക്കുകയായിരുന്നു. ഇതോടെ ഗ്രഹാംബെൽ ചരിത്രത്തിൽ അനശ്വര സ്ഥാനം നേടി.

1875-ൽ ഒരേ സമയത്ത് ഒന്നിലധികം സന്ദേശം കടത്തിവിടാവുന്ന ഹാർമണി ടെലിഗ്രാഫി (മൾട്ടിപ്പിൾ ടെലിഗ്രാഫി) ബെൽ കണ്ടെത്തിയിരുന്നു. ഇങ്ങനെ ശബ്ദതരംഗങ്ങളെ വൈദ്യുത തരംഗങ്ങളാക്കി മാറ്റിയാൽ ബധിരർക്കു കൂടി മനസ്സിലാക്കാൻ കഴിഞ്ഞേക്കും എന്ന ചിന്തയിൽ തുടങ്ങിയ ഗവേഷണത്തിൽ നിന്നാണ് അന്നത്തെ കമ്പി സന്ദേശസംവിധാനത്തെ സംയോജിച്ച് 1876-ൽ, ടെലഫോൺ പിറന്നത്.

അമേരിക്കയുടെ എലിഷ ഗ്രേ (1835 - 1901)
എന്ന ഗവേഷകൻ ഇതേസമയത്ത് സ്വതന്ത്രമായി ടെലിഫോൺ കണ്ടുപിടിച്ചിരുന്നെങ്കിലും നീണ്ടുനിന്ന നിയമയുദ്ധത്തിലൂടെയാണ് ഗ്രഹാംബെൽ പേറ്റന്റ് നേടിയത്.

ദൃശ്യഭാഷണ രീതി വികസിപ്പിച്ചെടുത്തതും (1871) ബധിരരുടെ അധ്യാപക പരിശീലന വിദ്യാലയം (1872) തുറന്നതും പ്രസംഗങ്ങൾ ചിട്ടപ്പെടുത്തിയെടുക്കുന്നതിൽ വിദഗ്ദനായിരുന്ന സ്കോട്ടിഷുകാരനായ ഗ്രഹാംബെല്ലാണ്.
1881-ൽ പ്രകാശരശ്മികൾ ഉപയോഗിച്ച് ശബ്ദം സംപ്രേഷണം ചെയ്യുന്നതിനുള്ള 'ഫോട്ടോഫോൺ' കണ്ടുപിടിച്ചു.
ടെലഫോണല്ല ഫോട്ടോഫോൺ ആണ് തന്റെ പ്രധാന കണ്ടുപിടുത്തമെന്നാണ് ഗ്രഹാംബെൽ അവകാശപ്പെട്ടത്.

1881-ൽ അമേരിക്കൻ പ്രസിഡൻറ് ഗാർഫെൽഡിനു വെടിയേറ്റപ്പോൾ വെടിയുണ്ട കണ്ടുപിടിക്കാൻ ബെൽ ഇൻഡക്ഷൻ ബാലൻസ് എന്ന ഉപകരണം ഉണ്ടാക്കി. അന്ന് വെടിയുണ്ട കണ്ടെത്താനായില്ലെങ്കിലും ലോഹ വസ്തുക്കൾ കണ്ടെത്താനുള്ള മെറ്റൽ ഡിറ്റക്ടറിന്റെ മുൻഗാമിയായി ഇതിനെ വിശേഷിപ്പിക്കുന്നു.
ഗ്രഹാംബെല്ലിന്റിന്റെ ഭാര്യ ബധിരയായിരുന്നു.

1881-ൽ ഫ്രാൻസിന്റെ 'വോൾട്ട' പുരസ്കാരം ലഭിച്ചു.

ഓഗസ്റ്റ് 1ലോക മുലയൂട്ടൽ ദിനം.കുഞ്ഞുങ്ങൾക്ക്‌ മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗ...
01/08/2022

ഓഗസ്റ്റ് 1
ലോക മുലയൂട്ടൽ ദിനം.

കുഞ്ഞുങ്ങൾക്ക്‌ മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി, ലോകമെമ്പാടും ആഗസ്റ്റ്‌ 1 മുതൽ 7 വരെ മുലയൂട്ടൽ വാരം ആഘോഷിക്കുന്നു.

ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്ര ശിശു ക്ഷേമസമിതി എന്നിവയുടെ സഹകരണത്തോടെ, മുലയൂട്ടൽ പ്രവർത്തനങ്ങൾക്കുള്ള ലോക സഖ്യം (ദ വേൾഡ് അലയൻസ് ഫോർ ബ്രസ്റ്റ് ഫീഡിംഗ് ആക്ഷൻ) ഈ പ്രവർത്തനങ്ങളെ ഇന്ത്യയുൾപ്പെടെ 170 രാഷ്ട്രങ്ങളിൽ ഏകോപിപ്പിക്കുന്നു.

ഓഗസ്റ്റ് 1'ലോകമാന്യ തിലക് ' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരനായകൻ,        ബാലഗംഗാധര തിലകൻ ഓർമ ദിനം                 (1856...
01/08/2022

ഓഗസ്റ്റ് 1
'ലോകമാന്യ തിലക് ' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരനായകൻ,
ബാലഗംഗാധര തിലകൻ ഓർമ ദിനം
(1856 - 1920).

"സ്വരാജ് എന്റെ ജന്മാവകാശമാണ്. ഞാനത് നേടും" എന്ന പ്രസ്താവനയിലൂടെ ഒരുകാലത്ത് ഇന്ത്യയെങ്ങും പ്രശ്തനായിരുന്ന രാജ്യസ്നേഹിയും കോൺഗ്രസ് നേതാവും പത്രാധിപനും പണ്ഡിതനും ഗ്രന്ഥകാരനുമാണ് ബാലഗംഗാധര തിലകൻ.

തീവ്രദേശീയ വാദികളായ ലാലാ ലജ്പത്റായ്, ബിപിൻ ചന്ദ്രപാൽ എന്നിവരടങ്ങിയ പേരുകേട്ട
ലാൽ-പാൽ-ബാൽ ത്രയത്തിലെ അംഗമായിരുന്നു.

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കിയ അദ്ദേഹത്തെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് അശാന്തിയുടെ പിതാവ് എന്നാണ്.
1916-ൽ ലഖ്നൗ ഉടമ്പടി പ്രകാരം കോൺഗ്രസ്സും ലീഗും സ്വാതന്ത്ര്യസമരത്തിൽ ഒന്നിച്ചുപ്രവർത്തിക്കാൻ തീരുമാനിച്ചതിന്റെ ശില്പി തിലകനായിരുന്നു.
1916-ൽ ഹോംറൂൾ പ്രസ്ഥാനത്തിന് രൂപം നൽകി.

മഹാത്മാഗാന്ധി കഴിഞ്ഞാൽ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറ്റവും കൂടുതൽ ജയിൽശിക്ഷ അനുഭവിച്ചത് തിലകനാണ്.

അയിത്തം ഏർപ്പെടുത്തിയത് ദൈവമാണെങ്കിൽ ആ ദൈവത്തെ താൻ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ തിലകൻ പക്ഷെ, ബാല്യ വിവാഹം നിരോധിച്ചു കൊണ്ടുള്ള ഗവൺമെന്റ് ബില്ലിനെ എതിർത്തിരുന്നു.
1896-97-ൽ ഉണ്ടായ ക്ഷാമബാധയിലും ബോംബെയിലും പൂനെയിലുമുണ്ടായ പ്ലേഗ് ബാധയിലും തിലക് നേതൃത്വം നൽകിയ സാർവജനിക് സഭ ദുരിത- രോഗ നിവാരണ പ്രവർത്തനങ്ങളിലേർപ്പെട്ടു.

1882-ൽ ആദ്യ അറസ്റ്റ്.
1884 ഡക്കാൺ എഡ്യുക്കേഷൻ സൊസൈറ്റി സ്ഥാപിച്ചു.1891-ൽ അതിന്റെ അംഗത്വം ഉപേക്ഷിച്ചു.
1889-ൽ കോൺഗ്രസിൽ ചേർന്നു.
1895-96 ബോംബെ നിയമനിർമാണ കൗൺസിലംഗമായി.
ബർമയിലെ മാൻഡേല ജയിലിൽ ഏകാന്ത തടവിലായിരിക്കെ (1910-11) മറാഠിയിൽ രചിച്ച 'ഗീതാരഹസ്യം ' ആണ് പ്രസിദ്ധ ഗ്രന്ഥം.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾ, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്ക്കൂളുകൾക്കു നാളെ (ഓഗസ്റ്റ് ...
31/07/2022

കനത്ത മഴയുടെ പശ്ചാത്തലത്തിൽ നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾ, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്ക്കൂളുകൾക്കു നാളെ (ഓഗസ്റ്റ് -01 ) അവധി പ്രഖ്യാപിച്ചു.

Update Time: July 31st, 11.51 pm

ജൂലായ്‌ 31മുഹമ്മദ് റഫി ഓർമദിനം അതൊരു കാലഘട്ടത്തിന്റെ പേരാണ്. നാദധാരയായി നമ്മളിലേക്ക് ഒഴുകിയൊരു സംഗീതനദിയുടെ പേര്. ഇന്ത്യ...
31/07/2022

ജൂലായ്‌ 31
മുഹമ്മദ് റഫി ഓർമദിനം

അതൊരു കാലഘട്ടത്തിന്റെ പേരാണ്. നാദധാരയായി നമ്മളിലേക്ക് ഒഴുകിയൊരു സംഗീതനദിയുടെ പേര്. ഇന്ത്യൻ സിനിമ സംഗീതത്തിന്റെ കാലചക്രം ഇങ്ങനെ ഗതിവേഗങ്ങൾ കൂട്ടിയും കുറിച്ചും കടന്നുപോകുമ്പോഴും അതിനെ അതിജീവിച്ച് നിലനിൽക്കുവാൻ സാധിച്ച അപൂർവ്വം വ്യക്തിത്വങ്ങളിലൊരാൾ. അതാണ് റഫി. ഓരോ കേൾവിയിലും ഇത്രയേറെ മാസ്മരികതയോടെ സ്നേഹസമ്പൂർണതയോടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന മറ്റൊരു സ്വരവുമില്ല.

ലോകത്തിലെ ഏറ്റവും വലിയ ത്യാഗം രക്തസാക്ഷിത്വം ആണ്.. ഏറ്റവും വലിയ ദാനം ബലിദാനവും.. ഇന്ന് ജുലൈ 31,  ഉധം സിങ് ധീര രക്ത സാക്ഷ...
31/07/2022

ലോകത്തിലെ ഏറ്റവും വലിയ ത്യാഗം രക്തസാക്ഷിത്വം ആണ്..

ഏറ്റവും വലിയ ദാനം ബലിദാനവും..

ഇന്ന് ജുലൈ 31, ഉധം സിങ് ധീര രക്ത സാക്ഷി ദിനം...

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമാണ് 1919 ഏപ്രിൽ 13-ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊല...

ഈ സംഭവത്തിന് നേതൃത്വം കൊടുത്ത അമൃത്സറിലെ സൈനീക കമാൻഡറായിരുന്ന മൈക്കിൾ ഡയറിനെ, 1940 മാർച്ച് 13-ന് ലണ്ടനിലെ കാക്സടാൺ ഹാളിൽ വെച്ച് വെടിവച്ചു കൊന്ന ധീര ദേശാഭിമാനിയാണ് ഉധം സിങ്....

വിചാരണ വേളയിൽ, പേരെന്താണെന്ന കോടതിയിലെ ചോദ്യത്തിന് ‘റാം മുഹമ്മദ് സിങ് ആസാദ്’ എന്ന് മറുപടി കൊടുത്തു...

മതത്തിന്റെ പേരിൽ കലഹിച്ചിരുന്നവർക്ക്‌ ഉള്ള ചുട്ട മറുപടിയായിരുന്നു മതസൗഹാർദ്ദത്തെ സൂചിപ്പിക്കുന്ന ആ പേര്.

ഉധം സിങ് ഗദ്ദർ പാർട്ടി, ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ, ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ എന്നിവയിൽ അംഗമായി...

ഉധം സിങ്ങിനെ 1940 ജൂലൈ 31ന് ഇംഗ്ലണ്ടിലെ പെന്റാൺവില്ലെ ജയിലിൽവച്ച് തൂക്കികൊന്നു...

Address

Kallara
Thiruvananthapuram
695608

Telephone

+918086147323

Website

Alerts

Be the first to know and let us send you an email when ടീച്ചേഴ്സ് അക്കാഡമി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to ടീച്ചേഴ്സ് അക്കാഡമി:

Shortcuts

Share