21/11/2023
ഇന്ന് ലൈഫിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നതെന്താണെന്ന് ചോദിച്ചാൽ ഒരു നിമിഷം പോലും ആലോചിക്കാതെ പറയാൻ കഴിയും - കലാലയ ജീവിതവും, അവിടെ പിറന്ന സൗഹൃദവും. ഒരു ജന്മം മുഴുവൻ ഓർത്ത് വെക്കാനുള്ള പ്രിയ നിമിഷങ്ങൾ സമ്മാനിച്ച ആ അധ്യയനകാലം. ഒരുപാട് വർഷങ്ങൾ മുന്നോട്ട് പോയെങ്കിലും, പല വഴികളിലൂടെ ജീവിതം സഞ്ചരിച്ചെങ്കിലും ഉള്ളിന്റെ ഉള്ളിലെ ഒരു ചരടിന്റെ അറ്റം ഇന്നും ആ വരാന്തയിലെവിടെയോ പൊടി പിടിച്ച് കടക്കുകയാണ്. ഇൻഡിപെൻഡന്റ് ആയി ജീവിക്കുമ്പോഴും മുടങ്ങാതെ സാലറി ക്രെഡിറ്റ് ആകുമ്പോഴും മനസ്സിൽ ഒരു ശൂന്യത അനുഭവപ്പെടുന്ന നിമിഷങ്ങളുണ്ടാകാറുണ്ട്, പൂർണത തോന്നാത്ത നിമിഷങ്ങൾ. പുതിയ പരിചയക്കാർ ഉണ്ടായി , പുതിയ നഗരത്തിലേക്ക് ചേക്കേറി, പക്ഷെ ആത്മാവിന്റെ ഒരു അംശം കൂട്ടുകാർക്കൊപ്പം ചിലവഴിച്ച ആ കലാലയ കാലത്താണ്. നാളെക്കുറിച്ചുള്ള വേവലാതികളില്ലാത്ത ആ നിഷ്കളങ്ക സൗഹൃദം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല. ഓഫീസിൽ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് തിരക്കിട്ട ജോലി ചെയ്യുമ്പോഴും മെല്ലെ ഫോണെടുത്ത് ഗാലറിയിലൂടെ ഒന്ന് പരതും. പഴയ ക്ലാസ്സ്‌മുറിയും കോളേജ് യാത്രകളുടെ രസകരമായ നിമിഷങ്ങളുമൊക്കെ ഓർക്കും. ആ ഒരു എനർജി തരുന്ന ഊർജ്ജം വളരെ വലുതാണ്. കാരണങ്ങളുണ്ടായിട്ടും കാരണങ്ങളില്ലാതെയും അകന്ന് അകന്ന് അപരിചിതരായി മാറി പോയി ഒരു കാലത്തെ പ്രിയപ്പെട്ടവർ. പക്ഷെ അത് ആരുടേയും കുറ്റമല്ല, that's how life works. അങ്ങനെ ചിതറി വീഴാതെ ചേർത്ത് വെക്കാൻ കഴിഞ്ഞ വിരലിലെണ്ണാവുന്ന സൗഹൃദങ്ങളുമുണ്ട് , വല്ലപ്പോഴും മാത്രം വീണു കിട്ടുന്ന കണ്ടുമുട്ടലുകളിൽ ആ കലാലയ കാലം വീണ്ടും ജീവിക്കാൻ സഹായിക്കുന്ന സൗഹൃദങ്ങൾ. സെറ്റിലാകുന്നതിന്റെ തിരക്കിൽ നഷ്ടപെട്ട സൗഹൃദങ്ങളും, നഷ്ടപ്പെടാതെ ചേർത്തു വെച്ച ഇന്ന് ഒരുപാട് മിസ് ചെയുന്ന കൂട്ടുകാർ നിങ്ങൾക്കുമുണ്ടാകില്ലേ, people with whom you had the real happy days?
Mention them ❤️
©meenakshymenon