Govt L P School Pakalkuri

Govt L P School Pakalkuri Govt. L. P. School, Pakalkuri
Pakalkuri(P.O)
Thiruvananthapuram 695604

ചരിത്രം തിരുത്തിക്കുറിച്ച് ....😍ഏറ്റവും മികച്ച വിജയവുമായി...🥰 ഗവ.എൽ.പി.എസ്, പകൽക്കുറി...🔥🔥🔥
07/06/2025

ചരിത്രം തിരുത്തിക്കുറിച്ച് ....😍
ഏറ്റവും മികച്ച വിജയവുമായി...🥰 ഗവ.എൽ.പി.എസ്, പകൽക്കുറി...🔥🔥🔥

അഭിമാനം... 😍
27/08/2023

അഭിമാനം... 😍

*പുസ്തക പ്പൂക്കളം ഒരുക്കി ഗവ.എൽ.പി.എസ്, പകൽക്കുറി* കിളിമാനൂർ :ദേശീയ വായന ദിനത്തിൽ പുസ്തക പ്പൂക്കളം ഒരുക്കിയും  ദീപം തെളി...
20/06/2023

*പുസ്തക പ്പൂക്കളം ഒരുക്കി ഗവ.എൽ.പി.എസ്, പകൽക്കുറി*
കിളിമാനൂർ :ദേശീയ വായന ദിനത്തിൽ പുസ്തക പ്പൂക്കളം ഒരുക്കിയും ദീപം തെളിയിച്ചും കുരുന്നുകൾ വായന ദിനം ആഘോഷമാക്കി. കുട്ടി പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞ പുസ്തക തൊട്ടിലും പുസ്തകമരംവും 'സർവ്വരും വായനയിലേക്ക്' എന്ന അക്കാദമിക് മാസ്റ്റർ പ്ലാനിലെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കെത്തുകയാണ് വിദ്യാലയം. ഗവ : എൽ.പി.എസ് പകൽക്കുറി. പി.എൻ പണിക്കർ അനുസ്മരണാർത്ഥം ജൂൺ 19 മുതൽ 25 വരെ നടക്കുന്ന വായന വാരാചരണം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവൻകുട്ടി ഉദ്ഘാടനം ചെയ്തു. "ഒരു കുട്ടി, ഒരു അധ്യാപിക ഒരു പുസ്തകം പിന്നെ ഒരു പേന" എന്ന മലാലയുടെ പ്രശസ്തമായ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. പ്രഥമാധ്യാപകൻ മനോജ് ബി.കെ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനായ ഓയൂർ സുൽഫി വായനാദിന സന്ദേശം നൽകുകയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ. ആർ , വാർഡ് മെമ്പർ രഘുത്തമൻ,
എം.പി.ടി.എ പ്രസിഡന്റ് ശ്രീലത രതീഷ് എന്നിവർ സംസാരിച്ചു. വിദ്യാരംഗം സ്കൂൾ കോ-ഓർഡിനേറ്റർ ജിനു.ജെ.ജോൺ നന്ദി പറഞ്ഞു.
ചിത്രം :ഗവ.എൽ.പി.എസ്, പകൽക്കുറിയിലെ
വിദ്യർത്ഥികൾ ഒരുക്കിയ പുസ്തക പ്പൂക്കളത്തിനരികിൽ അധ്യാപകരും വിദ്യാർത്ഥികളും ...

04/06/2023

പ്രവേശനോത്സവം 2023 ❤️❤️

പ്രവേശനോത്സവം ഇരട്ടി മധുരമുള്ളതാക്കി ഞങ്ങളുടെ ഇരട്ടകൾ...
04/06/2023

പ്രവേശനോത്സവം ഇരട്ടി മധുരമുള്ളതാക്കി ഞങ്ങളുടെ ഇരട്ടകൾ...

02/04/2022

ഈ കോവിഡ് കാല പ്രതിസന്ധികൾക്കിടയിൽ ഓൺലൈനും ഓഫ്‌ലൈനും ഒക്കെ ഇടകലർന്ന വളരെ മനോഹരമായ ഒരു അധ്യയന വർഷം ആണ് പരിസമാപ്തിയിലേക്ക് എത്തിയത്. ആ ദിനം നമ്മുടെ സ്കൂളിനെയും കുട്ടികളെയും സംബന്ധിച്ച് മറക്കാനാകാത്ത ഒരു ദിനമായി മാറി. ഒരുപക്ഷേ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ വച്ച് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത് നമ്മുടെ ഗവ.എൽ.പി.എസ്, പകൽക്കുറി മാത്രമായിരിക്കും. ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുഞ്ഞനുജന്മാരും അനുജത്തിമാരും ചേർന്ന് നമ്മുടെ സ്കൂളിൽ നിന്നും പടിയിറങ്ങുന്ന നാലാം ക്ലാസിലെ കുട്ടികൾക്ക് ബൊക്കെ കൊടുത്ത ആദരിച്ചത് ആ കുഞ്ഞുങ്ങൾക്ക് എല്ലാ കാലവും മനസ്സിൽ സൂക്ഷിക്കാൻ പറ്റിയ മധുരമുള്ള ഒരു അനുഭവം ആയി മാറി. ഈ ചടങ്ങ് ഇത്തരത്തിൽ വ്യത്യസ്തമാക്കി മാറ്റാൻ പ്രയത്നിച്ച എല്ലാ കുഞ്ഞു മക്കൾക്കും രക്ഷിതാക്കൾക്കും ടീം ജി. എൽ.പി.എസ്, പകൽക്കുറിയുടെ ഹൃദയം നിറഞ്ഞ നന്ദി... 🙏

23/03/2021
കഥകളിയുടെ കേളീകൊട്ടുയരുന്ന പകൽക്കുറിയിൽ അതിന്റെ   സാംസ്കാരിക തനിമയും വൈവിധ്യങ്ങളും വിളിച്ചോതിക്കൊണ്ട്  നമ്മുടെ നാടിന്റെ ...
20/02/2021

കഥകളിയുടെ കേളീകൊട്ടുയരുന്ന പകൽക്കുറിയിൽ അതിന്റെ സാംസ്കാരിക തനിമയും വൈവിധ്യങ്ങളും വിളിച്ചോതിക്കൊണ്ട് നമ്മുടെ നാടിന്റെ തിലകക്കുറിയായ, വിദ്യാലയ മുത്തശ്ശിയായ
ജി എൽ പി എസ് പകൽക്കുറിയുടെ അരങ്ങുണരുകയാണ്. ഈ വരുന്ന 2021 ഫെബ്രുവരി 20, 21 തീയതികളിലെ സായം സന്ധ്യയിൽ കലോത്സവ മാമാങ്കത്തിന് തിരി തെളിയുമ്പോൾ പകൽക്കുറി ഗ്രാമത്തിന്റെ വിദ്യാഭ്യാസ രംഗത്ത് എന്നും മാറ്റത്തിന്റെ കാഹളം മുഴക്കിയിട്ടുള്ള നമ്മുടെ വിദ്യാലയം അതിന്റെ ചരിത്രം വീണ്ടും തങ്കലിപികളാൽ പുതുക്കിയെഴുതും. ഓൺലൈനായി നടത്തപ്പെടുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ കലാവൈവിദ്ധ്യത്തിന് നേർ സാക്ഷികളാകുവാൻ എല്ലാ കലാസ്നേഹികളെയും, അഭ്യുദയകാംഷികളെയും സഹർഷം സ്വാഗതം ചെയ്യുന്നു.

മറ്റൊരു അഭിമാന നിമിഷം കൂടി... ഹരിത കേരള മിഷൻ  A ഗ്രേഡ് ലഭിച്ച  പകൽകുറി  Govt L P & Pre- Primary School   പഞ്ചായത്ത്‌  സെ...
15/02/2021

മറ്റൊരു അഭിമാന നിമിഷം കൂടി...

ഹരിത കേരള മിഷൻ A ഗ്രേഡ് ലഭിച്ച പകൽകുറി Govt L P & Pre- Primary School പഞ്ചായത്ത്‌ സെക്രട്ടറിയിൽ നിന്നും സാക്ഷ്യപത്രം ഏറ്റുവാങ്ങുന്നു...

LSS Revaluation Result  2019- 2020 അധ്യയന വർഷത്തിലെ LSS സ്കോളർഷിപ് നേടിയവരുടെ എണ്ണം 11 ൽ നിന്നും 14 ആയി ഉയർത്തി GLPS പകൽ...
15/02/2021

LSS Revaluation Result

2019- 2020 അധ്യയന വർഷത്തിലെ LSS സ്കോളർഷിപ് നേടിയവരുടെ എണ്ണം 11 ൽ നിന്നും 14 ആയി ഉയർത്തി GLPS പകൽക്കുറി. ഒപ്പം കിളിമാനൂർ സബ്ജില്ലയിൽ രണ്ടാം സ്ഥാനം എന്ന നേട്ടവും. വിജയികൾക്ക് അഭിനന്ദനങ്ങൾ...

2019 - 20 അധ്യയന വർഷത്തിലെ LSS പരീക്ഷയിൽ മികച്ച വിജയം നേടി പകൽക്കുറി ഗവ. എൽ. പി. എസ്...  പളളിക്കൽ പഞ്ചായത്തിൽ ആകെ ലഭിച്ച...
26/09/2020

2019 - 20 അധ്യയന വർഷത്തിലെ LSS പരീക്ഷയിൽ മികച്ച വിജയം നേടി പകൽക്കുറി ഗവ. എൽ. പി. എസ്...
പളളിക്കൽ പഞ്ചായത്തിൽ ആകെ ലഭിച്ച 14 LSS സ്കോളർഷിപ്പുകളിൽ എണ്ണത്തിൽ 11 എണ്ണവും ജി എൽ പി എസ് പകൽക്കുറിയുടെ കൊച്ചു മിടുക്കർ സ്വന്തമാക്കിയാണ് ഈ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്..
ഒപ്പം കിളിമാനൂർ സബ്ജില്ലയിൽ മൂന്നാം സ്ഥാനവും...
വിജയികൾക്ക് അഭിനന്ദനങ്ങൾ...

Address

Pakalkuri(P. O)
Thiruvananthapuram
695604

Telephone

+914702685060

Website

Alerts

Be the first to know and let us send you an email when Govt L P School Pakalkuri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt L P School Pakalkuri:

Shortcuts

Share