19/12/2024
2021/2022/2023/2024 വർഷങ്ങളിൽ M. Tech/B.Tech (CS/IT), MSc/BSc (CS/IT), MCA/BCA എന്നീ വിഷയങ്ങളിൽ പാസായവർക്കുള്ള പരിശീലനവും തൊഴിലവസരവും
കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ, ടെക്നിക്കൽ ബിരുദധാരികൾക്ക് (2021/2022/2023/2024 വർഷങ്ങളിൽ M. Tech/B.Tech (CS/IT), MSc/BSc (CS/IT), MCA/BCA പാസായവർ) ഐ.ടി മേഖലയിലെ വിവിധ ഡൊമെയ്‌നുകളിൽ പരിശീലനം നൽകുന്നു.
വിവിധ ഐടി കമ്പനികൾ അറിയിക്കുന്ന ടെക്നോളജികൾക്കും ഒഴിവുകൾക്കും അനുസൃതമായി പരിശീലനം നൽകി പരിശീലനാർഥികളെ സജ്ജരാക്കുന്നു.
നിലവിൽ തിരുവനന്തപുരത്തെ ഒരു പ്രമുഖ ഐടി കമ്പനിയിൽ സോഫ്റ്റ്‌വെയർ ട്രെയിനികളുടെ ഏകദേശം 50 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ഒഴിവുകൾ രണ്ട് വ്യത്യസ്ത ടെക്നിക്കൽ വിഭാഗങ്ങളിലാണ്
1) Java Full Stack Development
2) ReactJS.
ഈ ടെക്നോളജികളിൽ യോഗ്യതയുള്ളതും താല്പര്യമുള്ളതുമായ വിദ്യാർത്ഥികൾക്ക് കെൽട്രോൺ പരിശീലനം നൽകുന്നു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന പരിശീലനാർഥികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനി ഇന്റർവ്യൂ നടത്തി കമ്പനിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി യോഗ്യത നേടുന്നവരെ അവർ തിരഞ്ഞെടുക്കും.
ഈ പ്രോഗ്രാമിൽ ചേരാൻ താൽപ്പര്യമുള്ളവർ 7356789991/8714269861 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ഇവിടെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയോ
(https://docs.google.com/forms/d/e/1FAIpQLSdOufhvocsBDoOgdmVVA9IcEs6v2FAO2zOfSe9Xe2e2Za2Ppw/viewform?usp=header) അല്ലെങ്കിൽ തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിൽ ഉള്ള സിറിയൻ ചർച്ച് റോഡിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്റിൽ നേരിട്ട് എത്തുകയോ ചെയ്യുക.
KSG/744/12/2024_SM