Prasanth Narayanan KALAM

Prasanth Narayanan KALAM talents need to be nurtured
------------------------------------
WHERE THE GOAL IS EXCELLENCE Be Unique...Everyone is special and unique...

05/02/2026

ഒരു നാടകക്കാരൻ്റെ അവസ്ഥ...

നാടക മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ ആ പ്രവർത്തനത്തിനിടയിൽ ഒരു അപകടത്തിൽപ്പെട്ടാൽ ആരുണ്ടാവും സഹായത്തിന് !

സാമ്പത്തികാവസ്ഥ ദുർബ്ബലമാണങ്കിൽ അവരുടെ ചികിത്സയ്ക്ക് സർക്കാർ തലത്തിലെന്തു പദ്ധതിയാണുള്ളത്. ഒരു ഇൻഷ്വറൻസ് പരിരക്ഷയെങ്കിലും ആവശ്യമല്ലേ? കലയും സാഹിത്യവും ഒരു വ്യക്തിഗത ഇടം എന്ന രീതിയിലല്ലല്ലോ ഒരു പരിഷ്കൃത സമൂഹമോ ജനാധിപത്യ ഭരണ സംവിധാനമോ കരുതേണ്ടത്. ഒരു സമൂഹത്തിൻ്റെ നവീകരണത്തിന്, സാംസ്കാരികമായ പുനർനിർമ്മിതിക്ക്, ജനാധിപത്യ സംവിധാനങ്ങളുടെ ശക്തിപ്പെടലിന്, നിലനിൽപ്പിന്, പരിവർത്തനങ്ങൾക്ക്, നാടിൻ്റെ സമകാലികതയെ വരുംതലമുറകൾക്കായുള്ള കരുതിവെയ്പ്പിന് അങ്ങനെയങ്ങനെ കലാസാഹിത്യ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് തെല്ലും ആശങ്കയില്ല ഇല്ല അല്ലേ ? പക്ഷേ അതിലൊരാൾ തൻ്റെ കലാ പ്രവർത്തനത്തിനിടയിൽ ഒരു അപകടത്തിൽപ്പെട്ടാലോ? അയാൾ സാമ്പത്തികാവസ്ഥയുടെ നിസ്സഹായത കൊണ്ട് ചികിത്സ തുടരാനാവാതെ തളർന്ന് കിടന്നാലോ ആരാണൊരു അത്താണി... ഒരു ജനാധിപത്യ സംവിധാനം അതിനു നേരെ കണ്ണടയ്ക്കാൻ പാടില്ല. അയാൾ നിരന്തരം ഒഫിഷ്യലിയും അല്ലാതെയും സഹായം അഭ്യർത്ഥിച്ചു കൊണ്ടിരിക്കയാണ്. അക്കാദമിക്ക് അയാൾ അപേക്ഷ അയച്ചു.
സാംസ്കാരിക വകുപ്പ് ഇക്കാര്യത്തിൽ ഒരു ശ്രദ്ധ കൊടുക്കേണ്ടതല്ലേ.
വെറും 38 വയസ്സു മാത്രമുള്ള ഒരു ചെറുപ്പക്കാരനാണ്.

നാടകത്തിൻ്റെ പ്രാധാന്യം ഏറെ ഉൾക്കൊള്ളേണ്ട ഒരു സർക്കാർ കൂടിയാണിത്. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന ഒരു നാടകം ഉണ്ടായി വന്ന കാലത്തെ നാം ഓർക്കണം അല്ലേ? ആ നാടകം, ഒരു സമൂഹത്തിൻ്റെ മാനസിക പരിവർത്തനങ്ങൾക്കായും ഒരു പുതു ഭരണ നിർമ്മിതിക്കായും വഹിച്ച പങ്കിനേയും മറക്കുന്നില്ല. പക്ഷേ നാടകക്കാർ ഇന്നും മുണ്ടു മുറുക്കിയുടുത്ത് നാടകം കളിക്കുന്നുണ്ട് എന്നും അവരിൽ ഭൂരിപക്ഷത്തിനും കർട്ടൻ വീണുകഴിഞ്ഞാൽ പിന്നെ ഇരുട്ടു പരക്കുന്ന ജീവിതവും കൂടിയുള്ളവരാണെന്നു മറന്നു പോകുന്നു.

കേരള സംഗീത നാടക അക്കാദമിയുടെ നാടകത്തിനായി സെറ്റിടുന്നതിനിടയിലാണ് ശരത്' വീഴുന്നത്. അക്കാദമിയുടെ ഭാഗത്തു നിന്നോ സർക്കാരിൻ്റെ ഭാഗത്തു നിന്നോ ഒരു സഹായവും ലഭിച്ചില്ല എന്നതാണ് ശരത് ൻ്റെ സങ്കടം. സർക്കാരിൻ്റെ ഭാഗത്തു നിന്ന് ചികിത്സയ്ക്ക് സഹായം ലഭിക്കണം എന്നാണ് ശരത് ൻ്റെ ആവശ്യം അത് തനിക്കു വേണ്ടി മാത്രമല്ല നാടക മേഖലയിൽ പ്രവർത്തിക്കുന്നവർക്കെല്ലാം കൂടി വേണ്ടിയാണ് എന്നും ശരത് സാരഥി പറയുന്നു. കാരണം നാടക മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്ക് നാടകപ്രവർത്തനത്തിനിടയിൽ ഒരപകടം സംഭവിച്ചാൽ ഉള്ള അവസ്ഥ ദയനീയമാണ്. ഒരു തരത്തിലുള്ള സുരക്ഷിതത്വവും അവർക്കില്ല, ഇൻഷ്വറൻസ് പരിരക്ഷയോ ഒന്നും തന്നെയില്ല. ശരത് ൻ്റെ ഈ ആവശ്യം ചാനലിൽ സംപ്രേഷണം ചെയ്തു വന്നില്ല. ശരത് ൻ്റെ ഈ അവസ്ഥ കേരള സംഗീത നാടക അക്കാദമിയുടേയും സർക്കാരിൻ്റേയും കണ്ണിൽ പെട്ടെങ്കിൽ എന്ന് ആശിക്കുന്നു.

നാടകാന്തം കവിത്വമല്ല നാടകാന്തം ദാരിദ്ര്യം എന്നതാണ് ശരി ...



- കല സാവിത്രി

Kerala Sangeetha Nataka Akademi Prasanth Narayanan Prasanth Narayanan KALAM

പ്രശാന്ത് നാരായണൻ മടങ്ങിപ്പോയ 2023 ഏറ്റവും ക്രിയേറ്റിവ് ആയിരുന്ന വർഷം കൂടിയായിരുന്നു. 2023 January യിൽ സുഖാനി നാടകാവതരണം...
31/01/2026

പ്രശാന്ത് നാരായണൻ മടങ്ങിപ്പോയ 2023 ഏറ്റവും ക്രിയേറ്റിവ് ആയിരുന്ന വർഷം കൂടിയായിരുന്നു.

2023 January യിൽ സുഖാനി നാടകാവതരണം തൈക്കാട് ഗണേശം ആഡിറ്റോറിയത്തിൽ. രചന എം. രാജീവ് കുമാറും രംഗപാഠം സംവിധാനം പ്രശാന്ത് നാരായണനുമായിരുന്നു. ജനുവരിയിൽ തന്നെ ഡി. സി ബുക്സ് പ്രസിദ്ധീകരിച്ച 'പ്രശാന്ത് നാരായണൻ്റെ അഞ്ചു നാടകങ്ങൾ' എന്ന കൃതിയുടെ പ്രകാശനം ബഹു. മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു. നിയമസഭാ പുസ്തകോൽസവത്തിൽ നാടകചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

ഫെബ്രുവരിയിൽ വൈലോപ്പിള്ളി സംസ്കൃതി ഭവൻ സംഘടിപ്പിച്ച ഫാബുലസ് ഫെബ്രുവരി എന്ന പരിപാടിയിൽ പങ്കെടുത്തു.

ഏപ്രിലിൽ ആകാശം എന്ന പൂർത്തിയാക്കാതെ പോയ കളത്തിൻ്റെ മഹാ നാടകത്തിനായി കേരളത്തിൽ മുന്നിടത്ത് ഓഡിഷൻ നടത്തി എടുത്ത 15 നടീനടൻമാർക്കായി 3 ദിവസത്തെ ആക്ടിങ് വർക് ഷോപ്പ് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടത്തി. ക്യാമ്പ് ഉദ്ഘാടനച്ചടങ്ങ് ജി.എസ്. പ്രദീപിൻ്റെ അദ്ധ്യക്ഷതയിൽ ടി. എം. എബ്രഹാം നിർവ്വഹിച്ചു. സമാപനച്ചടങ്ങ്, അന്നത്തെ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറും നിർവ്വഹിച്ചു.

മേയിൽ ആകാശം നാടകത്തിൻ്റെ സ്ക്രിപ്റ്റും 21 ദിവസത്തെ നാടകറിഹേഴ്സലും പൂർത്തിയാക്കി.
സ്പെയിനിലും മറ്റും ഗംഭീരമായ അവതരണങ്ങൾ നടത്തിയ
ഡോൺ കി ഹോത്തേ എന്ന കഥകളിക്ക് നൂറനാട് സുകുവുമായി ചേർന്ന് ലൈറ്റ് ഡിസൈൻ ചെയ്തു. തിരുവനന്തപുരം കാർത്തിക തിരുനാൾ തീയേറ്ററിലെ അവതരണം ഗംഭീരമായിരുന്നു. ഞാനാദ്യമായാണ്, ലൈറ്റ് ചെയ്ത ഒരു കഥകളി അവതരണം കാണുന്നത്.

ജൂലൈയിൽ, പ്രമുഖ മദ്ദളവാദകൻ കലാനിലയം ബാബുവിനെക്കുറിച്ച് പ്രശാന്ത് നാരായണൻ എഴുതി സംവിധാനം ചെയ്ത മദ്ദളാഭരണം എന്ന ഡോക്യുമെൻ്ററിയുടെ പ്രകാശനം ബഹു. മന്ത്രി ആർ. ബിന്ദു നിർവ്വഹിച്ചു.
ശങ്കർ രാമകൃഷ്ണൻ ചെയ്ത, ദുൽകർ സൽമാൻ അഭിനയിക്കുന്ന ഓക്സിജൻ ഓണം ആഡ് ൻ്റെ കോറിയോഗ്രാഫിയിൽ വർക് ചെയ്തു.

ആഗസ്റ്റിൽ, പ്രജേഷ് സെൻ ചെയ്ത 'ഹൗഡിനി' എന്ന സിനിമയിൽ ആസിഫ് അലിയോടൊപ്പം ഒരു നല്ല വേഷം ചെയ്തു. സിനിമ താമസിയാതെ പുറത്തിറങ്ങും.

ഒക്ടോബറിൽ, കാർഷിക സർവ്വകലാശാല കലോൽസവത്തിനായി വെള്ളായണി കാർഷിക കോളേജിനു വേണ്ടി താജ് മഹൽ എന്ന നാടകം വീണ്ടും ചെയ്തു.

ഡിസംബറിൽ, എം.ടിയുടെ നവതി ആഘോഷവുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈനിനു വേണ്ടി വീണ്ടും മഹാസാഗരം.

2023 ൽ കേരള സർവ്വകലാശാലയുടെ എം. എ സിലബസ്സിൽ ഛായാമുഖി ഉൾപ്പെടുത്തിയിരുന്നു.

പിന്നീട് മടക്കം ...

- കല സാവിത്രി

ചില ചിത്രങ്ങൾ കൊടുക്കാം.

#കളം Kala Savithri Prasanth Narayanan Prasanth Narayanan KALAM Thiruvarangu-തിരുവരങ്ങ്

എത്രയും വേഗം പ്രിയപ്പെട്ടവരുടെസഹായങ്ങൾ ആവശ്യമാണ് .നാടക പ്രവർത്തകനായ പ്രിയപ്പെട്ട സുനിൽ സരിഗയുടെ നില അതീവ ഗുരുതരാവസ്ഥയിൽ....
31/01/2026

എത്രയും വേഗം പ്രിയപ്പെട്ടവരുടെ
സഹായങ്ങൾ ആവശ്യമാണ് .

നാടക പ്രവർത്തകനായ പ്രിയപ്പെട്ട സുനിൽ സരിഗയുടെ നില അതീവ ഗുരുതരാവസ്ഥയിൽ.

പ്രിയരെ ..
സംസ്ഥാന ലൈബ്രറി കൗൺസിൽ നാടക മത്സരത്തിനായി പത്തനംതിട്ട ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്നു വന്ന നാടക പരിശീല ക്യാമ്പിനിടയിൽ കുഴഞ്ഞുവീണ സുനിൽ സരിഗയെ ഇന്നലെ
[ 27 - 01 - 26 ] രാത്രിയിൽ ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ
K.M. ചെറിയാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തലയിൽ സർജറി നടത്തുകയുമുണ്ടായി. എങ്കിലും നില അതീവ ഗുരുതരാവസ്ഥയിലാണ്.

നിർദ്ധന കുടുംബാംഗമായ സുനിൽ സരിഗയെ സഹായിക്കുന്നതിനായി എല്ലാ പ്രിയപ്പെട്ടവരുടെയും സഹായം ആവശ്യമുണ്ട്.

ആയതിലേക്ക് കഴിയുന്നത്ര തുക നാടക് ജില്ലാ സെക്രട്ടറി പ്രിയ രാജ് ഭരതന്റെ പേരിലുളള
119612301002088 കേരള ബാങ്ക് മാന്തുക ബ്രാഞ്ച്
IFSC KSBK0001196 എന്ന അക്കൗണ്ടിലോ..

G Pay നമ്പരായ
8547735220 എന്ന നമ്പരിലേക്കോ അടിയന്തിരമായി അയച്ചു നൽകണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.
എന്ന്
പ്രിയരാജ് ഭരതൻ
നാടക് ജില്ലാ സെക്രട്ടറി .

25/01/2026
05/10/2025
മാഷേ കലിഗ്രഫി ഫെസ്റ്റിവൽ  ഗംഭീരമാവട്ടെ... ആശംസകൾ Narayana Bhattathiri  Mini Bhattathiri
01/10/2025

മാഷേ കലിഗ്രഫി ഫെസ്റ്റിവൽ ഗംഭീരമാവട്ടെ... ആശംസകൾ

Narayana Bhattathiri Mini Bhattathiri

Address

Kannammoola
Thiruvananthapuram
695011

Alerts

Be the first to know and let us send you an email when Prasanth Narayanan KALAM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Prasanth Narayanan KALAM:

Shortcuts

Share

Category