21/06/2019
പട്ടം സെന്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ: എൺപതിന്റെ നിറവിൽ
( ഉദ്ഘാടനം (ജൂൺ 21 ) വിദ്യാഭ്യാസ മന്ത്രി :)
ഏഷ്യയിലെ ഏറ്റവും വലിയ പൊതു വിദ്യാലയ മായ പട്ടം സെന്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ എൺ പതിന്റെ നിറവി ലേക്ക് .
രാവിലെ പത്ത് മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്ര നാഥ് എൺ പതാം വർഷത്തെ (അശീരി) സമ്മേള നം ഉത്ഘാടനം ചെയ്യും.
സ്കൂൾ രക്ഷാധി കാരിയും സഭാധ്യക്ഷനുമായ ബസേലി യോസ് ക്ലീമിസ് കാതോലിക്കാ ബാവ യുടെ അധ്യക്ഷത യിൽ ചേരുന്ന സമ്മേളന ത്തിൽ മേയർ അഡ്വ. വി.കെ. പ്രശാന്ത് , കൗൺ സിലർ വി.എസ്. ത്രേസ്യാമ്മ ,പ്രിൻ സി പ്പത് ഫാ: സി.സി. ജോണ് ,വൈസ് പ്രിന്സിപ്പാൾ എ ബി ഏബ്രഹാം എന്നിവർ പങ്കെടു ക്കും.
മലങ്കര കത്തോലി ക്കാ സഭയുടെ മാനേജ് മെന്റിൽ പ്രവർത്തി ക്കു ന്ന സെൻറ്. മേരീസ് ഹയർ സെക്കണ്ടറീ
സ്കൂൾ സഭയുടെ പ്രഥമ വിദ്യാലയം കൂടിയാണ്.
1940 ൽ ദൈവ ദാസൻ മാർ ഈ വാനിയോസ് തിരുമേനി സ്ഥാപിച്ച താണ് ഈ വിദ്യാലയം ' പന്ത്രണ്ട് അധ്യാംകരും 240 വിദ്യാർത്ഥി കളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പതിമൂവാ യിരത്തില ധികം വിദ്യാർത്ഥി കളും നാനൂറിൽ അധികം അധ്യാപക ര മാ യി ഏഷ്യാ ഭൂഖണ്ഡ ത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാലയ മാ യി വളർന്നു.
വിജയശതമാനത്തിലും അച്ചട കത്തിലും മികച്ച സ്ഥാപന മെന്ന പേര് നില നിർത്താൻ ഈ കലാലയ ത്തിന് കഴിഞ്ഞി ട്ടുള്ള തായി സ്കൂൾ രക്ഷാധി കാരി ബസേലി കോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഏറ്റവും അധികം വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത്തുന്ന വിദ്യാലയമെന്ന ഖ്യാതിയും സെൻറ്. മേരീസ് സ്കൂളിന് സ്വന്തം.
ഈ വർഷം ( 2019 )പത്താം ക്ലാസിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥി കളും വിജയിച്ചു എന്നത് എടുത്തു പറയേണ്ട നേട്ടമാണ്. 145 - എ പ്ലസു ക ളും എസ്. എസ്. എൽ. സി. പരീക്ഷക്ക് നേടാനാ യി.
പ്ലസ് ടൂ പരീക്ഷയിൽ 96 % വിജയ മാണ് നേടിയത്. രണ്ട് വിദ്യാർത്ഥി കൾക്ക് ഫുൾ മാർക്കും ( 1200 )നേടാനായി.
സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജത്തിന്റെ ഭാഗമായി നിരവധി പ്രവർത്തന ങ്ങളും ഇവിടെ നടക്കുന്നതായി പ്രിൻസി പ്പൽ ഫാ: സി. സി. ജോൺ പറഞ്ഞു.
ഈ വർഷം സംസ്ഥാന ത്ത് ഏറ്റവും അധികം വിദ്യാർത്ഥി ക ളെ അഞ്ച് , എട്ട് ,പ തിനൊന്ന് ക്ലാസുകളി ലേക്ക് പ്രവേശനം നൽകി. 3000 ഓളം വിദ്യാർത്ഥി ക ളാ ണ് ഇക്കുറി പ്രവേശനം നേടിയത്. ഇത് സംസ്ഥാ ന തല ത്തിൽ തന്നെ റിക്കാർഡ് നേട്ടമാണ്.
മികച്ച സ്കൂൾ കെട്ടിടങ്ങളും അനുബന്ധ സൗകര്യവും സ്കൂളിലുണ്ട്.
അര ലക്ഷത്തി ലധികം പുസ്തകങ്ങളുള്ള ലൈബ്രററി , മിസ് കേ മായ പ്ലേ ഗ്രൗണ്ട് , ഹൈടെക്ക് ആഡിറ്റോ റിയം , തുടങ്ങിയവ സ്കൂളിന്റെ ആകർഷക ങ്ങളാണ്.
ഹൈടെക്ക് ക്ലാസു മുറികൾ
ഒൻപതാം ക്ലാ പുതൽ പന്ത്രണ്ടാം ക്ലാസുവരെ എല്ലാ ക്ലാസു മുറികളും ഹൈടെക്ക് സൗകര്യം ഏർപ്പെടു ത്തിയിട്ടു ണ്ട്.
പഠനം അന്താ രാഷ്ട്ര നില വാര ത്തിൽ
സാധാരണ ക്കാരായ വിദ്യാർത്ഥികൾ ക്ക് അന്താരാഷ്യ നിലവാര ത്തിൽ പഠിക്കുന്നതിനുള്ള എല്ലാ വിധ ആധുനിക സൗകര്യ ങ്ങളും ഇവിടെ ഏർപ്പെടു ത്തി യി ട്ടുണ്ട്.
പാഠ്യേതര പ്രവർത്ത നങ്ങളിലും മികച്ച പ്രവർത്തൗ ങ്ങളും സൗകര്യ ങ്ങ ളു മാ ണ് ഇവിടെ ഉള്ളത്.
സ്വന്തമായി സ്കൂൾ റേഡിയോ , സിവിൽ സർവീസ് പരിശീലനം ,ഡി ബേറ്റ് ,ക്വിസ് ,പ്രസംഗം ,അഭിനയം, ചലച്ചിത്ര നിർമ്മാണ പരിശീലനം , തുടങ്ങിയവ സജീവ മായി നടക്കുന്നു.
ക്രിക്കറ്റ് ,ബാസ്ക്കറ്റ് ബോൾ അക്കാഡമികൾ സ്കൂളി ലുണ്ട്.
ലോകമൊട്ടാകെ പൂർവ്വ വിദ്യാർത്ഥികൾ
തിരു വ ന ന്ത പു രം ന ഗ ത ത്തിന്റെ പരിശ്ചേദമായ ഈ വിദ്യാലയ തിലെ പൂർവ്വ വിദ്യാർത്ഥി കൾ ലോക മെമ്പാടും ഉണ്ടെന്നത് പ്രത്യേകം എടുത്തു പറയേ ണ്ടതാണ്.
കോസ് മോസ് എന്ന പൂർവ്വ വിദ്യാർത്ഥി സംഘടന സ്കൂ ളിന്റെ ഭൗതിക വളർച്ചക് ഒട്ടേറെ സംഭാവനകൾ ചെയ്തു വരുന്നു. രോഗി ക ളാ യ വിദ്യാർത്ഥി കളെ ആശുപത്രിയിൽ കൊണ്ടു പോകുന്ന തിനായി ഓമ്നി വാൻ സംഭാവന ചെയ്തി ട്ടുണ്ട്. പ0ന സഹായം , വീട് തുടങ്ങിയ പദ്ധതികളും കോസ് മോസിന്റെ നേതൃത്വത്തിൽ ചെയ്ത് വരുന്നു.
മുൻ ചീഫ് സെക്രട്ടറി ലിസി ജേക്കബ്ബ് ,ഇപ്പോഴ ത്തെ പൊതു വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജ ഹാൻ ,രാജ്യാന്തര ചെസ് താരം ഗ്രാന്റ് മാസ്റ്റർ എസ്. എൽ. നാരാ യണൻ തുടങ്ങിയ വൻ നിര യാ ണ് ശിഷ്യഗണം.
സ്കൂൾ പ്രിൻസിപ്ളിന് ദേശീയ അംഗീ കാരവും സംസ്ഥാന അവാർഡും :
2018ൽ സ്കൂൾ പ്രിന്സിപ്പൽ ഫാ: സി.സി. ജോണിന് ദേശീയ തലത്തിൽ രണ്ട് പുരസ്കാര ങ്ങൾ ഉൾപ്പെടെ പത്തിലധികം അവാർഡു ക ളാ ണ് ലഭിച്ചത്. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും ലഭിച്ചി രുന്നു. അവാർഡ് തുക പ്രളയ ദുരിതാ ശ്വാസ ത്തിനായി മുഖ്യ മന്ത്രിക്ക് നൽകി മാതൃകയായി.
എൺപതിൽ പുതിയ പദ്ധതി കൾക്ക് തുടക്കം.
അശീരി യുടെ നിറവി ലുളള സ്കൂളിൽ വിർച്വൽ തീയ്യറ്ററും ഡിജിറ്റി ലൈസ്ഡ് ലൈബ്രററിയും ഈ വർഷം തുടങ്ങുന്നു. സ്കൂളിന്റെ ചരിത്രം പറയുന്ന മ്യൂസിയ ത്തിന്റെ പ്രവർത്തന ങ്ങളും നടന്നു വരുന്നു.
പ്ലസ് ടൂ , എസ്. എസ്. എൽ. സി. പരീക്ഷ ക ളിൽ എ പ്ലസ് വിജയി കളെ ആദരി ക്കും; അന്തരിച്ച അധ്യാപക സ സന്തോഷ് വിൽസന്റ പേരിൽ പതി നാലായി രം രൂപ യുടെ ക്യാഷ് അവാർഡും നൽകും :
പട്ടം ആകാശപാത ജൂലൈയിൽ കമ്മീഷൻ ചെയ്യും.
ഗതാഗത കുരുക്ക് പരിഹരി ക്കുന്നതി നായി നഗരസഭ ക്യായി ചേർന്ന് സ്കൂളിന് മുൻവശം ദേശീയ പാതയിൽ നിർമ്മി ക്കു ന്ന ആകാശ പാത ജൂലൈ മാസം പൂർത്തി യാകുമെന്ന് സ്കൂൾ സന്ദർശിച്ച മേയർ അഡ്വ. വി.കെ. പ്രശാന്ത് പറഞ്ഞു.
നഗര മധ്യത്തിലെ പൊതു വിദ്യാലയം എണ്ണത്തിലും ഗുണ നിലവാരത്തിലും മികവിന്റെ പാതയിലൂടെ എൺപത് വർഷം പിന്നിടു മ്പോൾ ഇത് നഗരത്തിന്റെ വിദ്യാഭ്യാസചരിത്രം കൂടി യാ യി മാറുന്നു. മികവാർന്ന അകാദമിക് നിലവാരം , സ്പോർട്ട്സ് , കല തുടങ്ങിയവയ്ക്ക് എന്നും സെന്റ്. മേരീസിന്റെ ഒരു കൈയ്യൊപ്പ് 'എന്നും ഉണ്ടാവും
ബിന്നി സാഹിതി
PR0:
944766 1834