Wafy Circle - Trivandrum

Wafy Circle - Trivandrum Wafy circle Trivandrum

പതിമൂന്നാമത് സംസ്ഥാന വാഫി-വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും 2025 ജനുവരി 15,16 തിയ്യതികളിൽ എറണാകുളം  ആതിഥ്യമര...
07/12/2024

പതിമൂന്നാമത് സംസ്ഥാന വാഫി-വഫിയ്യ കലോത്സവത്തിനും സനദ് ദാന സമ്മേളനത്തിനും 2025 ജനുവരി 15,16 തിയ്യതികളിൽ എറണാകുളം ആതിഥ്യമരുളുകയാണ്. പാനൽ ഡിസ്കഷൻ, ക്യൂ ഫോർ ടുമോറോ, ലൈവ് ഷോ, ഫിഖ്ഹ് സെമിനാർ, വനിതാ സമ്മേളനം, വാഫി-വഫിയ്യ ബിരുദദാന സമ്മേളനം, തുടങ്ങി വിവിധ സെഷനുകളായാണ് പരിപാടി നടക്കുന്നത്. " ഇസ്‌ലാം: ലളിതം, സുന്ദരം " എന്നതാണ് പ്രമേയം.

കമ്മ്യൂണിക്കേറ്റീവ്, ക്രീയേറ്റീവ്, മാനേജ്മെന്റ്, സൈക്കോളജിക്കൽ സ്‌കില്ലുകൾ അടിസ്ഥാനമാക്കി അറുപത് വാഫി വഫിയ്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ മാറ്റുരക്കുന്ന സോണൽ കലോത്സവങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച പ്രതിഭകളുടെ കലാ പ്രദർശനങ്ങളും അരങ്ങേറും.

മത വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് നിങ്ങളെയും സ്വാഗതം ചെയ്യുന്നു.

"ഇസ്‌ലാം: ലളിതം സുന്ദരം"
പതിമൂന്നാമത് സംസ്ഥാന
വാഫി വഫിയ്യ കലോത്സവം
സനദ് ദാന സമ്മേളനം

15th & 16th January 2025
Zamra International Convention Center
Kalamassery - Ernakulam

സോഷ്യൽ എൻജിനീയറിങ്ങുംഡൽഹിയിലെ ചത്തർപൂർ മോഡലും!ഉന്നത വിദ്യാഭ്യാസം നേടിയ ഒരു കൂട്ടം വാഫി എഡ്യൂക്കേഷണലിസ്റ്റുകൾ നടത്തുന്ന സ...
05/05/2024

സോഷ്യൽ എൻജിനീയറിങ്ങും
ഡൽഹിയിലെ ചത്തർപൂർ മോഡലും!

ഉന്നത വിദ്യാഭ്യാസം നേടിയ ഒരു കൂട്ടം വാഫി എഡ്യൂക്കേഷണലിസ്റ്റുകൾ നടത്തുന്ന സോഷ്യൽ എൻജിനീയറിങ്ങ് ശ്രമങ്ങൾ നേരിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി.

സാമൂഹിക പ്രവർത്തനങ്ങൾക്കായി മുഴുസമയവും മാറ്റി വെച്ച് വ്യത്യസ്ത സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകി നോർത്ത് ഇന്ത്യൻ ഗ്രാമങ്ങളുടെ മുഖ്യകാര്യ ദർശികളും എഡ്യുക്കേറ്റേർസുമായി മാറുന്നവർ പുത്തൻ പ്രതീക്ഷ നൽകുന്നു.🌼

ഡൽഹിയിലും പരിസരങ്ങളിലും പഠന-ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ തന്നെ ഇത്തരം സംവിധാനത്തോട് ചേർന്ന് പ്രവർത്തിക്കുന്നവരുമുണ്ട്.

ദേശീയ തലത്തിൽ പ്രോജക്ടുകൾ വിഭാവനം ചെയ്യുന്ന വാഫി അലുംനിയുടെ ഉപഘടകമായ (നാഷണൽ എംപവർമെൻ്റ് മിഷൻ) എൻ.ഇ.എം. ആണ് ഇതിന് കാർമ്മികത്വം നിർവ്വഹിക്കുന്നത്.

പുതിയ ഇന്ത്യയുടെ, വിശിഷ്യാ നോർത്ത് ഇന്ത്യയുടെ പുരോഗമനത്തിനായി ആത്മാർത്തമായി സേവനം ചെയ്യുന്ന ഹുദവികളും വാഫികളും അല്ലാത്തവരുമായ സംഘങ്ങളെ നമുക്കും ചേർത്ത് പിടിക്കാം, കൂടെ നിൽക്കാം, കരുത്ത് പകരാം, പിന്തുണ നൽകി സഹകരിക്കാം...!

ഇയ്യിടെ ഗവേഷണ-പഠനാവശ്യാർത്ഥം ഡൽഹി സന്ദർശിക്കാനവസരമുണ്ടായി. ഇത്തരം ശ്രമങ്ങൾ നേരിൽ കാണണമെന്നാഗ്രഹിച്ചു. അവിടം സന്ദർശിച്ചു.

കുട്ടികളുമായി സംവദിച്ചു.
പ്രതീക്ഷ നൽകുന്ന കുട്ടികൾ.... ❤️❤️❤️

ഹിന്ദിയിൽ എനിക്ക് പേരും നാടും കഷ്ടിച്ച് ചോദിക്കാനറിയാം. വിസിറ്റിംങ് റൂമിലേക്ക് വെൽകം ഡ്രിങ്ക് കൊണ്ടുവന്ന കുട്ടിയോട് അറിയുന്ന ഹിന്ദിയിൽ പേരും നാടും ചോദിച്ചു. കൂട്ടിയുടെ മറുപടി മുധുരമായ ഇംഗ്ലീഷ് ഭാഷയിൽ പറഞ്ഞപ്പോൾ അതെന്നെ അത്ഭുതപ്പെടുത്തി. വല്ലാത്ത സന്തോഷം തോന്നി. 🥰
ان شاء الله
ഈ ശ്രമങ്ങൾ ഫലം കാണും തീർച്ച!

"എനിക്കേറ്റവും കൂടുതൽ കടപ്പാട് വേണ്ടത് ആരോടാണ്  നബിയേ""നിന്റെ ഉമ്മയോട്" അത് കഴിഞ്ഞാൽ? "നിന്റെ ഉമ്മയോട്" അത് കഴിഞ്ഞാൽ? "ന...
28/09/2023

"എനിക്കേറ്റവും കൂടുതൽ കടപ്പാട് വേണ്ടത് ആരോടാണ് നബിയേ"

"നിന്റെ ഉമ്മയോട്"

അത് കഴിഞ്ഞാൽ?
"നിന്റെ ഉമ്മയോട്"

അത് കഴിഞ്ഞാൽ?
"നിന്റെ ഉമ്മയോട്"

നാലാമതും ചോദ്യം ആവർത്തിച്ചപ്പോൾ 'നിന്റെ ഉപ്പയോട്' എന്ന മറുപടി കിട്ടിയിരുന്നു.

നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയ്ക്ക് മുലപ്പാൽ കൊടുത്ത മൂന്നു ഉമ്മമാരെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ജന്മം കൊടുത്ത ആമിന ബീവി, അബൂലഹബിന്റെ ദാസി, മുലകൊടുക്കാനും വളർത്താനും ഏൽപ്പിച്ച ഗ്രാമീണയായ ഹലീമ ബീവി.

ഉത്തരമായി ഓരോ വട്ടം ഉമ്മ എന്ന് പറയുമ്പോഴും അവരുടെയൊക്കെ മുഖം മുത്തുനബിയുടെ ഓർമ്മയിൽ തെളിഞ്ഞു കാണണം.

നബിയെ ധാരാളമായി ഓർക്കുന്നവർ ഉമ്മമാർക്ക് ഉമ്മ കൊടുക്കാൻ മറക്കല്ലേ

ഉമ്മ 💞

Prasannan KP ❤️

05/03/2023

ഒരൊറ്റ സൂര്യൻ നമ്മൾക്കെല്ലാം വെളിച്ചമേകുന്നു..
ആ വെളിച്ചമൊന്നിൽ നമ്മൾ പല വിധ വർണ്ണം കാണുന്നു.....

നിങ്ങൾ കേട്ടിരിക്കേണ്ടത്....
മനോഹരമീ വരികൾ....👍

MTM WAFY COLLEGE ARTS CARNIVAL
THEME POEM

Penned by Shameel Malayamma ❤️
Use headphones for better experience 🎧

02/03/2023

ഇസ് ലാം ലളിതം സുന്ദരം ❤️
Islam Simple and Beautiful 🤍
Use headphones for the better experience 🎧

വളാഞ്ചേരി മർക്കസ് വാഫി കോളേജ് 'ലിറ്ററേച്ചർ ഫെസ്റ്റിവലിന്' ഒരുങ്ങുകയാണ്. സാഹിതീയ രംഗത്തെ നിത്യചൈതന്യമായ കൃതിയും കാലവും  അ...
22/01/2023

വളാഞ്ചേരി മർക്കസ് വാഫി കോളേജ് 'ലിറ്ററേച്ചർ ഫെസ്റ്റിവലിന്' ഒരുങ്ങുകയാണ്. സാഹിതീയ രംഗത്തെ നിത്യചൈതന്യമായ കൃതിയും കാലവും അനശ്വര സാഹിത്യകാരനും ഏതെന്നും ആരെന്നുമുള്ള ചർച്ചയെ മുൻനിർത്തിയാണ് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കാലിക പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന വിവിധ ഭാഷ മാഗസിനുകളുടെ പ്രകാശനവും, "സാഹിത്യകൃതികളും പൊതുബോധ നിർമ്മിതിയും, കലാലയാനന്തര കലാ ജീവിതം, സംഗീതം; സാഹിത്യം സംസ്കാരം" തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേകമായ ചർച്ചകളും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കുന്നു. സാഹിത്യമണ്ഡലത്തിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തുന്ന, വിദ്യാർത്ഥികളെ സാഹിതീയ രംഗത്തേക്ക് ആകർഷിപ്പിക്കുന്ന മർക്കസ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനത്തിൽ Wafy Circle - Trivandrum ഉം പങ്കാളിയാകുന്നു.





ഒരു ചെറിയ സന്തോഷ വാർത്ത.എന്താന്നല്ലേ? അതായത്, കേരള നിയമസഭ ആസാദി കാ അമൃത് മഹോത്സവിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തുന്ന...
12/01/2023

ഒരു ചെറിയ സന്തോഷ വാർത്ത.
എന്താന്നല്ലേ? അതായത്, കേരള നിയമസഭ ആസാദി കാ അമൃത് മഹോത്സവിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തുന്ന രാജ്യാന്തര പുസ്തകോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ 'വായനാ വസന്തം' ഓൺലൈൻ പുസ്തകസ്വാദന മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചത് 'മരണപര്യന്തം' എന്ന നോവലിൻ്റെ ആസ്വാദനത്തിന്.🥰💓
വളാഞ്ചേരി മരവട്ടം ഗ്രേസ് വാലി വാഫി കോളജിലെ അബ്ദുൽ ഹാദി അലി മുബാറക്കിനാണ് ഒന്നാം സ്ഥാനം. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സ്പീക്കർ പുരസ്കാരം സമ്മാനിക്കും.
2019 ൽ നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ആണ് ഡിസി ബുക്സ് മരണപര്യന്തം പുറത്തിറക്കിയത്.
പുസ്തകസ്വാദനത്തിന് മരണപര്യന്തം തിരഞ്ഞെടുത്തതിന് നന്ദി.
അബ്ദുൽ ഹാദിക്കും രണ്ടും മൂന്നും സ്ഥാനം നേടിയ അനിഷ്ക തൻവിക്കും വൈഗപ്രഭയ്ക്കും ആശംസകൾ🤩🥰

പുസ്താകാസ്വാദനത്തിൻ്റെ ലിങ്ക് കമൻ്റിൽ....



-Shamsudheen Mubarack Hudawi

18/12/2022

ഇന്നലെ ( 17-12-2022) തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്ട്മെന്റ് അലുംനി ഏർപ്പെടുത്തിയ 'സയ്യിദ് അബ്ദുറഹ്മാൻ അസ്ഹരി അവാര്‍ഡ് ഫോർ എക്സലൻസ് 2022' സവിനയം ഏറ്റുവാങ്ങി. വ്യക്തിയല്ല, സിഐസി / വാഫി വഫിയ്യ സംവിധാനമാണ് വാസ്തവത്തിൽ ഈ ആദരത്തിന് അർഹമായത്. അസ്ഹരി തങ്ങൾ മുസ്‌ലിം കേരളം കണ്ട ശ്രദ്ധേയനായ പണ്ഡിതനായിരുന്നു. അറബി ഭാഷാ സാഹിത്യ പടുത്വവും ഇസ്ലാമിക പാണ്ഡിത്യവും വിപുലമായ ആഗോള മുസ്‌ലിം മുഖ്യധാരാ ബന്ധങ്ങളും നിലപാടുകളുമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. കുറച്ചേ അദ്ദേഹത്തെ നമുക്ക് അനുഭവിക്കാനാ യുള്ളൂ. പറ്റുന്നവരെയും പറ്റുന്നവയേയും പരമാവധി ഉൾക്കൊള്ളാനായാൽ നമുക്ക് ഏറെ നേട്ടങ്ങളുണ്ടാക്കാനാകും. കേരള യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്ട്മെന്റ് ഉൾക്കൊള്ളലിന്റെയും മികവിന്റെയും നല്ലൊരു ഇടമാണ്. യൂണിവേഴ്സിറ്റിക്ക് NAAC A++ ഗ്രേഡ് നേടിക്കൊടുക്കുന്നതിൽ ഈ ഡിപ്പാർട്ട്മെന്റ് നല്ല പങ്ക് വഹിച്ചതായി അധികൃതർ തിരിച്ചറിയുന്നു. അടൂർ പ്രകാശ് എം പി, യൂണിവേഴ്സിറ്റി രെജിസ്ട്രാർ പ്രൊഫ. കെ. എസ്. അനിൽ കുമാർ, സിൻഡിക്കേറ്റ് അംഗം പ്രൊഫ. ഗോപ് ചന്ദ്രൻ, CLIF ഡയറക്ടർ ജി. എം. നായർ തുടങ്ങിയവർ പങ്കെടുത്തു. ഡോ. നൗഷാദ് ഹുദവിയാണ് അറബിക് വിഭാഗം തലവൻ. മുൻ മേധാവിമാരായ പ്രൊഫ. എ. ഉബൈദ് , പ്രൊഫ. എ. നിസാറുദ്ദീൻ, ഡോ. എ. എസ്. താജുദ്ദീൻ മന്നാനി, CIC എക്സലൻസ് ബോർഡ് മെമ്പറും കേരള യൂണിവേഴ്സിറ്റി ഇസ് ലാമിക് & വെസ്റ്റേഷ്യൻ സ്റ്റഡീസ് തലവനുമായ അഷ്റഫ് കടക്കൽ, കേരള യൂണിവേഴ്സിറ്റി ഭാഷാശാസ്ത്ര വകുപ്പ് മുൻ മേധാവി പ്രൊഫ. എസ്. എ. ഷാനവാസ്, സഈദ് മുസ്ലിയാർ വിഴിഞ്ഞം, KUDAA (Kerala University Department of Arabic Alumni Assosiation) പ്രസിഡന്റ് ഡോ. ഹഫീസ് എസ്. ജെ. , ജന.സെക്രട്ടറി ഡോ.ഹാരിസ് അശ്അരി,ഡോ.ഷാഫി വാഫീ തുടങ്ങിയവരും സംബന്ധിച്ചു.എല്ലാവർക്കും നന്ദി,ദുആ.

- അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി
സെക്രട്ടറി, വാഫി - വഫിയ്യ

❤️
17/12/2022

❤️

ലീഗ് ഓഫ് ഇസ് ലാമിക്‌ യൂണിവേഴ്സിറ്റീസ് എക്സിക്യൂട്ടീവ് (കെയ്റോ) അംഗവും,കോർഡിനേഷൻ ഓഫ് ഇസ് ലാമിക് കോളേജസ് (CIC -WAFY-WAFIYY...
16/12/2022

ലീഗ് ഓഫ് ഇസ് ലാമിക്‌ യൂണിവേഴ്സിറ്റീസ് എക്സിക്യൂട്ടീവ് (കെയ്റോ) അംഗവും,
കോർഡിനേഷൻ ഓഫ് ഇസ് ലാമിക് കോളേജസ് (CIC -WAFY-WAFIYYA) ജനറൽ സെക്രട്ടറിയുമായ പ്രൊഫസർ അബ്‌ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിക്ക് കേരള യൂണിവേഴ്സിറ്റി കാമ്പസ്സിലേക്ക് സ്വാഗതം.
_____________________

കേരള സർവ്വകലാശാല അറബിക് ഡിപ്പാർട്ട്മെന്റ് അലുംനി (KUDAAA) ഒരുക്കിയ അസ്ഹരി തങ്ങൾ അവാർഡ് ഏറ്റുവാങ്ങുന്നതിനാണ് പ്രൊഫ. അബ്ദുൽ ഹക്കീം ഫൈസി കേരള സർവ്വകലാശാല കാമ്പസിലെത്തുന്നത്.

അറബി ഭാഷക്ക് നൽകിയ മികച്ച സംഭാവനകളാണ് ഈ അവാർഡിന് അദ്ദേഹത്തെ അർഹനാക്കിയത്.

17/12/2022 ശനി
10 AM
@ ക്ലിഫ്
കാര്യവട്ടം കാമ്പസ്
കേരള സർവകലാശാല

വാഫി സർക്കിൾ തിരുവനന്തപുരം

Prof. HAKEEM FAIZY ADRISSERY @ Kerala University Campus, Kariavattom, Trivandrum on 17th December 2022.
16/12/2022

Prof. HAKEEM FAIZY ADRISSERY @ Kerala University Campus, Kariavattom, Trivandrum on 17th December 2022.

Address

Kaniyapuram
Thiruvananthapuram
695301

Website

Alerts

Be the first to know and let us send you an email when Wafy Circle - Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share