Iqbal College Peringammala

Iqbal College Peringammala Situated at Peringammala in the capital city of Thiruvananthapuram district, The establishment of this College in 1964

Iqbal College is the first college owned by the Muslim community in the district. The establishment of this College in 1964 was an initiative of the Iqbal College Trust to alleviate the sad plight of the students in this highly backward region. Named after the great patriot, philosopher and educationist Sir Dr.Allama Mohammed Iqbal, the College was set up with the noble purpose of addressing and redressing the backwardness of the society in general and the Muslim community in particular

കേരള ശാസ്ത്രസാഹിത്യ പരിഷത് പാലോട് മേഖല സംഘടിപ്പിക്കുന്ന Dr. ഖമറുദ്ദീൻ അനുസ്മരണം. മറക്കാതെ ഇന്ന് വൈകുന്നേരം 4.30 ന് താഴെ ...
21/11/2020

കേരള ശാസ്ത്രസാഹിത്യ പരിഷത് പാലോട് മേഖല സംഘടിപ്പിക്കുന്ന Dr. ഖമറുദ്ദീൻ അനുസ്മരണം. മറക്കാതെ ഇന്ന് വൈകുന്നേരം 4.30 ന് താഴെ ഉള്ള ലിങ്ക് വഴി ഗൂഗിൾ മീറ്റിൽ പങ്കെടുക്കുക..
Google Meeting URL: https://meet.google.com/atu-jdgy-vra

IQBAL HIGHER SECONDARY SCHOOL- ALUMINI 2018 "വീണ്ടും...."ഇന്ന് ആ വരാന്തയിലൂടെ നടക്കുമ്പോൾ മനസിൽ മഞ്ഞ്‌ വീഴുന്ന സുഖമാണ്.....
31/03/2018

IQBAL HIGHER SECONDARY SCHOOL- ALUMINI 2018 "വീണ്ടും...."

ഇന്ന് ആ വരാന്തയിലൂടെ നടക്കുമ്പോൾ മനസിൽ മഞ്ഞ്‌ വീഴുന്ന സുഖമാണ്.. നമ്മുടെ ബാല്യം മുഴുവൻ ഓടിയും നടന്നും ഇരുന്നും തീർത്ത നമ്മുടെ ഈ സ്കൂൾ വരാന്ത.. ഇതിലേ ഒറ്റക്കിങ്ങനെ നടക്കുമ്പോൾ അറിയാതെ തിരിഞ്ഞ്‌ നോക്കിപ്പോകും.. അന്ന് ബ്ലാക്ക്‌ബോർഡ്‌ മായ്ച്ച ടെസ്റ്ററുമായി പിന്നാലെ ഓടിയ വിരുതനായ ആ കൂട്ടുകാരന്റെ ഓർമ്മകൾ....... ചിന്നിച്ചിതറിയ ചോക്ക്‌ പൊടി....... അതൊക്കെ ഇപ്പോഴും ഇവിടെത്തന്നെ ഉണ്ടോ എന്നൊന്നറിയാൻ....!!

അന്ന് ഒരുമിച്ച്‌ കൈകൾ കോർത്ത്‌ നടന്നിരുന്ന കൂട്ടുകാരെ ഒരിക്കൽ കൂടി ഒന്ന് കാണാൻ സാധിച്ചെങ്കിൽ.... അവരോടൊപ്പം അൽപ നേരം ചിലവഴിക്കാണോതെങ്കിൽ... അന്നത്തെ പോലെ ഒരുമിച്ചിരുന്ന് അടുത്തിരിക്കുന്നവരുടെ പാത്രത്തിൽ നിന്ന് ആഹാരം വാരി കഴിക്കാനായെങ്കിൽ... പ്രിയപ്പെട്ട ആദ്ധ്യാപകരെയെല്ലാം ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞെങ്കിൽ...!

ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച നമ്മുടെ ആ പഴയ സ്കൂൾ മുറ്റത്ത്‌... ഇക്‌ബാൽ എച്ച്‌ എസ്‌ എസിന്റെ പൂമുഖത്ത്‌ ഒരിക്കൽ കൂടി ചെന്നൊന്ന് നിൽക്കാൻ..... കൂട്ടുകാരോടൊത്ത്‌ സല്ലപിക്കാൻ..... അവരോടൊപ്പം തമാശകൾ പറഞ്ഞ്‌ പൊട്ടിച്ചിരിക്കാൻ ഇതാ വീണ്ടും ഒരു അവസരം കൂടി......!

ഇക്ബാൽ ഹയർ സെക്കന്ററി സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം... #വീണ്ടും.... 2018 ഓഗസ്റ്റ്‌ 11 ആം തീയതി പെരിങ്ങമ്മല ഇക്ബാൽ ഹയർസെക്കന്ററി സ്കൂൾ ആഡിറ്റോറ്യത്തിൽ നടക്കുന്നു.. സ്കൂൾ ആരംഭിച്ചത്‌ മുതൽ കഴിഞ്ഞ അദ്ധ്യയന വർഷം വരെ പഠിച്ച എല്ലാ ബാച്ചിലെയും കൂട്ടുകാർക്ക്‌ ഹാർദ്ദമായ സ്വാഗതം....

സ്വാഗത സംഘം ചെയർമാൻ- ഡോ. ബി. ഗോപകുമാർ, സ്വാഗത സംഘം കൺവീനർ- റിജു ശ്രീധർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ- തെന്നൂർ ബി. അശോക്‌, ഫുഡ്‌ കമ്മിറ്റി കൺവീനർ- മുഹമ്മദ്‌ അഫ്സൽ തുടങ്ങി 25 അംഗങ്ങൾ അടങ്ങിയതാണ് എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി...

താഴെ കാണുന്ന ജോയിന്റ്‌ ലിങ്ക്‌ ക്ലിക്ക്‌ ചെയ്ത്‌ ഗ്രൂപ്പിൽ അംഗമാകാം.... ഇക്ബാൽ ഹയർ സെക്കന്ററി സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം 'വീണ്ടും...'
"മുൻപേ നടന്നവർ ഇവിടെ വീണ്ടും.."

https://chat.whatsapp.com/Ak57LCFO2yZBOmag35Pj5P

30/03/2018

പെരിങ്ങമ്മല ഇക്ബാൽ സ്കൂളിലെ പൂർവ വിദ്യാർഥി സംഗമം ‘വീണ്ടും’ ഓഗസ്റ്റ് 11 ന്

വിദ്യാ സമ്പന്നരായ ഒരായിരം പേരെ വാർത്തെടുത്ത പെരിങ്ങമ്മല ഇക്ബാൽ എച്ച്എസ്എസിലെ പൂർവ വിദ്യാർഥികളെ ഉൾപ്പെടുത്തി സംഗമം സംഘടിപ്പിക്കാൻ തീരുമാനം. ‘വീണ്ടും’ എന്നു പേരിട്ടിരിക്കുന്ന സംഗമ പരിപാടി ഓഗസ്റ്റ് 11 നു നടക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയുടെ ഭാഗമായി ഓപ്പൺ എയർ ഓഡിറ്റോറിയം, കവാടം, സ്മാര്‍ട്ട് ക്ലാസ്സ് മുറികൾ എന്നിവയുടെ നിർമാണം, സ്കൂൾ ലൈബ്രറി നവീകരണം എന്നിവ ലക്ഷ്യം വയ്ക്കുന്നു. ഒപ്പം സ്കൂളിന്റെ സമഗ്രവും മാതൃകാപരവുമായ വികസനം സാധ്യമാകാൻ വേണ്ടതൊക്കെ ചെയ്യാമെന്ന ദൃഢ നിശ്ചയത്തിലാണു പൂർവ വിദ്യാർഥികൾ.

ഇതിനു മുന്നോടിയായുള്ള സ്വാഗത സംഘം രൂപീകരണ യോഗം സ്കൂളിൽ നടന്നു. ഡോ. ബി. ഗോപ കുമാർ(ചെയർമാൻ), റിജു ശ്രീധർ(ജനറൽ കൺവീനർ), തെന്നൂർ ബി. അശോക്(പബ്ലിസിറ്റി കൺവീനർ) എന്നിവരുൾപ്പടെ 25 പേർ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെ പൂർവ വിദ്യാർഥി സംഗമത്തിന്റെ നടത്തിപ്പിനായി തിരഞ്ഞെടുത്തു. ഒപ്പം പൂർവ അധ്യാപകർ, സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, സീനിയർ അധ്യാപകർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരും സ്വാഗത സംഘ കമ്മിറ്റിയിലുണ്ടാകും. പബ്ലിസിറ്റി കമ്മിറ്റി, ഫുഡ് കമ്മിറ്റി എന്നിവയും തിരഞ്ഞെടുത്തു. സ്കൂൾ തുടങ്ങിയതു മുതൽ ഇക്കഴിഞ്ഞ വർഷം വരെ പഠിച്ചവരുടെ പ്രതിനിധികൾ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പങ്കെടുത്തു.

പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് അംഗം പ്രഭാവതി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് ജലീൽ വില്ലിപ്പയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ. റസീന, ഹെഡ്മിസ്ട്രസ് എസ്. ജാസ്മിൻ, മാതൃഭൂമി ലേഖകൻ തെന്നൂർ ബി. അശോക്, എ. സെയ്ഫുദ്ദീൻ, എസ്. ഷാജഹാൻ, എ.എസ്. ഷാജി, നസീം ബീന, എസ്. ഷീജ ബീഗം, എ.എ. കബീർ എന്നിവർ പ്രസംഗിച്ചു.

സ്കൂളിൽ ഒരു വർഷത്തിനിടെ നടന്ന മാതൃകാ പ്രവർത്തനങ്ങളെ പരിപയപ്പെടുത്തി ‘മികവുത്സവം’ പരിപാടി ഇതിനോടനുബന്ധിച്ചു നടന്നു. സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സ്കൂൾ സ്വന്തമാക്കിയ നേട്ടങ്ങൾ ഓർത്തെടുക്കാനും വിലയിരുത്താനുമുള്ള വേദിയായി പരിപാടി മാറി.

വീണ്ടും.........
മുൻപേ നടന്നവർ വീണ്ടുമിവിടെ

21/02/2017
20/06/2016

അറിഞ്ഞിട്ടും പറയാതെ പോയ ഇഷ്ടം ....

പറഞ്ഞിട്ടും അറിയാതെ പോയ പ്രണയം ...


നിഴലായ് കൂടെ നിന്ന സൗഹൃദങ്ങൾ ...

കൂടെ നിന്നിട്ട് പണി തന്ന സുഹൃത്തുക്കൾ ...

ആരെയോ കാണാൻ വേണ്ടി അങ്ങോട്ടുമിങ്ങോട്ടും നടന്നു തീർത്ത ഇടനാഴികൾ ...

എഴുതിത്തീരാത്ത അസൈൻമെൻ്റുകൾ ..

പറഞ്ഞു തീരാത്ത സെമിനാറുകൾ ...

കൊതിച്ചിട്ടും കിട്ടാത്ത ഇൻ്റേണലുകൾ ....

മടുത്തിട്ടും നിർത്താത്ത ക്ലാസുകൾ ...

സുഹൃത്തിനെക്കൊണ്ട് പറയിച്ചു വാങ്ങിയ പ്രസൻ്റുകൾ ...

ഇത് വരെ കണ്ടിട്ടിട്ടില്ലാത്ത സിലബസുകൾ ...

ക്ലാസിനിടയിൽ പിൻബെഞ്ചിലെ കളികൾ ....

നിനച്ചിരിക്കാതെ വരുന്ന സെമസ്റ്റർ പരീക്ഷകൾ ..

എഴുതിയിട്ടും പുരോഗതിയില്ലാത്ത ഇംപ്രൂവ്മെൻ്റുകൾ ...

നന്നാവില്ലെന്നറിഞ്ഞിട്ടും ഉപദേശം നിർത്താത്ത അധ്യാപകർ ...

ഇടക്കിടെ നിയമമുണ്ടാക്കുന്ന പ്രിൻസിപ്പൾ ...

പ്ലാനിംഗിൽ മാത്രം ഒതുങ്ങിയ അനവധി ട്രിപ്പുകൾ ...

ശ്മശാന മൂകതയാർന്ന ലൈബ്രറികൾ ...

മലർക്കെ തുറന്നിട്ട പുസ്തകങ്ങൾ ...

ലൈബ്രറിയിലേക്കുള്ള വഴിയറിയാത്ത ഒരു പറ്റം വിദ്യാർത്ഥികൾ ...

ഗ്യാംഗ് നെയിമുകൾ കൊണ്ട് നിറഞ്ഞ് ചുമരുകൾ ...

പറഞ്ഞു പരത്തിയ ഗോസിപ്പുകൾ ....

സൗഹൃദം തകർക്കുന്ന ഇലക്ഷനുകൾ ...

വാഗ്ദാനങ്ങൾ നിരത്തുന്ന പാർട്ടികൾ ...

ആഹ്ലാദത്തിന് മാറ്റേ കിയ ആഘോഷങ്ങൾ ....

ക്ലാസ് കട്ട് ചെയ്ത് പോയി കണ്ട പടങ്ങൾ ...


പ്രതിഭകൾ അരങ്ങ് തകർത്ത വേദികൾ ...

ഫ്രഷേഴ്സ് വരാൻ കൊതിച്ച ദിനങ്ങൾ ....

പ്രണയിനിയോട് വിവാഹ സദ്യ കഴിച്ച് പകരം ചോദിച്ച നിരാശ കാമുകന്മാർ ... 😘

സുഹൃത്തുക്കളുടെ കൂടെ വലിച്ചു തീർത്ത ബീഡിക്കുറ്റികൾ ...

വീതം വെച്ചു കഴിച്ച ല ൻച് ബോക്സുകൾ ..

പഠിപ്പിസ്റ്റുകളായി മുദ്ര കുത്തപ്പെട്ട ഹതഭാഗ്യർ ....

ഒരു പാട് പ്രണയ സല്ലാപങ്ങൾ ഒളിച്ച് കേട്ട മരങ്ങൾ ...

നിനച്ചിരിക്കാതെ കിട്ടുന്ന ഒഴിവു ദിനങ്ങൾ ....

പരീക്ഷ ഹാളിൽ കേട്ട അപശബ്ദങ്ങൾ ...

ഒത്തിരിപ്പേരെ കരയിച്ച റിസൾട്ടുകൾ ....

കലാലയ ജീവിതം

ഒരുപാട് ഓർമ്മകൾ കൊത്തി വച്ചിരുന്ന ആ വാക മരവും മരിച്ചു,,,,,,,,,,
08/06/2016

ഒരുപാട് ഓർമ്മകൾ കൊത്തി വച്ചിരുന്ന ആ വാക മരവും മരിച്ചു,,,,,,,,,,

05/12/2015

കേരള സർവകലാശാല കോളേജ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുപ്പ് നടന്ന 22 ൽ 21 കോളേജ് യുണിയനും എസ്.എഫ്.ഐക്ക് ...
7 കോളേജ് യുണിയനുകൾ നേരത്തെ എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ചിരുന്നു ...
വിജയികൾക്ക് എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ
ഇക്ബാൽ കോളേജ് പെരിങ്ങമല ,
St സേവിയർ തുമ്പ ,
നാഷണൽ കോളേജ് മണക്കാട് , എന്നി കോളേജ് കെ.എസ്.യു. ,എം.എസ.എഫ്. സഖ്യത്തിൽ നിന്നും എസ് എഫ് ഐ പിടിച്ചെടുത്തു .........
അഭിവാദ്യങ്ങൾ പ്രിയ സഖാക്കളേ .....

25/06/2015

13/09/2013

Please post election result 2013 here...

Address

IQBAL COLLEGE DAIVAPPURA P. O PERINGAMMALA THIRUVANANTHAPURAM KERALA/695 563 Phone : 0472 – 2845537 Fax: +914722846418
Thiruvananthapuram
695563

Alerts

Be the first to know and let us send you an email when Iqbal College Peringammala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Iqbal College Peringammala:

Shortcuts

Share

Category