EduZone Academy of Excellence

EduZone Academy of Excellence Education is the key to unlock the golden door of freedom. (George Washington Carver) The ideal of all education, all training, should be this man-making.

But, instead of that, we are always trying to polish up the outside. What use in polishing up the outside when there is no inside? The end and aim of all training is to make the man grow. The man who influences, who throws his magic, as it were, upon his fellow-beings, is a dynamo of power, and when that man is ready, he can do anything and everything he likes; that personality put upon anything will make it work. (Swami Vivekananda)

01/09/2016
31/08/2016

"ആത്മസ്വരൂപം തിരിച്ചറിയാന്‍ അഹങ്കാരത്തില്‍ നിന്ന് വിമുക്തനായ ഒരു വ്യക്തിക്ക് മാത്രമേ സാധിക്കുകയുള്ളൂ. അങ്ങനെതിരിച്ച്ചരിഞ്ഞയാള്‍ നിര്‍മലമായആകാശത്തില്‍ പൂര്‍ണ്ണചന്ദ്രനെന്നോണം സദാ ആനന്ദസ്വരൂപത്തില്‍ സ്വയം പ്രകാശിതനായിത്തീരുന്നു.".......... അദ്ധ്യാത്മോപനിഷത്ത്.

ചിന്തകനായ ബര്‍ട്രന്റ് റസ്സല്‍പറഞ്ഞു: "മനുഷ്യര്‍ക്കിടയില്‍ ഏറ്റവും സഹതാപമാര്‍ഹിക്കുന്നത് അഹംഭാവികള്‍ ആണ്. കാരണം, അവരുടെ പോരായ്മകള്‍ അവരറിയാത്തതിനാല്‍ ഒരിക്കലും അവര്‍ക്ക് പുരോഗതിയുണ്ടാവുകയില്ല." ഈ വാക്കുകളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് മേല്‍ ഉദ്ധരിച്ച ഉപനിഷത്ത് വചനവും. വിശുദ്ധ ബൈബിള്‍ പറയുന്നത് പോലെ, ' വിനയമാണ് സ്വര്‍ഗരാജ്യത്തിന്റെ കവാടം.' "വിഡ്ഢികള്‍ സ്വന്തം വീട്ടില്‍ മാത്രം വിനയത്തോടെ പെരുമാറും. ബുദ്ധിമാന്‍മാര്‍ എവിടെയും വിനയപൂര്‍വ്വം പെരുമാറും" എന്ന് ഒലിവര്‍ ഗോള്‍ഡ്‌ സ്മിത്ത് ഫലിതരൂപത്തില്‍ പറഞ്ഞത് നാമോരോരുത്തരെയും കുറിച്ചല്ലേ? അതിനാല്‍ അഹങ്കാര രഹിതരായി ജീവിതത്തെ സമീപിക്കാന്‍തുടങ്ങാം. തലക്കനമില്ലാതെ, തലകുനിച്ച്, ജീവിതത്തിന്റെ പോരായ്മകളെപ്പറ്റി ചിന്തിച്ച് മനസ്സിലാക്കാം.

തമാശകളിലൂടെ കുറച്ചറിവ്
30/08/2016

തമാശകളിലൂടെ കുറച്ചറിവ്

29/08/2016

അക്ബർ ചക്രവർത്തി തന്റെ സദസ്യർക്ക് കുഴക്കുന്ന പ്രശ്നങ്ങൾ ഇട്ടു കൊടുക്കുന്നതിൽ വിരുതനായിരുന്നു.
ഒരു ദിവസം അക്ബർ സദസ്യരോട് ചോദിച്ചു: 'നമ്മുടെ രാജ്യത്ത് എത്ര കാക്കകളുണ്ട്....'?
പണ്ഡിതരെന്ന് സ്വയം അഭിമാനിച്ചിരുന്ന പലരും പരസ്പരം നോക്കി... അവർ പതുക്കെ തലതാഴ്ത്തി. 'ആർക്കുമറിയില്ല....??' അക്ബർ ചക്രവർത്തിയുടെ ശബ്ദമുയർന്നു. പെട്ടന്നായിരുന്നു ബീർബൽ അങ്ങോട്ടു കടന്ന് വന്നത്. ചോദ്യം കേട്ട ബീർബൽ പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു: ''അമ്പത്തയ്യായിരത്തി എണ്ണൂറ്റി എൺപത്തൊമ്പത് കാക്കകളുണ്ട് നമ്മുടെ രാജ്യത്ത്..."
അക്ബറിന് തൃപ്തിയായില്ല. "അതെങ്ങനെ നിങ്ങൾക്കറിയാം? " അദ്ദേഹം ചോദിച്ചു.
'പ്രഭോ കാക്കകളുടെ എണ്ണം ഞാൻ പറഞ്ഞതിൽ കൂടുതലുണ്ടെങ്കിൽ ഒരു കാര്യം മനസ്സിലാക്കാം. അന്യദേശത്ത് നിന്ന് തങ്ങളുടെ ബന്ധുക്കളെ സന്ദർശിക്കാൻ വന്നതാണ് അധികമുള്ള കാക്കകൾ. കുറവാണെങ്കിൽ അവ അന്യദേശത്തെ ബന്ധുക്കളെ സന്ദർശിക്കാൻ പോയതായിരിക്കും..... '
അക്ബർ പൊട്ടിച്ചിരിച്ചു.
നർമബോധമുണ്ടെങ്കിൽ പല കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളെയും ലാഘവത്തോടെ വിശകലനം ചെയ്യാൻ കഴിയും.

28/08/2016

നാക്കിന്റെ ഗുണം
=============
ഒരു ഗ്രാമത്തില്‍ വളരെ ജ്ഞാനിയായ ഒരു വൃദ്ധന്‍ പാര്‍ത്തിരുന്നു.

പണ്ഡിതനായ അദ്ദേഹം കുട്ടികളെ പഠിപ്പിച്ചും അറിവു പകര്‍ന്നുകൊടുത്തും ദിവസം കഴിച്ചുകൊണ്ടിരിക്കെ ഒരു ദിവസം വാര്‍ദ്ധക്യസഹജമായ കാരണത്താല്‍ ശയ്യാവലംബിയായി.

വളരെയേറെ ശിഷ്യസമ്പത്തുണ്ടായിരുന്ന, സമാരാധ്യനായിരുന്ന അദ്ദേഹത്തെ കാണാന്‍ അയല്‍ഗ്രാമങ്ങളില്‍ നിന്നുപോലും ആള്‍ക്കാര്‍ അദ്ദേഹത്തിന്റെ കുടിലിലെത്തി.

രോഗവിവരം അറിഞ്ഞെത്തിയ എല്ലവരേയും അദ്ദേഹം തന്റെ തളര്‍ന്ന കണ്ണുകള്‍ കൊണ്ടു നോക്കി സംതൃപ്തി അടഞ്ഞു. അദ്ദേഹത്തിന്റെ ശിഷ്യവൃന്ദങ്ങളെല്ലാം വൃദ്ധന്റെ കാല്‍ക്കലിരുന്നു. അദ്ദേഹം എന്തോ പറയാന്‍ ശ്രമിക്കുന്നതായി അവര്‍ക്കു തോന്നി.

വൃദ്ധന്‍ തന്റെ ശിഷ്യഗണങ്ങളെ അരികില്‍ വിളിച്ചു ഇങ്ങനെ പറഞ്ഞു.

'നിങ്ങള്‍ എന്റെ വായിലൊന്നു പരിശോധിക്കുവിന്‍. എന്നിട്ട് എത്ര പല്ലുകള്‍ ബാക്കിയുണ്ട് എന്ന്‌ ഒന്നു പറയുക"

അദ്ദേഹത്തിന്റെ ശിഷ്യന്‍മാരും ആരാധകരും ഓരോരുത്തരായി അദ്ദേഹത്തിന്റെ വായ പരിശോധിച്ചു. അതിനുശേഷം അവര്‍ പറഞ്ഞു.

'അങ്ങയുടെ പല്ലുകളെല്ലാം വളരെ മുമ്പേ തന്നെ കൊഴിഞ്ഞുപോയിരിക്കുന്നുവല്ലോ. ഒരെണ്ണം പോലും ബാക്കിയില്ല"

വൃദ്ധന്‍ ചോദിച്ചു. "നാക്കില്ലേ?"

എല്ലാവരും പറഞ്ഞു. "ഉണ്ട്‌, അങ്ങയുടെ വായയില്‍ നാക്കുണ്ട്".

വൃദ്ധന്‍ ചോദിച്ചു. "അതെങ്ങനെ സംഭവിച്ചു? ജനിച്ച സമയത്ത്‌ എനിക്കു നാക്കുണ്ടായിരുന്നു. പല്ലു വന്നതു പിന്നീടായിരുന്നുവല്ലോ. താമസിച്ചു വന്നവര്‍ താമസിച്ചു പോകേണ്ടതാണ്‌. പക്ഷേ ഇവിടെയിപ്പോള്‍ താമസിച്ചു വന്നത്‌ നേരത്തെ പോയിരിക്കുന്നുവല്ലോ"

ശിഷ്യര്‍ പറഞ്ഞു. 'ഗുരോ, അതിന്റെ കാരണം ഞങ്ങള്‍ക്കറിയില്ല."

ചെറുതായി ഒന്നു ചിരിച്ചുകൊണ്ട്‌ വൃദ്ധന്‍ തന്റെ ശിഷ്യരോടായി പറഞ്ഞു.

"ഈ നാക്ക്‌ വളരെ മൃദുവായിരുന്നതിനാലാണ്‌ അത്‌ ഇത്രയും കാലം നിലനിന്നത്. പല്ലുകള്‍ താമസിച്ചു വന്നിട്ടും നേരത്തേ പോയത് അവ വളരെ കഠോരങ്ങളായിരുന്നതിനാലാണ്‌. ഇതുപോലെ നിങ്ങള്‍ ഏറെക്കാലം ജീവിക്കണമെങ്കില്‍ പല്ലുകളെപ്പോലെ കഠിനസ്വഭാവക്കാരാകാതിരിക്കുക. നാവിനെപ്പോലെ മൃദുവായ സ്വഭാവമുള്ളവരായിരിക്കുക. ഇതാണ്‌ എനിക്കു അവസാനമായി നിങ്ങളോടു പറയാനുള്ളത്.

28/08/2016

ശുഭദിനം
ഒരിക്കൽ രണ്ടു പേർ കടൽത്തീരത്തുകൂടെ തങ്ങളുടെ പട്ടണം ലക്ഷ്യമാക്കി നടന്നു പോവുകയായിരുന്നു. പെട്ടന്ന് കടൽ ക്ഷോഭിച്ചു. തിരകൾ സുനാമി കണക്കെ ആഞ്ഞടിച്ചു. രണ്ടു പേരെയും കടൽ നക്കിയെടുത്തു. ഒരാൾ ആകെ പരിഭ്രമിച്ച് കൈകാലിട്ടടിച്ച് തിരികെ തീരത്തെത്താൻ കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ അയാൾ വെള്ളത്തിലേക്ക് ആണ്ട് പോവുകയാണ് ഉണ്ടായത്. എന്നാൽ രണ്ടാമനാകട്ടെ, കടൽക്ഷോഭം തന്റെ നിയന്ത്രണത്തിന് അതീതമാണെന്ന് മനസ്സിലാക്കി കഴിയുന്നത്ര ശാന്തനായി. കടൽത്തിര രണ്ടാമനെ വഹിച്ചുകൊണ്ട് സഞ്ചരിച്ചു. ഏത് പട്ടണത്തിലേക്കാണോ അയാൾക്ക് പോകേണ്ടിയിരുന്നത് പ്രസ്തുത പട്ടണത്തിന്റെ തീരത്ത് കൊണ്ടുപോയി ഇട്ടു, തിര. ഇതയാൾക്ക് ആനന്ദകരമായ അതിശയം സമ്മാനിച്ചു. നടന്നിരുന്നെങ്കിൽ ചെല്ലുമായിരുന്നതിനേക്കാൾ വളരെ കുറച്ച് സമയം കൊണ്ട് അവിടെയെത്തിച്ചേരാൻ കഴിഞ്ഞതിൽ അയാൾ നന്ദിയുള്ളവനുമായി.
നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത ചില കാര്യങ്ങൾ ജീവിതത്തിൽ വന്നു ചേർന്നേക്കാം. അപ്പോൾ നമുക്ക് വേണ്ടി ഈ പ്രപഞ്ചം പ്രവർത്തനനിരതമാകുന്നുണ്ടെന്ന് ഉറച്ച് വിശ്വസിക്കുക. അവയോട് മല്ലിടാൻ പോയാൽ നമ്മുടെ ശക്തി ചോർന്ന് പോയേക്കാം. ജ്ഞാനിയായവൻ തന്റെ പക്കലുള്ള ശക്തിയെ സമാഹരിക്കുകയും തനിക്ക് വേണ്ടി അവയെ കർമനിരതമാക്കുകയും ചെയ്യും.

Address

S. S. Kovil Road
Thiruvananthapuram
695001

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm
Sunday 9:30am - 5:30pm

Telephone

+914714015955

Website

Alerts

Be the first to know and let us send you an email when EduZone Academy of Excellence posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to EduZone Academy of Excellence:

Shortcuts

Share

Category