17/04/2014
മലയിന്‍കീഴ്: 51 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മലയിന്‍കീഴ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് നൂറുശതമാനം വിജയം ലഭിക്കുന്നത്. ഈ വര്‍ഷം 153 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇവരില്‍ മൂന്നുപേര്‍ക്ക് എല്ലാവിഷയങ്ങള്‍ക്കും 'എ' പ്ലസ് ലഭിച്ചു. സ്‌കൂളിന്റെ ചരിത്രവിജയത്തിന്റെ സന്തോഷം പങ്കിടാന്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും വ്യാഴാഴ്ച രാവിലെ വിദ്യാലയത്തില്‍ ഒത്തുചേരുമെന്ന് പ്രിന്‍സിപ്പല്‍ റിയാസ് പറഞ്ഞു.