Troll SMV

Troll SMV Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Troll SMV, School, Thiruvananthapuram.

SSLC പരീക്ഷയില്‍ നൂറുമേനി വിജയം കൊയ്ത് SMV സ്കൂള്‍ ♥ഈ അഭിമാന നേട്ടത്തിന് പിന്നില്‍ പ്രയത്നിച്ച എല്ലാ കുഞ്ഞുങ്ങള്‍ക്കും അ...
15/07/2021

SSLC പരീക്ഷയില്‍ നൂറുമേനി വിജയം കൊയ്ത് SMV സ്കൂള്‍ ♥

ഈ അഭിമാന നേട്ടത്തിന് പിന്നില്‍ പ്രയത്നിച്ച എല്ലാ കുഞ്ഞുങ്ങള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍♥

"പ്രിയപ്പെട്ട എസ്എംവി സ്കൂൾ സുഹൃത്തുക്കളെ,,നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയ സിപിഐ ജില്ലാ നേതാവും നഗരത്തിലെ സുപരിചി...
19/05/2021

"പ്രിയപ്പെട്ട എസ്എംവി സ്കൂൾ സുഹൃത്തുക്കളെ,,

നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയ സിപിഐ ജില്ലാ നേതാവും നഗരത്തിലെ സുപരിചിതനായ പൊതുപ്രവർത്തകനുമായ ശ്രീ.ജി.ആർ അനിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു.

നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന രണ്ടാം പിണറായി സർക്കാരിൽ അദ്ദേഹവും മന്ത്രിയായി വരികയാണ്.

എസ്എംവി സ്കൂൾ പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ രാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.

മികച്ച പ്രവർത്തനങ്ങളിലൂടെ തലസ്ഥാന നഗരത്തിന്റെ കൂടെ സമഗ്രവികസനം കൂടെ സാധ്യമാക്കാനാകട്ടെ എന്ന് ആശംസിക്കുന്നു.

കൂടെ അധികാരമേൽക്കുന്ന തലസ്ഥാനത്ത് നിന്നുള്ള മന്ത്രിമാരായ ശ്രീ.വി.ശിവൻകൂട്ടി, ശ്രീ.ആന്റണി രാജൂ എന്നിവർക്കും Troll SMV യുടെ അനുമോദനങ്ങൾ 🙏

Adv. G R Anil
V Sivankutty
Antony Raju

12/02/2021

SMV 🔥🤟❤️

Courtesy for creation: WHITE WOLF 🙏

ക്യാന്റീനിലെ കോമളം ആന്റി "അരിയിട്ടാൽ വൈകിട്ട് വരെ കാണുംഅരിയിട്ടില്ലേൽ  ഉച്ചവരെ!"ഇതായിരുന്നു എസ്എംവിയിലെ നാട്ടുനടപ്പ് 😍Co...
25/01/2021

ക്യാന്റീനിലെ കോമളം ആന്റി
"അരിയിട്ടാൽ വൈകിട്ട് വരെ കാണും
അരിയിട്ടില്ലേൽ ഉച്ചവരെ!"

ഇതായിരുന്നു എസ്എംവിയിലെ നാട്ടുനടപ്പ് 😍

Courtesy for troll image! 🙏

"ഒരിക്കലും മറക്കാനാവാത്ത പ്രഭാത പ്രാർത്ഥന ഓർമ്മയുണ്ടോ??സകല സത് ഗുണനിധി സകല കലാനിധിസകല വിദ്യാധനവാരിണീസർവ്വൈശ്വര്യ പ്രദായി...
13/01/2021

"ഒരിക്കലും മറക്കാനാവാത്ത പ്രഭാത പ്രാർത്ഥന ഓർമ്മയുണ്ടോ??

സകല സത് ഗുണനിധി സകല കലാനിധി
സകല വിദ്യാധനവാരിണീ
സർവ്വൈശ്വര്യ പ്രദായിനീ
അനന്തപുരിയ്ക്കമൃത വർഷിണീ....
ശ്രീമൂല വിലാസിനീ നമോസ്തുതേ 🙏

നിൻ മടി തട്ടിലേറ്റി നീ ഞങ്ങൾക്ക്
വിദ്യ പീയൂഷമായ് വിളമ്പീടുക..

നിൻ മടി തട്ടിലേറ്റി നീ ഞങ്ങൾക്ക്
വിദ്യ പീയൂഷമായ് വിളമ്പീടുക..

സുപ്രഭാതത്തിലെന്നും നമിക്കുന്നൂ..
സത് സ്വരൂപിണീ വിദ്യാവിലാസിനി
ശ്രീമൂല വിദ്യ വിലാസിനീ.. " 🌄

നീണ്ട മണിയൊച്ചയോടെ തുടങ്ങുന്ന ആ ദിവസം ഇന്നും ഏവരുടെയും കാതുകളിലും ഹൃദയത്തിലും തങ്ങി നിൽക്കുന്നു...
💜

"തിരുവനന്തപുരത്തെ സാധാരണക്കാരന്റെ മക്കളെ വിണ്ണോളം സ്വപ്നം കാണാൻ പഠിപ്പിച്ച കലാലയം"സ്വാതി തിരുനാൾ സ്ഥാപിച്ച അനന്തപുരിയുടെ...
05/01/2021

"തിരുവനന്തപുരത്തെ സാധാരണക്കാരന്റെ മക്കളെ വിണ്ണോളം സ്വപ്നം കാണാൻ പഠിപ്പിച്ച കലാലയം"

സ്വാതി തിരുനാൾ സ്ഥാപിച്ച അനന്തപുരിയുടെ മുഖമുദ്രയായ ഇടം.

എസ്എംവി ഗവ മോഡൽ ഹയർസെക്കൻഡറി സ്കൂൾ
🔥🌀🔥

15/10/2020

അനന്തപുരിയുടെ ആണിടം 🔥

രാജകീയ കലാലയം ⭐
SMV Govt. Model Higher Secondary School ❣️

ചൂടുപായസത്തിനായി വെള്ളിയാഴ്ചകളിൽ കാത്തിരുന്നത് മറക്കാൻ പറ്റ്വോ?❤️വഴിപാടായ് ഉടച്ച തേങ്ങ തട്ടിപ്പറിക്കാൻ തല്ല് കൂടിയത് മറക...
15/10/2020

ചൂടുപായസത്തിനായി വെള്ളിയാഴ്ചകളിൽ കാത്തിരുന്നത് മറക്കാൻ പറ്റ്വോ?❤️
വഴിപാടായ് ഉടച്ച തേങ്ങ തട്ടിപ്പറിക്കാൻ തല്ല് കൂടിയത് മറക്കാൻ പറ്റ്വോ?💜
വിദ്യാഭ്യാസ വകുപ്പ് ശമ്പളം നൽകുന്ന പൂജാരിയുള്ള ഏക ക്ഷേത്രം.🧡
അബ്ദുൽ ഹമീദ് എന്ന ഇതരമതസ്ഥനായ ഹെഡ്മാസ്റ്റർ പുനർനിർമ്മിച്ച ക്ഷേത്രം.🙏

ഇവിടിങ്ങനാണ് ഭായ്.
ഞങ്ങളൊന്നാണ് ഭായ്.

🔥എസ്എംവി ഗവ മോഡൽ ഹയർസെക്കൻഡറി സ്കൂൾ!🔥

"ഒറപ്പിക്കാവോ?" 😂🤭 എന്നാ തോമാ മുടിയൊന്ന് നീട്ടി വളർത്തും ട്രോളന് ചെരക്കാൻ!😎  Royal SMV 💚
24/05/2020

"ഒറപ്പിക്കാവോ?" 😂🤭

എന്നാ തോമാ മുടിയൊന്ന് നീട്ടി വളർത്തും ട്രോളന് ചെരക്കാൻ!😎

Royal SMV 💚

"മോഡൽ സ്കൂളിന്റെ പ്രിയപുത്രന് നമ്മുടെ സ്വന്തം ലാലേട്ടന് ടീം എസ്എംവി സ്കൂളിന്റെ പിറന്നാളാശംസകൾ" 🎂✌️♥️ സർവ്വേശ്വരൻ അനുഗ്രഹ...
21/05/2020

"മോഡൽ സ്കൂളിന്റെ പ്രിയപുത്രന് നമ്മുടെ സ്വന്തം ലാലേട്ടന് ടീം എസ്എംവി സ്കൂളിന്റെ പിറന്നാളാശംസകൾ" 🎂✌️♥️
സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ!

😊

"അങ്ങനെ ഞാനും തപ്പിയെടുത്തു... ഞാൻ പഠി ച്ചിരുന്ന കാലഘട്ടത്തിലെ SMV സ്കൂൾ മാഗസിൻ ഇതാണ്... ഒരു നിധി പോലെയാണ് സൂക്ഷിക്കുന്ന...
03/01/2020

"അങ്ങനെ ഞാനും തപ്പിയെടുത്തു...
ഞാൻ പഠി ച്ചിരുന്ന കാലഘട്ടത്തിലെ SMV സ്കൂൾ മാഗസിൻ ഇതാണ്...

ഒരു നിധി പോലെയാണ് സൂക്ഷിക്കുന്നത്...
ഒരിക്കലും മറക്കില്ല ആ ദിനങ്ങൾ...

വെള്ളയും വെള്ളയും.... ബുധനാഴ്ച കളർ ഡ്രെസ്സിനു വേണ്ടിയുള്ള സമരം...

തൂപ്പുകാരി ചേച്ചി മാത്രം പെൺ സാന്നിധ്യം..

പിന്നെ പെണ്ണുങ്ങളെ കാണണമെങ്കിൽ ഉച്ച ഊണുകഴിഞ്ഞു മതിലിന്റെ മുകളിലൂടെ ഓവർ ബ്രിഡ്ജിലേക്ക് ഒരു ഏരിയൽ view...

നിക്കറിട്ട traffic പോലീസ്..
സിഗ്നൽ നാലു ദിക്കിലേക്കും കൈ കൊണ്ടു കറക്കി ലൈറ്റ് കത്തിക്കണം...

അതിനു വേണ്ടി ഒരു കൊച്ചു വീട്... പിന്നെ.. ട്രെയിൻ...

തീയേറ്ററുകളാൽ ചുറ്റപ്പെട്ട ദ്വീപാണ് നമ്മ സ്കൂൾ

ലൈറ്റ് ഹൌസിൽ പോയി കാസ്സെറ്റ് വായ്നോട്ടം....

പിന്നെ സ്കൂളിന്റെ മുന്നിൽ 25.. 50.. പൈസക്ക് കിട്ടുന്ന പേന..
ഇന്റെർവെലിന് കാന്റീൻ അണ്ണന്റെ പഴക്കേക്ക്..

ഇതിനിടയിൽ dictetive സ്റ്റൈലിൽ ഹെഡ്മാസ്റ്ററുടെ റോന്തുചുറ്റൽ..
അയ്യപ്പൻ പിള്ള സാറിന്റെ navy..

സഞ്ചയിക.. ഭാസ്കരപിള്ള സാറിന്റെ സ്കൗട്ട്...

നമ്മെ സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്ന ഭീമൻ മണി...

തിരുവനന്തപുരത്തെ എല്ലാ സ്കൂളിനും വേണ്ട note ബുക്കുള്ള പ്രസ്...

വർക്ക്‌ എക്സ്പീരിയൻസിനുവേണ്ട എല്ലാ സംവിധാനങ്ങളും....

കൂട്ടുകാർക്ക് ഒരു പഞ്ഞവും ഇല്ല... പിന്നെ ആലും മൂട്ടിൽ ഗണപതി...
അങ്ങനെ പോകുന്നു...
എണ്ണിയാൽ തീരാത്ത ഓർമ്മകൾ
കുറെയേറെ പ്രാവശ്യം പല കാര്യത്തിനായി സ്കൂളിൽ പോയിട്ടുണ്ടെങ്കിലും എന്റെ മനസ്സിൽഏറെ പിടിച്ചത്..

നാലഞ്ചു വർഷങ്ങൾക്കു മുൻപ് സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കുവാനും ക്ലാസ്സെടുക്കുവാനും എന്റെ സ്കൂളിൽ പോയതാണ്..

Breakthrough Science Society യുടെ ഒരു എളിയ ശാസ്ത്ര പ്രചാരകനായി..

ഒരു അധ്യാപകനായി എന്റെ വിദ്യാലയപ്പടി ചവിട്ടുമ്പോൾ കിട്ടിയ ആ സന്തോഷം ഞാൻ ഇന്നും കാത്തു സൂക്ഷിക്കുന്നു..

സാക്ഷിയായി നമ്മൾ ഉൾപ്പെടെ ഉള്ളവർ പിരിവെടുത്തു നിർമ്മിച്ച ഓഡിറ്റോറിയത്തിൽ ആദ്യമായി കയറിയതിന്റെ സന്തോഷവും...

എഴുത്തിനും ചിത്രങ്ങൾക്കും കടപ്പാട്:
ഗോപൻ മാതൃക
Gopakumar Mathruka

നൂറിന്റെ നിറവില്‍ തലയുയര്‍ത്തിപ്പിടിച്ച്...😍
16/12/2019

നൂറിന്റെ നിറവില്‍ തലയുയര്‍ത്തിപ്പിടിച്ച്...😍

Address

Thiruvananthapuram
695001

Website

Alerts

Be the first to know and let us send you an email when Troll SMV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category