അധ്യയന രീതി
സൂറത്തുല്‍ ഫാതിഹ:യും ഖുര്‍ആനിലെ അവസാനത്തെ 37 അദ്ധ്യായങ്ങളുമടങ്ങുന്ന പാഠഭാഗം 104 ചെറിയ യൂനിറ്റുകളായി തിരിച്ചിട്ടുണ്ട്. നാമങ്ങള്‍, ക്രിയകള്‍ , അവ്യയങ്ങള്‍ ഇവയെല്ലാം അടങ്ങുന്ന ഖുര്‍ആനിക പദങ്ങളില്‍നിന്ന് തെരെഞ്ഞെടുത്ത 500 പദങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഖുര്‍ആനില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന മൂന്നക്ഷരങ്ങളുള്ള അടിസ്ഥാനക്രിയകളും അവയെ ആധാരമാക്കിയുള്ള അധികാക്ഷരക്രിയകളുമടക്കം അറുപതിലധികം ക്രിയകളും അവയുടെ 21 രൂപഭേദങ്ങളും ഇതോടൊപ്പം പഠനവിധേയമാക്കുന്നു. ഇതോടുകൂടി ഖുര്‍ആനിലെ 80 ശതമാനത്തിലധികം പദങ്ങളും പഠിച്ചിരിക്കും. ശേഷിക്കുന്ന പദങ്ങള്‍ ഖുര്‍ആന്‍ ഒരാവര്‍ത്തി പാരായണം ചെയ്യുന്നതിനിടക്കു തന്നെ പഠിച്ചു പോകാവുന്ന രീതിയില്‍ ഖുര്‍ആനിക പദങ്ങള്‍ അതേ നില യില്‍ത്തന്നെ ആവര്‍ത്തനരഹിതമായി അര്‍ഥസഹിതം ക്രോഡീകരിച്ചിട്ടുള്ള “സംക്ഷിപ്ത ഖുര്‍ആന്‍ നിഘണ്ടു” വാണ് കോഴ്സിന്റ അവസാന ഘട്ടം.
പഠനോപകരണങ്ങള്‍
പാഠ്യ പദ്ധതി ആദ്യന്തം മള്‍ട്ടീമീഡിയാ ഉപയോഗപ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. പവര്‍പോയിന്റ് പ്രസന്റേഷന്‍, പ്രിന്റഡ് നോട്ട്സ് വര്ക്ക്ഷീ റ്റ് പോക്കറ്റില്‍വച്ച് ഇടക്കിടെ നോക്കാവുന്ന പോക്കറ്റ് ഗൈഡ് എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന സ്ഥലത്ത് പതിക്കാവുന്ന പാഠങ്ങളുടെ പോസ്റ്റര്‍, എന്നിവ പഠനോപകരണങ്ങളില്‍പെടുന്നു. (പാഠങ്ങളുടെ വീഡിയോ, എം.പി.ത്രീ ഫോര്‍മാറ്റുകളും കോഴ്സിന്റെ ഭാഗമായി ലക്ഷ്യമിട്ടിട്ടുണ്ട്.) “സമ്പൂര്‍ണ്ണ ശാരീരിക പങ്കാളിത്തം” - Total Physical Interaction ഈ കോഴ്സിന്റെ മറ്റൊരു സവിശേഷതയാണ്. അതായത് പഠിതാവ് പഠന സമയത്ത് കണ്ണ്, വായ, കയ്യ് തുടങ്ങി തന്റെ മുഴുവന്‍ അവയവങ്ങളും പഠനത്തില്‍ത്തന്നെ കേന്ദ്രീകരിക്കുന്നു.