Govt VHSS Kallara

Govt VHSS Kallara The One & Only Official FB Page of Govt. VHSS Kallara

16/09/2022
12/01/2021

ആരോഗ്യദൃഢമായ ശരീരവും ഉന്മേഷപൂർണമായ മനസും വേണ്ടേ?
എങ്കിൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12g/dL ആണെന്ന് ഉറപ്പുവരുത്തണം.

സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ ആറു സ്‌കൂള്‍ കെട്...
03/11/2020

സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയായ ആറു സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും. മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍, എ.സി.മൊയ്തീന്‍, പി.തിലോത്തമന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ, കെ.രാജു, വി.എസ്. സുനില്‍കുമാര്‍, കെ.കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായാണ് ചടങ്ങ്.

കിഫ്ബിയുടെ മൂന്നു കോടി രൂപ ധനസഹായത്തോടെയാണ് ജി.എച്ച്.എസ് പെരുമ്പഴുതൂര്‍, ജി.വി.എച്ച്.എസ്.എസ് കല്ലറ എന്നീ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. മറ്റു പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഗവ. യു.പി.എസ് പെരിങ്ങമ്മല, ഗവ. എല്‍.പി.എസ് മാരായമുട്ടം, ഗവ. എല്‍.പി.എസ് തോന്നയ്ക്കല്‍, ഗവ. സെന്‍ട്രല്‍ എച്ച്.എസ് അട്ടകുളങ്ങര എന്നീ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതില്‍ പൈതൃക സംരക്ഷണ പദ്ധതിയില്‍പ്പെടുത്തിയാണ് അട്ടകുളങ്ങര ഗവ. സെന്‍ട്രല്‍ എച്ച്.എസ് സ്‌കൂള്‍ പുനര്‍നിര്‍മിച്ചത്.

കല്ലറ ഗവ.വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മിച്ച പുതിയ ബഹുനില മന്ദിരത്തില്‍ മൂന്നു നിലകളിലായി 15 ക്ലാസ് മുറികള്‍, മൂന്നു ടോയിലറ്റ് ബ്ലോക്കുകള്‍, പാര്‍ക്കിംഗ് & മീറ്റിംഗ് ഏരിയ തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റിയ ഇവിടെ ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലായി മൂവായിരത്തോളം കുട്ടികളാണ് പഠിക്കുന്നത്. 1.56 കോടി രൂപ ഉപയോഗിച്ച് ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെയും ആറു ക്ലാസ് റൂമുകളുടെയും നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. കൂടാതെ സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡി.കെ മുരളി എം.എല്‍.എയുടെ വികസന ഫണ്ടില്‍നിന്നും 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

14/08/2020

Origami looks so easy. This video aims at introducing the art of folding, ie Origami to kids as well as the grownups. Even though the narration is in Malayal...

കല്ലറ ഗവ.വി.എച്ച്.എസ്.എസിലെ 2002 എസ്.എസ്.എൽ.സി ബാച്ചിലെ ഒരു കൂട്ടം പൂർവ വിദ്യാർത്ഥികൾ  ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർ...
03/07/2020

കല്ലറ ഗവ.വി.എച്ച്.എസ്.എസിലെ 2002 എസ്.എസ്.എൽ.സി ബാച്ചിലെ ഒരു കൂട്ടം പൂർവ വിദ്യാർത്ഥികൾ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിക്ക് ടി.വിയും ഡിഷ് കണക്ഷനും നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.എം റാസിയ്ക്ക് ടി.വി കൈമാറിയ ചടങ്ങിൽ കല്ലറ പഞ്ചായത്ത് പ്രസിഡൻ്റ് ജി.ശിവദാസൻ, മെമ്പർ ദീപാ ഭാസ്കർ, സ്കൂൾ പ്രിൻസിപ്പൽ മാലി ഗോപിനാഥ്, പിടിഎ പ്രസിഡൻറ് വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ ആരംഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ കുട്ടികളുടെ പഠനം ഇപ്പോൾ ഓൺലൈൻ വഴിയും ടെലിവ...
17/06/2020

കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ ആരംഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ കുട്ടികളുടെ പഠനം ഇപ്പോൾ ഓൺലൈൻ വഴിയും ടെലിവിഷൻ വഴിയും തുടരുമ്പോൾ, നിർധനരായ കുട്ടികൾക്ക് ഈ അവസരം ഉപയോഗിക്കുവാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

കല്ലറ സ്കൂളിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പഠനം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ട് നേരിടുന്ന മൂന്ന് വിദ്യാർഥികൾ അടങ്ങുന്ന നിർധന കുടുംബത്തിന് ടി വി യും, ഡിഷ് ടി വി കണക്ഷനും മറ്റ് പഠനോപകരണങ്ങളും എത്തിച്ച് കരുതലാവുകയാണ് കല്ലറ ഗവ:വി എച്ച് എസ് എസ്സിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ 'ബാച്ച് മില്ലേനിയം'(1999-2000)

_അവർ പഠിക്കട്ടെ...
ഉയരങ്ങൾ കീഴടക്കട്ടെ..._

01/12/2019

കല്ലറയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ് റൂം പിറവി കൊണ്ടിട്ട് 250 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.

കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. അതാത് കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് വേദാസിന്റെ ലക്ഷ്യം എന്നതിനാല്‍ കാലോചിതമായ പരിഷ്കരണങ്ങള്‍ വരുത്താൻ ഞങ്ങൾ എപ്പോഴും ശ്രമിക്കാറുണ്ട്. കുട്ടികളുടെ അറിവ് അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുകയാണ്. പഴയ അറിവുകള്‍ തിരുത്തപ്പെടുകയോ പൂര്‍ണമാക്കപ്പെടുകയോ ചെയ്യുന്നു. ഓരോ കാലവും വിദ്യാര്‍ത്ഥിയില്‍ നിന്നാവശ്യപ്പെടുന്ന കഴിവുകള്‍ വ്യത്യസ്തമാണ്. കഴിഞ്ഞ തലമുറയ്ക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമായിരുന്നില്ല. പുതിയ തലമുറയിലെ കമ്പ്യൂട്ടർ അറിയാത്തവര്‍ നിരക്ഷരരായാണ് പരിഗണിക്കപ്പെടുന്നത്.

ക്ലാസ് മുറികളില്‍ വൈറ്റ് ബോര്‍ഡുകള്‍, മള്‍ട്ടീമീഡിയാ പ്രോജക്ടര്‍ തുടങ്ങിയവ സ്ഥാപിച്ചു കുറേ വീഡിയോകളും പഠന ഡി. വി. ഡി. കളും മറ്റും നല്‍കിയാല്‍ ‘സ്മാര്‍ട്ട്‌ ക്ലാസ്റൂമുകൾ ‘ ഉണ്ടാകുന്നില്ല. ലഭ്യമായ സൗകര്യങ്ങളെ കുട്ടികളും അധ്യാപകരും എത്രമാത്രം പ്രയോജനപ്പെടുത്തുന്നു എന്നതാണ് കാര്യം.വേദാസിന്റെ സ്മാർട് ക്ലാസ്റൂമും അധ്യാപകരും ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് കണക്ഷന്‍, വീഡിയോ പ്രൊജക്ടര്‍, പ്രൊജക്ഷന്‍ സ്ക്രീന്‍, ഡോക്യുമെന്റ് ക്യാമറ, ഓഡിയോ സിസ്റ്റം, എഡ്യുക്കേഷന്‍ സോഫ്റ്റ്‌വെയര്‍ എന്നിവയൊക്കെ അടങ്ങിയതാണ് വേദാസിന്റെ സ്‌മാര്‍ട്ട് ക്ലാസ്സ് റൂം. കാണാതെ പഠിച്ച് അപ്പാടെ ശര്‍ദ്ദിക്കുന്ന കാപ്‌സ്യൂള്‍ പഠന രീതി അപ്പാടെ തൂത്തെറിഞ്ഞ് ചിന്തയുടേയും ഭാവനയുടേയും മിഴിവാര്‍ന്ന പ്രവര്‍ത്തനങ്ങളുടേയും പുതിയ ലോകത്തേക്ക് വഴിതെളിക്കുന്നതാവണം വിദ്യാഭ്യാസം. ഇതിന് ആധൂനിക പഠന രീതികളും അധ്യാപകരും സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാര്യങ്ങള്‍ ഗ്രഹിച്ച് കാരണങ്ങള്‍ അന്വേഷിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ച് പഠനം മുന്നോട്ടു പോകുമ്പോള്‍ വിദ്യാഭ്യാസം അര്‍ത്ഥപൂര്‍ണ്ണമാകുന്നു. ഇതിന് വേദാസ് പ്രതിജ്ഞാബദ്ധരാണ്.

2017 മുതൽ സ്വന്തമായി കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ച വേദാസ് ഈ വർഷം തുടക്കത്തിൽ തന്നെ സ്വന്തമായി സ്മാർട് ക്ലാസ്റൂമും സ്ഥാപിച്ചു. ചന്ദ്രയാൻ 2വിന്റെ വിക്ഷേപണം ഉൾപ്പെടെ നിരവധി ചരിത്ര മുഹൂർത്തങ്ങൾ തത്സമയം കുട്ടികൾക്ക് കാട്ടികൊടുത്ത് മുന്നേറുന്ന വേദാസിന് മറ്റൊരു പ്രഹസനത്തിന്റെയും ആവശ്യമില്ല. നാളിതുവരെ വേദാസിന്റെ ശക്തിയും കരുത്തുമായി നിലകൊണ്ട വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി...

*ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ അതേ പടി അനുകരിക്കാൻ നിൽക്കുന്ന മറ്റ് സ്ഥാപനങ്ങളെ സന്തോഷപൂർവ്വം ഈ യജ്ഞത്തിലേക്ക് സ്വാഗതം ചെയ്യുന്നു.*

https://m.facebook.com/story.php?story_fbid=2578953025471457&id=905510349482408 (ജൂലൈ 22 ചന്ദ്രയാൻ 2 വിക്ഷേപണവുമായി ബന്ധപ്പെട്ട് വേദാസ് സ്മാർട് ക്ലാസ്റൂമിൽ വച്ച് നടന്ന ലൈവ് ടെലികാസ്റ്റിന്റെ ദൃശ്യങ്ങൾ...)

https://www.instagram.com/p/B0Q-DUtHal6/?igshid=1dmksdfkpwp42

അഭിനന്ദനങ്ങൾ😍
06/11/2019

അഭിനന്ദനങ്ങൾ😍

സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിലും ഗണിതശാസ്ത്ര മേളയിലും കല്ലറ ഗവൺമെൻറ് വി എച്ച് എസ് എസിലെ കുട്ടികൾ തിളക്കമാർന്ന...

20/10/2019

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വടക്ക് കിഴക്കൻ കാലവർഷം ജില്ലയിൽ അതി ശക്തമായി ത.....

Address

Kallara
Thiruvananthapuram
695608

Telephone

04722860805

Website

Alerts

Be the first to know and let us send you an email when Govt VHSS Kallara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Govt VHSS Kallara:

Shortcuts

Share

Category