Mahatma Gandhi College PHY6

Mahatma Gandhi College  PHY6

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mahatma Gandhi College PHY6, College & University, Thiruvananthapuram.

05/09/2020

അറിവ് നേടുക എന്നതുപോലെ അത്ര എളുപ്പമല്ല നേടിയ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകുന്നത്. അതിലും പ്രയാസമാണ് അറിവിനായി സമീപിക്കുന്ന സ്വീകർത്താവിനെ തൃപ്തിപ്പെടുത്തുക എന്നത്. ശാസ്ത്രം എന്നത് എക്കാലവും സാമൂഹിക പുരോഗതിയെ സ്വാധീനിക്കുന്ന വിഷയമാണ്. ശാസ്ത്രബോധം ഉള്ള ജനത എന്നത് ആധുനിക സംസ്കാരത്തിന്റെ പ്രതീകമാണ്. വളരെ കുറച്ചുപേർ ശാസ്ത്രം പഠിച്ചുകൊണ്ട് സമൂഹത്തിന്റെ ഒരുകോണിൽ ഇരുന്ന് തങ്ങളുടെ ജോലി നടത്തിപ്പോയാൽ എങ്ങനെ സമൂഹത്തിന് ഒന്നാകെ പുരോഗതി ഉണ്ടാകും? ഒരിക്കലും അതൊരു മാതൃകാ സംസ്കാരമല്ല. ഭാവിയിൽ ഉണ്ടാകുന്ന സാങ്കേതികമേന്മകളിൽ അല്പമെങ്കിലും ഊറ്റം കൊള്ളാനായി സമൂഹത്തിലെ എല്ലാപേരും ശാസ്ത്രബോധമുള്ളവരായി മാറണം. നാം ജീവിക്കുന്നതും അതിനപ്പുറവുമുള്ള കാര്യങ്ങളെ ശാസ്ത്രീയമായ വീക്ഷണത്തോടുകൂടി വിശകലനം ചെയ്യാൻ ഓരോ വ്യക്തിയും ഉയരേണ്ടതുണ്ട്. സമൂഹത്തെ ഒന്നാകെ മാറ്റേണ്ടതായ ഒരു പ്രക്രിയ ആയതുകൊണ്ട് ഒന്നൊന്നായി ചെയ്യുക അപ്രാപ്യമാണ്. അവിടെയാണ് ശാസ്ത്ര പ്രചരണത്തിന്റെ പ്രാധാന്യം ഏറുന്നത്. വിദ്യാഭ്യാസ കാലത്ത് പലരും പേടിയോടെ നോക്കിക്കണ്ടിരുന്ന വിഷയമായിരിക്കും ശാസ്ത്രം. ഒരു പരിധി വരെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മ ആണെന്ന് കൂടി പറയേണ്ടി വരും. ആ "ശാസ്ത്ര പേടി" യിൽനിന്ന് പുറത്തുകടക്കാൻ ഒറ്റ വഴിയേ ഉള്ളൂ. ശാസ്ത്ര പഠനം ആസ്വാദ്യമാക്കുക. രസകരമായി ശാസ്ത്രം അവതരിപ്പിക്കാൻ കഴിവുള്ളവരെ സമൂഹത്തിന് ആവശ്യമാണ്. അവിടെയാണ് ജിതിൻ രാജിന്റെ ഈ നേട്ടത്തിന്റെ പ്രസക്തി. മൂന്ന് വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ തന്റെ യൂട്യൂബ് ചാനലിലൂടെ ഇതിനോടകം എണ്ണിയാൽ ഒടുങ്ങാത്ത അത്രയും ശാസ്ത്ര വിഷയങ്ങൾ ചർച്ച ചെയ്ത് പോയിട്ടുണ്ട്. ഇന്ന് ഈ നിമിഷത്തിൽ ഒരു ലക്ഷത്തിലേറെ പേരെ തന്നെ പിന്തുടരുന്നവരാക്കി മാറ്റി. അത് ഒരിക്കലും ഒരു ചെറിയ കാര്യമല്ല. ഡിജിറ്റൽ സ്ക്രീനിൽ തെളിയുന്ന സംഖ്യകൾക്കുമപ്പുറം സാമൂഹികമായ ഒരു ഉന്നമനം ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞു എന്നതാണ് ജിതിൻ നേടിയെടുത്ത ഏറ്റവും വലിയ നേട്ടം. സങ്കീർണമായ സിദ്ധാന്തങ്ങൾ പലതും തന്റെ സരസമായ അവതരണത്തിലൂടെ ഏതൊരു സാധാരണക്കാരനും മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. ഓരോ വീഡിയോക്കും താഴെ കാഴ്ചക്കാർ നൽകുന്ന അഭിപ്രായങ്ങൾ വായിച്ചുനോക്കിയാൽ മനസ്സിലാകും ശാസ്ത്രം പഠിക്കാൻ അവസരം ലഭിക്കാത്ത പലരുടെയും നന്ദിപൂർവമുള്ള സ്നേഹപ്രകടനങ്ങൾ. വിനോദത്തിനും നേരംപൊക്കിനും മാത്രം യൂട്യൂബ് ഉപയോഗിച്ചിരുന്ന ഓൺലൈൻ മലയാളി സമൂഹത്തെ ശാസ്ത്രബോധവും യുക്തിബോധവും നേടിയെടുക്കാൻ കൈ പിടിച്ചു നടത്തുകയാണ് ജിതിൻ തന്റെ യൂട്യൂബ് ചാനലിലൂടെ ചെയ്തത്. ഇന്ന് ആ പ്രയത്നത്തിന്റെ ഒരു പ്രോത്സാഹനം എന്നോണം യൂട്യൂബ് ഒരു സിൽവർ പ്ലേ ബട്ടൺ സമ്മാനിച്ചിരിക്കുകയാണ്.
പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾക്കൊപ്പം തന്നെ മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു.
എന്ന്
MGC Physics Family ❤️

29/05/2020

മഹാത്മാ ഗാന്ധി കോളേജിലെ Physics Department ലെ പൂർവ വിദ്യാർഥികളിൽ ചിലരായ Abhijith AD, Adarsh SM, Aravind GS എന്നിവർ ഒരുക്കിയ ഒരു ഹ്രസ്വ ചിത്രമാണ് BLAZE - A Lockdown Diary

https://youtu.be/I_ZoS16_zv0

ലോകം ഒരു മഹാമാരിയുടെ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ രാജ്യത്താകെ അടച്ചിടൽ നടപ്പിലാക്കുന്നു. അലസവും വിരസവുമായ ഈ ദിവസങ്ങളിൽ തനിക്കു ചുറ്റുമുള്ള പരിമിതമായ ലോകത്തേക്ക് ബന്ധിക്കപ്പെട്ട നാട്ടിലെ ഓരോ വ്യക്തിക്കും അവരുടേതായ ചെയ്തികൾ ഉണ്ടാകും. അതിലേക്കുള്ള ഒരു തിരനോട്ടമാണ് ഈ ഹ്രസ്വചിത്രം. പൂർണമായും നിയന്ത്രിത ചുറ്റുപാടിൽ ചിത്രീകരണം നിർവഹിച്ച ഈ ചിത്രം ഭാവിയിലെ നല്ല നാളുകളെ കുറിക്കുന്ന ദീപ്തി കൂടിയാകുന്നു. ഒപ്പം ക്രിയാത്മകതയെ ഉദ്ദീപിപ്പിക്കുന്ന മാനസിക പരിവർത്തനങ്ങളെയും ചിത്രം വരച്ചിടുന്നു. ഒരു കൂട്ടം യുവ കലാകാരന്മാരുടെ ഈ സൃഷ്ടിയെ പ്രോത്സാഹിപ്പിക്കേണ്ടത് നിങ്ങൾ ഓരോരുത്തരുടെയും കടമയാണ്. എല്ലാപേരും ഈ ഹ്രസ്വ ചിത്രം കാണുക പങ്കുവെക്കുക.

Photos 11/05/2020

നമ്മുടെ സ്വന്തം SK സർ നൊപ്പം കലാലയ ഓർമകൾ പങ്ക് വെച്ച് 2016-19 ബാച്ചിലെ വിദ്യാർഥികൾ❤️

Photos 17/11/2019

MSc Physics 2017- 2019 ബാച്ച്
പടിയിറങ്ങി. എല്ലാവർക്കും ശോഭനമായ ഭാവി ആശംസിക്കുന്നു.
Love You all Dears.😍

Photos 13/10/2019

'Zvezda 2K19' Physics Fest was held at Mahatma Gandhi College. More photos will be uploaded soon. ❤

Photos from Mahatma Gandhi College  PHY6's post 29/09/2019

⏳❤️💯

12/08/2019

ആദർശ് തെളിക്കുന്ന വെളിച്ചം പിൻതുടരാം..

പ്രിയ സുഹൃത്തിനെ ഇന്ന് വിളിച്ചു, മൂന്ന് ദിവസമായി ക്യാമ്പിലായിരുന്നു അവൾ.. ഉരുൾപൊട്ടലിന്റെ മുൻ കരുതലുമായി മാറി താമസിച്ചതാണ് കുടുംബം, മൂന്ന് ദിവസത്തെ ക്യാമ്പ് ജീവിതത്തിന് ശേഷം വീട്ടിൽ വന്ന് ആദ്യം ചെയ്ത ജോലി "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് " പണം ഇടുകയാണ് ചെയ്തത്.. അതിന് അവൾ പറഞ്ഞ ഉത്തരം "അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കുകയാണ്, പലർക്കും സത്യാവസ്ഥ അറിയില്ല പക്ഷേ ഞാൻ അറിഞ്ഞു, അനുഭവത്തിലൂടെ ".. അത് തന്നെയാണ് ആദർശ് എന്ന കുട്ടി ചെയ്തതും, വീടിനു സമീപം പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം നടക്കുമ്പോൾ അവൻ അഞ്ചാം ക്ലാസിൽ, ആ കൊച്ച് മനസ് അന്ന് ഏറെ വേദനിച്ചു .. എന്ത് ചെയ്യണമെന്ന സങ്കടത്തിനൊടുവിൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി കളക്ടർക്ക് കൊടുത്ത നിർദ്ദേശമായിരുന്നു ദുരിതാശ്വാസ ഫണ്ടിലേക്ക് പണം എത്തിക്കണമെന്നത്.. അവിടെ തുടങ്ങിയതാണ് ആദർശ്, അച്ഛൻ നൽകുന്ന പത്ത് രൂപ കൈയ്യിൽ വച്ച് മാസം അവസാനിക്കുമ്പോൾ അവൻ മണിയോഡർ വഴി അത് ദുരിതാശ്വാസനിധിയിലേക്ക് നൽകും.. ഇന്ന് ആദർശ് ഒമ്പതാം ക്ലാസിൽ ഇത്രയും വർഷം അവൻ ഇത് ആവർത്തിച്ച് കൊണ്ടിരിക്കുന്നു.. മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ കണ്ട് തന്റെ ഒരു സ്വപ്ന പദ്ധതി ആദർശ് അവതരിപ്പിച്ചു, എല്ലാ സ്കൂളുകളിലും ദുരിതാശ്വാസനിധി രൂപികരിക്കണമെന്നും അത് ആഴ്ച്ചയിൽ ഹെഡ് മാഷ് കളക്ട് ചെയ്ത് എത്തിക്കണമെന്നും ഉള്ള പദ്ധതി, കുട്ടികളിൽ തന്നെ സഹജീവി സ്നേഹം ഉത്തരവാദിത്വമാക്കി മാറ്റാനുള്ള എത്ര മനോഹരമായ പദ്ധതി...

ഒരു കുട്ടി അവന്റെ പത്ത് രൂപ മാറ്റിവച്ചെങ്കിൽ നമ്മുക്കും സാധിക്കും,..
നമ്മൾ അനുഭവിക്കാത്ത വേദനകൾ നമ്മുക്ക് വെറും കഥകളാകരുത്..
#കുട്ടികൾ നിങ്ങൾ നാളത്തെ കരുതലാണ് ഇന്നത്തെയും..

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്നേഹം ( സഹായമല്ല) നൽകൂ..
https://donation.cmdrf.kerala.gov.in/

© Melvin Philip

Donation Portal : Kerala Chief Minister's Distress Relief Fund (CMDRF) 11/08/2019

സാമൂഹിക വിരുദ്ധരുടെ മെസ്സേജുകളിലും, പോസ്റ്റുകളിലും വഞ്ചിതരാവാതിരിക്കുക.
ദുരന്തം അനുഭവിക്കുന്നവരെ സഹായിക്കാൻ ഏറ്റവും സുരക്ഷിതവും സുതാര്യവുമായ മാർഗ്ഗമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി.

You can easily donate to CMs Flood Relief Account.
Donate for Kerala ❤
Stay Together 🤝


Donation Portal : Kerala Chief Minister's Distress Relief Fund (CMDRF) Chief Minister’s Distress Relief Fund (CMDRF) is an emergency assistance release mechanism granting immediate relief to families and individuals distressed by calamity, loss of life due to accidents and chronic diseases.

11/08/2019

ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ശ്രദ്ധിക്കുക.

10/08/2019

ദുരിതാശ്വാസ ക്യാമ്പുകളി ലേക്ക്‌ വസ്ത്രം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ലേഡീസ് ബ്രാ-28,30,32,34,36,38,40,42
Cup size a,b,c,d, എന്ന size നോക്കി വാങ്ങുക32,34,36,40 കോമൺ size കൂടുതൽ വാങ്ങുക.

പാന്റീസ്-75,80,85,90,95,100
ഇങ്ങനെ ആണ്.
85,90,100 കൂടുതൽ വാങ്ങുക.

സാനിറ്ററി പാഡ്-whisper orange colour, stay free,mi mi,Bella തുടങ്ങിയത് വാങ്ങുക..
(സാനിറ്ററി പാഡ് കൊടുക്കുമ്പോൾ പെൺകുട്ടികൾക്ക് ഓരോ കവർ കൊടു ക്കാനും ,extra 3,4panties കൊടുക്കാനും ശ്രദ്ധിക്കണേ)
NB:ദയവ് ചെയ്ത് menstrual cup വാങ്ങി ബോധവൽക്കരിക്കാൻ ഇൗ സമയത്ത് ആരും നിൽക്കരുത്....

Photos 07/08/2019
Photos from Mahatma Gandhi College  PHY6's post 17/05/2019

അങ്ങനെ ലക്ഷ്മണ രേഖ വരച്ചു സൂക്ഷിച്ചിരുന്ന കലാലയ ജീവിതവും അവസാനം കാലമെന്ന രാവണൻ കട്ടെടുത് എങ്ങോട്ടോ പോയി.
എല്ലാം ഒരു പുകമറ മാത്രം.മൂന്നു കൊല്ലം കടന്നു പോയത് 3 മാസം പോലെ തോന്നുന്നു.
പരസ്പരം അറിയാതെ കേരളത്തിന്റെ നാനാദിക്കിൽ നിന്നെത്തിയ കുറെ "അപരിചിതർ" സൗഹൃദങ്ങളായി മാറിയതും മറക്കാത്ത ഓർമകൾ വാർത്തെടുത്തതും ഉള്ളിൽ എവിടെയൊക്കെയോ ഒരു കനാലായി കുറേശ്ശേ മിന്നുന്നുണ്ട്..
പഠനം കഴിഞ്ഞു ഇറങ്ങിയ batch എല്ലാ ബന്ധങ്ങളും വിട്ട് പുതിയൊരു വാതായനത്തിലേക്കു ചേക്കേറുന്നത് ലോകത്ത് പണ്ടും ഇന്നും എന്നും ഉള്ളതാണ്. പക്ഷെ അത് അനുഭവിക്കുന്നവർക്കെ ഇതൊക്കെ എന്നും ഉണ്ടായിരുന്നെങ്കിൽ എന്നു വിതുമ്പാൻ കഴിയൂ

"മാറ്റം എല്ലാ കാലത്തും അനിവാര്യമാണ്.....
മാറ്റം എന്ന പദം അല്ലാതെ മറ്റെല്ലാം മാറ്റത്തിന് വിധേയമാണ്..."

അംഗീകരിക്കുന്നു...ഉൾക്കൊള്ളുന്നു...ഇന്നേവരെ ഉണ്ടാക്കിയ സർവ സന്നാഹങ്ങളും ഒരു പിടി ഓർമകളും mg കോളേജിലെ പല മൂലകളിലും ക്ലാസ്റൂമികളിലും വരാന്തകളിലും സ്റ്റോണ് ബെഞ്ചിലും ബാക്കി വച്ചു കൊണ്ട് ... 33 ഇലെ ബെഞ്ചും ഡെസ്കും department ലെ അധ്യാപകരുടെ സ്നേഹവും പുതിയ ഒരു കൂട്ടം ഭാഗ്യവന്മാർക്കു കൈ മാറി ഞങ്ങൾ Phy6 2K16-2K19 പടി ഇറങ്ങുകയാണ്..

ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമകളുമായി,എന്നെന്നേക്കും മഹാത്മാഗാന്ധി കോളേജിനു വിട...നന്ദി ...ജീവിതത്തിൽ നേടി തന്ന എല്ലാത്തിനും.......കൂടുതൽ പറഞ്ഞാൽ ചിലപ്പോൾ നാവിടറിപ്പോയലോ....

Want your school to be the top-listed School/college in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Thiruvananthapuram