01/05/2021
Wafy Wafiyya Entrance 2021
Official Notification
വാഫി, വഫിയ്യ പ്രവേശന പരീക്ഷ: മെയ് 4 മുതൽ അപേക്ഷിക്കാം
2021-22 അദ്ധ്യയന വർഷത്തേക്കുള്ള വാഫി, വഫിയ്യ പ്രവേശന പരീക്ഷക്ക് മെയ് നാല് മുതൽ 31 വരെ അപേക്ഷിക്കാം.
അപേക്ഷ
www.wafyonline.com എന്ന സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 500 രൂപയാണ് അപേക്ഷാ ഫീസ്. വിശദ വിവരങ്ങളടങ്ങിയ പ്രൊസ്പെക്ടസ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
കോളേജുകൾ
ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് എക്സിക്യുട്ടീവ് അംഗത്വമുള്ള സി.ഐ.സിയുടെ 34 അഫിലിയേറ്റഡ് വാഫി കോളേജുകളിലേക്കും, 18 വഫിയ്യ കോളേജുകളിലേക്കും, 12 വഫിയ്യ ഡേ കോളേജുകളിലേക്കുമാണ് ഈ വർഷം അഡ്മിഷൻ നടക്കുക.
സീറ്റുകൾ
വാഫിയിൽ ആകെ 1020 സീറ്റുകളും വഫിയ്യയിൽ 630 ഉം, ഡേ കോളേജുകളിൽ 590 സീറ്റുകളുമാണുള്ളത്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത
സ്കൂൾ പത്താം തരം തുടർ പഠന യോഗ്യതയും മദ്രസ ഏഴാം ക്ലാസ് / തത്തുല്യ യോഗ്യതയും നേടിയ 17 വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫി കോഴ്സിലേക്കും പെൺകുട്ടികൾക്ക് വഫിയ്യയിലേക്കും അപേക്ഷിക്കാം.
പ്രവേശന പരീക്ഷ
ഈ വർഷത്തെ പ്രോസ്പെക്ടസിൽ കാണിച്ച സിലബസ് അടിസ്ഥാനമാക്കി നിശ്ചിത പരീക്ഷാ സെന്ററുകളിൽ വെച്ച് ഓൺലൈൻ മോഡിലുള്ള (MCQ - മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ) പരീക്ഷയാണ് നടക്കുക. പരീക്ഷക്ക് വരുന്ന വിദ്യാർത്ഥികൾ ഇന്റർനെറ്റ് ലഭ്യതയുള്ള മൊബൈൽ ഫോൺ അല്ലെങ്കിൽ ടാബ്‌ലെറ്റ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.
വെയിറ്റേജ്
ഖുർആൻ മുഴുവൻ മന:പാഠമാക്കിയവർക്ക് പ്രവേശന പരീക്ഷയോടൊപ്പം പ്രത്യേകം നടത്തുന്ന ഹിഫ്ള് ടെസ്റ്റിലൂടെ 5 മാർക്ക് വരെ വെയിറ്റേജ് നൽകുന്നതാണ്.
ലാറ്ററൽ എൻട്രി (ഇടക്കാല അഡ്മിഷൻ)
പ്ലസ് വൺ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രിപറേറ്ററി രണ്ടിലേക്കും പ്ലസ്ടു കഴിഞ്ഞവർക്ക് ഡിഗ്രി ഒന്നാം സെമസ്റ്ററിലേക്കും വാഫി, വഫിയ്യ കോഴ്സുകളിലെ തംഹീദിയ്യ സിലബസിൽ പഠിപ്പിക്കുന്ന നഹ്‌വ്, സ്വർഫ്, അദബ്, എന്നിവ അടിസ്ഥാനമാക്കി നടത്തുന്ന എലിജിബിലിറ്റി ടെസ്റ്റിന്റെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിൽ പരിമിതമായ സീറ്റുകളിലേക്ക് ഇടക്കാല അഡ്മിഷൻ നേടാവുന്നതാണ്. ലാറ്ററൽ എൻട്രി അപേക്ഷകർ ഫലം അറിവായ ശേഷമാണ് ചേരാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾ മുൻഗണനാ ക്രമത്തിൽ (College Selection) ഓൺലൈനായി സമർപ്പിക്കേണ്ടത്.
പരീക്ഷാ തിയ്യതി
പ്രവേശന പരീക്ഷ 2021 ജൂണിൽ നിശ്ചിത പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷാ തിയ്യതി പരീക്ഷയുടെ ഏഴ് ദിവസം മുമ്പ് www.wafyonline.com സൈറ്റിലെ നോട്ടിഫികേഷൻ മുഖേന അറിയാം. പരീക്ഷയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ അറിയാനായി അപേക്ഷാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചു കൊണ്ടിരിക്കേണ്ടതാണ്.
പരീക്ഷാ സെന്ററുകൾ
പ്രവേശന പരീക്ഷകൾ സംസ്ഥാനത്തെയും കർണ്ണാടകത്തിലേയും ഗൾഫിലേയും വിവിധ ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും. പരീക്ഷ എഴുതാൻ തെരെഞ്ഞെടുക്കുന്ന മണ്ഡലം / സിറ്റി എന്നിവ അപേക്ഷയിൽ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.
അഡ്മിഷൻ
പ്രവേശന പരീക്ഷയിൽ ലഭിച്ച മാർക്ക് അടിസ്ഥാനത്തിൽ ഏകജാലക രീതിയിലാണ് അഡ്മിഷൻ നടത്തുക.
കൂടുതൽ വിവരങ്ങൾക്ക് www.wafyonline.com സന്ദർശിക്കാം. അന്വേഷണങ്ങൾക്ക് +917025687788, +919497313222, +919349677788 എന്നീ നമ്പറുകളിൽ ഓഫീസ് സമയങ്ങളിൽ (9.30 AM - 5.30 PM) വിളിക്കാം. അഡ്മിഷൻ സംബന്ധിച്ച പുതിയ വാർത്തകൾ https://www.facebook.com/wafycic എന്ന ഫേസ്ബുക്ക് പേജിൽ ലഭ്യമാവും.
Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup
[149]
Coordination of Islamic Colleges - CIC
+919349677788
[email protected]