25/11/2025
ഇന്ത്യയിൽ ഒരു പ്രതിയെ തൂക്കിലേറ്റുന്നതിന് മുമ്പ് നടക്കുന്ന യഥാർത്ഥ നടപടിക്രമങ്ങൾ...
പലർക്കും ഇത് സിനിമകളിൽ മാത്രം കാണുന്ന കാര്യമാണ്…
1) ശിക്ഷ പുലർച്ചെ നടപ്പാക്കും...
സൂര്യോദയത്തിനു മുമ്പ് തന്നെ ശിക്ഷ നടപ്പാക്കണമെന്നാണ് നിയമം.
പൊതു അവധി ദിവസങ്ങളിൽ വധശിക്ഷ അനുവദനീയമല്ല.
കൂടാതെ പ്രതിക്ക് ഗുരുതരമായ രോഗമുണ്ടെങ്കിൽ ശിക്ഷ മാറ്റിവെക്കും.
2) കോടതി പറഞ്ഞ ജയിലിനകത്ത് മാത്രമേ വധശിക്ഷ നടത്താവൂ
വാറന്റിൽ പറയുന്ന ജയിൽമതിലിനകത്താണ് എല്ലാം നടക്കേണ്ടത്.
3) പ്രതിയുടെ ആരോഗ്യ പരിശോധന നിർബന്ധമാണ്.
അസുഖം കാരണം ശിക്ഷ മാറ്റിയാൽ
ജയിൽ സൂപ്രണ്ട്→ ജയിൽ ഐ.ജിയെ അറിയിക്കണം.
4) ശിക്ഷയ്ക്കു ഒരു ദിവസം മുൻപേ “ഡമ്മി” തൂക്കി പരിശോധന നടത്തും...
കുറ്റവാളിയുടെ ഒന്നര ഇരട്ടി ഭാരമുള്ള ഡമ്മി തൂക്കാൻ ഉപയോഗിക്കുന്ന ടയറിൽ കെട്ടി തൂക്കുകയറിന്റെ ബലം പരിശോധിക്കും.
5) തൂക്കുകയർ തയ്യാറാക്കുന്ന രീതി
പുതിയ കയർ വേണ്ടെന്നില്ല,ഉപയോഗിക്കുന്ന കയറിൽ മെഴുകോ വെണ്ണയോ പുരട്ടിയാണ് സൂക്ഷിക്കുന്നത്.ബലം പരിശോധിച്ച ശേഷം ഉരുക്കുപെട്ടിയിൽ പൂട്ടി മുദ്ര വെക്കും.
6)ശിക്ഷയുടെ പുലർച്ചെ നടക്കുന്ന കാര്യങ്ങൾ...
ജില്ലാ മജിസ്‌ട്രേറ്റ്, മെഡിക്കൽ ഓഫീസർ,
ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവരാണ് ആദ്യം
പ്രതിയുടെ സെലിൽ എത്തുന്നത്.
പ്രതി ഒപ്പിടേണ്ട രേഖകൾ (വിൽപത്രം മുതലായവ) ഉണ്ടെങ്കിൽ അവയെല്ലാം തയ്യാറാക്കും.
7) പ്രതിയെ തൂക്കുമരത്തിലേക്ക് കൊണ്ടുപോകുന്ന നിമിഷങ്ങൾ...
കൈകൾ പിന്നിൽ ബന്ധിക്കും,കാലിലെ വിലങ്ങ് നീക്കും,മൂക്ക്, വായ, കണ്ണുകൾ ഇവയെല്ലാം പൊതിയുന്ന മുഖംമൂടി ഇടും.
മുന്നിലും പിന്നിലും ഗാർഡുകൾ,രണ്ടുപേർ കൈപിടിച്ച് നടത്തും,പ്രതി തൂക്കുമരം കാണാൻ പാടില്ല
8) വധവാറന്റ് പ്രതിയെ വായിച്ചു കേൾപ്പിക്കും..
അവന് മനസ്സിലാകുന്ന ഭാഷയിൽ,
“നിങ്ങളെ തൂക്കിലേറ്റാൻ കോടതി ഉത്തരവിട്ടിരിക്കുന്നു…”എന്ന് അറിയിക്കും.
9) അവസാന നിമിഷം ആരാച്ചാർ കാലുകൾ ബന്ധിക്കും,കഴുത്തിൽ കയർ ശരിയായി കെട്ടും, സൂപ്രണ്ട് എല്ലാം പരിശോധിക്കും. സൂചന കിട്ടുന്നയുടൻ…..
.....ട്രാപ്പ് ഡോർ തുറക്കും.....
10) ശരീരം 30 മിനിറ്റ് തൂങ്ങിയിരിക്കും,,മരണം ഉറപ്പുള്ളതാകുന്നതുവരെ.....
മെഡിക്കൽ ഓഫീസർ അത് സ്ഥിരീകരിക്കും.
11) മൃതദേഹം ബന്ധുക്കൾക്ക് കൈമാറാം, പക്ഷെ പൊതുദർശനത്തിന് വെക്കാൻ പാടില്ല,
സംസ്കാരച്ചെലവ് ജയിൽ വഹിക്കും...
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അറിവിന്റെ ഈ ചെറിയ 'വലിയ ' ലോകത്തിലേക്കു സ്വാഗതം 🙏👇👇👇
നമ്മുടെ FB പേജ് 👇👇👇
https://www.facebook.com/manunethajipuram/
നമ്മുടെ FB ഗ്രൂപ്പ് 👇👇👇
https://www.facebook.com/groups/224192654652143/?ref=ഷെയർ